മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് ഇപ്പോഴും തീയറ്ററുകളില്‍ വിജയ പ്രദര്‍ശനം തുടരുകയാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭ്കികുന്നത്. ചിത്രത്തില്‍ ബിന്ദു പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മ സീതയായിട്ടാണ് ബിന്ദുവെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ സെറ്റില്‍ നിന്ന് കണ്ണീരോടെ വിട പറയുന്ന ബിന്ദുവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
View this post on Instagram
‘എനിക്ക് ഈ സെറ്റ് ഒരുപാട് ഇഷ്ടപ്പെട്ടു. നിങ്ങള്‍ തന്ന ധൈര്യത്തിലൂടെയാണ് എനിക്കു ഈ കഥാപാത്രം നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചത്. പോവാന്‍ ഭയങ്കര വിഷമമുണ്ട്. കമലദളം കഴിഞ്ഞ് പോകുമ്പോഴാണ് ഞാന്‍ ഇങ്ങനെ കരഞ്ഞത്. ആ ഫീല്‍ ഇവിടെ കിട്ടിയിട്ടുണ്ട്’, ബിന്ദു പണിക്കര്‍ പറഞ്ഞു. താന്‍ വിചാരിച്ചതിലും ഒരുപാട് ഉയരങ്ങളിലേയ്ക്കു സീത എന്ന കഥാപാത്രത്തെ ബിന്ദു പണിക്കര്‍ കൊണ്ടെത്തിച്ചു എന്നു സംവിധായകന് പറയുന്നതും വിഡിയോയില്‍ കാണാം.
മമ്മൂട്ടി കമ്പനിയാണ് റോഷാക്ക് നിര്‍മിച്ചത്. ജഗദീഷ്, ഷറഫുദ്ദീന്, കോട്ടയം നസീര്‍, ഗ്രേസ് ആന്റണി, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന് മുകുന്ദന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. കലാസംവിധാനം-ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-പ്രശാന്ത് നാരായണന്, ചമയം -റോണക്സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം -സമീറ സനീഷ്, പിആര്‍ഒ -പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.