Author: Webdesk

ഫഹദ് ഫാസില്‍ അപാര ടാലന്റുള്ള നടനെന്ന് നടന്‍ കമല്‍ഹാസന്‍. അദ്ദേഹം ദക്ഷിണേന്ത്യയുടെ സ്വത്താണ്. വിക്രമിലേക്ക് ഫഹദിനെ തെരഞ്ഞെടുക്കാന്‍ കാരണം അദ്ദേഹത്തിന്റെ കഴിവ് മാത്രമാണെന്നും അല്ലാതെ മലയാളിയായതുകൊണ്ടല്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. വിക്രമില്‍ ഫഹദും വിജയ് സേതുപതിയും തകര്‍ത്ത് അഭിനയിക്കുകയായിരുന്നു. അവരില്‍ നിന്ന് തനിക്ക് പഠിക്കാനുണ്ടായിരുന്നു. അവരെവച്ച് ചിത്രം സംവിധാനം ചെയ്യണമെന്നുപോലും ആഗ്രഹിച്ചുപോയെന്നും കമല്‍ഹാസന്‍ പറഞ്ഞു. മലയാള സിനിമയില്‍ അഭിനയിക്കാന്‍ എപ്പോഴും തയ്യാറാണെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. കഥയും കഥാപാത്രവും സംവിധായകനും ഒത്തുവരുന്നില്ല എന്നതു മാത്രമാണ് പ്രശ്നം. മലയാളത്തിലും തമിഴിലും ഒരുപോലെ ഇറങ്ങുന്ന ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന സാധ്യതയുണ്ട്. എന്നാല്‍ സിനിമയുടെ തന്മയത്വം പോകുമോ എന്നാണ് മലയാള സംവിധായകരുടെ പേടി. ഈ പേടി മാറിയാല്‍ താന്‍ മലയാള സിനിമയില്‍ അഭിനയിക്കുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

Read More

കൈനിറയെ ചിത്രങ്ങളുമായി ഈ വർഷവും മമ്മൂട്ടി തിരക്കിലാണ്. അതിൽ ഇപ്പോൾ ഷൂട്ടിംഗ് നടന്ന കൊണ്ടിരിക്കുന്ന ചിത്രമാണ് റോഷാക്ക്. മറ്റുള്ള ചിത്രങ്ങളെ അപേക്ഷിച്ച് സൈക്കോളജിക്കൽ ത്രില്ലർ ആയി ഒരുക്കുന്ന റോഷാക്കിന് തുടക്കം മുതൽ ആരാധകർ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. മമ്മൂട്ടിയുടെ വളരെ വ്യത്യസ്തമായ ലുക്കിൽ എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. അടുത്തിടെ മമ്മൂട്ടി റോഷാക്ക് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഫോട്ടോഷൂട്ട് വീഡിയോ കണ്ടത്. നാലു മണിക്കൂറിനുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ഇപ്പോൾ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് ഈ ചിത്രങ്ങളിലൂടെ വീണ്ടും മമ്മൂട്ടി. View this post on Instagram A post shared by Mammootty (@mammootty)…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്കിനും കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിനും വിലക്ക് ഏർപ്പെടുത്തിയ അപ്രഖ്യാപിത നടപടിയെ ചോദ്യം ചെയ്ത് നടൻ ഹരീഷ് പേരടി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനും എതിരെ പരാമർശം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ സംഘാടകരും പൊലീസും കറുപ്പ് നിറത്തിന് വിലക്ക് ഏർപ്പെടുത്തി. കറുത്ത മാസ്കിന് ഉൾപ്പെടെ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷ് പേരടി തന്റെ വിമർശനം കുറിച്ചത്. കുറിപ്പ് ഇങ്ങനെ, ‘ജീവിച്ചിരിക്കുന്ന കുണ്ടിയിൽ അപ്പിയുള്ള മലയാളികൾ (ഇന്ന് തിന്ന രാഷ്ട്രിയം ദഹിച്ചവർ) രണ്ട് ദിവസത്തേക്ക് എങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്ക്കും ധരിക്കുക…ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റിനു നേരെയുള്ള പ്രതിഷേധമാണ്.’ – ഇങ്ങനെ ആയിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്. കറുത്ത മാസ്ക് അണിഞ്ഞുള്ള തന്റെ…

Read More

കഴിഞ്ഞയിടെ റിലീസ് ആയ രണ്ട് ചിത്രങ്ങളിലൂടെ തന്റെ അഭിനയജീവിതത്തിലെ പുതിയ പടവുകൾ കയറിയിരിക്കുകയാണ് നടി അതിഥി രവി. മോഹൻലാൽ നായകനായി എത്തിയ ജീത്തു ജോസഫ് ചിത്രം ട്വൽതത് മാൻ, സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ ചിത്രം പത്താം വളവ് എന്നതാണ് അതിഥി രവിയുടേതായി അവസാനമായി റിലീസ് ചെയ്ത രണ്ട് സിനിമകൾ. മികച്ച അഭിപ്രായമാണ് രണ്ട് സിനിമകൾക്കും ലഭിച്ചിരിക്കുന്നത്. ഏതായാലും അഭിനയിച്ച രണ്ടു സിനിമകളും വിജയിച്ചതിന്റെ സന്തോഷത്തിൽ മനസു തുറന്നിരിക്കുകയാണ് താരം. സിനിമ മേഖലയിൽ താൻ നേരിടുന്ന വിജയ പരാജയങ്ങളെക്കുറിച്ച് താരം തുറന്ന് സംസാരിച്ചു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അതിഥി രവി ഇങ്ങനെ പറഞ്ഞത്. സിനിമയിൽ അപ്സ് ആൻഡ് ഡൗൺസ് ഉണ്ടാകുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും എങ്കിൽ മാത്രമേ ലൈവ് ആകുകയുള്ളൂവെന്നും അതിഥി പറഞ്ഞു. തന്റെ ആദ്യത്തെ സിനിമ ഒരു തിയറ്റർ ഹിറ്റ് ആയിരുന്നില്ല. എന്താണ് വിജയമെന്ന് താൻ കണ്ടിട്ടില്ല. തോൽവി ഞാൻ കണ്ടിട്ടുണ്ടെന്നും അതിഥി പറഞ്ഞു. കുത്തനെ പോകുന്ന ഗ്രാഫ്…

Read More

പാചകം കൊണ്ട് മലയാളികൾക്കിടയിൽ ഏറെ പ്രസിദ്ധനും പ്രിയങ്കരനുമായ ഷെഫ് ആണ് സുരേഷ് പിള്ള. സോഷ്യൽ മീഡിയയിൽ സജീവമാണ് അദ്ദേഹം. തന്റെ പാചക വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്ന അദ്ദേഹത്തിന്റെ ഭക്ഷണം കഴിക്കാൻ സെലിബ്രിറ്റികളും എത്താറുണ്ട്. ഇദ്ദേഹത്തിന്റെ പാചകവീഡിയോകൾക്ക് വലിയ കാഴ്ചക്കാരാണ് ഉള്ളത്. മമ്മൂട്ടിയുടെ ഭക്ഷണശീലത്തെപ്പറ്റി ഷെഫ് സുരേഷ് പിള്ള പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ ഭക്ഷണശീലത്തെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള മനസു തുറന്നത്. മമ്മൂട്ടി ആഹാരം കഴിക്കുന്നില്ല എന്നൊക്കെ എല്ലാവരും പറയും. അതാണ് അദ്ദേഹത്തിന്റെ സൗന്ദര്യ രഹസ്യം എന്നും. എന്നാൽ, എത്ര രുചി ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ അളവ് അദ്ദേഹത്തിന് തന്നെ അറിയാമെന്നാണ് ഷെഫ് സുരേഷ് പിള്ള പറയുന്നത്. ‘മമ്മൂട്ടി ആഹാരം കഴിക്കുന്നില്ലെന്ന് എല്ലാവരും പറയും. അതാണ് അദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്നൊക്കെ. എന്നാൽ, അങ്ങനെയല്ല. അദ്ദേഹം വളരെ രുചിയുള്ള ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. പക്ഷേ, എല്ലാം ഒരു അളവിൽ മാത്രമേ കഴിക്കൂ. ഞണ്ട്, ചെമ്മീൻ ഒക്കെ വളരെ…

Read More

മലയാളസിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യു സി സിക്ക് എതിരെ ആരോപണവുമായി നടൻ അലൻസിയാർ. ഹെവൻ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അലൻസിയാർ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെവൻ. ചിത്രത്തിൽ പൊലീസ് കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ജാഫർ ഇടുക്കി, ജോയ് മാത്യു, സുദേവ് നായർ, അലൻസിയാർ, വിനയ പ്രസാദ് എന്നിവരാണ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പ്രസ് മീറ്റ് നടന്നിരുന്നു. പ്രസ് മീറ്റിൽ മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്ന് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് ചോദ്യം ഉയർന്നു. സുരാജ് വെഞ്ഞാറമൂട് മറുപടി നൽകിയതിന് പിന്നാലെ അലൻസിയാർ ആ ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിനയ പ്രസാദിന്റെ കഥാപാത്രത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘വിനയ പ്രസാദ് ചേച്ചിയുടെ കഥാപാത്രം എന്റെ അമ്മയായിട്ടാണ്. സിനിമയിൽ എന്റെ വൈഫിനെക്കുറിച്ച് പറയുന്നില്ല. ജസ്റ്റ് ഒന്ന് പറഞ്ഞ് പോകുന്നേയുള്ളൂ.…

Read More

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് ഉർവശി. അവരെ പ്രശംസ കൊണ്ട് മൂടുകയാണ് നടനും സംവിധായകനുമായ ആർ ജെ ബാലാജി. ഇന്ത്യയിലെ മികച്ച പത്ത് അഭിനേതാക്കളിൽ ഒരാളാണ് ഉർവശി എന്നും സിനിമയിൽ അവർക്ക് അറിയാത്ത മേഖലകൾ ഇല്ലെന്നും ബാലാജി പറഞ്ഞു. ‘വീട്ട്ലാ വിശേഷം’ സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു ആർ ജെ ബാലാജി. ഉർവശി, സത്യരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വീട്ട്ലാ വിശേഷം’. ഉർവശിയെ പ്രശംസ കൊണ്ട് മൂടുകയായിരുന്നു ബാലാജി. കൂടെ ജോലി ചെയ്തതിൽ വെച്ച് ഏറ്റവും ഇന്റലിജന്റ് ആയ നടി ഉർവശി ആണെന്ന് കമൽ സാർ ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടെന്ന് ബാലാജി പറഞ്ഞു. ‘കമൽ സാർ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. രണ്ട് പടങ്ങളിൽ ഇവർക്കൊപ്പം ഞാൻ പ്രവർത്തിച്ചു. ഇതുപോലെ കഴിവുള്ള കലാകാരിയെ കണ്ടിട്ടില്ല. മുക്കുത്തിഅമ്മൻ സിനിമയ്ക്ക് വേണ്ടി ഇവരെ സമീപിക്കുന്നതിന് മുമ്പ് ചിലർ ഇവരെ വെച്ച് സിനിമ…

Read More

കമൽ ഹാസനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ‘വിക്രം’ വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം വിജയക്കുതിപ്പ് തുടരുമ്പോൾ തൃശൂരിലെ സിനിമാപ്രേമികളെ തേടി ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. വിക്രം സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജ്, സംഗീതസംവിധായകൻ അനിരുദ്ധ് എന്നിവർ തിങ്കളാഴ്ച തൃശൂരിൽ എത്തുന്നു എന്ന വാർത്തയാണ് അത്. തൃശൂർ രാഗം തിയറ്ററിലാണ് ഇരുവരും എത്തുക. തിയറ്റർ ഉടമകളാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ പതിമൂന്നാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഇരുവരും തിയറ്ററിൽ സന്ദർശനം നടത്തുക. രാഗം തിയറ്ററിൽ നിന്നാണ് വിക്രം സിനിമയ്ക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടാൻ കഴിഞ്ഞത്. ജൂൺ മൂന്നിനാണ് വിക്രം സിനിമ തിയറ്ററിൽ റിലീസ് ചെയ്തത്. ബോക്സ് ഓഫീസിൽ 250 കോടിയിൽ അധികമാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. കമല്‍ഹാസനെ കൂടാതെ വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിരയാണ് വിക്രമില്‍ അണിനിരക്കുന്നത്. . നരെയ്ൻ, കാളിദാസ് ജയറാം…

Read More

കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. സിനിമാ ലോകത്ത് നിന്ന് നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന് പിന്നാലെ ഇരുവരും തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും കേരളത്തില്‍ എത്തിയിരിക്കുകയാണ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന അമ്മയുടെ അനുഗ്രഹം തേടിയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും കേരളത്തില്‍ എത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് ദമ്പതികള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. മാധ്യമങ്ങളോട് സംസാരിക്കാതെയാണ് ഇരുവരും പുറത്തേക്കു പോയത്. തിരുവല്ലയാണ് നയന്‍താരയുടെ സ്വദേശം. 2015 ല്‍ നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

Read More

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ പൊലീസില്‍ പരാതി. അല്ലു അഭിനയിച്ച പരസ്യം ആളുകളെ വഴിതെറ്റിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്. താരം അടുത്തിടെ അഭിനയിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്. കോത്ത ഉപേന്ദര്‍ റെഡ്ഡി എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് പരസ്യത്തിനും താരത്തിനുമെതിരെ പൊലീസിനെ സമീപിച്ചത്. അല്ലു അഭിനയിച്ച പരസ്യത്തില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിരിക്കുന്നതെന്ന് കോത്ത ഉപേന്ദര്‍ റെഡ്ഡി പറഞ്ഞു. ഇത് ആളുകളെ വഴിതെറ്റിക്കും. ജനങ്ങളെ കബളിപ്പിച്ചതിന് അല്ലുവിനും വിദ്യാഭ്യാസ സ്ഥാപനത്തിനുമെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തേ അല്ലു അഭിനയിച്ച രണ്ട് പരസ്യങ്ങള്‍ വിവാദത്തിലായിരുന്നു. ഒരു ഫുഡ് ഡെലിവറി ആപ്പിനുവേണ്ടി ചെയ്ത പരസ്യവും ഒരു ബൈക്ക് ആപ്പ് പരസ്യവുമാണ് വിവാദത്തിലായത്. അന്ന് ഇതുമായി ബന്ധപ്പെട്ട് അല്ലുവിന് താക്കീത് ലഭിച്ചിരുന്നു.

Read More