Author: Webdesk

തന്റെ ജീവിതത്തിലെ അനാരോഗ്യകരമായ സമയങ്ങളിൽ നടൻ മമ്മൂട്ടി സഹായിച്ചെന്ന് വ്യക്തമാക്കി നടി മോളി കണ്ണമാലി. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും മോളി കണ്ണമാലി തുറന്നു പറഞ്ഞത്. മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ച് മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി അടുത്ത ചുവട് വെക്കുന്നത് ഹോളിവുഡിലേക്കാണ്. ടുമോറോ എന്ന ഹോളിവുഡ് ചിത്രത്തിലാണ് മോളി അഭിനയിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഓസ്ട്രേലിയൻ ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന മലയാളിയായ ജോയ് കെ മാത്യുവാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് മലയാളിയായ ജോയ് തന്നെയാണ്. ഏഴ് കഥകൾ ഉൾപ്പെടുത്തിയിട്ടുള്ള ആന്തോളജി ചിത്രമാണ് ടുമോറോ. ജോയ് കെ മാത്യുവുമായുള്ള പരിചയത്തിന്റെ ഫലമാണ് തന്നെ തിരഞ്ഞെടുത്തതെന്ന് മോളി പറയുന്നു. മോളിക്കൊപ്പം സിനിമയിൽ എത്തുന്നത് രാജ്യാന്തര താരങ്ങളാണ്. ഒരു കാലത്ത് ആരോഗ്യകരമായി തളർന്നുപോയ സമയത്ത് മമ്മൂട്ടി സഹായിച്ചതിനെക്കുറിച്ചും മോളി കണ്ണമാലി പറഞ്ഞു. ഒരു സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ നിൽക്കുന്നതിനിടെ ആയിരുന്നു രണ്ടാമത്തെ അറ്റാക്ക് വന്നത്. താൻ…

Read More

പോപ്കോൺ എന്ന സിനിമയിലൂടെയാണ് നടി സംയുക്ത മേനോൻ മലയാള സിനിമയിലേക്ക് എത്തിയത്. എന്നാൽ തീവണ്ടി എന്ന ചിത്രമാണ് സംയുക്തയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം താരം അറിയിച്ചു. എന്നാൽ, സിനിമാജീവിതത്തിന്റെ തുടക്കത്തിൽ തനിക്ക് ഉണ്ടായ ചില ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് നടി സംയുക്ത മേനോൻ. സിനിമയിൽ തുടക്ക കാലത്ത് ഷൂട്ടിംഗ് സെറ്റിൽ ഒരു നല്ല ബാത്ത് റൂം പോലും ലഭിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് സംയുക്ത. തുടക്ക കാലത്ത് ഷൂട്ടിംഗ് സെറ്റിൽ ഒരു നല്ല ബാത്ത് റൂം പോലും ലഭിച്ചിരുന്നില്ല. ഡോർ പോലുമില്ലാത്ത വാഷ് റൂം കാണിച്ച് ഇതാണ് വാഷ് റൂം എന്ന് പറയും. അന്ന് അതൊക്കെ ഓക്കേ ആയിരുന്നു. എന്നാൽ, ഡോർ പോലുമില്ലാത്ത വാഷ് റൂം ഓക്കേ അല്ലെന്ന് പിന്നീടാണ് മനസിലായത് എന്നും താരം വ്യക്തമാക്കി. തമിഴിലും തെലുങ്കിലും നടിമാർക്ക് കൂടുതൽ ബഹുമാനം ലഭിക്കാറുണ്ടെന്നും നടി പറഞ്ഞു. ആർട്ടിസ്റ്റുകളെ ബഹുമാനിക്കുന്ന സ്ഥിതിയാണ് അവിടെ ഷൂട്ടിങ്ങ്…

Read More

മോഹൻലാൽ നായകനായി എത്തിയ ചിത്രം മോൺസ്റ്റർ തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ ഹണി റോസ് ഉൾപ്പെടെ നിരവധി താരങ്ങളാണ് അഭിനേതാക്കളായി എത്തുന്നത്. സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്റണി, കൈലാഷ്, ഗണേഷ് കുമാര്‍, ബിജു പപ്പന്‍, ലഷ്മി മഞ്ജു, സ്വാസിക എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിൽ ഭാമിനി എന്ന കഥാപാത്രത്തെയാണ് ഹണിറോസ് അവതരിപ്പിക്കുന്നത്. ഹണി റോസിന്റെ കഥാപാത്രത്തിന് വളരെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രമായ ഭാമിനിയെ അവതരിപ്പിച്ച ഹണി റോസ് തന്റെ പ്രകടനത്തിലൂടെ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഭാമിനിയിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. ഭർത്താവിനും മകൾക്കുമൊപ്പം കൊച്ചിയിൽ സമാധാനപരമായി ജീവിച്ചു വരികയാണ് ഭാമിനി. ഭാമിനിയുടെ ചെറിയ ലോകത്തിലേക്ക് ലക്കി സിങ്ങ് എന്ന അപരിചിതൻ കടന്നു വരുന്നതോടെ അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്. ജീവിത്തിൽ കടന്നു വരുന്ന ദുരന്തങ്ങളെ നേരിടുന്ന ഭാമിനിയുടെ നിസ്സഹായവസ്ഥയും സങ്കടവും ഹണി…

Read More

നടൻ ദിലീപിന്റെ സഹോദൻ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ തട്ടാശ്ശേരി കൂട്ടം നവംബറിൽ റിലീസ് ചെയ്യും. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിന്റ റിലീസ് വിശേഷം സോഷ്യൽ മീഡിയയിലൂടെ നടൻ ദിലീപ് തന്നെയാണ് അറിയിച്ചത്. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനിയൻ അനൂപ് പത്മനാഭൻ ആണ്. സന്തോഷ് എച്ചിക്കാനം ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ദിലീപിന്റെ സഹോദരൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്നത് തന്നെയാണ് തട്ടാശ്ശേരി കൂട്ടം സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. അർജുൻ അശോകൻ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2020 വർഷം ആദ്യമായിരുന്നു അനിയൻ സിനിമ സംവിധാനം ചെയ്യാൻ പോകുകയാണെന്ന വിശേഷം ദിലീപ് ആരാധകരുമായി പങ്കുവെച്ചത്. ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് നായര്‍,സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത് ചന്ദ്രനാണ്…

Read More

വലിയ സന്തോഷത്തിലാണ് നടി ഹണി റോസ്. കാരണം മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ഒപ്പം അഭിനയിച്ച ചിത്രം മോൺസ്റ്റർ ഇന്ന് റിലീസ് ആയിരിക്കുകയാണ്. മികച്ച അഭിപ്രായവുമായി ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മോഹൻലാലിന് ഒപ്പം ഇതിനു മുമ്പ് അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഒപ്പം ഇത്രയധികം സ്ക്രീൻ സ്പേസ് കിട്ടുന്നത് ആദ്യമായിട്ടാണെന്ന് ഹണിറോസ് പറഞ്ഞു. ആരാധകർക്ക് ഒപ്പം ചിത്രം തിയറ്ററിൽ നിന്ന് കണ്ടതിനു ശേഷം സംസാരിക്കുമ്പോഴാണ് ഹണി റോസ് ഇങ്ങനെ പറഞ്ഞത്. തന്റെ ഒരു സിനിമ തിയറ്ററിൽ എത്തി കാണുന്നത് മൂന്നു വർഷത്തിനു ശേഷമാണെന്ന് ഹണി റോസ് പറഞ്ഞു. ഇത്രയും വലിയ ഒരു കഥാപാത്രം ഇത്രയും വലിയ ഒരു ടീമിന്റെ കൂടെ അവതരിപ്പിക്കാൻ പറ്റി എന്നുള്ളത് വലിയ ഒരു അനുഗ്രഹമായി കാണുന്നെന്നും ഹണി റോസ് പറഞ്ഞു. മികച്ച രീതിയിൽ പെർഫോം ചെയ്യാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. മോഹൻലാൽ സാറിനോടും വൈശാഖ് ഏട്ടനോടും ആന്റണി സാറിനോടുമാണ് നന്ദി പറയാനുള്ളതെന്നും ഹണി റോസ് പറഞ്ഞു. എല്ലാവരും സിനിമ കാണണമെന്നും…

Read More

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘കൂമന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. ഒരു കൊടും കുറ്റവാളിയെ പിടിക്കാനായി പൊലീസ് സംഘം നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമെന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചന. https://www.youtube.com/watch?v=Si4V9_giFUc കെ ആര്‍ കൃഷ്ണകുമാര്‍ ആണ് കൂമന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസ്, അനന്യ ഫിലിംസ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് കൂമന്‍ നിര്‍മിച്ചിരിക്കുന്നത്. അനൂപ് മേനോന്‍, ബാബുരാജ്, രണ്‍ജി പണിക്കര്‍, മേഘനാഥന്‍, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, പ്രദീപ് പരസ്പരം നന്ദു ലാല്‍, പൗളി വത്സന്‍, കരാട്ടെ കാര്‍ത്തിക്ക്, ജോര്‍ജ് മാര്യന്‍, രമേഷ് തിലക്, ജയന്‍ ചേര്‍ത്തല, ദീപക് പറമ്പോള്‍, റിയാസ് നര്‍മ്മ കലാ ജയിംസ് ഏല്യ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂര്‍, സുന്ദര്‍, ഫെമിനാ…

Read More

മികച്ച കഥപറച്ചിലും കഥയിലെ ആഴവും അവതരണ രീതകൊണ്ടുമെല്ലാം പ്രേക്ഷക പ്രശംസ നേടുകയാണ് നിവിന്‍ പോളി നായകനായി എത്തിയ പടവെട്ട്. റിലീസിന് പിന്നാലെ, ചിത്രം പറഞ്ഞുവയ്ക്കുന്ന രാഷ്ട്രീയം ചര്‍ച്ചയാകുന്നുണ്ട്. ഒരാള്‍ക്ക് ഒരു കാലത്തും അടിമയായി തുടരാനാകില്ലെന്നും അയാളുടെ മനസില്‍ അടക്കിപ്പിടിച്ച അമര്‍ഷം ഒരിക്കല്‍ അഗ്നിപര്‍വതം പോലെ പൊട്ടിത്തെറിക്കുമെന്നും പറയുന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ വ്യക്തമാക്കുന്നത് വ്യക്തമായ രാഷ്ട്രീയമാണ്. പ്രായപൂര്‍ത്തിയായ യുവാവായ രവിയില്‍ നിന്നാണ് തുടക്കം. തൊഴില്‍രഹിതന്‍. പശുവിനെ വളര്‍ത്തി കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ ജീവിക്കുന്ന ഇളയമ്മ പുഷ്പയുടെ തണലിലാണ് അവന്റെ ജീവിതം. അവഹേളനവും അവജ്ഞയും ഏറ്റുവാങ്ങി ചോര്‍ന്നൊലില്‍ക്കുന്ന വീട്ടില്‍ അയാള്‍ ജീവിതം തള്ളിനീക്കുകയാണ്. ശരീരത്തേക്കാളേറെ മനസിനെ ബാധിച്ച വിരസതയാണ് അയാളെ മടിയനാക്കിയത്. രവി എന്ന വ്യക്തിയുടെ സാന്നിധ്യമോ അഭിപ്രായമോ ആര്‍ക്കും എങ്ങും പരിഗണനയിലില്ല. പ്രതികരണ ശേഷി അടക്കിവച്ച് ജീവിക്കുന്ന ഏതൊരു മനുഷ്യന്റെയും പ്രതിനിധിയാണയാള്‍. എന്നാല്‍ ഒരു പോയിന്റില്‍ അയാള്‍ മാറുകയാണ്. അവിടെ നിന്നാണ് സിനിമയുടെ രാഷ്ട്രീയം പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. സിനിമയില്‍ രാഷ്ട്രീയം പറയുമ്പോള്‍…

Read More

കഴിഞ്ഞ കുറച്ചു കാലമായി തന്നെ വിമർശിക്കുന്നവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് പടവെട്ട് എന്ന സിനിമയിൽ നിവിൻ പോളി കാഴ്ച വെയ്ക്കുന്നത്. സിനിമ കണ്ടിറങ്ങിയവർ ഒരേ സ്വരത്തിൽ നിവിൻ പോളിയുടെ പ്രകടനത്തെയും സിനിമയെയും വാനോളം പുകഴ്ത്തുകയാണ്. ചിത്രത്തിന്റെ കഥയും കഥ പറഞ്ഞ രീതിയും സംഗീതവും ക്യാമറയും തുടങ്ങി എല്ലാ മേഖലകളിലും മികച്ചു നിന്ന ഒരു ചിത്രമായി മാറിയിരിക്കുകയാണ് പടവെട്ട്. ഹൈപ്പ് വെച്ച് പടം കാണാൻ പോയവർക്ക് പോലും അതുക്കും മേലെ ആയിരുന്നു പടം നൽകിയ അനുഭവം. നിവിൻ പോളിക്കൊപ്പം ഷമ്മി തിലകനും ഷൈനും ഇന്ദ്രൻസും തുടങ്ങി മറ്റ് അഭിനേതാക്കൾ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. നവാഗത സംവിധായകനായ ലിജു കൃഷ്ണയുടെ ആദ്യ സംവിധാന സംരംഭം തന്നെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. അടിച്ചമർത്തപ്പെടുന്നവർ സമൂഹത്തിനോട് പോരാടി അതിജീവനം നടത്തുന്നതാണ് ചിത്രത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. സമകാലീന രാഷ്ട്രീയവും ചരിത്രമറിയുന്ന മനുഷ്യരുടെ പോരാട്ടവും അതിജീവനവും ഒക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്.…

Read More

പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിച്ചെത്തിയ മോണ്‍സ്റ്ററിനായി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. പുലിമുരുകന്‍ പ്രതീക്ഷിച്ചെത്തരുതെന്ന് വൈശാഖ് പറഞ്ഞെങ്കിലും പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും വാനോളം പ്രതീക്ഷിച്ചു. ആ പ്രതീക്ഷയെ ഒട്ടും പുറകോട്ടടിക്കാതെയായിരുന്നു മോണ്‍സ്റ്ററിന്റെ ആദ്യ ദിനം. ചിത്രത്തിന് തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തീര്‍ത്തും വ്യസ്തവും പുതുമയും നിറഞ്ഞ പ്രമേയമാണ് മോണ്‍സ്റ്ററിന്റേത്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍. താരതമ്യം ചെയ്യാനോ ഒത്തുനോക്കാനോ പോലും ഇതുപോലൊരു സിനിമ മലയാളച്ചില്‍ മുമ്പുണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയാം. മോഹന്‍ലാലിന്റെ ലക്കി സിംഗ് തന്നെയാണ് ചിത്രത്തിന്റെ നെടുംതൂണ്‍. കൊച്ചിയില്‍ താന്‍ വാങ്ങിയ ഫ്‌ളാറ്റ് വില്‍ക്കാനായി ഡല്‍ഹിയില്‍ നിന്ന് ലക്കി സിംഗ് വരുന്നതും അതിന് ശേഷമുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ഹണി റോസ് അവതരിപ്പിച്ച കഥാപാത്രവും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. ഭാമിനി എന്ന കഥാപാത്രമായി ഹണി റോസ് ജീവിക്കുകയായിരുന്നു. ലക്ഷ്മി മാഞ്ചുവിന്റെ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. മുഖത്ത് പ്രകടമാകുന്ന ചെറിയ ചലനങ്ങളില്‍ പോലും ഭാവം കൊണ്ടുവരാന്‍ ലക്ഷ്മി ശ്രമിച്ചിട്ടുണ്ട്. സിദ്ദിഖ്, ഗണേഷ്…

Read More

മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് ഇപ്പോഴും തീയറ്ററുകളില്‍ വിജയ പ്രദര്‍ശനം തുടരുകയാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭ്കികുന്നത്. ചിത്രത്തില്‍ ബിന്ദു പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മ സീതയായിട്ടാണ് ബിന്ദുവെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ സെറ്റില്‍ നിന്ന് കണ്ണീരോടെ വിട പറയുന്ന ബിന്ദുവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. View this post on Instagram A post shared by Rorschach (@rorschachmovieofficial)  ‘എനിക്ക് ഈ സെറ്റ് ഒരുപാട് ഇഷ്ടപ്പെട്ടു. നിങ്ങള്‍ തന്ന ധൈര്യത്തിലൂടെയാണ് എനിക്കു ഈ കഥാപാത്രം നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചത്. പോവാന്‍ ഭയങ്കര വിഷമമുണ്ട്. കമലദളം കഴിഞ്ഞ് പോകുമ്പോഴാണ് ഞാന്‍ ഇങ്ങനെ കരഞ്ഞത്. ആ ഫീല്‍ ഇവിടെ കിട്ടിയിട്ടുണ്ട്’, ബിന്ദു പണിക്കര്‍ പറഞ്ഞു. താന്‍ വിചാരിച്ചതിലും ഒരുപാട് ഉയരങ്ങളിലേയ്ക്കു സീത എന്ന കഥാപാത്രത്തെ ബിന്ദു പണിക്കര്‍ കൊണ്ടെത്തിച്ചു…

Read More