Author: Webdesk

ഇന്‍സ്റ്റഗ്രാമില്‍ രസകരമായ വിഡിയോ പങ്കുവച്ച് നടി സണ്ണി ലിയോണ്‍. സ്വിമ്മിംഗ് പൂളിന് സമീപത്തുകൂടി നടന്നുപോകുന്ന സണ്ണി ലിയോണിനെ മാനേജര്‍ വെള്ളത്തിലേക്ക് തള്ളിയിടുന്നതും അതിന് താരം ‘പ്രതികാരം’ വീട്ടുന്നതുമാണ് വിഡിയോ. നിരവധി പേരാണ് വിഡിയോക്ക് ലൈക്കും കമന്റുമായി എത്തിയത്. View this post on Instagram A post shared by Sunny Leone (@sunnyleone) സ്വിമ്മിംഗ് പൂളിന് സമീപത്തുകൂടി നടന്നുനീങ്ങുന്ന സണ്ണിയെ അപ്രതീക്ഷിതമായി മാനേജര്‍ തള്ളിയിടുന്നതാണ് വിഡിയോയില്‍. വെള്ളത്തില്‍ വീണ സണ്ണി തന്റെ ചെരുപ്പെടുത്ത് മാനേജര്‍ക്ക് നേരെ എറിയുകയും ചെയ്തു. ഇതിന് പിന്നാലെ മറ്റൊരു വിഡിയോ കൂടി താരം പങ്കുവച്ചിട്ടുണ്ട്. നടിയുടെ പ്രതികാരം വളരെ കുറഞ്ഞുപോയെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. തമാശ നന്നായി ആസ്വദിക്കുന്ന വ്യക്തിയാണ് സണ്ണിയെന്നും അല്ലെങ്കില്‍ വിഡിയോ പങ്കുവയ്ക്കില്ലായിരുന്നുവെന്നും മറ്റൊരാള്‍ കുറിച്ചു.

Read More

താരജാഡകളില്ലാതെ റോഡിലൂടെ പോയ ഒരു താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരങ്ങൾ ആരുമാകട്ടെ പ്രേക്ഷകർക്ക് അവർ പ്രിയപ്പെട്ടവരാണ്. അപ്രതീക്ഷിതമായി അവരെ ആരെയെങ്കിലും കണ്ടാൽ ഓടിച്ചെല്ലാനും സംസാരിക്കാനും കെട്ടിപ്പിടിക്കാനും എല്ലാം ആരാധകർ ശ്രമിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു താരത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. രണ്ടു പേർ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു പോകുന്നതും പിന്നീട് അവർ കെട്ടിപ്പിടിക്കുന്നതും ഒക്കെയാണ് വീഡിയോയിൽ കാണുന്നത്. നടി ഷീലു എബ്രഹാമിന്റെ വീഡിയോ ആണ് വൈറലായത്. മലയാളത്തിലെ മുൻനിര നിർമാതാക്കളിൽ ഒരാളായ എബ്രഹാം മാത്യു ആണ് ഇവരുടെ ഭർത്താവ്. നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് എബ്രഹാം മാത്യു മലയാളസിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. ഈ സൂപ്പർഹിറ്റ് സിനിമകളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ഷീലു അവതരിപ്പിച്ചിട്ടുള്ളത്. നിലവിൽ മലയാളത്തിലെ മുൻനിര നടിമാരിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷീലു എബ്രഹാം.

Read More

തീയറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ് കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലോകേഷിന്റെ തന്നെ കൈതിയിലെ നിരവധി കഥാപാത്രങ്ങളെ വിക്രമില്‍ കാണാം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. വിക്രം സിനിമയില്‍ അവസാന ഭാഗത്ത് എത്തുന്ന അര്‍ജുന്‍ ദാസിന്റെ കഥാപാത്രത്തെക്കുറിച്ചായിരുന്നു പ്രേക്ഷകരുടെ ചോദ്യം. കൈതിയില്‍ അന്‍പ് എന്ന കഥാപാത്രമായാണ് അര്‍ജുന്‍ ദാസ് എത്തിയത്. ചിത്രത്തിന്റെ അവസാന ഭാഗത്ത് നെപ്പോളിയന്‍ എന്ന പൊലീസുകാരന്റെ അടികൊണ്ട് വീഴുന്ന അന്‍പ് മരിച്ചു എന്നാണ് പ്രേക്ഷകര്‍ കരുതിയിരിക്കുന്നത്. ആ കഥാപാത്രമാണ് വിക്രമില്‍ എത്തുന്നത്. എന്നാല്‍ അന്‍പ് മരിച്ചിട്ടില്ലെന്നും കൈതിയില്‍ അന്‍പിന്റെ താടിയെല്ല് തകര്‍ക്കുക മാത്രമാണ് ചെയ്തതെന്നും വിക്രമില്‍ സ്റ്റിച്ചിട്ട പാടുകള്‍ കാണാമെന്നും ലോകേഷ് പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു ലോകേഷിന്റെ പ്രതികരണം. വിക്രമില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ, നരേന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍താരനിരയുണ്ട്. വിക്രമിന്റെ രണ്ടാം ഭാഗത്തില്‍ കമല്‍ഹാസനൊപ്പം സൂര്യയാവും പ്രധാനവേഷത്തിലെത്തുക.…

Read More

തിയറ്ററുകളിൽ നിറഞ്ഞ പ്രേക്ഷകർക്ക് മുമ്പിൽ വിജയകരമായി പ്രദർശനം തുടരുകയാണ് കമൽ ഹാസൻ നായകനായ ‘വിക്രം’ സിനിമ. താരനിര കൊണ്ട് സമ്പന്നമായ ചിത്രത്തിൽ കുറഞ്ഞ സമയം മാത്രം സ്ക്രീനിൽ എത്തി കൈയടി നേടിയത് സൂര്യ ആയിരുന്നു. റോളക്സ് എന്ന് വിളിപ്പേരുള്ള അധോലോക നായകനായാണ് സൂര്യ ചിത്രത്തിൽ എത്തിയത്. ഇപ്പോൾ സൂര്യയ്ക്ക് കൗതുകം ഉണർത്തുന്ന ഒരു സമ്മാനം നൽകിയിരിക്കുകയാണ് കമൽ ഹാസൻ. ചിത്രത്തിൽ റോളക്സ് എന്ന വിളിപ്പേരുള്ള ഗുണ്ടയായി എത്തിയ സൂര്യയ്ക്ക് ഒരു റോളക്സ് വാച്ചാണ് കമൽ ഹാസൻ സമ്മാനിച്ചത്. സൂര്യ തന്നെയാണ് ഈ സന്തോഷവാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്. ‘ഇതുപോലെയുള്ള നിമിഷങ്ങൾ ജീവിതം മനോഹരമാക്കുന്നു. നിങ്ങളുടെ റോളക്സിന് നന്ദി അണ്ണാ.’ കമൽ ഹാസനെ ടാഗ് ചെയ്താണ് കുറിപ്പ്. ആഡംബര വാച്ച് നിര്‍മ്മാതാക്കളായ റോളക്സിന്‍റെ ഒരു വാച്ചാണ് കമല്‍ ഹാസന്‍ നേരിട്ടെത്തി സൂര്യയ്ക്ക് നല്‍കിയത്. കമലിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജും സൂര്യയെ കാണാൻ എത്തി. കമൽ വാച്ച് സമ്മാനിക്കുന്നതും വാച്ച് അണിഞ്ഞു നിൽക്കുന്ന ചിത്രവും…

Read More

തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹത്തില്‍ പങ്കെടുക്കാന്‍ നടന്‍ ദിലീപെത്തി. ചെന്നൈയ്ക്ക് സമീപമുള്ള മഹാബലിപുരത്തെ ഒരു റിസോര്‍ട്ടിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ വിഡിയോ വൈറലായി. മലയാള സിനിമയില്‍ നയന്‍താരയുടെ ചുരുക്കം സുഹൃത്തുക്കളില്‍ ഒരാളാണ് ദിലീപ്. സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയിലും ദിലീപിനൊപ്പം നയന്‍താര അഭിനയിച്ചു. വര്‍ഷങ്ങളായി ഇരുവരും സൗഹൃദം സൂക്ഷിക്കുന്നുണ്ട്. നയന്‍സ്-വിഘ്‌നേഷ് വിവാഹത്തില്‍ പങ്കെടുക്കാന്‍ നിരവധി പേരാണ് എത്തുന്നത്. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍, നടന്മാരായ വിജയ് സേതുപതി, സൂര്യ, കാര്‍ത്തി, കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തിന് എത്തിയിട്ടുണ്ട്. വൈകിട്ട് സുഹൃത്തുക്കള്‍ക്കായി പ്രത്യേക റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.

Read More

പുതിയ സ്റ്റൈലിലും രീതിയിലുമുള്ള ഫോട്ടോഷൂട്ടുകളുമായി സജീവമാണ് നടി രസ്ന പവിത്രൻ. തമിഴ് സിനിമയിലൂടെയാണ് രസ്ന അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും മലയാളത്തിൽ താരത്തെ പ്രശസ്തയാക്കിയത് ‘ഊഴം’ എന്ന പൃഥ്വിരാജ് സിനിമയിലെ കഥാപാത്രമാണ്. ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ് രസ്ന പവിത്രൻ. ഗ്ലാമർ ഫോട്ടോഷൂട്ടുകളുമായി താരം സജീവമാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ കഴിഞ്ഞയിടെ പങ്കുവെച്ച ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. ‘വിശ്രമത്തിൽ നിന്ന് നല്ലതിനെ വേർതിരിക്കുന്നത് മാനസികനിലയാണ്’ എന്ന അടിക്കുറിപ്പോടെയാണ് രസ്ന പവിത്രൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘തെരിയമ്മ ഉന്ന കാതലിച്ചിട്ടെൻ’ തമിഴ് സിനിമയിലൂടെയാണ് രസ്ന അഭിനയത്തിലേക്ക് എത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷത്തിൽ ആയിരുന്നു രസ്ന എത്തിയത്. ഊഴം എന്ന ജീത്തു ജോസഫ് ചിത്രത്തിൽ സൂര്യ കൃഷ്ണമൂർത്തി എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തിയത്. ഐശ്വര്യ എന്ന കഥാപാത്രമായാണ് രസ്ന എത്തിയത്. തുടർന്ന് ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ ദുൽഖർ സൽമാന്റെ കഥാപാത്രത്തിന്റെ അനിയത്തിയായി അഭിനയിച്ചു. മഞ്ജു വാര്യർ…

Read More

അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിയര്‍ ഫ്രണ്ട്. ടൊവിനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍, അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. https://www.youtube.com/watch?v=NgTCzUGvXQo ജസ്റ്റിന്‍ വര്‍ഗീസാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രാഹണം. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഡിയര്‍ ഫ്രണ്ടിന്റെ നിര്‍മാണം. ഷറഫു, സുഹാസ്, അര്‍ജുന്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ദീപു ജോസഫാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. വിഷ്ണു ജി. രാഘവിന്റെ സംവിധാനത്തിലൊരുങ്ങുന്ന വാശി, ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാല എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ടൊവിനോയുടെ ചിത്രങ്ങള്‍. വാശിയില്‍ കീര്‍ത്തി സുരേഷും തല്ലുമാലയില്‍…

Read More

നടി നിത്യദാസും മകള്‍ നൈനയും ഒന്നിച്ചുള്ള ഡാന്‍സ് വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഒരിടവേളയ്ക്ക് ശേഷം മകള്‍ക്കൊപ്പമുള്ള ഒരു വിഡിയോയുമായി എത്തിയിരിക്കുകയാണ് നിത്യദാസ്. ഒരുപോലുള്ള വസ്ത്രമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് വിഡിയോക്ക് ലൈക്കും കമന്റുമായി എത്തിരിക്കുന്നത്. സിസ്റ്റേഴ്‌സിനെ പോലുണ്ടല്ലോ എന്നാണ് ചിലരുടെ കമന്റ്. 2001 ല്‍ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യദാസ് സിനിമയിലെത്തിയത്. തുടര്‍ന്ന് ബാലേട്ടന്‍, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 2007 ല്‍ പുറത്തിറങ്ങിയ സൂര്യകിരീടം എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നിത്യദാസ് മിനി സ്‌ക്രീനില്‍ സജീവമാണ്. മലയാളം, തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ വേഷമിട്ടു. 2007 ല്‍ ആിരുന്നു അരവിന്ദ് സിംഗ് ജംവാളുമായുള്ള നിത്യയുടെ വിവാഹം. നൈനയും നമനുമാണ് മക്കള്‍. View this post on Instagram A post shared by Naina…

Read More

പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍ എന്ന ചിത്രത്തിലൂടെ ലോക സിനിമയുടെ നെറുകയിലേക്ക് ഉയര്‍ന്ന നടനാണ് ജോണി ഡെപ്പ്. ലോകത്തില്‍ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന നടന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തു വരെ താരം എത്തിയിട്ടുണ്ട്. മുന്‍ ഭാര്യയും നടിയുമായ ആംബര്‍ ഹേര്‍ഡുമായുള്ള മാനനഷ്ടക്കേസില്‍ അടുത്തിടെയാണ് ഡെപ്പിനനുകൂലമായ കോടതി വിധി വന്നത്. ഇത് ആഘോഷമാക്കുകയാണ് താരം. സുഹൃത്തും ഗിറ്റാറിസ്റ്റുമായ ജെഫ് ബെക്കിനൊപ്പം ബ്രിട്ടനില്‍ ഉല്ലാസയാത്ര നടത്തുകയാണ് താരം. ബെര്‍മിങ്ഹാമിലെ ഇന്ത്യന്‍ ഭക്ഷണശാലയായ ‘വാരണസി’യില്‍ എത്തിയ താരം അവിടത്തെ ഇന്ത്യന്‍ ഭക്ഷണം ആസ്വദിച്ചു. ഇതോടൊപ്പം കോക്ടെയിലും റോസ് ഷാംപെയ്‌നുമാണ് കഴിച്ചത്. ഇതിന് പിന്നാലെ ജീവനക്കാരെ ഞെട്ടിച്ച് ജെഫ് ബെക്കും ജോണി ഡെപ്പും ചേര്‍ന്ന് 48 ലക്ഷം രൂപ ടിപ്പായി നല്‍കി. ജോണി ഡെപ്പ് ഹോട്ടലില്‍ വരുന്നുവെന്നുള്ള ഫോണ്‍ കോള്‍ വന്നപ്പോള്‍ വിശ്വസിച്ചില്ലെന്ന് ഓപ്പറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. ആരെങ്കിലും കളിയാക്കുകയാണെന്നാണ് കരുതിയത്. ഇതിന് പിന്നാലെ ഡെപ്പിന്റെ സുരക്ഷാ ജീവനക്കാര്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ചു.…

Read More

റാണ ദഗ്ഗുബാട്ടിയും സായി പല്ലവിയും ഒന്നിക്കുന്ന വിരാട പര്‍വ്വം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം കുര്‍ണൂളില്‍ നടന്നു. മഴ വകവയ്ക്കാതെ നിരവധി പേരാണ് സായി പല്ലവിയേയും റാണയേയും കാണാന്‍ തടിച്ചുകൂടിയത്. Despite of heavy rains @RanaDaggubati and @Sai_Pallavi92 Showed up at the Grand Trailer Launch Event of #VirataParvam @ KURNOOL 💥 💥 Watch Live ▶️https://t.co/yBNOh99Oxw#VirataParvamTrailer@venuudugulafilm @laharimusic @SureshProdns @SLVCinemasOffl pic.twitter.com/mrxcxCM48O — Ramesh Bala (@rameshlaus) June 5, 2022 മഴവകവയ്ക്കാതെ പ്രേക്ഷകരോട് സംസാരിക്കുന്ന സായി പല്ലവിയുടെ വിഡിയോ വൈറലായി. സായി സംസാരിക്കുന്നതിനിടെ കുടപിടിച്ചുകൊടുക്കുന്ന റാണയേയും വിഡിയോയില്‍ കാണാം. വേണു ഉഡുഗുലയാണ് വിരാട പര്‍വ്വം സംവിധാനം ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റാണയേയും സായിയേയും കൂടാതെ പ്രിയാമണി, നവീന്‍ ചന്ദ്ര, സറീന വഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Read More