ശർവാനന്ദ് നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് രണരംഗം. ചിത്രത്തിലെ ആദ്യ ലിറിക് ഗാനം റിലീസ് ചെയ്തു. “സീത കല്യാണം” എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത്. https://youtu.be/LG6PANt6sM8
Author: B4 Admin
മലയാളിക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മന്യ. എന്നാല്‍ വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറി കുടുംബത്തോടൊപ്പം വിദേശത്ത് സ്വസ്ഥജീവിതം നയിക്കുകയാണ്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് മന്യ ഇപ്പോള്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്ത മന്യ ഇപ്പോള്‍ അമേരിക്കയില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. അഭിനയത്തില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ഈ തെന്നിന്ത്യന്‍ താരം. മന്യയുടെയും മകളുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ആന്ധ്രയില്‍ നായിഡു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മന്യ മോഡലിംഗിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ‘സ്വന്തം എന്ന് കരുതൂ’ എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയ മന്യ പിന്നീട് ‘ജോക്കറി’ലെ നായിക വേഷത്തിലൂടെയാണ് ശ്രദ്ധ നേടിയത്. മലയാളത്തിന് പുറമെ തെലുങ്കിലും കന്നടയിലും തമിഴിലുമെല്ലാം സജീവമായിരുന്ന മന്യ, ‘കുഞ്ഞിക്കൂനന്,’ ‘സ്വപ്നക്കൂട്,’ ‘അപരിചിതന്,’ ‘വണ്‍ മാന്‍ ഷോ,’ ‘രാക്ഷസ രാജാവ്,’ ‘വക്കാലത്തു നാരായണന് കുട്ടി,’ ‘പറഞ്ഞുതീരാത്ത വിശേഷങ്ങള്‍’ തുടങ്ങി നിരവധിയേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
അമല്‍ നീരദ് ഒരുക്കിയ ബിഗ് ബിയിലെ മമ്മൂട്ടി കഥാപാത്രം ഇപ്പോഴും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ് . എന്നാല്‍ ചിത്രത്തിലെ സംവിധായന് ബിഗ് ബി രണ്ടാം ഭാഗം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് . ബിഗ് ബി രണ്ടാം ഭാഗത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് . ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ഒരുമിച്ചാണ് .നായികയായി ചിത്രത്തില്‍ വേഷമിടുന്നത് കാതറീന് ട്രീസയാണ് .യുവതാരം ഫഹദ് ഫാസിലും ഭാഗമായേക്കുമെന്ന സൂചനയും നിലനില്ക്കുന്നു
സംവിധായകന് ബാബു നാരായണന് (59) അന്തരിച്ചു. രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സംവിധായകന് അനില്‍ കുമാറുമായി ചേര്‍ന്ന് ‘അനില്‍ ബാബു’വെന്ന പേരില്‍ 24 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്, പട്ടാഭിഷേകം തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍. 2004ല്‍ ‘പറയാം’ എന്ന ചിത്രത്തിനുശേഷം സംവിധാനത്തില്‍നിന്ന് വിട്ടുനിന്നു. 2013ല്‍ ‘നൂറ വിത്ത് ലവ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തിരിച്ചെത്തി. ഹരിഹരന്റെ സംവിധാന സഹായിയായി മലയാള സിനിമയിലെത്തിയ ബാബുവിന്റെ ആദ്യ സിനിമ അനഘയായിരുന്നു. പിന്നീട് പൊന്നരഞ്ഞാണം എന്ന സിനിമയും പി.ആര്.എസ്. ബാബുവിന്റെതായെത്തി. അതിനു ശേഷമാണ് അനിലുമായി കൂട്ടു ചേര്‍ന്നത്. 1992ല്‍ മാന്ത്രികചെപ്പിലൂടെ അനില്‍ ബാബു എന്ന സംവിധായകജോടി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ജഗദീഷ് നായകനായ ഈ കൊച്ചു സിനിമ ഹിറ്റായതോടെ മലയാളത്തിലെ തിരക്കുള്ള സംവിധായകരായി അനില്‍ബാബുമാര്‍. സ്ത്രീധനം, ഇഞ്ചക്കാടന് മത്തായി ആന്‍ഡ് സണ്‍സ്, കുടുംബവിശേഷം, വെല്‍കം ടു കൊടൈക്കനാല്‍, മന്നാടിയാര്‍ പെണ്ണിനു ചെങ്കോട്ട…
മലയാളികളുടെ പ്രിയ നടി അമല പോള്‍ വിജയ് സേതുപതി ചിത്രത്തില്‍ നിന്നും തന്നെ പുറത്ത്. താന്‍ ചിത്രം ഉപേക്ഷിച്ചത് അല്ലെന്നും പുറത്താക്കിയതാണെന്ന വിശദീകരണവുമായി അമല പോള്‍ രംഗത്ത്. താന്‍ പ്രൊഡക്ഷന്‍ ഫ്രണ്ട്ലി അല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയതെന്നും ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നും പറഞ്ഞ അമല ആടൈ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതാണ് പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നും കൂട്ടിച്ചേര്‍ത്തു. ചന്ദാര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാതിയേന വേലുകുമാര്‍ നിര്‍മിക്കുന്ന വിഎസ്പി 33 (താല്‍ക്കാലിക പേര്) എന്ന ചിത്രത്തില്‍ നിന്നുമാണ് അമലയെ പുറത്താക്കിയത്. പിന്നീട് അമലയ്ക്ക് പകരം മേഘ്ന ആകാശ് അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നു. ആടൈ ടീസറിനു ലഭിച്ച വമ്ബന്‍ പ്രതികരണത്തോടെ പ്രതിഫലം കൂട്ടി ചോദിച്ചതുകൊണ്ടാണ് അമലയെ പുറത്താക്കിയതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ വ്യക്തത വരുത്തി അമല തന്നെ രംഗത്തുവന്നത്. അമലയുടെ പ്രസ്താവന വായിക്കാം- ‘അങ്ങേയറ്റത്തെ വിഷമത്തോടെയാണ് ഇതെഴുതുന്നത്. വിഎസ്പി 33 എന്ന ചിത്രത്തില്‍…
മുംബൈയിലെ വെർസോവയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി തെന്നിന്ത്യൻ താര സുന്ദരി തമ്മന്ന ഭാട്ടിയ. എക്കാലത്തെയും സ്വപ്ന ഭവനത്തിനായി നിലവിലെ വിലയുടെ ഇരട്ടി യാണ് തമന്ന നൽകിയത് ഏകദേശം 16 . 60 കോടി രൂപ.22 നിലയുള്ള അപാർട്മെന്റിന്റെ പതിനാലാം നിലയാണ് തമന്ന സ്വന്തമാക്കിയത്. 2,055 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള വീടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ മാത്രം ചെലവായത് 99.60 ലക്ഷം രൂപ എന്നാണ് റിപോർട്ടുകൾ പറയുന്നത്.ഇതൊന്നും പോരാഞ്ഞു രണ്ടുകോടി രൂപയുടെ ഇന്റീരിയർ ഡിസൈൻ ഇനിയും ചെയ്യാനുണ്ടെന്നാണ് നടി പറയുന്നത്.
ജയറാമും വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ ചിത്രം ‘മാര്‍ക്കോണി മത്തായി’യിലെ പുതിയ ഗാനം പ്രേക്ഷക ശ്രെദ്ധ നേടുന്നു… നന്പാ നന്പാ എന്ന ഗാനം ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ആദ്യമായി വിജയ് സേതുപതി ത്തുന്ന മലയാളചിത്രമാണ് മാര്‍ക്കോണി മത്തായി. നന്പാ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നിസാറും, ഹരിചരണും ചേര്‍ന്നാണ്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. https://youtu.be/UNwNkz9V_64
സഹോദരന്റെ ജന്മദിനത്തില് വീട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി അനുശ്രീ. പല അഭിമുഖങ്ങളിലും തന്റെ കരുത്തായ സഹോദരന് അനൂപിനെ കുറിച്ച് അനുശ്രീ പറഞ്ഞിട്ടുണ്ട്. ‘പിറന്നാള്‍ ദിനത്തിൽ രാത്രി 12മണിക്ക് ഉറക്കത്തില്‍ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്തു. സഹോദരന് വേണ്ടി അനുശ്രീ ഒരുക്കിയ ‘പണി’ നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ഇതിനു പുറമെ തന്റെ ചേട്ടന് വിലമതിക്കാനാവാത്ത ഒരു സമ്മാനം കൂടി അനുശ്രീ നൽകി . ഒരു ആഡംബര ബൈക്ക് ആണ് അനുശ്രീ ചേട്ടന് പിറന്നാൾ സമ്മാനമായി നൽകിയത്. പെങ്ങന്മാരായാല്‍ ഇങ്ങനെ വേണമെന്നും എല്ലാവര്ക്കും മാതൃകയാണ് ഈ കുടുംബമെന്നും ആരാധകര്‍ ചിത്രത്തിനു താഴെ അഭിപ്രായപ്പെട്ടു.
രജീഷ വിജയൻ, നിരഞ്ജ് , സുരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്ന ഫൈനല്‍സിലെ ഗാനം ഇപ്പോൾ 5 ലക്ഷം കാഴ്ചക്കാരുമായി പ്രേക്ഷകരുടെ പ്രിയഗാനമായി മുന്നേറിക്കൊണ്ടിരിക്കുന്നു.കൈലാസ് മേനോന്റെ സംഗീതത്തില്‍ നരേഷ് അയ്യരും പ്രിയ വാരിയറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒളിമ്ബിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജീഷ വിജയന് അവതരിപ്പിക്കുന്നത്. ഒരു സമ്ബൂര്‍ണ സ്പോര്‍ട്സ് ചിത്രമായ ഫൈനല്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നടി മുത്തുമണിയുടെ ഭര്‍ത്താവായ പി ആര് അരുണ്‍ ആണ്. ആലീസ് എന്ന സൈക്ളിസ്റ്റിനെയാണ് രജീഷാ വിജയന് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന ചിത്രം മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. https://youtu.be/SYbSwPdnbyY
തന്റെ രണ്ടാം വിവാഹവാര്‍ത്ത പങ്കുവച്ച് തെന്നിന്ത്യന്‍ യുവസൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ സഹോദരന് അല്ലു ബോബി. മുംബൈ സ്വദേശിനി നീല ഷായാണ് വധു. എംബിഎ ബിരുദധാരിയായ നീല യോഗ പരിശീലകയാണ്. വിവാഹ കാര്യം അല്ലു ബോബി തന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്. ‘ഞാന്‍ വിവാഹിതനായി. ഇതെനിക്ക് പുതിയ തുടക്കമാണ്. എന്നെ അനുഗ്രഹിക്കണം. ‘ വിവാഹ ചിത്രത്തിനോടൊപ്പം സമൂഹ മാധ്യമത്തില്‍ കുറിച്ചു. അല്ലു ബോബിയുടെ രണ്ടാം വിവാഹമാണിത്. 2005 ലാണ് നീലിമയുമായി താരത്തിന്റെ വിവാഹം. 2016 ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. അന്വിത എന്നൊരു മകളുണ്ട്. ദൈവം എന്നെ മുന്നോട്ട് പോകാനും സന്തോഷമായി ജീവിക്കാനും പഠിപ്പിച്ചിട്ടുണ്ട്. എല്ലാത്തിനും പിന്തുണയായി എന്റെ കൂടെ കുടുംബമുണ്ടെന്നും കുറിക്കുന്നു