Author: Webdesk

സൂപ്പര്‍ സ്റ്റാര്‍ യാഷിന്റെ പടുകൂറ്റന്‍ പോട്രേറ്റ് ഒരുക്കി ആരാധകര്‍. കെജിഎഫ് ചാപ്റ്റര്‍ 2 വന്‍ തരംഗം സൃഷ്ടിച്ച് മുന്നേറുമ്പോഴാണ് പ്രിയപ്പെട്ട റോക്കി ഭായിക്കായി ആരാധകര്‍ വന്‍ പോട്രേറ്റ് ഒരുക്കിയത്. 135 അടി നീളം 190 അടി വീതി എന്നിങ്ങനെയാണ് പോട്രേറ്റിന്റെ കണക്ക്. ഈ പടുകൂറ്റന്‍ ചിത്രം വേള്‍ഡ് റെക്കോര്‍ഡും സ്വന്തമാക്കി കഴിഞ്ഞു. ടീം യാഷ് എഫ്‌സിയാണ് വീഡിയോ പങ്കുവച്ചിരുന്നത്. അഖില കര്‍ണാടക റോക്കിംഗ് സ്റ്റാര്‍ യാഷ് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളാണ് പടുകൂറ്റന്‍ പോട്രേറ്റ് നിര്‍മിച്ചത്. വലിയൊരു ഗ്രൗണ്ടില്‍ ഇരുപത്തി അയ്യായിരത്തി അറുന്നൂറ്റി അമ്പത് സ്‌ക്വര്‍ഫീറ്റിലാണ് ചിത്രം ഒരുക്കിയത്. സിനിമ മാത്രമല്ല, യാഷ് ആരാധകരും വേറെ ലെവലാണെന്ന് ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി സിനിമയില്‍ ഉണ്ടായിരുന്നുവെങ്കിലും കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്. മിനി സ്‌ക്രീനിലൂടെ അഭിനയ രംഗത്തെത്തിയ യാഷ്, പ്രശാന്ത് നീല്‍ ചിത്രത്തിലൂടെ സിനിമാ ലോകത്ത് ഒഴിച്ചുകൂടാനാകാത്ത താരമായ് മാറിയിരിക്കുകയാണ്. കന്നഡ സിനിമാ…

Read More

യുവതാരങ്ങളായ നിവിൻ പോളി, ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് മഹാവീര്യർ. ചിത്രത്തിലെ ആദ്യഗാനമെത്തി. ‘രാധേ രാധേ വസന്ത രാധേ’ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്തിരിക്കുന്ന ‘മഹാവീര്യർ’ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക്‌ ഇഷാന്‍ ചബ്രയാണ് സംഗീതം നൽകിയിരിക്കുന്നത്. വിദ്യാധരന്‍ മാസ്‌റ്ററും ജീവന്‍ പത്മകുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്‌. ടൈം ട്രാവലും ഫാന്‍റസിയും കോടതിയും നിയമ വ്യവഹാരങ്ങളും പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് ‘മഹാവീര്യര്‍’ എന്നാണ് സൂചന. നേരത്തെ, ചിത്രത്തിന്‍റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്‌ത സാഹിത്യകാരന്‍ എം മുകുന്ദനാണ് ചിത്രത്തിന്‍റെ ആദ്യ പോസ്‌റ്റര്‍ പുറത്തിറക്കിയത്‌. എം മുകുന്ദന്‍റെയാണ് കഥ. വലിയ ക്യാന്‍വാസില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം പുതിയ കാഴ്‌ചകള്‍ സമ്മാനിക്കുന്ന ഒന്നായിരിക്കുമെന്നാണ്‌ അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്‌. Updating…

Read More

ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ കഴിഞ്ഞ ദിവസമാണ് കെജിഎഫ് ചാപ്റ്റര്‍ 2 റിലീസ് ചെയ്തത്. ഏപ്രില്‍ പതിനാലിന് റിലീസ് ചെയ്ത ചിത്രം ചുരുങ്ങിയ സമയം കൊണ്ട് വന്‍ കളക്ഷനാണ് നേടിയത്. ഇപ്പോഴിതാ കെജിഎഫ് 2 കേരളത്തില്‍ വന്‍ തരംഗം സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ വന്‍ കളക്ഷന്‍ കേടിയ മോഹന്‍ലാല്‍ ചിത്രം ഒടിയനേയും വിജയ് ചിത്രം ബീസ്റ്റിനേയും കെജിഎഫ് പിന്തള്ളി. ആദ്യ ദിനത്തില്‍ 7.3 കോടി രൂപയാണ് കെജിഎഫ് 2 കളക്ട് ചെയ്തത്. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ കേരളത്തില്‍ ആദ്യ ദിനം 7.2 കോടി രൂപയായിരുന്നു കളക്ട് ചെയ്തത്. ബീസ്റ്റ് 66 കോടിയും കളക്ട് ചെയ്തു. ഇതിനെയാണ് കെജിഎഫ് 2 മറികടന്നത്. കെജിഎഫ് ചാപ്റ്റര്‍ 2ന്റെ ഇന്ത്യന്‍ ബോക്‌സോഫിസിലെ ആദ്യദിന കളക്ഷനും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ആദ്യദിനത്തില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം 134.5 കോടി കളക്ഷനാണ് നേടിയത്. കന്നഡ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ ചിത്രമായിരിക്കുകയാണ് കെജിഎഫ്…

Read More

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് സല്യൂട്ട്. മാർച്ച് പതിനെട്ടിന് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. വളരെ റിയലിസ്റ്റിക് ആയുള്ള ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന അഭിപ്രായം സ്വന്തമാക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ അണിയറ കഥകൾ പങ്കുവെയ്ക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ദുൽഖർ സൽമാന്റെ യുട്യൂബ് ചാനലിലാണ് ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും സല്യൂട്ട് സിനിമയുടെ അണിയറകഥകൾ പറയുന്നു വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പിന്നാമ്പുറ കഥകളും അണിയറ കഥകളുമാണ് പ്രധാനമായും പങ്കുവെയ്ക്കുന്നത്. ദുൽഖർ സൽമാൻ, മനോജ് കെ ജയൻ, റോഷൻ ആൻഡ്രൂസ് എന്നിവരും രചയിതാക്കളും ഇതിലെ മറ്റു താരങ്ങളും ഒക്കെ ഈ വീഡിയോയിലുണ്ട്. മുംബൈ പൊലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കിയ പൊലീസ് ചിത്രമായിരുന്നു സല്യൂട്ട്. ദുൽഖർ സൽമാന്റെ കരിയറിലെ ആദ്യത്തെ പൊലീസ് ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. ബോബി – സഞ്ജയ് ആയിരുന്നു…

Read More

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ഭീഷ്മപര്‍വ്വത്തിലെ ഷൂട്ടിംഗ് വേളയിലെ രസകരമായ ഒരു സംഭവം പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ദേവദത്ത് ഷാജി. ചിത്രത്തില്‍ ശ്രീനാഥ് ഭാസി അവതരിപ്പിച്ച അമി അലി എന്ന കഥാപാത്രം കൊല്ലപ്പെടുകയാണ്. ഇതിന് ശേഷം അമിയുടെ മൃതദേഹവും വഹിച്ച് മമ്മൂട്ടിയും സൗബിനും അടക്കമുള്ളവര്‍ നടന്നുനീങ്ങുന്ന ഒരു സീനുണ്ട്. ആ സീനില്‍ മഞ്ചലില്‍ കിടന്നത് ശ്രീനാഥ് ഭാസിയല്ലെന്നും താനാണെന്നും പറയുകയാണ് ദേവദത്ത് ഷാജി. ആ രംഗത്തിന്റെ ചിത്രവും ദേവദത്ത് പുറത്തുവിട്ടു. ഭീഷ്മപര്‍വ്വത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ തോളോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു എന്ന ക്യാപ്ഷനോടെയാണ് ദേവദത്ത് രസകരമായ സംഭവം പങ്കുവച്ചത്. മാര്‍ച്ച് മൂന്നിനായിരുന്നു ഭീഷ്മപര്‍വ്വത്തിന്റെ റീലീസ്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞത്. അമല്‍ നീരദിന്റെ സംവിധാന മികവ് തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. മൈക്കിള്‍ എന്ന…

Read More

ഉദാഹരണം സുജാത എന്ന ചിത്രത്തിൽ നടി മഞ്ജു വാര്യരുടെ മകളായി എത്തി മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനശ്വര രാജൻ. ‘സൂപ്പർ ശരണ്യ’ ആണ് അനശ്വരയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. സമക്ഷം, തണ്ണീർമത്തൻ ദിനങ്ങൾ എന്നിവയും അനശ്വര അഭിനയിച്ച ചിത്രങ്ങളാണ്. അമ്പത് കോടിയിലേറെ കളക്ഷൻ നേടിയ സിനിമ ആയിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. സിനിമയ്ക്ക് ഒപ്പം തന്നെ സോഷ്യൽമീഡിയയിലും സജീവമാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് അനശ്വരയുടെ ഒരു നൃത്തച്ചുവടാണ്. മേക്കപ്പ് ബോയിക്ക് ഒപ്പമാണ് ട്രെൻഡിങ്ങ് പാട്ടിന് അനശ്വര ചുവടു വെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റും ഷെയറുമായി എത്തിയിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. മുട്ടൊപ്പം വരെയുള്ള ഉടുപ്പും ബൂട്സുമാണ് അനശ്വരയുടെ വേഷം. വളരെ രസരകരമായാണ് ഈ ട്രെൻഡിങ്ങ് വീഡിയോ താരം ചെയ്തിരിക്കുന്നത്. അഭിനയലോകത്ത് എത്തി ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനശ്വരയ്ക്ക് നിരവധി അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. വാങ്ക് എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രം…

Read More

മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി പങ്കുവച്ച ചിത്രമാണ് ആരാധകരുടെ മനംകവര്‍ന്നിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ഡെനിം ജാക്കറ്റ് അണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ഇത് ആരാധകര്‍ക്കുള്ള വിഷു കൈനീട്ടമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രയപ്പെടുന്നത്. വളരെ രസകരമായ കമന്റുകളും ആരാധകര്‍ ചിത്രത്തിന് താഴെ പങ്കുവെക്കുന്നുണ്ട്. ‘സോഷ്യല്‍ മീഡിയക്ക് തീ പിടിച്ചേ, നാട്ടുകാരെ ഓടി വരണേ’, ‘കിടക്കട്ടെ ഒരു വിഷു സ്‌പെഷ്യല്‍ ഇക്കാന്റെ വക’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. വിഷു ആശംസകള്‍ അറിയിച്ച് മമ്മൂട്ടി പങ്കുവച്ച ചിത്രവും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കസവ് മുണ്ടും ഷര്‍ട്ടും ധരിച്ച് കൂളിംഗ് ഗ്ലാസും വച്ചുള്ള താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രന്റിംഗ് ആണ്. ഭീഷ്മപര്‍വ്വമാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്ത ചിത്രം തീയറ്ററുകില്‍ മികച്ച കളക്ഷനാണ് നേടിയത്. 1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞത്. അമല്‍…

Read More

യുവനടൻമാരായ ഷൈൻ ടോം ചാക്കോയും സണ്ണി വെയ്നും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് അടിത്തട്ട്. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഒരു ബോട്ടും അതിലെ ആളുകളും അവർ മത്സ്യബന്ധനം നടത്തുന്നതും രാത്രിയിൽ ഉണ്ടാകുന്ന സംഘർഷവും ആണ് ടീസറിൽ കാണിക്കുന്നത്. കടലിൽ ആടിയുലഞ്ഞ് നിൽക്കുന്ന ഒരു ബോട്ട് കാണിച്ചാണ് ടീസർ അവസാനിക്കുന്നത്. മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെ യുട്യൂബ് പേജിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. സണ്ണി വെയിൻ, ഷൈൻ ടോം ചാക്കോ എന്നിവരെ കൂടാതെ ജയ പാലൻ, അലക്സാണ്ടർ പ്രശാന്ത്, മുരുഗൻ മാർട്ടിൻ, ജോസഫ് യേശുദാസ്, സാബുമോൻ അബ്ദുസമദ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. സൂസൻ ജോസഫ്, സിൻ ട്രീസ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഖൈസ് മില്ലൻ രചന നിർവഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിജോ അന്തോണിയാണ്. പപ്പിനു ആണ് ഛായാഗ്രഹണം. ഉൾക്കടലിൽ ഷൂട്ട് ചെയ്ത ചിത്രമാണ് അടിത്തട്ട്. ചിത്രം ഒരു സർവൈവൽ  ത്രില്ലറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു മത്സ്യബന്ധന ബോട്ടും അതിനുള്ളിൽ നടക്കുന്ന സംഭവങ്ങളുമാണ്…

Read More

ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ചിത്രമായ കെജിഎഫ് ചാപ്റ്റർ ടു തിയറ്ററുകളിൽ വൻ ഓളം സൃഷ്ടിച്ച് മുന്നേറുകയാണ്. വൻ വരവേൽപ്പാണ് ചിത്രത്തിന് പ്രേക്ഷകർ നൽകിയിരിക്കുന്നത്. ആദ്യഷോ മുതൽ ചിത്രത്തിന് മികച്ച അഭിപ്രായം നേടിയ സാഹചര്യത്തിൽ തിയറ്ററുകളിൽ നല്ല തിരക്കാണ്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം ആദ്യദിനം നേടിയ കളക്ഷൻ 134.5 കോടി രൂപയാണ്. കേരളത്തിലും ഓപ്പണിംഗ് ദിനത്തിലെ റെക്കോർഡ് ഇനി കെജിഎഫ് ചാപ്റ്റർ രണ്ടിന്റെ പേരിലാണ്. 7.48 കോടി രൂപയാണ് കേരളത്തിൽ നിന്ന് ആദ്യദിനം തന്നെ കെജിഎഫ് ചാപ്റ്റർ ടു സ്വന്തമാക്കിയത്. കർണാടകയിൽ നിന്ന് 30 കോടിയും ആന്ധ്ര, തെലങ്കാനയിൽ നിന്ന് 31 കോടി രൂപയുമാണ് സ്വന്തമാക്കിയത്. ഹിന്ദിയിൽ എല്ലാ കാലത്തെയും ഫസ്റ്റ് ഡേ റെക്കോർഡ് ഇനി കെജിഎഫ് ചാപ്റ്റർ ടുവിന്റെ പേരാണ്. 54 കോടി രൂപയാണ് കെജിഎഫ് ഹിന്ദിയിൽ നിന്ന് സ്വന്തമാക്കിയത്. സിനിമയുടെ നിർമാതാക്കളാണ് സിനിമയുടെ ഇന്ത്യയിൽ നിന്നുള്ള ആദ്യദിന ഒഫീഷ്യൽ ഗ്രോസ് പുറത്തുവിട്ടത്. കേരളത്തിൽ ഇതിനു മുമ്പ് ഏറ്റവും…

Read More

നടൻ വിജയിയുടെ പുതിയ ചിത്രമായ ‘ബീസ്റ്റ്’ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഏപ്രിൽ 13നാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. നടൻ വിജയിയുടെ പ്രകടനത്തെ പുകഴ്ത്തുമ്പോൾ തന്നെ ചില നെഗറ്റീവ് റിവ്യൂകളും ചിത്രത്തിന് ലഭിച്ചിരുന്നു. അതേസമയം, സംവിധായകൻ നെൽസന്റെ സംവിധാനത്തിലെ ചില പാളിച്ചകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. അതേസമയം, ബീസ്റ്റ് ചിത്രത്തിനൊപ്പം തന്നെ പ്രേക്ഷകരുടെ ചർച്ചാവിഷയമായിരുന്നു സൺ ടിവിക്ക് വിജയ് നൽകിയ അഭിമുഖം. പത്തു വർഷത്തിനു ശേഷമാണ് വിജയ് ഒരു ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയത്. ബീസ്റ്റഅ സംവിധായകൻ നെൽസൺ തന്നെയായിരുന്നു വിജയിയെ അഭിമുഖം നടത്തിയത്. താൻ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളിൽ ഏത് വേഷമാണ് വിജയിയോട് ജീവിതത്തോട് സാമ്യം തോന്നിയത് എന്ന് ചോദ്യത്തിന് ബീസ്റ്റും പോക്കിരിയും എന്ന മറുപടി ആയിരുന്നു വിജയ് നൽകിയത്. ‘പോക്കിരി എന്ന എന്റെ സിനിമയിലെ കാരക്ടർ ആണ് കുറച്ചൊക്കെ റിയൽ ലൈഫുമായി കണക്ട് ചെയ്യാൻ പറ്റുന്ന കഥാപാത്രമായി തോന്നുന്നത്. കുറച്ച് ബീസ്റ്റുമുണ്ട്. എന്നാൽ, ഇപ്പോൾ…

Read More