Author: Webdesk

പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ആദ്യമായി ഒന്നിച്ചെത്തുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല. ചിത്രത്തില്‍ നസ്രിയയാണ് നായികയെന്ന് റിപ്പോര്‍ട്ടുണ്ട്. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ വൈകാതെ പുറത്തുവിടും. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും വിവരമുണ്ട്. വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ഹൃദയത്തിന് ശേഷം പ്രണവ് അഭിനയിക്കുന്ന ചിത്രമാണിത്. നിലവില്‍ തമിഴ് ചിത്രങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന കാളിദാസ് വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലേക്ക് എത്തുന്നത്. മലയാളത്തിലെ മുന്‍നിര നായകന്മാരുടെ മക്കള്‍ ഒരുമിച്ചെത്തുന്നത് പ്രേക്ഷകര്‍ക്ക് കൗതുകമായിരിക്കും.

Read More

ശരീരഭാരം പെട്ടെന്ന് കൂടിയതിനെ തുടർന്ന് അത് കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് നടി നവ്യ നായർ. അതിനായി 60 ദിവസത്തെ ട്രാൻസ്ഫർമേഷൻ പ്രോഗ്രോമിൽ ചേർന്നിരിക്കുകയാണ് നടി. ഐഡിയൽ വെയ്റ്റിൽ നിന്ന് മൂന്നു കിലോയോളം കൂടി 70.3 കിലോയിൽ എത്തിയെന്ന് നവ്യ പറയുന്നു. താരത്തിന്റെ ഐഡിയൽ വെയിറ്റ് 66 – 68 കിലോ ആണെങ്കിലും 62-63 കിലോയിൽ നിർത്തിയിരുന്ന ഭാരമാണ് ഇപ്പോൾ പെട്ടെന്ന് 70 കിലോ ആയത്. ഏതായാലും ഭാരം കുറയ്ക്കാൻ 60 ദിവസം കൊണ്ട് ഭാരം കുറച്ച് ഫിറ്റ് ആകുന്ന ഒരു ട്രാൻസ്ഫർമേഷൻ ഗ്രൂപ്പിൽ ചേർന്നിരിക്കുകയാണ് നവ്യ ഇപ്പോൾ. ദിവസവുമുള്ള വർക് ഔട്ടും ഡയറ്റ് പ്ലാനും താരം യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചു. താരം പിന്തുടരുന്നത് എ റ്റി പിയുടെ ഡയറ്റ് പ്ലാൻ ആണ്. രാവിലെ ഒരു കപ്പ് പാലിൽ ഒരു ഈന്തപ്പഴവും തലേദിവസം വെള്ളത്തിലിട്ടു വെച്ച ബദാമും ഉണക്കമുന്തിരിയും കൂടി അടിച്ച ഒരു ഷേക്കാണ് കുടിക്കുന്നത്. രാവിലെ ആറരയ്ക്കോ ഏഴു മണിക്കോ ആണ് വർക്…

Read More

ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ തല്ലുമാലയുടെ ചിത്രീകരണം പൂർത്തിയായി. ഖാലിദ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോവിനോയും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപത്രങ്ങൾ ആകുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമിക്കുന്നത്. 102 ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുനിന്നത്. ടോവിനോയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണ് തല്ലുമാല. മുഹ്‌സിൻ പെരാരിയും അഷറഫ് ഹംസയും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് തിയേറ്ററിൽ എത്തിക്കും. തല്ലുമാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞയിടെ ആയിരുന്നു എത്തിയത്. കളർഫുൾ ആയിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ. ടോവിനോ തോമസ് ആയിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉണ്ടായിരുന്നത്. മണവാളൻ വസീം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടോവിനോ എത്തുന്നത്. ടോവിനോയെ കൂടാതെ കല്യാണി പ്രിയദർശനും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് തല്ലുമാല. അനുരാഗക്കരിക്കിൻ വെള്ളം, ഉണ്ട, ലൗ എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണ് തല്ലുമാല.…

Read More

ബിഗ് ബോസ് സീസൺ നാല് തുടങ്ങിയപ്പോൾ എല്ലാ മലയാളികളുടെയും കണ്ണിലുടക്കിയത് ഒരു അമേരിക്കക്കാരിയെ ആയിരുന്നു. കാരണം, ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസൺ തട്ടിലേക്ക് മണി മണി പോലെ മലയാളം പറഞ്ഞാണ് അവർ എത്തിയത്. അപർണ മൾബറി എന്ന ഈ അമേരിക്കകാരിക്ക് പേരിൽ പോലും മലയാളം സാമ്യമുണ്ട്. വാ തുറന്നാൽ നല്ല പച്ച മലയാളം തന്നെ പറയുകയും ചെയ്യും. സോഷ്യൽ മീഡിയയിൽ സജീവമായ അപർണ മൾബറിക്ക് നിരവധി മലയാളികൾ ആരാധകരുമുണ്ട്. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെ വീട്ടമ്മമാരുടെയും പ്രിയങ്കരിയായി മാറിയിരിക്കുകയാണ് അപർണ ബൾബറി. ജനനം കൊണ്ട് അമേരിക്കക്കാരിയാണെങ്കിലും രൂപത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം തനി മലയാളി മങ്കയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് അപർണ. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് അപർണ. ബിഗ് ബോസ് സീസൺ നാല് ഇപ്പോൾ രണ്ടാഴ്ച പിന്നിട്ടു കഴിഞ്ഞു. ഷോയിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് അപർണ. മൂന്ന് വയസു മുതൽ കേരളവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് അപർണ.…

Read More

ട്രാഫിക് നിയമം ലംഘിച്ചതിന് തെലുങ്ക് നടന്‍ നാഗചൈതന്യയ്‌ക്കെതിരെ നടപടി സ്വീകരിച്ച് ഹൈദരാബാദ് പൊലീസ്. കാറില്‍ കറുത്ത ഷീല്‍ഡ് ഉപയോഗിച്ചതിനാണ് നടനെതിരെ നടപടി. നടനില്‍ നിന്ന് 700 രൂപ പിഴയായി ഈടാക്കി. പിഴ അടച്ചതിന് പിന്നാലെ നാഗചൈതന്യയുടെ കാറിലെ കറുത്ത ഷീല്‍ഡുകള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. വാഹനത്തില്‍ ടിന്റഡ് ഗ്ലാസ്, സണ്‍സ് ഫിലിം എന്നിവ ഉപയോഗിക്കുന്നതിനെതിരെ സുപ്രിംകോടതിയുടെ ഉത്തരവുണ്ട്. നേരത്തേ ഈ ഉത്തരവ് ലംഘിച്ചതിന് നടന്മാരായ ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്‍ജുന്‍, മഞ്ചു മനോജ്, നന്ദമുരി കല്യാണ് റാം, ത്രിവിക്രം ശ്രീനിവാസ് എന്നിവര്‍ക്കെതിരെ ഹൈദരാബാദ് പൊലീസ് നടപടി സ്വീകരിച്ചിരുന്നു. സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ സിനിമയിലാണ് നാഗചൈതന്യ നിലവില്‍ അഭിനയിക്കുത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് താരമുള്ളത്. അച്ഛന്‍ നാഗാര്‍ജുനയുടെ ‘ബംഗാര്‍രാജുവിലാണ്’ നാഗചൈതന്യ അവസാനമായി അഭിനയിച്ചത്. ആമിര്‍ ഖാന്‍, കരീന കപൂര്‍ എിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ലാല്‍ സിംഗ് ചദ്ദ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നാഗചൈതന്യ. ഓഗസ്റ്റ് പതിനൊന്നിനാണ്…

Read More

താരസുന്ദരി റോജ ശെല്‍വമണി ഇനി മന്ത്രിപദവിയില്‍. ജഗന്‍മോഹന്‍ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും നഗരി എംഎല്‍എയുമായ റോജയ്ക്ക് അവസരം ലഭിച്ചത്. വിനോദസഞ്ചാരം, യുവജനകാര്യം, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളാണ് റോജ കൈകാര്യം ചെയ്യുക. റോജ ഉള്‍പ്പെടെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ക്ഷേത്ര നഗരമായ തിരുപ്പതിക്കടുത്താണ് റോജയുടെ മണ്ഡലമായ നഗരി. ജില്ലകളുടെ പുനഃസംഘടനയില്‍ നഗരി മണ്ഡലം വിഭജിക്കപ്പെട്ടതിനാല്‍ ചിറ്റൂര്‍, തിരുപ്പതി എന്നീ രണ്ട് ജില്ലകളെയാണ് അവര്‍ പ്രതിനിധീകരിക്കുക. തെലുങ്കുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. റോജയ്ക്ക് പുറമേ വൈഎസ്ആര്‍ കോണ്‍ഗ്രസ് വക്താക്കളായ അമ്പാട്ടി രാംബാബു, ഗുഡിവാഡ അമര്‍നാഥ് എന്നിവരും ആദ്യമായി ക്യാബിനറ്റ് സ്ഥാനം നേടുന്നവരില്‍ ഉള്‍പ്പെടുന്നു. പി രാജണ്ണ ഡോറ, മുത്യാല നായിഡു, ദാദിസെട്ടി രാജ, കെ നാഗേശ്വര റാവു, കെ സത്യനാരായണ, ജെ രമേഷ്, വി രജനി, എം നാഗാര്‍ജുന, കെ ഗോവര്‍ധന്‍ റെഡ്ഡി, ഉഷ ശ്രീചരണ്‍ എന്നിവരാണ് മറ്റ്…

Read More

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ എന്ന ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചത്. അല്ലു അവതരിപ്പിച്ച പുഷ്പരാജ് എന്ന കഥാപാത്രത്തെ ആരാധകര്‍ ആവോളം ആഘോഷിച്ചു. ചിത്രത്തിലെ ഡയലോഗുകളും ഗാനങ്ങളുമെല്ലാം വന്‍ ഹിറ്റായിരുന്നു. പുഷ്പയുടെ ആരവം അവസാനിച്ചിട്ടില്ല എന്ന് സൂചിപ്പിക്കുന്ന ഒരു സംഭവമാണ് പശ്ചിമബംഗാളില്‍ സംഭവിച്ചിരിക്കുന്നത്. പുഷ്പയിലെ ഡയലോഗ് എഴുതിയ ഒരു വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസാണ് വൈറലായിരിക്കുന്നത്. ‘പുഷ്പരാജ്, ഞാന്‍ എഴുതില്ല’ എന്നാണ് വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ എഴുതിയത്. ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടേതാണ് ഈ ഉത്തരക്കടലാസ്. നിരവധി പേര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. അതേസമയം, വിദ്യാര്‍ത്ഥിയെ പഠിപ്പിക്കുന്ന അധ്യാപകര്‍ ആശങ്കയിലാണ്. രക്തചന്ദനക്കടത്തുകാരനായാണ് പുഷ്പയില്‍ അല്ലു അര്‍ജുന്‍ എത്തിയത്. രശ്മിക മന്ദാനയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. മലയാളി താരം ഫഹദ് ഫാസിലും ചിത്രത്തില്‍ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Read More

നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ലയില്‍വച്ചായിരുന്നു സംഭവം. ഗിന്നസ് പക്രുവും ഡ്രൈവറും സഞ്ചരിച്ച വാഹനത്തില്‍ എതിര്‍ദിശയില്‍ നിന്നുവന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. തനിക്ക് പരുക്കുകള്‍ ഇല്ലെന്നും സുഖമായി ഇരിക്കുന്നതായും ഗിന്നസ് പക്രു അറിയിച്ചു. മനോധൈര്യം കൈവിടാതെ കാര്‍ ഓടിച്ച ഡ്രൈവര്‍ ശിവനും അപകടസ്ഥലത്ത് സഹായവുമായി വന്ന ചെറുപ്പക്കാര്‍ക്കും ഉള്‍പ്പെടെ ഗിന്നസ് പക്രു നന്ദി പറഞ്ഞു. സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞുവെന്നും തന്റെ യാത്ര തുടരുമെന്നും ഗിന്നസ് പക്രു അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം സുഹൃത്തുക്കളെ ….. ഇന്ന് രാവിലെ .. തിരുവല്ലയില്‍ വച്ച് ഞാന്‍ ഒരു കാറപകടത്തില്‍ പെട്ടു .പരിക്കുകള്‍ ഒന്നും തന്നെയില്ല. എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു…. ഞാന്‍ സുഖമായിരിക്കുന്നു… മനോധൈര്യം കൈവിടാതെ എന്റെ കാര്‍ ഓടിച്ച ശിവനും,അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാര്‍ക്കും SI ഹുമയൂണ്‍ സര്‍ നും, സുഹൃത്തായ മാത്യു നൈനാനും , വീട്ടിലെത്തിച്ച twins ഇവന്‍ന്റ്‌സ്…

Read More

തമിഴ് സൂപ്പര്‍ താരം വിജയ് വോട്ടു ചെയ്യാന്‍ സൈക്കിളില്‍ പോയത് വലിയ വാര്‍ത്തയായിരുന്നു. 2021ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനായിരുന്നു ആ സംഭവം. ഇന്ധന വില ഉയര്‍ന്നിരിക്കുന്ന സമയത്ത് വിജയിയുടെ പ്രതിഷേധമായിരുന്നു സൈക്കിള്‍ യാത്രയെന്നായിരുന്നു അന്ന് പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ അതിന് പ്രതിഷേധത്തിന്റെ സ്വഭാവമില്ലെന്നായിരുന്നു വിജയ് അന്ന് പ്രതികരിച്ചത്. ഇപ്പോഴിതാ ആ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് വിജയ്. ബീസ്റ്റ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നെല്‍സണ്‍ ദിലീപ്കുമാറുമായി സംസാരിച്ചപ്പോഴാണ് വിജയ് അക്കാര്യം പറഞ്ഞത്. https://www.youtube.com/watch?v=9IVrw7A7no0&t=2412s വീട്ടില്‍ നാല് കാര്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സൈക്കിളില്‍ പോയതെന്നായിരുന്നു നെല്‍സണിന്റെ ചോദ്യം. പോളിംഗ് സ്‌റ്റേഷന്‍ വീടിന് തൊട്ടടുത്തായതിനാലാണ് സൈക്കിള്‍ ഉപയോഗിച്ചതെന്നും അതിന് മറ്റ് ലക്ഷ്യങ്ങളില്ലെന്നുമായിരുന്നു താരം നല്‍കിയ മറുപടി. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊക്കെ കണ്ടു. ഇങ്ങനെയും ഒരു കാരണം അതിന് ഉണ്ടായിരുന്നോ എന്ന് താനും ചിന്തിച്ചുപോയി. മറ്റൊരു കാര്യമാണ് എടുത്തുപറയേണ്ടത്. താന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകന്‍ ഫോണ്‍ വിളിച്ചു. അതാണ് രസകരമെന്നും വിജയ് പറഞ്ഞു. വാര്‍ത്തകള്‍ കണ്ടെന്നും…

Read More

സംവിധായകൻ ആഷിഖ് അബുവിന് ഇന്ന് പിറന്നാൾ. ഭാര്യയും നടിയുമായി റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിലൂടെ ഭർത്താവിന് പിറന്നാൾ ആശംസകൾ അറിയിച്ചു. ‘എന്റെ എല്ലാക്കാലത്തേക്കുമുള്ള പ്രണയത്തിന് പിറന്നാൾ ആശംസകൾ’ എന്ന് കുറിച്ചാണ് റിമ കല്ലിങ്കൽ ആശംസകൾ അറിയിച്ചത്. റിമ കല്ലിങ്കൽ ആഷിഖ് അബുവിനും ആഷിഖ് അബു റിമയ്ക്കും ചുംബനം നൽകുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് ആശംസകൾ നേർന്നത്. നിരവധി ആരാധകരാണ് ആഷിഖ് അബുവിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയത്. 1978 ഏപ്രിൽ 12നാണ് ആഷിഖ് അബു ജനിച്ചത്. നിലവിൽ സംവിധായകൻ, നിർമാതാവ്, നടൻ, വിതരണക്കാരൻ എന്നീ നിലകളിൽ മലയാള സിനിമയിൽ സജീവമാണ് താരം. ഡാഡി കൂൾ, സാൾട്ട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, ഇടുക്കി ഗോൾഡ്, മായാനദി, വൈറസ്, നാരദൻ എന്നിവയാണ് ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രങ്ങൾ. 2013ലാണ് റിമ കല്ലിങ്കലിനെ ആഷിഖ് അബു വിവാഹം കഴിച്ചത്. നവംബർ ഒന്നിന് കാക്കനാട് രജിസ്ട്രേഷൻ ഓഫീസിൽ വെച്ച് ആയിരുന്നു വിവാഹം. പരസ്യനിർമ്മാതാവായാണ് ആഷിഖ്…

Read More