Author: Webdesk

വിവാഹത്തിനു ശേഷം തിരുപ്പതിയിൽ എത്തി ദർശനം നടത്തി നവദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും. ക്ഷേത്രദർശനം നടത്തിയതിനു ശേഷം വിഘ്നേഷിന്റെ കൈ പിടിച്ച് ഇറങ്ങിവരുന്ന നയൻതാരയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ആദ്യം വിവാഹവേദിയായി തിരുപ്പതി ക്ഷേത്രമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, നിലവിലെ കോവിഡ് സാഹചര്യത്തിൽ 150 അതിഥികളെ അനുവദിക്കാൻ കഴിയില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വിവാഹവേദി ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു. ആരാധകരും ഇന്ത്യൻ സിനിമാ ലോകവും ഒരുപോലെ കാത്തിരുന്ന വിവാഹം ആയിരുന്നു നയൻതാര – വിഘ്നേഷ് ശിവൻ വിവാഹം. അത്യാഢംബരത്തോടെയാണ് വിവാഹം ചെന്നൈയിൽ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാലോകത്തെ പ്രമുഖരും ഉൾപ്പെടെ വളരെ കുറച്ചുപേർ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ജൂൺ ഒമ്പതിന് എല്ലാവരുടെയും ആശിർവാദത്തോടെയും അനുഗ്രഹത്തോടെയുമാണ് വിഘ്നേഷ് നയൻതാരയെ താലിചാർത്തിയത്. ചെന്നൈ മഹാബലിപുരത്തുള്ള ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വെച്ചായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനുമായുള്ള വിവാഹം. നടൻ രജനികാന്ത്, ഷാരുഖ് ഖാൻ ഉൾപ്പെടെ സിനിമാരംഗത്ത് നിന്നുള്ള നിരവധി പ്രമുഖർ വിവാഹച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ…

Read More

അഭിനയമികവിനൊപ്പം ആത്മവിശ്വാസം കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ജീവിതത്തിലെ സന്തോഷങ്ങളും കരിയറിലെ വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വിശേഷം പാരിസിലെ ബൾഗാറി ഗാലയിൽ പങ്കെടുത്തതിന്റെ കാര്യങ്ങളാണ്. തിളങ്ങുന്ന ഓറഞ്ച് നിറമുള്ള വസ്ത്രം അണിഞ്ഞാണ് പ്രിയങ്ക എത്തിയത്. ഏതായാലും ഈ ഇവന്റിൽ താരം അണിഞ്ഞ വസ്ത്രവും താരത്തിന്റെ ലുക്കും ശ്രദ്ധ നേടുകയാണ്. ഓറഞ്ച് സീക്വിൻ ഗൗണിലാണ് താരം തിളങ്ങിയത്. ക്ലോത്തിങ്ങ് ബ്രാൻഡ് ആയ റൊസാരിയയുടെ കളക്ഷനിൽ നിന്നുള്ള വസ്ത്രം ആയിരുന്നു പ്രിയങ്ക അണിഞ്ഞത്. ഏകദേശം രണ്ടു ലക്ഷം ഇന്ത്യൻ രൂപയാണ് ഇതിന്റെ വില. ഫുൾ സ്ലീവ്, പാഡഡ് ഷോൾഡർ, പ്ലൻജിങ് നെക്‌ലൈൻ, റഫിൾസ് എന്നിവയാണ് ഈ ഡ്രസ്സിനെ ആകർഷകമാക്കുന്നത്. ഡയമണ്ട് നെക്‌ലേസും മോതിരങ്ങളുമാണ് ആക്സസറീസ്. ആഭരണങ്ങൾ കുറച്ച് ക്ലാസിക് ലുക്കിലാണ്. ഓപ്പൺ ഹെയർസ്റ്റൈൽ പ്രിയങ്കയെ കൂടുതൽ മനോഹരിയാക്കി. ചിത്രങ്ങൾ സോഷ്യൽ…

Read More

തന്റെ നാലാമത്തെ ചിത്രം സംവിധാനം ചെയ്യാൻ തയ്യാറെടുക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എമ്പുരാൻ – L2 വിന് ശേഷമായിരിക്കും ‘ടൈസൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുക. ഇത്തവണയും മുരളി ഗോപിക്ക് ഒപ്പമാണ് പൃഥ്വിരാജ് കഥയൊരുക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. ഇത്തവണ കുറച്ച് വലിയ ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്നും വ്യക്തമാക്കുന്നു പൃഥ്വിരാജ്. കെ ജി എഫ് നിർമാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രമെത്തും. അതേസമയം ചിത്രത്തിൽ താരങ്ങൾ ആരൊക്കെ ആയിരിക്കും എന്നത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഒന്നും പുറത്തു വന്നിട്ടില്ല. നിലവിൽ ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. ആടുജീവിതം പൂർത്തിയാക്കി കഴിഞ്ഞാൽ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ചിത്രീകരണം ആരംഭിക്കും. ഈ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്ന് മുരളി ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. കെ ജി എഫ്…

Read More

അക്ഷയ് കുമാറും മാനുഷി ചില്ലാറും നായകരായി എത്തിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജ് ജൂൺ മൂന്നിന് ആയിരുന്നു റിലീസ് ചെയ്തത്. എന്നാൽ ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും തണുത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏകദേശം 250 കോടിയോളം മുതൽമുടക്കിൽ ആയിരുന്നു ചിത്രം നിർമിച്ചത്. എന്നാൽ, ഇതുവരെ 48 കോടി മാത്രമേ തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത ചിത്രത്തിൽ അക്ഷയ് കുമാർ, മാനുഷി ചില്ലാർ എന്നിവർക്ക് ഒപ്പം സോനു സൂദ്, സഞ്ജയ് ദത്ത് തുടങ്ങിയവരും പ്രധാനവേഷത്തിൽ എത്തിയിട്ടുണ്ട്. ആദിത്യ ചോപ്രയാണ് ചിത്രം നിർമിച്ചത്. പൃഥ്വിരാജിന് മുമ്പ് റിലീസ് ചെയ്ത അക്ഷയ് കുമാർ ചിത്രമായ ബച്ചൻ പാണ്ഡെയും പരാജയമായിരുന്നു. 180 കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രത്തിന് 68 കോടി മാത്രമാണ് നേടാനായത്. ബച്ചൻ പാണ്ഡെ വരുത്തിയ നഷ്ടം പൃഥ്വിരാജിലൂടെ നികത്താമെന്നാണ് വിതരണക്കാർ കണക്കു കൂട്ടിയത്. എന്നാൽ, പൃഥ്വിരാജ് എന്ന ചിത്രവും പരാജയപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയാണ് ഇവർ നേരിടുന്നത്. അതേസമയം, ചിത്രം…

Read More

ആരാധകരും ഇന്ത്യൻ സിനിമാലോകവും ഏറെനാളായി കാത്തിരുന്ന വിവാഹമായിരുന്നു നടി നയൻതാരയുടേതും സംവിധായകൻ വിഘ്നേഷ് ശിവന്റേതും. ജൂൺ ഒമ്പതിന് തെന്നിന്ത്യൻ സിനിമാലോകം കാത്തിരുന്ന വിവാഹം മഹാബലിപുരത്ത് നടന്നു. വിവാഹ ചടങ്ങുകളിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ നയൻസ് – വിക്കി വിവാഹത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹദിനത്തിൽ നയൻതാര വിഘ്നേഷ് ശിവന് നൽകിയ സമ്മാനത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിവാഹദിനത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും വിഘ്നേഷിന്റെ കുടുംബാംഗങ്ങൾക്കും നയൻതാര സമ്മാനങ്ങൾ നൽകിയിരുന്നു. വിഘ്നേഷിന് വിവാഹസമ്മാനമായി 20 കോടി വില വരുന്ന ബംഗ്ലാവ് ആണ് താരം സമ്മാനമായി നൽകിയത് എന്നാണ് റിപ്പോർട്ടുകൾ. ഈ ബംഗ്ലാവിന്റെ ഡോക്യുമെന്റേഷൻ പ്രവർത്തികൾ പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. ഈ ബംഗ്ലാവ് വിഘ്നേഷിന്റെ പേരിലാണ് നയൻതാര രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ, വിഘ്നേഷിന്റെ സഹോദരിക്ക് നിറയെ സ്വർണാഭരണങ്ങളും നയൻതാര വിവാഹ ദിനത്തിൽ സമ്മാനമായി നൽകിയിരുന്നു. അതേസമയം, വിവാഹദിനത്തിൽ നയൻതാര അണിഞ്ഞ ആഭരണങ്ങളെല്ലാം വിഘ്നേഷ് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ഇത് ഏകദേശം…

Read More

ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ജൂൺ ഒമ്പതിന് ആയിരുന്നു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹത്തിന്റെ വിശേഷങ്ങൾ ഓരോന്നും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹത്തിന് ക്ഷണം സ്വീകരിച്ച് എത്തിയ അതിഥികൾക്ക് ഒരുക്കിയ ഭക്ഷണത്തിന്റെ മെനുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പൂർണമായും വെജിറ്റേറിയൻ ആഹാരമായിരുന്നു വിവാഹത്തിന് ഒരുക്കിയിരുന്നത്. വിവാഹപന്തലിലേക്ക് തെന്നിന്ത്യൻ താരറാണി എത്തിയത് കുങ്കുമച്ചുവച്ച് നിറമുള്ള സാരി അണിഞ്ഞ് അതിമനോഹരി ആയിട്ടായിരുന്നു. കുർത്തയും മുണ്ടും ആയിരുന്നു വിക്കിയുടെ വേഷം. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ആശിർവാദത്തോടെ ആയിരുന്നു താരവിവാഹം. ഷാരുഖ് ഖാൻ, രജനികാന്ത്, അജിത്ത്, വിജയ്, മണിരത്നം തുടങ്ങി നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. അതിഥികളെ പോലെ തന്നെ വിവാഹവിരുന്നും പകിട്ടേറിയത് ആയിരുന്നു. വിവാഹത്തിന് ക്ഷണം സ്വീകരിച്ച് എത്തിയ അതിഥികൾക്ക് ഒരുക്കിയ വിവാഹവിരുന്നിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മെനുവിന്റെ ചിത്രം ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. കേരള, തമിഴ് ശൈലിയിൽ തികച്ചും വെജിറ്റേറിയൻ…

Read More

ആരാധകരും ഇന്ത്യൻ സിനിമാ ലോകവും ഒരുപോലെ കാത്തിരുന്ന വിവാഹം ആയിരുന്നു നയൻതാര – വിഘ്നേഷ് ശിവൻ വിവാഹം. അത്യാഢംബരത്തോടെയാണ് വിവാഹം ചെന്നൈയിൽ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാലോകത്തെ പ്രമുഖരും ഉൾപ്പെടെ വളരെ കുറച്ചുപേർ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. എല്ലാവരുടെയും ആശിർവാദത്തോടെയും അനുഗ്രഹത്തോടെയുമാണ് വിഘ്നേഷ് നയൻതാരയെ താലിചാർത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങൾ പോലും അറിയാൻ ആരാധകർ കൗതുകത്തോടെയാണ് കാത്തിരിക്കുന്നത്. ചെന്നൈ മഹാബലിപുരത്തുള്ള ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വെച്ചായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനുമായുള്ള വിവാഹം. നടൻ രജനികാന്ത്, ഷാരുഖ് ഖാൻ ഉൾപ്പെടെ സിനിമാരംഗത്ത് നിന്നുള്ള നിരവധി പ്രമുഖർ വിവാഹച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. വിക്കിയുടെ കുടുംബത്തിലെ പുതിയ അംഗമായി മാറിയ നയൻതാര വിക്കിയുടെ ബന്ധുക്കൾക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയാണ് ആ കുടുംബത്തിലേക്ക് പ്രവേശിച്ചത്. വിഘ്നേഷ് ശിവന്റെ സഹോദരി ഐശ്വര്യയ്ക്ക് വില പിടിപ്പുള്ള സ്വർണാഭരണങ്ങളാണ് നയൻതാര നൽകിയത്. വിക്കിയുടെ സഹോദരിക്ക് മാത്രമല്ല നയൻതാര സമ്മാനം നൽകിയത്. അടുത്ത ബന്ധുക്കൾക്കും നയൻതാര വിവാഹവേദിയിൽ വെച്ചു…

Read More

നമ്മുടെ പ്രിയപ്പെട്ട നടിമാരും നടൻമാരുമെല്ലാം സോഷ്യൽ മീഡിയയിലും സജീവമാണ്. അവരെല്ലാവരും തങ്ങളുടെ സിനിമാവിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. മിക്ക താരങ്ങളും തങ്ങളുടെ പുതിയ ഫോട്ടോഷൂട്ടുകളും വീഡിയോകളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും മിക്ക താരങ്ങളും വളരെ പ്രാധാന്യത്തോടെയും സന്തോഷത്തോടെയും ചില ഫോട്ടോകൾ പങ്കുവെയ്ക്കാറുണ്ട്. തങ്ങളുടെ ചിത്രം നടൻ മമ്മൂട്ടി ക്യാമറയിൽ പകർത്തുന്ന മുഹൂർത്തങ്ങൾ ആയിരിക്കും അത്. ഇപ്പോൾ അത്തരത്തിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത് നടി അതിഥി രവി ആണ്. ‘മെഗാ ക്ലിക്ക് ഓഫ് മൈ ലൈഫ്’ എന്ന അടിക്കുറിപ്പോടെയാണ് അതിഥി രവി ചിത്രങ്ങൾ പങ്കുവെച്ചത്. ക്യാമറയിൽ മമ്മൂട്ടി തന്നെ എടുത്ത ചിത്രങ്ങളും മമ്മൂട്ടിയും അതിഥിയും ചേർന്ന് ക്യാമറയിൽ സെൽഫി എടുക്കുന്നതിന്റെ ചിത്രങ്ങളും എല്ലാം അതിഥി രവി പങ്കുവെച്ചിട്ടുണ്ട്. ബഷീർ, നാരായണി എന്നീ ടാഗുകൾ ചേർത്താണ് അതിഥി രവി ചിത്രം പങ്കുവെച്ചത്. മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ട്വൽത്ത് മാൻ ആണ് അതിഥിയുടേതായി അവസാനമായി എത്തിയ ചിത്രം. രതീന…

Read More

മുഴുവൻ ആർ എസ് എസുകാരും കൊല്ലാൻ നടക്കുന്നവരാണെന്ന് കേരളത്തിൽ ഉള്ളവരോട് ആരാണ് പറഞ്ഞതെന്ന് നടി മല്ലിക സുകുമാരൻ. മറുനാടൻ മലയാളിയോട് സംസാരിക്കുമ്പോൾ ആണ് മല്ലിക സുകുമാരൻ ഇങ്ങനെ ചോദിച്ചത്. ആർ എസ് എസുകാർ എന്ന് പറഞ്ഞാൽ കൊല്ലാൻ നടക്കുന്നവരാണെന്ന് ആരാണ് പറഞ്ഞത്. രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നവർ എല്ലാ പാർട്ടിയിലും ഇല്ലേയെന്നും ഇക്കാര്യത്തിൽ ഒരു പാർട്ടിയെ മാത്രം പറയുന്നത് ശരിയല്ലല്ലോ എന്നും താരം ചോദിക്കുന്നു. കേരളത്തിൽ ഉള്ളവരോട് ആരാണ് ആർ എസ് എസുകാർ മുഴുവൻ കൊല്ലാൻ നടക്കുന്നവരാണെന്ന് പറഞ്ഞത് എന്ന് അവർ ചോദിച്ചു. അത്തരക്കാർ എല്ലാ പാർട്ടിയിലും ഇല്ലേ? പല പാർട്ടിയിലായി എത്ര ആൾക്കാരാണ് കൊല്ലപ്പെടുന്നതെന്നും മല്ലിക ചോദിച്ചു. അവർ ചെയ്യുന്നതെല്ലാം ശരിയാണെന്നല്ല താൻ പറഞ്ഞതെന്നും മല്ലിക വ്യക്തമാക്കി. അന്ന് ഹിന്ദു മുന്നണി ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് രാഷ്ട്രീയമായി ആക്രമണമൊന്നും ഇല്ലായിരുന്നു. ഇന്ന് കാവികളര്‍ സാരി ഉടുത്താല്‍, അമ്പലത്തില്‍ പോയി കുറി തൊട്ടാല്‍ ഒക്കെ സംഘിയാക്കുന്നു. ഇതൊക്കെ എന്താണെന്നും മല്ലിക സുകുമാരന്‍ ചോദിച്ചു.…

Read More

നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ആഘോഷമാക്കുകയാണ് സിനിമാ ലോകം. ഇന്ന് രാവിലെ ചെന്നൈ മഹാബലിപുരത്തുവച്ചായിരുന്നു വിവാഹം. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകത്തുനിന്ന് നിരവധി പേര്‍ എത്തി. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, ബോണി കപൂര്‍, സംവിധായകരായ മണിരത്‌നം, ഗൗതം വാസുദേവ മേനോന്‍, ആറ്റ്‌ലി, നടന്മാരായ രജനീകാന്ത്, സൂര്യ, കമല്‍ഹാസന്‍, കാര്‍ത്തി, വിജയ് സേതുപതി, ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തിനെത്തി. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്ക് മാത്രമായി വിവാഹ സത്കാരം നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങലെ കാണും. വിവാഹച്ചടങ്ങുകള്‍ ഡോക്യുമെന്ററി പോലെ ചിത്രീകരിച്ചിട്ടുണ്ട്. വിവാഹച്ചടങ്ങിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ളിക്സിനാണ്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. രഹസ്യമായി വച്ച പ്രണയം പിന്നീട് പരസ്യമാകുകയായിരുന്നു. കൈയില്‍ റിംഗ് ധരിച്ച നയന്‍താരയുടെ ചിത്രം വിഘ്‌നേഷ് പങ്കുവച്ചതോടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ പരന്നു.…

Read More