പ്രേക്ഷകന്റെ പൾസറിഞ്ഞ് ചിത്രമൊരുക്കുന്ന ലോകേഷ് കനകരാജ് സംവിധാനം നിർവഹിച്ച ദളപതി വിജയ് ചിത്രം ലിയോ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. വിജയ്ക്കും ലോകേഷിനും കേരളത്തിൽ വമ്പൻ ആരാധകവൃന്ദമാണുള്ളത്. അതിനാൽ തന്നെ ലിയോക്ക് കേരളത്തിലും വൻ വരവേൽപ്പാണ് ലഭിച്ചത്. ലേറ്റ് നൈറ്റ് ഷോകൾ അടക്കം ടിക്കറ്റുകൾ മുഴുവൻ വിറ്റഴിഞ്ഞ കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ കാണുവാൻ സാധിക്കുന്നത്. 7.3 കോടിയെന്ന കെ ജി എഫിന്റെ ആദ്യദിന റെക്കോർഡ് പ്രീസെയിൽസ് കൊണ്ട് തന്നെ ലിയോ തകർത്തിരുന്നു. ഇപ്പോഴിതാ ഹൗസ്ഫുൾ ഷോകളും എക്സ്ട്രാ ഷോകളുമായി ആദ്യദിന കളക്ഷൻ പതിനൊന്ന് കോടിയോളം എത്തുമെന്നാണ് പ്രതീക്ഷ. ഇന്നത്തെ ഒട്ടുമിക്ക ഷോകളുടെയും ടിക്കറ്റുകൾ ഇതിനകം വിറ്റുകഴിഞ്ഞു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും തീയറ്ററുകൾ നിറഞ്ഞു കവിയുകയാണ്. വിജയുടെ അറുപത്തി എഴാമത്തെ ചിത്രമാണ് ലിയോ. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ എന്നിവരടങ്ങുന്ന സംഘമാണ് ലിയോയിലുള്ളത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം. സെവൻ സ്ക്രീൻ സ്റ്റുഡിയോ,…
Author: webadmin
പ്രേക്ഷകരെ കുടുകുടെ പൊട്ടിച്ചിരിപ്പിക്കുവാൻ കോമഡി എന്റർടൈനറുമായി ഉർവ്വശി, ഭാവന, പ്രിയ പി വാര്യർ, അനഘ നാരായണൻ, മാളവിക ശ്രീനാഥ് എന്നിവർക്കൊപ്പം ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജ കൊച്ചിയിൽ വെച്ച് നടന്നു. 23 ഡ്രീംസിൻ്റെ ബാനറിൽ റെനിഷ് അബ്ദുൾഖാദർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത് ഇന്ദ്രജിത്ത് രമേശാണ്. ലക്ഷ്മി പ്രകാശ് സഹനിർമ്മതാവാണ്. അർജുൻ കൊളങ്ങാത്ത്, പോൾ വർഗീസ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. മണിയൻപിള്ള രാജു, അൽത്താഫ് സലിം, നന്ദു, അഭിറാം രാധാകൃഷ്ണൻ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ബിനേന്ദ്ര മേനോനാണ്. ലിജോ പോൾ എഡിറ്റിങ്ങും ഇഫ്തി സംഗീത സംവിധാനവും കൈകാര്യം ചെയ്യുന്നു. കോസ്റ്റ്യൂം – സമീറ സനീഷ്, ആർട്ട് – സജീഷ് താമരശ്ശേരി, മേക്കപ്പ് – സജി കൊരട്ടി, ലൈൻ പ്രൊഡ്യൂസർ – മഹിൻഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ – വിഷ്ണു രമേശ്, ഷിബിൻ പങ്കജ്, പ്രോജക്ട് ഡിസൈനർ – പ്രണവ് രാജ്, പ്രൊഡക്ഷൻ…
രാമലീല എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ‘ബാന്ദ്ര’യുടെ സെക്കൻഡ് ടീസർ സോഷ്യൽ മീഡിയ കീഴടക്കുന്നു. പതിനൊന്ന് ലക്ഷത്തിലേറെ പേരാണ് ടീസർ ഇതുവരെ കണ്ടത്. ആലയായി മാസ്സ് ഗെറ്റപ്പിൽ ദിലീപ് എത്തുമ്പോൾ നായിക താരയായി തമന്നയും എത്തുന്നു. മാസ്സ് ആക്ഷനൊപ്പം ആഴമേറിയ കുടുംബ ബന്ധങ്ങളെ കുറിച്ചും ചിത്രം സംസാരിക്കുന്നുണ്ട്. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. തമിഴിലും ബോളിവുഡിലുമെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ച തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. തമന്നയുടെ മലയാളത്തിലേക്കുള്ള വരവ് ആഘോഷത്തോടെയാണ് മലയാളികൾ ഏറ്റുവാങ്ങിയത്. മംമ്ത മോഹൻദാസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്.…
ആരാധകർ ഏറെ സ്നേഹത്തോടെ ശിവണ്ണ എന്ന് വിളിക്കുന്ന കന്നഡ സൂപ്പർതാരം ശിവ രാജ്കുമാറിന്റെ ഗോസ്റ്റ് എന്ന ചിത്രം നാളെ തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങളും അണിയറ പ്രവർത്തകരും ഇന്ത്യ ഒട്ടാകെ സഞ്ചരിക്കുകയാണ്. ഇപ്പോഴിതാ പ്രൊമോഷൻ പ്രവർത്തനങ്ങൾക്ക് ഇടയിൽ മലയാളികളുടെ സ്വന്തം ലാലേട്ടനെ കുറിച്ച് ശിവണ്ണ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. രജനികാന്ത് നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം ജയിലറിൽ ഇരുവരും അഭിനയിച്ചിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു താരമാണ് ലാലേട്ടൻ എന്ന് വെളിപ്പെടുത്തിയ ശിവണ്ണ ലാലേട്ടൻ എല്ലാവരോടും ഏറെ സ്നേഹത്തോടെയും സന്തോഷത്തോടെയും പെരുമാറുന്ന വ്യക്തിയാണ് എന്നും കൂട്ടിച്ചേർത്തു. അച്ഛനെ കാണുവാൻ എത്തുമ്പോൾ ഞങ്ങൾ സ്ഥിരം കാണാറുണ്ടെന്നും മോഹൻലാൽ വന്നിട്ടുണ്ടെങ്കിൽ അച്ഛൻ ഞങ്ങളെ വിളിച്ചു വരുത്തുമെന്നും ശിവണ്ണ പറഞ്ഞു. കന്നഡ ചലച്ചിത്ര ലോകത്തെ പ്രശ്സതനായിരുന്നു ശിവ രാജ്കുമാറിന്റെ അച്ഛൻ ഡോ. രാജ്കുമാർ. ഈ അടുത്ത് അന്തരിച്ച നടൻ പുനീത് രാജ്കുമാർ ശിവണ്ണയുടെ അനുജനാണ്. എം ജി ശ്രീനിവാസ് സംവിധാനം നിർവഹിക്കുന്ന ഗോസ്റ്റ്…
മലയാളി പ്രേക്ഷകർക്ക് എന്നത് പോലെ തന്നെ ഇന്ത്യ മുഴുവനുമുള്ള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് പ്രിയ വാര്യർ. വൈറലായ ഒരു കണ്ണിറുക്കലിലൂടെ ഒറ്റ രാത്രി കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ വ്യക്തി കൂടിയാണ് താരം. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലെ ആയിരുന്നു ആ രംഗം. ചിത്രത്തിലെ പാട്ട് സീനിലെ പ്രിയയുടെ പുരികം ഉയർത്തലും കണ്ണിറുക്കലും ഒരു രാത്രി കൊണ്ട് അവരെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചു. സിനിമാ വിശേഷങ്ങൾക്ക് ഒപ്പം തന്റെ വ്യക്തിപരമായ വിശേഷങ്ങളും യാത്രാവിശേഷങ്ങളും എല്ലാം പ്രിയ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച പുതിയ ഫോട്ടോഷൂട്ടാണ് ഏറെ ശ്രദ്ധ നേടുന്നത്. സാരിയുടുത്ത് നദിയിൽ നീരാടുന്ന ചിത്രങ്ങളാണ് നടി പങ്ക് വെച്ചിരിക്കുന്നത്. അഴകിന്റെ പൂർണതയെന്നാണ് ഫോട്ടോഷൂട്ട് കാണുന്ന പ്രേക്ഷകരുടെ കമന്റുകൾ. ഐസോ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ശ്രീഗേഷ് വാസൻ മേക്കപ്പ് നിർവഹിച്ചിരിക്കുന്നു. ജാൻകി സാരീസാണ് പ്രിയ…
ലോകേഷ് കനകരാജ്… ഓരോ സിനിമക്കും പ്രേക്ഷകർ ഇത്രയേറെ പ്രതീക്ഷ നൽകുന്ന മറ്റൊരു സംവിധായകനും ഇപ്പോൾ തമിഴ് സിനിമയിൽ ചിലപ്പോൾ ഉണ്ടാകുവാൻ സാധ്യതയില്ല. പ്രേക്ഷകന്റെ പൾസറിഞ്ഞ് ചിത്രമൊരുക്കുന്ന ലോകേഷ് സംവിധാനം നിർവഹിക്കുന്ന ദളപതി വിജയ് ചിത്രം ലിയോ ഒക്ടോബർ പത്തൊൻപതിന് തീയറ്ററുകളിൽ എത്തുകയാണ്. വിജയ്ക്കും ലോകേഷിനും കേരളത്തിൽ വമ്പൻ ആരാധകവൃന്ദമാണുള്ളത്. അതിനാൽ തന്നെ ലിയോക്ക് കേരളത്തിലും വൻ വരവേൽപ്പാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ കേരളത്തിലെ ആദ്യദിന കളക്ഷൻ റെക്കോർഡിൽ പുത്തൻ റെക്കോർഡ് ചിത്രം സ്ഥാപിച്ചിരിക്കുകയാണ്. 7.3 കോടിയെന്ന കെ ജി എഫിന്റെ ആദ്യദിന റെക്കോർഡ് പ്രീസെയിൽസ് കൊണ്ട് തന്നെ ലിയോ തകർത്തിരിക്കുകയാണ്. ചിത്രം തീയറ്ററുകളിൽ എത്തുവാൻ ഇനിയും രണ്ട് ദിനങ്ങൾ ബാക്കി നിൽക്കെയാണ് ലിയോ ഇങ്ങനെയൊരു റെക്കോർഡ് കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകളും ട്രെയ്ലറും ഗാനങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. TIME TO REORDER RECORDS – KERALA all-time top 5 opening day gross collection – 1. #Leo -…
മമ്മൂട്ടി നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കണ്ണൂർ സ്ക്വാഡ് സർപ്രൈസ് ഹിറ്റടിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ്. കളക്ഷനിലും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം വേൾഡ് വൈഡ് എഴുപത് കോടിയും പിന്നിട്ട് മുന്നേറുകയാണ്. കേരളത്തിൽ നിന്നും മാത്രമായി നാൽപത് കോടിക്കടുത്താണ് ചിത്രം കളക്ഷൻ നേടിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി തന്നെ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. സംവിധായകൻ റോബി രാജിന്റെ ആദ്യചിത്രമാണ് ഇത്. ഗ്രേറ്റ് ഫാദർ, പുതിയ നിയമം എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയിരുന്നു റോബി രാജ്. എ എസ് ഐ ജോർജ് മാർട്ടിൻ ആയി മമ്മൂട്ടി എത്തിയപ്പോൾ അദ്ദേഹത്തിന്റെ സ്ക്വാഡ് അംഗങ്ങളായി എത്തിയ ശബരീഷ് വർമയും റോണിയും അസീസ് നെടുമങ്ങാടും ചിത്രത്തെ ഒരു സൂപ്പർ സ്ക്വാഡ് ആക്കി മാറ്റുകയായിരുന്നു. മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തിയ പഴയകാല സിനിമകളിൽ പഞ്ച് ഡയലോഗുകളും മാസ്…
ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ തീയറ്ററുകളിൽ എത്തിയ ചാവേർ വിജയകരമായി പ്രദർശനം തുടരുകയാണ്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഇമോഷണൽ ത്രില്ലറാണ് ഇത്തവണ ടിനു പാപ്പച്ചൻ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. ഇമോഷനും ആക്ഷനുമെല്ലാം ഒരേ അളവിൽ ചേർത്ത് ചടുലവും തീക്ഷണതയും ഉദ്വേഗവും നിറഞ്ഞ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രം. കുഞ്ചാക്കോ ബോബൻ്റെ ഇതേ വരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പും അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവരുടെ പ്രകടനങ്ങൾ കൊണ്ടും ചിത്രം കൈയ്യടികൾ നേടുകയാണ്. ഒരു രാഷ്ട്രീയ കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അതിജീവനത്തിൻ്റെ നിരവധി രംഗങ്ങളുമാണ് ചിത്രത്തിൻ്റെ കഥാതന്തു. ഇപ്പോഴിതാ ചിത്രത്തിന് പ്രശംസയുമായി കോൺഗ്രസ്സിന്റെ യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. “ചവറ് ബോംബ് പടം”! ഇത്തരത്തിലെ കുറേയധികം മോശം അഭിപ്രായം കേട്ട് റിലീസ് ദിനത്തിൽ പോകാതിരുന്ന ചാവേർ കണ്ടു. ‘ഒരു ചവർ പടം’ എന്ന റിവ്യു മനസ്സിൽ വെച്ച്…
മനോരമ ഓൺലൈൻ, ചുങ്കത്ത് ജ്വല്ലറി, ചാവേർ സിനിമയുടെ അണിയറ പ്രവർത്തകർ എന്നിവർ സംയുക്തമായി നേതൃത്വം നൽകിയ സൂപ്പർ വുമൺസ് കപ്പിൽ വിസ്ഡൻ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. എറണാകുളം വൈറ്റില പാരിസ് സ്പോർട്സ് സെന്റർ ഇൻഡോർ ടർഫിലാണ് മത്സരങ്ങൾ നടന്നത്. ഫൈനൽ മത്സരത്തിൽ യുസി കോളജിനെതിരെയാണ് വിസ്ഡൻ ക്ലബ്ബ് 3 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയത്. വിസ്ഡൻ ക്ലബ്ബിലെ രശ്മി രാംദാസ് പ്ലെയർ ഓഫ് ദ് സീരിസും മാർത്തോമ കോളജിലെ ആർ. ആര്യ എന്റർടെയിനിങ് പ്ലെയർ ഓഫ് ദ് ടൂർണമെന്റുമായി. ഫൈനൽ മത്സരത്തിന് പിന്നാലെ വിജയികളായ വിസ്ഡൻ ക്ലബ്ബും ചാവേറിന്റെ അണിയറ പ്രവർത്തകരടങ്ങിയ ടീമും തമ്മിൽ ഒരു സൗഹൃദമത്സരവും സംഘടിപ്പിച്ചിരുന്നു. ചാക്കോച്ചന്റേയും ആൻ്റണി വർഗീസിന്റെയും തകർപ്പൻ പ്രകടനത്തിനാണ് കാണികൾ പിന്നീട് സാക്ഷ്യം വഹിച്ചത്. ആറ് ഓവറിൽ അമ്പത്തിയാറ് റൺസാണ് ആദ്യം ബാറ്റ് ചെയ്ത ചാവേർ ടീം സ്വന്തമാക്കിയത്. ഇരുപത്തിയെട്ട് റൺസുമായി ചാക്കോച്ചനും ഇരുപത്തിരണ്ട് റൺസുമായി പെപ്പെയും തകർത്തു കളിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിസ്ഡൻ ക്ലബ്ബിന്…
മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്ക്വാഡ്’ സെപ്തംബർ 28ന് തിയറ്ററുകളിലേക്ക് എത്തുവാൻ തയ്യാറായിരിക്കുകയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമായ കണ്ണൂർ സ്ക്വാഡിനായുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. പലയിടങ്ങളിലും മികച്ച ബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നത്. എ എസ് ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിൽ എത്തുന്നത്. റോബി വർഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെൻസറിങ്ങ് പൂർത്തിയായ സിനിമയ്ക്ക് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഷാഫിയുടെ കഥക്ക് ഡോക്ടർ റോണിയും ഷാഫിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. സംവിധായകൻ റോബി രാജിന്റെ ആദ്യചിത്രം കൂടിയാണ് ഇത്. ഗ്രേറ്റ് ഫാദർ, പുതിയ നിയമം എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയിരുന്നു റോബി രാജ്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു തുടങ്ങിയ താരങ്ങൾ…