Author: Webdesk

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ഹണി റോസ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഹണി റോസ് വേഷമിട്ടു. പതിനേഴ് വര്‍ഷത്തോളം സിനിമാ ലോകത്തുണ്ടെങ്കിലും ഹണി അവതരിപ്പിച്ച ചുരുക്കം ചില കഥാപാത്രങ്ങളാണ് ശ്രദ്ധ നേടിയത്. ഇപ്പോഴിതാ മോണ്‍സ്റ്ററിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഹണി റോസിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് മോണ്‍സ്റ്ററിലേതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിച്ചെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് തീയറ്ററുകളില്‍ എത്തിയത്. മോഹന്‍ലാല്‍ ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി ചിത്രം കാണുന്നതിനായി തീയറ്ററുകളില്‍ ജനപ്രളയമാണ്. മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. മോഹന്‍ലാല്‍-വൈശാഖ് കോമ്പോ തന്നെയാണ് പ്രേക്ഷകരെ തീയറ്ററുകളിലേക്ക് എത്തിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സിദ്ദിഖ്, ഗണേഷ് കുമാര്‍, സുദേവ് നായര്‍, ലെന, ജോണി ആന്റണി, കോട്ടയം രമേശ്, കൈലാശ്, ഇടവേള ബാബു, സാധിക, വേണുഗോപാല്‍, അഞ്ജലി നായര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉദയകൃഷ്ണയാണ്…

Read More

നിവിന്‍ പോളി നായകനായി എത്തിയ പടവെട്ട് മികച്ച പ്രതികരണം നേടി വിജയപ്രദര്‍ശനം തുടരുകയാണ്. പന്ത്രണ്ട് കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന് 20 കോടിയുടെ പ്രീ ബിസിനസാണ് നടന്നത്. ഒക്ടോബര്‍ 21 ന് റിലീസ് ചെയ്ത ചിത്രം മൂന്നാം ദിവസവും മികച്ച ബുക്കിംഗ് നേടിയ കാഴ്ചയാണ് കണ്ടത്. നെറ്റ്ഫ്ളിക്‌സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സൂര്യ ടിവിയാണ് സാറ്റലൈറ്റ് അവകാശം കരസ്ഥമാക്കിയത്. ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റും വലിയ തുകക്കാണ് വിറ്റു പോയത്. ചിത്രം വലിയ വിജയമാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷകരുടെ ജീവിതം ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ രണ്ടു ദിനങ്ങളില്‍ നേടിയ മികച്ച കളക്ഷന്‍ പിന്നാലെ ഞായറും ദീപാവലി അവധി ദിനമായ തിങ്കളാഴ്ചയും കൂടുതല്‍ പ്രേക്ഷകര്‍ തീയറ്ററുകളിലേക്ക് എത്തുന്നതോടെ ചിത്രം വമ്പന്‍ ഹിറ്റായി തീരും എന്നുറപ്പാണ്. ആദ്യദിനത്തേക്കാള്‍ കൂടുതല്‍ ഹൗസ്ഫുള്‍ ഷോകളാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാണാന്‍…

Read More

ദിലീഷ് പോത്തൻ ഒരുക്കിയ ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിലൂടെ മലയാള സിനിമാരംഗത്തേക്ക് എത്തിയ അഭിനേത്രിയാണ് നിമിഷ സജയൻ. മലയാള സിനിമയിലെ തിരക്കേറിയ നായികയാണ് ഇന്ന് നിമിഷ. നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള താരം മിക്ക സിനിമകളിലും നാടൻ വേഷങ്ങളിലാണ് എത്തിയിട്ടുള്ളത്. ഈട, ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നിങ്ങനെ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായ നിമിഷയ്ക്ക് ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറലായി മാറുകയാണ്. നാടൻ ലുക്ക് ഒക്കെ വിട്ട് അൽപം ഹോട്ട് ആയാണ് നിമിഷ പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രേക്ഷകരുടെ കൈയ്യടി നേടിക്കൊടുത്തു. ജിസ് ജോയ് ഒരുക്കിയ ത്രില്ലർ ചിത്രമായ…

Read More

നടി ആശാ ശരത്തിന്റെ മകള്‍ ഉത്തര വിവാഹിതയാകുന്നു. ആദിത്യനാണ് വരന്‍. കൊച്ചിയില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. മമ്മൂട്ടി, മനോജ് കെ ജയന്‍, ദിലീപ്, സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. https://www.youtube.com/watch?v=etAJMGzKg_4 മെക്കാനിക്കല്‍ എന്‍ജിനീയറാണ് ഉത്തര. നര്‍ത്തകി കൂടിയായ ഉത്തര അഭിനയ രംഗത്തും അരങ്ങേറ്റം കുറിച്ചു. മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിലെത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ആശാ ശരത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയുടെ സംവിധായകനാണ് മനോജ് കാന. കെഞ്ചിരയുടെ ടീമാണ് ഖെദ്ദയ്ക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നത്.

Read More

മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലിനേയും നായകനാക്കി ചിത്രമെടുക്കാന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ബിഗ് ബജറ്റില്‍ നിര്‍മിക്കുന്ന ചിത്രം പിരീഡ് സിനിമയായിരിക്കുമെന്നാണ് വിവരം. മോഹന്‍ലാല്‍ ഗുസ്തിക്കാരനായിട്ടായിരിക്കും ചിത്രത്തില്‍ വേ,മിടുകയെന്നും വിവരമുണ്ട്. View this post on Instagram A post shared by 𝗔𝘀𝘄𝗶𝘁𝗵𝗹𝗮𝗹 (@aswith_alias_jackey) ഷിബു ബേബി ജോണ്‍ ആയിരിക്കിക്കും ചിത്രം നിര്‍മിക്കുന്നത്. 2023 ജനുവരിയില്‍ രാജസ്ഥാനില്‍ സിനിമയുടെ ചിത്രീകരണം നടക്കും. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലിന്റെ കണ്ണാടിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബാഗും നിറഞ്ഞു നില്‍ക്കുന്ന വ്യത്യസ്തമായ ഒരു പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. വൈശാഖ് ഒരുക്കിയ മോണ്‍സ്റ്ററാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ലക്കിം സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തിയത്. ഹണി റോസ്, സുദേവ് നായര്‍, ലക്ഷ്മി മാഞ്ചു, ഗണേഷ് കുമാര്‍, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.…

Read More

അര്‍ജുന്‍ അശോകന്‍ നായകനാകുന്ന തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ദിലീപ് ആണ് ചിത്രം നിര്‍മിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് ഏച്ചിക്കാനം ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. https://www.youtube.com/watch?v=OcxxrvolX2U അര്‍ജുന്‍ അശോകനെ കൂടാതെ വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. ഗണപതി, അനീഷ് ഗോപാല്‍, അപ്പു, ഉണ്ണി രാജന്‍ പി ദേവ്, വിജയരാഘവന്‍, വിജയരാഘവന്‍. പ്രിയംവദ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിതിന്‍ സ്റ്റാന്‍സിലാവോസാണ് ഛായാഗ്രഹണം. പ്രൊജക്ട് ഹെഡ് റോഷന്‍ ചിറ്റൂര്‍, കോ. പ്രൊഡ്യൂസ് ചന്ദ്രന്‍ അത്താണി, ശരത് ജി നായര്‍, ബൈജു ബി ആര്‍, കഥ ജിയോ പി.വി, എഡിറ്റര്‍ വി. സാജന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, കലാ സംവിധാനം അജി കുറ്റിയാണി, ഗാനരചന ബി.കെ ഹരിനാരായണന്‍ രാജീവ് ഗോവിന്ദന്‍ സഖി എല്‍സ, ചമയം റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സഖി എല്‍സ, നിര്‍മ്മാണ നിര്‍വ്വഹണം…

Read More

വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റർ അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന “മുകുന്ദനുണ്ണി അസോസിയേറ്റ്” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. ഏറെ രസകരമായ വക്കീൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിന്റെ ട്രെയിലർ റിലീസിനെക്കുറിച്ചിറങ്ങിയ പോസ്റ്ററിൽ തന്നെ വിനീത് അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ പ്രത്യേകത ഉളളതായിരിക്കുമെന്ന സൂചനയുണ്ടായിരുന്നു. അതുപോലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും, അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയുടെ ഇൻസ്റ്റാഗ്രാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രീകരണത്തിന് മുൻപ് നേരത്തെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടപ്പോൾ സോഷ്യൽ മീഡിയയിൽ അത് വൈറലായിരുന്നു. വിനീത് വീട്ടുതടങ്കലിൽ എന്ന മട്ടിൽ പത്രവാർത്തയുടെ രൂപത്തിൽ പുറത്തിറക്കിയ പോസ്റ്റ് വിനീത് ശ്രീനിവാസൻ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തതാണ് പിന്നീട് ആരാധകർ ഏറ്റെടുത്തത്. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തൻവിറാം, ജഗദീഷ് , മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ്ജ് കോര,ആർഷ…

Read More

റിലീസ് ചെയ്ത് മൂന്നാം വാരത്തിലും പ്രദര്‍ശന വിജയം തുടര്‍ന്ന് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ റോഷാക്ക്. 87 തീയറ്ററുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നത്. വമ്പന്‍ റിലീസുകള്‍ക്കിടയിലും റോഷാക്ക് മുന്നില്‍ തന്നെയാണ്. ലൂക്ക് ആന്റണിയേയും കൂട്ടരേയും കാണന്‍ പ്രേക്ഷകര്‍ തീയറ്ററുകളില്‍ ഒഴുകിയെത്തുന്നുണ്ട്. ഭീഷ്മപര്‍വ്വത്തിന് ശേഷം മറ്റൊരു മമ്മൂട്ടി ചിത്രം കൂടി മെഗാ ഹിറ്റിലേക്ക് നീങ്ങുകയാണ്. ഒക്ടോബര്‍ ഏഴിനായിരുന്നു റോഷാക്ക് പ്രദര്‍ശനത്തിനെത്തിയത്. ലൂക്ക് ആന്റണിയായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. കെട്ട്യോളാണെന്റെ മാഖാല എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കിയ ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് റോഷാക്ക് നിര്‍മിച്ചത്. ജഗദീഷ്, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ഗ്രേസ് ആന്റണി, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. കലാസംവിധാനം-ഷാജി…

Read More

തമിഴില്‍ രാഷ്ട്രീയം കൃത്യമായി പറഞ്ഞ ചിത്രങ്ങളാണ് പരിയേറും പെരുമാള്‍, അസുരന്‍, കര്‍ണന്‍, നച്ചത്തിരം നഗര്‍ഗിരത് തുടങ്ങിയവ. രാഷ്ട്രീയം പറയുമ്പോഴും കര്‍ഷകരുടേയും ഗ്രാമീണരുടേയും സാധാരണക്കാരുടേയും ജീവിതവും ചിത്രം വരച്ച് കാട്ടുന്നുണ്ട്. ഇൗ ഒരു ഗണത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് നിവിന്‍ പോളി നായകനായി എത്തിയ പടവെട്ട്. കൃത്യമായ രാഷ്ട്രീയവും സാധാരണക്കാരുടെ ജീവിതവുമെല്ലാം അടയാളപ്പെടുത്തുന്നുണ്ട് പടവെട്ട്. കൃത്യമായ ലക്ഷ്യമോ ചിന്തകളോ ഒന്നുമില്ലാത്ത സാധാരണക്കാരനായ രവിയില്‍ നിന്നാണ് ചിത്രത്തിന്റെ തുടക്കം. പശുവിനെ വളര്‍ത്തി കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ ജീവിക്കുന്ന ഇളയമ്മ പുഷ്പയുടെ തണലിലാണ് അവന്റെ ജീവിതം. അവഹേളനവും അവജ്ഞയും ഏറ്റുവാങ്ങി ചോര്‍ന്നൊലില്‍ക്കുന്ന വീട്ടില്‍ അയാള്‍ ജീവിതം തള്ളിനീക്കുകയാണ്. ശരീരത്തേക്കാളേറെ മനസിനെ ബാധിച്ച വിരസതയാണ് അയാളെ മടിയനാക്കിയത്. രവി എന്ന വ്യക്തിയുടെ സാന്നിധ്യമോ അഭിപ്രായമോ ആര്‍ക്കും എങ്ങും പരിഗണനയിലില്ല. സ്വന്തമായി പദ്ധതിയില്ലാത്ത രവി മറ്റുള്ളവരുടെ പദ്ധതിയുടെ ഭാഗമാകുമ്പോഴാണ് സ്വയം തിരിച്ചറിയുന്നത്. സമീപകാലത്ത് നടന്ന കര്‍ഷക സമരവും അതിന്റെ കാര്യങ്ങളും സിനിമയില്‍ വന്നു പോകുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയം കടുപ്പമാക്കാതെ…

Read More

മലയാളത്തിന്റെ പ്രിയ താരമാണ് ഭാവന. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സാല്‍വാറില്‍ അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് താരം. View this post on Instagram A post shared by Bhavana🧚🏻‍♀️Mrs.June6 (@bhavzmenon) നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമൊണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഭാവന. ഷറഫുദ്ദീനാണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാവനയുടെ തിരിച്ചുവരവ് അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചിരുന്നു. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനുമായി 2018 ജനുവരി 23നായിരുന്നു ഭാവനയുടെ വിവാഹം. നവീനൊപ്പം ബംഗളൂരുവിലാണ് ഭാവനയുടെ താമസം. വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കില്‍ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് കന്നഡയില്‍ സജീവമായിരുന്നു താരം.

Read More