നവാഗതനായ ജിതിൻ ജിത്തുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കല വിപ്ലവം പ്രണയം നാട്ടിൻപുറത്തെ ഒരു കൂട്ടം യുവാക്കളുടെ ജീവിതമാണ് കൈകാര്യം ചെയ്യുന്നത്. ആൻസൺ പോൾ, ഗായത്രി സുരേഷ്, ൈസജു കുറുപ്പ്, നിരഞ്ജന അനൂപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയെ മലയാളത്തിലെ ഇടതുപക്ഷ സ്വഭാവമുള്ള ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ചേർത്തുവയ്ക്കേണ്ടത്. പ്രണയവും വിരഹവും രാഷ്ട്രീയവുമെല്ലാം സിനിമയിൽ കടന്നുവരുന്നു. സ്വപ്നങ്ങള്‍ സാധ്യമാക്കുന്നതിനായുള്ള യുവാക്കളുടെ കഷ്ടപ്പാടുകളാണ് ഒന്നാം പകുതിയിലെങ്കില്‍ രാഷ്ട്രീയവും സസ്പെൻസുമാണ് ചിത്രത്തിന്റെ രണ്ടാം പകുതി. ആൻസൺ പോൾ കൈകാര്യം ചെയ്ത ജയൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ചുള്ളിയാർ പാടം എന്ന ഗ്രാമത്തിൽ ഒരു മാലിന്യ സംസ്കരണ കേന്ദ്രം വരുന്നതും നാട്ടിലെ ഇടതു പാർട്ടിയുടെ എതിര്‍പ്പുകള്‍ മറികടന്നു സഖാക്കൾ മാലിന്യകേന്ദ്രത്തിനെതിരെ സമരം നടത്തുകയും ചെയ്യുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ സമരം ഏറ്റെടുക്കേണ്ടിവരുന്ന ജയൻ സമരം വിജയത്തിലെത്തിക്കുന്നു. രണ്ടു മതസ്ഥർ തമ്മിലുള്ള പ്രണയവും അതിനായി അവര്‍ സുഹൃത്തുക്കളുമായി ചേർന്നു നടത്തുന്ന പോരാട്ടങ്ങളും സിനിമയിലുണ്ട്. എന്നാൽ സിനിമയുടെ…
Author: webadmin
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രങ്ങളിൽ അവസാനത്തേതാണ് റോസാപ്പൂ. വെറും സിനിമയുടെയല്ല, ‘ഇക്കിളി സിനിമയുടെ’ കഥ പറയുന്ന സിനിമ. ചിരിയിൽ ചാലിച്ച് ഒരുക്കിയിരിക്കുന്ന ചിത്രം ചില നല്ല സന്ദേശങ്ങളും കാഴ്ചക്കാരനു നൽകുന്നു. 2000–ൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. നാട്ടുകാരോട് മൊത്തം കടംവാങ്ങി ഒരു ഗതിയുമില്ലാതെ നടക്കുന്ന ആളാണ് ഷാജഹാൻ. ഫോർട്ട്കൊച്ചിയിൽ ചെറിയൊരു കടയുണ്ട്. സംവിധായകനാകുന്നതു സ്വപ്നം കണ്ടു നടക്കുന്ന ആംബ്രോസും വട്ട് ഐഡിയയുമായി കൂട്ടുകാരെ പറ്റിക്കുന്ന ഭാനുവുമാണ് ഷാജഹാന്റെ ഉറ്റചങ്ങാതിമാർ. ചന്ദനത്തിരിയിൽ തുടങ്ങി മുട്ടക്കച്ചവടം വരെ നടത്തി കട പൂട്ടിയതോടെ ഷാജഹാന് ഇനി കൈവയ്ക്കാൻ മേഖലകളൊന്നും ഇല്ലാതായി. അങ്ങനെയാണ് സിനിമ നിർമിച്ചാല്‍ കോടികളുണ്ടാക്കാമെന്ന ബുദ്ധി തലയിൽ ഉദിക്കുന്നത്. സാദാ സിനിമയല്ല, ഇക്കിളിസിനിമ. അങ്ങനെ വീണ്ടും ആൾക്കാരെ പറ്റിച്ച് കടംവാങ്ങി ലൈല എന്ന ഗ്ലാമർ നടിയെ വെച്ച് സിനിമയെടുക്കാൻ ഷാജഹാനും കൂട്ടരും ചെന്നൈയ്ക്കു വണ്ടി കയറുന്നു. ഇവർക്കു സിനിമയെടുക്കാൻ സാധിക്കുമോ, അതോ അവിടെയും ഷാജഹാന്റെ പെട്ടി പൂട്ടുമോ? ഇതിനുള്ള ഉത്തരമാണ് റോസാപ്പൂ. …
ആഡംബര ജീവിതത്തിനായി ലഹരിയും മോഷണവും കള്ളക്കടത്തും പോലുള്ള ഊരാക്കുടുക്കുകളിൽ ചെന്നുപെടുന്ന ചെറുപ്പക്കാർ ഏറെയുണ്ട് ഇന്ന് കേരളത്തിൽ. പുതുതലമുറയിലെ കുട്ടികളുടെ കൂട്ടുകെട്ടുകളും, സമപ്രായക്കാരുടെ സമ്മർദവും പ്രായത്തിന്റെ എടുത്തുചാട്ടവും മൂലം അവർ ഒപ്പിക്കുന്ന പുകിലുകളും, അതിലൂടെ മാതാപിതാക്കൾക്കുണ്ടാകുന്ന തലവേദനയും ഒരു സാമൂഹിക പ്രശ്നമായി മാറുന്ന സാഹചര്യത്തിലാണ് കളി എന്ന ചിത്രം കഥ പറയുന്നത്. ഉറുമി, ഇന്ത്യൻ റുപ്പീ, ഗ്രേറ്റ് ഫാദർ പോലെയുള്ള ഒരുപിടി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് നൽകിയ ആഗസ്റ്റ് സിനിമ താരതമ്യേന പുതുമുഖങ്ങളെ വച്ച് ചെറിയ ബജറ്റിൽ എടുക്കുന്ന ചിത്രം എന്നതാണ് കളിയുടെ ഹൈലൈറ്റ്. അപൂർവരാഗം, ഷെർലക് ടോംസ് തുടങ്ങിയ ചിത്രങ്ങൾക്ക് സഹരചന നിർവഹിച്ച നജീം കോയ കളിയിലൂടെ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുകയാണ്. സമീർ, ബിജോയ്, അനീഷ്, ഷാനു, അബു എന്നിവർ കൊച്ചിയിലെ ന്യൂജെൻ ചങ്ക്സാണ്. ഇടത്തരം സാമ്പത്തിക ചുറ്റുപാടുകളിൽ നിന്നുള്ളവർ. കാശുള്ള വീട്ടിലെ പയ്യന്മാരെപ്പോലെ ചെത്തിനടക്കാൻ കൊതിക്കുന്നവർ. കൊച്ചിയിലെ മാളുകൾ കറങ്ങി നടന്നു ബ്രാൻഡഡ് വസ്ത്രങ്ങളും ഷൂസുകളുമൊക്കെ നൈസായി അടിച്ചുമാറ്റി…
പേരുപോലെ തന്നെ ‘കിണർ’ ആണ് സിനിമയുടെ പ്രധാനഘടകം. കേരള തമിഴ്നാട് അതിർത്തിയിലെ ഒരു ഗ്രാമം. അവിടെ ഏത് വളർച്ചയിലും ഒരിക്കലും വറ്റാത്തൊരു കിണറുണ്ട്. എന്നാൽ ആ കിണറ്റിലെ വെള്ളത്തിന് അവകാശികളോ മലയാളികൾ മാത്രം. തൊട്ടടുത്ത് കിടക്കുന്ന തമിഴരാകട്ടെ വെളളമില്ലാതെ മരണത്തോട് മല്ലിടുകയാണ്. ഇവിടെ കിണർ ഒരു പ്രതീകമാണ്. മനുഷ്യത്വത്തിന്റെ ആഴമെന്തെന്നും മനുഷ്യമനസ്സുകളിലെ സ്നേഹത്തിന്റെ ഉറവകൾ വറ്റിയിട്ടില്ലെന്നും സിനിമയിലൂടെ സംവിധായകൻ പ്രതിഫലിപ്പിക്കുന്നു. ഹീറോയിസവും അമാനുഷികത്വവും കാണിക്കുന്ന പതിവ് നായകന്മാരുടെ കഥ പറയാതെ ജീവിതദുരന്തത്തിന് മുന്നില്‍ പതറാതെ മുന്നോട്ട് പോകുന്ന ശക്തരായ സ്ത്രീകഥാപാത്രങ്ങളെ ഈ സിനിമയിലൂടെ കാണാം. ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ ധീരമായി ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടുന്ന ഒരു സ്ത്രീയുടെ കഥ കൂടിയാണ് കിണര്‍. ഒരിറ്റ് വെള്ളത്തിനായുള്ള നാട്ടുകാരുടെ പോരാട്ടത്തിൽ ഇന്ദിര എത്തുന്നതും തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങളും അതിജീവനവുമാണ് കിണർ ചർച്ച ചെയ്യുന്നത്. നിസഹായയായ വീട്ടമ്മയിൽ നിന്ന് പാവപ്പെട്ടവർക്ക് വേണ്ടി പോരാടുന്ന പോരാളിയായി മാറുന്ന ഇന്ദിരയുടെ പരിവര്‍ത്തനം, അത് കൃത്യമായി ആവിഷ്കരിക്കാൻ…
ഓരോ കഥാപാത്രങ്ങൾ കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന മലയാളികളുടെ പ്രിയപ്പെട്ട ജയസൂര്യക്കൊപ്പം പുതിയ ചിത്രം ക്യാപ്റ്റന്റെ വിശേഷങ്ങൾ പങ്കുവെച്ച് എക്സ്ക്ലൂസീവ് ഫൺ ചാറ്റ് ഷോ #MyG എങ്കിലേ എന്നോട് പറ..
ലോകമെമ്പാടുമുള്ള മലയാളികൾ ഏറെ ആകാംക്ഷയോടും ആവേശത്തോടും കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രം ഒടിയന്റെയും 1000 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിന്റെയും വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ വി എ ശ്രീകുമാർ മേനോൻ.
ഏവരും കാത്തിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്നലെ ഉച്ചക്ക് നടക്കുകയും പ്രേക്ഷകർ ആഗ്രഹിച്ച പോലെ തന്നെ മികച്ച നടനായി ഇന്ദ്രൻസ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇന്ദ്രൻസ് എന്ന നടന് ഈ അവാർഡ് ലഭിക്കണം എന്ന് ജനങ്ങൾ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് ലഭിക്കുന്ന അഭിനന്ദന പ്രവാഹവും പിന്തുണയും. ഇന്ദ്രൻസ് മികച്ച നടൻ ആയതു കൊണ്ട് തന്നെ അർഹിച്ച അംഗീകാരമാണ് അതെന്ന പൂർണ്ണ ബോധ്യത്തോടെ ജനങ്ങൾ ആ തീരുമാനത്തെ ഹൃദയം കൊണ്ട് സ്വാഗതം ചെയ്യുകയാണ് ഉണ്ടായത് . മികച്ച നടിയായി പാർവതി തിരഞ്ഞെടുക്കപെട്ടപ്പോൾ മികച്ച സംവിധായകൻ ആയതു ലിജോ ജോസ് പെല്ലിശ്ശേരി ആണ്. ആളൊരുക്കം, ടേക്ക് ഓഫ്, ഈ മാ യൗ എന്നീ ചിത്രങ്ങൾക്കാണ് യഥാക്രമം ഇന്ദ്രൻസ് , പാർവതി, ലിജോ എന്നിവർ അവാർഡ് നേടിയത്. ജനങ്ങൾക്കൊപ്പം മലയാള സിനിമാ ലോകവും അവാർഡ് ജേതാക്കളെ അഭിനന്ദിച്ചു രംഗത്ത് വന്നു. യുവ താരങ്ങളായ ദുൽഖർ സൽമാൻ, ടോവിനോ തോമസ്, നിവിൻ…
ഇരട്ട സംവിധായകരായ അനുപ് ചന്ദ്രൻ- രാജ മോഹൻ ടീം ഒരുക്കി കേരളത്തിൽ കഴിഞ്ഞയാഴ്ച പ്രദർശനത്തിനെത്തിയ ചിത്രമാണ് സുഖമാണോ ദാവീദേ. ഭഗത് മാനുവൽ , മാസ്റ്റർ ചേതൻ ജയലാൽ എന്നിവർ അഭിനയിച്ച ഈ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയെടുത്തു കൊണ്ട് മുന്നേറുകയാണ്. ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ എന്ന നിലയിലും കാലിക പ്രസക്തിയുള്ള ഒരു വിഷയം പറയുന്ന ചിത്രം എന്ന നിലയിലും സുഖമാണോ ദാവീദേ ശ്രദ്ധ നേടുകയാണ്. കുട്ടികൾ വഴി തെറ്റി പോകുന്നതിനെ കുറിച്ചും അവരെ നേരായ വഴിയിലേക്ക് നയിക്കുന്നത് എങ്ങനെയെന്നും വളരെ രസകരമായി ഈ ചിത്രത്തിലൂടെ പറയുന്നു. കൃഷ്ണ പൂജപ്പുരയാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. പാപ്പി ക്രീയേഷന്സിന്റെ ബാനറിൽ ടോമി കിരിയന്തൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഇപ്പോൾ തമിഴിലേക്കും പോവുകയാണ്. ഈ ചിത്രത്തിന്റെ തമിഴ് പതിപ്പിൽ കേന്ദ്ര കഥാപാത്രം ആയെത്തുന്നത് കാക്കമുട്ടൈ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ച താരം ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എം മണികണ്ഠൻ സംവിധാനം…
മലയാളം സിനിമയുടെ ചരിത്രത്തിൽ മോഹൻലാൽ എന്ന നടന് ലഭിച്ച ആരാധക വൃന്ദം പോലെ മറ്റൊരു നായകനും ലഭിച്ചിട്ടില്ല. കൊച്ചു കുട്ടികൾ മുതൽ ഒരുപാട് പ്രായമായ വയോവൃദ്ധർ വരെ മോഹൻലാൽ ആരാധകരുടെ കൂട്ടത്തിൽ ഉണ്ട്. കുഞ്ഞു കുട്ടികൾ വരെ ലാലേട്ടനെ അനുകരിക്കുന്നതിന്റെയും ലാലേട്ടനെ ഇഷ്ടപ്പെടുന്നതിന്റെയും രസകരമായ വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ ദിവസേന വരുന്നു. യുവാക്കൾക്കിടയിലും സ്കൂൾ വിദ്യാർത്ഥികൾക്കിടയിലും സ്ത്രീകൾക്കിടയിലുമെല്ലാം ഒരുപോലെ ഏറ്റവും ശകത്മായ ഫാൻ ബേസ് ഉള്ള വേറെ ഒരു നടൻ മലയാള സിനിമയിൽ ഇന്നില്ല. മോഹൻലാൽ ചിത്രങ്ങൾക്ക് കിട്ടുന്ന അവിശ്വസനീയമായ ഫാമിലി സപ്പോർട്ടും ഈ എല്ലാവിഭാഗത്തിലും വരുന്ന ഫാൻ ബേസ് കൊണ്ടാണ്. പുലി മുരുകൻ കൂടി വന്നതോടെ കൊച്ചു കുട്ടികൾ എല്ലാം മോഹൻലാൽ ഫാൻസ് ആയി എന്ന് പറയുന്ന പോലെ കേരളത്തിലെ പ്രായമായ അമ്മമാർക്ക് പണ്ട് മുതലേ മോഹൻലാൽ “മോൻലാൽ” ആണ്. സ്വന്തം മകനെ പോലെയാണ് അവർ മോഹൻലാൽ എന്ന നടനെ സ്നേഹിക്കുന്നത്. ഇപ്പോഴിതാ ചിന്നമ്മ എന്ന ഒരു പ്രായമായ…
സോഷ്യൽ മീഡിയയിൽ വീണ്ടും ഒടിയൻ മാജിക് സൃഷ്ടിച്ചു കൊണ്ട് മോഹൻലാൽ തന്റെ പുതിയ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ്. വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന മെഗാ ബജറ്റ് ചിത്രമായ ഒടിയൻ ഇപ്പോൾ അതിന്റെ ഫൈനൽ ഷെഡ്യൂൾ ആരംഭിച്ചു കഴിഞ്ഞു. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂളിൽ മീശ വടിച്ച ഗെറ്റപ്പിൽ ആണ് മോഹൻലാൽ അഭിനയിക്കുന്നത്. മുപ്പത്തഞ്ചു വയസുള്ള ഒടിയൻ മാണിക്യന്റെ ജീവിതമാണ് ഈ ഷെഡ്യൂളിൽ ചിത്രീകരിക്കുന്നത്. ഇപ്പോൾ ഒടിയൻ മാണിക്യന്റെ പുതിയ ലുക്ക് മോഹൻലാൽ തന്നെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്തു കഴിഞ്ഞു. ആ ചിത്രം പുറത്തു വന്ന നിമിഷം മുതൽ ഒരിക്കൽ കൂടി ഒടിയൻ മാണിക്യൻ സോഷ്യൽ മീഡിയ ഭരിക്കുകയാണ് എന്ന് തന്നെ പറയാം. പുറത്തു വന്ന നിമിഷം മുതൽ എല്ലാവരുടെയും ചർച്ചാ വിഷയമായി കഴിഞ്ഞു ഈ ലുക്ക്. ഇരുവർ, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിൽ നമ്മൾ കണ്ട ആ മീശ വടിച്ച യുവാവായ മോഹൻലാലിനെയാണ്…