Author: Webdesk

നടൻ വിജയിയുടെ പുതിയ ചിത്രമായ ‘ബീസ്റ്റ്’ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഏപ്രിൽ 13നാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. നടൻ വിജയിയുടെ പ്രകടനത്തെ പുകഴ്ത്തുമ്പോൾ തന്നെ ചില നെഗറ്റീവ് റിവ്യൂകളും ചിത്രത്തിന് ലഭിച്ചിരുന്നു. അതേസമയം, സംവിധായകൻ നെൽസന്റെ സംവിധാനത്തിലെ ചില പാളിച്ചകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. അതേസമയം, ബീസ്റ്റ് ചിത്രത്തിനൊപ്പം തന്നെ പ്രേക്ഷകരുടെ ചർച്ചാവിഷയമായിരുന്നു സൺ ടിവിക്ക് വിജയ് നൽകിയ അഭിമുഖം. പത്തു വർഷത്തിനു ശേഷമാണ് വിജയ് ഒരു ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയത്. ബീസ്റ്റഅ സംവിധായകൻ നെൽസൺ തന്നെയായിരുന്നു വിജയിയെ അഭിമുഖം നടത്തിയത്. താൻ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളിൽ ഏത് വേഷമാണ് വിജയിയോട് ജീവിതത്തോട് സാമ്യം തോന്നിയത് എന്ന് ചോദ്യത്തിന് ബീസ്റ്റും പോക്കിരിയും എന്ന മറുപടി ആയിരുന്നു വിജയ് നൽകിയത്. ‘പോക്കിരി എന്ന എന്റെ സിനിമയിലെ കാരക്ടർ ആണ് കുറച്ചൊക്കെ റിയൽ ലൈഫുമായി കണക്ട് ചെയ്യാൻ പറ്റുന്ന കഥാപാത്രമായി തോന്നുന്നത്. കുറച്ച് ബീസ്റ്റുമുണ്ട്. എന്നാൽ, ഇപ്പോൾ…

Read More

സണ്ണി വെയിൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന അപ്പൻ സിനിമയിലെ ‘കെടാകനലുകൾ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. സൈന മ്യൂസികിന്റെ യുട്യൂബ് ചാനലിലൂടെയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾ ഡോൺ വിൻസന്റ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഷഹബാസ് അമൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സണ്ണി വെയിൻ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് അപ്പൻ. മജുവാണ് ചിത്രത്തിന്റെ സംവിധാനം. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമാതാക്കളായ ജോസ് കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മജുവും ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന്റെ രചന. ചിത്രത്തിന്റെ ട്രയിലറിന് പ്രേക്ഷകർ മികച്ച സ്വീകരണമാണ് നൽകിയത്. ഇതുവരെ ഒരു മില്യണിന് മുകളിൽ ആളുകളാണ് ട്രയിലർ കണ്ടത്. ട്രയിലറിൽ നിന്ന് ചിത്രം ഡാർക്ക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമായാണ് മനസ്സിലാക്കുന്നത്. ‘അപ്പൻ’ സിനിമയുടെ ചിത്രീകരണം പ്രധാനമായും തൊടുപുഴയിൽ ആയിരുന്നു. സണ്ണി വെയിനെ…

Read More

ഒരു ഇടവേളയ്ക്ക് ശേഷം നടി മീര ജാസ്മിൻ മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീര ജാസ്മിൻ തിരിച്ചെത്തുന്നത്. ‘മകൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദേവിക സഞ്ജയും ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിൽ ട്രയിലർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 123 മ്യൂസിക്സ് എന്ന യുട്യൂബ് ചാനൽ വഴിയാണ് ട്രയിലർ റിലീസ് ചെയ്തിരിക്കുന്നത്. ഏപ്രിൽ 14ന് റിലീസ് ചെയ്തിരിക്കുന്ന ട്രയിലറിന് വൻ വരവേൽപ്പ് ആണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. ‘സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ ജയറാമേട്ടന്റെയും മീര ജാസ്മിന്റെയും ഗംഭീര തിരിച്ചുവരവ് തന്നെ പ്രതീക്ഷിക്കുന്നു’, ‘ജയറാമേട്ടൻ മീര ജാസ്മിൻ എല്ലാവർക്കും ആശംസകൾ… സത്യൻ അന്തിക്കാട് സാറിന്റെ ഒരു ഹിറ്റ്‌ സിനിമയായി മാറട്ടെ’, ‘നല്ലൊരു കുടുംബ ചിത്രം ആയിരിക്കും എല്ലാവർക്കും ആശംസകൾ’, എന്നിങ്ങനെ പോകുന്നു യുട്യൂബിൽ റിലീസ് ചെയ്ത ട്രയിലറിന് വന്ന കമന്റുകൾ. ഒരു കുടുംബചിത്രമാണെന്ന് ഉറപ്പു നൽകുന്ന വിധത്തിലാണ് ട്രയിലർ ഒരുക്കിയിരിക്കുന്നത്. മീര ജാസ്മിനും ജയറാമും ആണ് ചിത്രത്തിൽ കേന്ദ്ര…

Read More

മയൂഖം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടിയാണ് മംമ്ത മോഹൻദാസ്. ആദ്യസിനിമ വലിയ വിജയം നേടിയില്ലെങ്കിലും പിന്നെയിറങ്ങിയ ബാബാ കല്യാണി, ബിഗ് ബി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ വലിയ പ്രേക്ഷകപ്രീതി നേടിക്കൊടുത്തു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും താരം അഭിനയിച്ചിട്ടുണ്ട്. അവസാനമായി താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ ഭ്രമം, മ്യാവു എന്നിവ ആയിരുന്നു. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കാറുണ്ട്. മുംബൈയിലെ മാരിയോട്ട് ഹോട്ടലിൽ നിന്നുള്ള ചിത്രങ്ങളാണ് മംമ്ത പങ്കുവെച്ചിരിക്കുന്നത്. നീല നിറത്തിലുള്ള ഷോർട്സും വെളുത്ത നിറത്തിലുള്ള ടോപ്പും വെളുത്ത നിറത്തിലുള്ള ബൂട്സും അണിഞ്ഞാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘സൂപ്പർ, ‘സുന്ദരി’ എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കാൻസർ ബാധിതയായിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഒരുപാടു പേർക്ക് പ്രചോദനമായ വനിത കൂടിയാണ് മംമ്ത. നായികയായി തിളങ്ങി നിൽക്കുമ്പോൾ തന്നെ കോമഡിറോളുകളും അനായാസം ചെയ്തു ഫലിപ്പിക്കാൻ…

Read More

ഏറെ ആവേശത്തോടെ ആരാധകർ കാത്തിരുന്ന ചിത്രമായ കെ ജി എഫ് ചാപ്റ്റർ ടുവിന് വമ്പൻ സ്വീകരണമാണ് തിയറ്ററുകളിൽ ലഭിച്ചത്. റിലീസ് ആയി ആദ്യമണിക്കൂറിനുള്ളിൽ തന്നെ പോസിറ്റീവ് റിവ്യൂ ലഭിച്ച ഈ ചിത്രം കാണാൻ സിനിമാപ്രേമികളുടെ തിരക്കാണ്. സിനിമാ റിലീസ് ചെയ്ത അന്നു തന്നെ ചിത്രത്തിലെ മനോഹരമായ ‘മെഹബൂബ’ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘അപ്രതീക്ഷിതമായി ആണ് ഈ സോങ് വന്നത്. എന്തോ ഒരു സുഖം ആയിരുന്നു ഈ പാട്ടു പെട്ടന്ന് കേട്ടപ്പോൾ’, ‘ഇതുപോലെ ഒരു പടത്തിൽ റൊമാൻസ് കുത്തികേറ്റി ബോറടിപ്പിക്കാതെ ഈ ഒരു ഒറ്റ സോംഗ് കൊണ്ട് എന്താണോ ആവിശ്യം അത് കിട്ടിയിട്ടുണ്ട്. പ്രശാന്ത് നീൽ’, ‘ഈ പാട്ട് തിയറ്ററിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല’, അങ്ങനെ പോകുന്നു പാട്ടിനെക്കുറിച്ചുള്ള കമന്റുകൾ. അതേസമയം, കെ ജി എഫ് ചാപ്റ്റർ ടു നിരവധി റെക്കോർഡുകൾ മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദിയിൽ നിന്ന് മാത്രം ആദ്യദിവസം 50 കോടിയാണ് ചിത്രം നേടിയത്. കൃത്യമായ കണക്കുകൾ വന്നു തുടങ്ങുന്നതേയുള്ളൂ.…

Read More

ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായി. മുംബൈ ചെമ്പൂരിലെ ആര്‍.കെ ഹൗസിലായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹ ചിത്രങ്ങള്‍ ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. നാല് വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് രണ്‍ബീറും ആലിയയും വിവാഹിതരായത്. പഞ്ചാബി രീതിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ ചടങ്ങില്‍ സിനിമ, രാഷ്ട്രീയ, വ്യവസായ രംഗത്തുള്ള പ്രമുഖര്‍ പങ്കെടുത്തു. രണ്‍ബീറിന്റെ മാതാവ് നീതു കപൂര്‍, സഹോദരി റിദ്ധിമ കപൂര്‍, ബന്ധുക്കളായ കരീന കപൂര്‍, കരീഷ്മ കപൂര്‍, ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ട്, മാതാവ് സോണി രസ്ദാന്‍, സഹോദരി ഷഹീന്‍ ഭട്ട് തുടങ്ങിയവരും വിവാഹത്തിന് എത്തിയിരുന്നു. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ഞായറാഴ്ച വിവാഹ സല്‍ക്കാരം നടക്കും. സബ്യസാചിയും മനീഷ് മല്‍ഹോത്രയും രൂപകല്‍പന ചെയ്ത വസ്ത്രങ്ങളാണ് രണ്‍ബീറും ആലിയയും അണിഞ്ഞത്. അന്തരിച്ച ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെയും നടി നീതു സിംഗിന്റെയും മകനാണ് രണ്‍ബീര്‍ കപൂര്‍. സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്.…

Read More

തൃശൂർ നഗരത്തിലെ വെള്ളേപ്പത്തെരുവിന്റെ കഥ പറയുന്ന ചിത്രമായ ‘വെള്ളേപ്പം’ ഓഡിയോ ലോഞ്ച് ചെയ്തു. നവാഗതനായ പ്രവീൺ പൂക്കാടൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ഷൈൻ ടോം ചാക്കോ, അനിൽ രാധാകൃഷ്ണ മേനോൻ, മാളവിക മേനോൻ എന്നിവർ ചേർന്നാണ് നിർവഹിച്ചത്. തൃശൂരിൽ വെച്ചായിരുന്നു ഓഡിയോ ലോഞ്ച്. ഷൈൻ ടോം ചാക്കോ, റോമ, നൂറിൻ ഷെരിഫ്, അക്ഷയ് രാധാകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കൈലാഷ്, സോഹൻ സീനുലാൽ, സാജിദ് യഹിയ, സുനിൽ പറവൂർ, ഫാഹിം സഫർ, വൈശാഖ്, സാനിഫ്, ഫിലിപ്പ് തോകലൻ, റോഷ്‌ന അന്ന റോയ്, ക്ഷമ, ഭദ്ര വെങ്കിടെശ്വരൻ, കാതറിൻ സന്തോഷ്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൃശൂരിലെ സാംസ്കാരികതയും ഭക്ഷണവൈവിധ്യവും മതസൗഹാർദവും ഹാസ്യത്തിന്റെ അകമ്പടിയോടു കൂടി അവതരിപ്പിക്കുന്ന ചിത്രമാണ് വെള്ളേപ്പം. തൃശൂരിലെ വെള്ളേപ്പതെരുവും അവിടെ നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രത്തിന്‍റെ…

Read More

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കാത്തിരുന്ന കെജിഎഫ് ചാപ്റ്റര്‍ 2 എത്തിയിരിക്കുകയാണ്. ആദ്യ ഭാഗത്തേക്കാള്‍ രണ്ടാം ഭാഗം കിടുക്കിയെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരില്‍ പലരും അഭിപ്രായപ്പെട്ടത്. കെജിഎഫ് തരംഗം കെജിഎഫ് 2ല്‍ അവസാനിക്കുന്നില്ലെന്ന സൂചന പ്രേക്ഷകരെ കൂടുതല്‍ ആകാംക്ഷാഭരിതരാക്കിയിരിക്കുകയാണ്. സിനിമയുടെ എന്‍ഡ് ക്രെഡിറ്റ് സീനിലാണ് അണിയറപ്രവത്തകര്‍ സിനിമയുടെ മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. ആദ്യ ഷോയ്ക്ക് ശേഷം സിനിമയുടെ പ്രതികരണവുമായി എത്തിയ നിരവധിപേര്‍ പോസ്റ്റ് ക്രെഡിറ്റ് ഉറപ്പായും കാണണം എന്ന സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് പുറത്തുവരുന്നത്. ഹാഷ്ടാഗ് കെജിഎഫ് 3യും പ്രചാരം നേടുന്നുണ്ട്. #YESSS… #KGF3 #KGFChapter3 is on the way. 🔥🔥🔥 — taran adarsh (@taran_adarsh) April 14, 2022 പ്രശാന്ത് നീല്‍ തന്നെയാണ് കെജിഎഫ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. യാഷ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഇവരെ കൂടാതെ പ്രകാശ് രാജ്,…

Read More

ആവേശത്തോടെ ആരാധകർ കാത്തിരുന്ന ചിത്രം കെ ജി എഫ് ചാപ്റ്റർ ടു ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തി. ബാഹുബലി രണ്ടിന് ലഭിച്ചതോ അതിലും വലുതോ ആയ തിരക്കാണ് കെ ജി എഫ് ചാപ്റ്റർ ടുവിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഷോ മുതൽ വളരെ മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. പോസിറ്റീവ് ആയിട്ടുള്ള ഈ റിവ്യൂകൾ തന്നെ ചിത്രത്തിന് മികച്ച വിജയം നൽകുമെന്നാണ് റിപ്പോർട്ടുകൾ. പോസിറ്റീവ് റിവ്യൂകൾ കൂടി ലഭിച്ച സാഹചര്യത്തിൽ ചിത്രം പുതിയ റെക്കോർഡുകൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. വലിയ ആവേശത്തോടെയാണ് കെ ജി എഫ് ടുവിന് ആരാധകർ കാത്തിരുന്നത്. ചിത്രത്തിനായുള്ള മുൻകൂർ ബുക്കിംഗ് തന്നെ റെക്കോർഡ് ആയിരുന്നു. അതിനാൽ തന്നെ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ഓപ്പണറായി കെജിഎഫ് മാറുമെന്നാണ് വിദഗ്ദർ പ്രവചിക്കുന്നത്. എന്നാൽ, വിചാരിക്കുന്ന പോലെ ഈ പോരാട്ടം അത്ര ലളിതമല്ല. നിലവിൽ ആർആർആർ ആണ് ഏറ്റവും മികച്ച ഓപ്പണിംഗ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം റിലീസ് ആയ ആദ്യദിവസം തന്നെ ആഗോളതലത്തിൽ 200 കോടി…

Read More

ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രം കെ ജി എഫ് ചാപ്റ്റർ 2 റിലീസ് ആയിരിക്കുകയാണ്. തിയറ്ററുകളിൽ റിലീസ് ആയ ചിത്രത്തിന് വൻ വരവേൽപ്പ് ആണ് ലഭിച്ചിരിക്കുന്നത്. സ്ക്രീനിൽ തീയായി പടർന്നു കയറിയ റോക്കി ഭായി ആരാധകരെ ആനന്ദനിർവൃതിയിലാഴ്ത്തി. സംവിധായകൻ പ്രശാന്ത് നീൽ ആരാധകരുടെ പ്രതീക്ഷയ്ക്ക് ഒരു തരി പോലും പോറലേൽക്കാതെ കെജിഎഫ് ചാപ്റ്റർ ടുവും സമ്മാനിച്ചിരിക്കുകയാണ്. ആദ്യഭാഗത്തിന്റെ അതേ പാതയിലൂടെ തന്നെയാണ് രണ്ടാം ഭാഗവും സഞ്ചരിക്കുന്നത്. വീര നായകന്റെ മാസ് പരിവേഷങ്ങൾ ഓരോ രംഗങ്ങളിലും ആവർത്തിച്ച് ഉറപ്പിക്കുന്നുണ്ട്. കെ ജി എഫ് ചാപ്റ്റർ ഒന്നിൽ വീരപരിവേഷത്തിലേക്ക് എത്തിയ നായകൻ ആയിരുന്നു റോക്കിഭായി. അതുകൊണ്ടു തന്നെ രണ്ടാം ഭാഗത്തിൽ റോക്കിയെന്ന നായകനെ മാസ് പരിവേഷം നൽകി ആവേശം സൃഷ്ടിക്കുന്നതിൽ പ്രശാന്ത് നീൽ വിജയിച്ചു. ഒന്നാം ഭാഗത്തിൽ കണ്ട ആഖ്യാനത്തിലെ ചടുലത രണ്ടാം ഭാഗത്തിലും കാണാവുന്നതാണ്. ഒന്നാം ഭാഗത്തിൽ ഗരുഡ ആയിരുന്നു വില്ലനെങ്കിൽ ഇത്തവണ അധീരയാണ് വില്ലൻ. എന്നാൽ, രണ്ടാം ഭാഗത്തിൽ റോക്കിക്ക് അധീരയെ…

Read More