Author: Webdesk

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ശക്തമായി പുരോഗമിക്കുന്നതിനിടെ ശബരിമല ദര്‍ശനം നടത്തി നടന്‍ ദിലീപ്. സുഹൃത്തും ബിസിനസ് പാര്‍ട്‌സണറുമായ ശരത്തും മാനേജര്‍ വെങ്കിയും ദിലീപിനൊപ്പമുണ്ടായിരുന്നു. ഞായരാഴ്ച രാത്രിയാണ് ദിലീപ് അടങ്ങുന്ന സംഘം ശബരിമലയില്‍ എത്തിയത്. ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ തങ്ങിയ ശേഷം തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ദര്‍ശനത്തിനെത്തിയത്. ശബരിമലയ്ക്ക് പുറമേ മാളികപ്പുറത്തും ദിലീപ് ദര്‍ശനം നടത്തി. പ്രത്യേക പൂജകളും നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇരുവര്‍ക്കും നോട്ടിസ് അയച്ചിരിക്കുകയാണ്. കേസില്‍ ആദ്യമായാണ് ഇരുവരേയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്.

Read More

പ്രശാന്ത് നീല്‍ ഒരുക്കിയ കെജിഎഫ് 2 രാജ്യത്താകെ വന്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ കെജിഎഫ് 2 ന് ഇന്ന് ലഭിച്ചിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. 14.50 കോടിയാണ് ചിത്രത്തിന് ആദ്യ തിങ്കളാഴ്ച ലഭിച്ചിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗ് എന്ന് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ മാത്രം കണക്കാണ് ഇത്. ഏപ്രില്‍ പതിനാലിനായിരുന്നു കെജിഎഫ് 2 ലോകമെമ്പാടും തീയറ്ററുകളില്‍ റിലീസ് ചെയ്തത്. ആദ്യ ഭാഗത്തെ അപേക്ഷിച്ച് വന്‍ വിജയം കൊയ്യുകയാണ് രണ്ടാം ഭാഗം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകള്‍ എല്ലാം ചേര്‍ന്ന് ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയ ആഗോള ഗ്രോസ് 240 കോടിയാണ്. അതേസമയം ആദ്യ നാല് ദിനങ്ങളില്‍ ചിത്രം 400 കോടി പിന്നിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം വൈകാതെ ആയിരം കോടി ക്ലബ്ബില്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചനകള്‍. കെജിഎഫ് ആദ്യ ഭാഗത്തിന് സമാനമായി യാഷാണ് രണ്ടാം ഭാഗത്തിലും നായകനായി എത്തുന്നത്. സഞ്ജയ്…

Read More

കന്നഡചിത്രമായ കെ ജി എഫിലൂടെ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ആയി കെ ജി എഫ് ചാപ്റ്റർ ടു എത്തിയപ്പോൾ ഇന്ത്യയുടെ തന്നെ സൂപ്പർസ്റ്റാറായി മാറിയിരിക്കുകയാണ് യഷ്. തെന്നിന്ത്യയിൽ നിന്ന് മാത്രമല്ല ബോളിവുഡിൽ നിന്നും താരങ്ങൾ യഷിനെ പ്രശംസകൊണ്ട് മൂടുകയാണ്. ഇപ്പോൾ ബോളിവുഡ് താരം കങ്കണ റണൗട്ട് ആണ് യഷിനെ പ്രകീർത്തിച്ച് എത്തിയിരിക്കുന്നത്. അമിതാഭ് ബച്ചനോട് ആണ് യഷിനെ കങ്കണ റണൗട്ട് ഉപമിച്ചിരിക്കുന്നത്. ഏതാനും വർഷമായി ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട ക്ഷുഭിതയൗവനം എന്നാണ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കങ്കണ കുറിച്ചത്. എഴുപതുകൾ മുതൽ അമിതാഭ് ബച്ചൻ ബാക്കിവെച്ച ശൂന്യത യഷ് നികത്തുന്നു, ഗംഭീം എന്നാണ് കങ്കണ കുറിച്ചത്. ഡോൺ, ദീവാർ, അഗ്നിപഥ്, ശക്തി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ക്ഷുഭിതയൗവനം എന്ന പേര് അമിതാഭ് ബച്ചൻ സമ്പാദിച്ചത്. ഏതായാലും കെ ജി എഫ് ചാപ്റ്റർ 1, കെജിഎഫ് ചാപ്റ്റർ ടു എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് താരം. ഏപ്രിൽ 14നാണ് കെ ജി എഫ് ചാപ്റ്റർ ടു…

Read More

ട്രാഫിക് നിയമ ലംഘനം ചൂണ്ടിക്കാട്ടി തെന്നിന്ത്യന്‍ താരം പ്രഭാസില്‍ നിന്ന് ഹൈദരാബാദ് ട്രാഫിക് പൊലീസ് പിഴ ഈടാക്കി. കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചു, നമ്പര്‍ പ്ലേറ്റിലെ അപാകതകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പൊലീസ് പിഴ ഈടാക്കിയത്. ജൂബിലി ഹില്‍സിന് സമീപമാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം നടക്കുമ്പോള്‍ പ്രഭാസ് കാറില്‍ ഉണ്ടായിരുന്നില്ല. ഡ്രൈവറില്‍ നിന്ന് 1600 രൂപ ഈടാക്കിയതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നേരത്തേ ട്രാഫിക് നിയമലംഘനം ചൂണ്ടിക്കാട്ടി നടന്മാരായ നാഗചൈതന്യ, അല്ലു അര്‍ജുന്‍ തുടങ്ങിയവരില്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്. ‘രാധേ ശ്യാമാ’ണ് പ്രഭാസിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഫാന്റസി മൂഡില്‍ ഒരുക്കിയ പ്രണയകഥയ്ക്ക് പൊതുവെ മോശം പ്രതികരണമാണ് ലഭിച്ചത്. ഏകദേശം 350 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് രാധാ കൃഷ്ണ കുമാര്‍ ആണ്.

Read More

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത് പ്രശാന്ത് നീല്‍ ഒരുക്കിയ കെജിഎഫ് ചാപ്റ്റര്‍ 2. മൂന്ന് ദിവസം കൊണ്ട് നാനൂറ് കോടിക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം 143 കോടിക്ക് മുകളില്‍ നേടിക്കഴിഞ്ഞു. ആദ്യ ദിനത്തില്‍ 53.95 കോടിയും രണ്ടാം ദിനത്തില്‍ 46.79 കോടിയും മൂന്നാം ദിനത്തില്‍ 42.90 കോടിയും ഹിന്ദി പതിപ്പ് കളക്ട് ചെയ്തതായി പ്രമുഖ ട്രേഡ് അനലിസ്റ്റായ മനോബാല വിജയന്‍ ട്വീറ്റ് ചെയ്തു. ഏപ്രില്‍ പതിനാലിനായിരുന്നു കെജിഎഫ് 2ന്റെ വേള്‍ഡ് വൈഡ് റിലീസ്. ചിത്രം ആദ്യ ദിനം തന്നെ 134.5 കോടി കളക്ഷനാണ് നേടിയത്. കേരളത്തില്‍ നിന്ന് 7.3 കോടി നേടി. വിജയ് ചിത്രം ബീസ്റ്റിനെ കെജിഎഫ് 2 കടത്തിവെട്ടി. ചിത്രം വൈകാതെ തന്നെ ആയിരം കോടി ക്ലബ്ബില്‍ ഇടം നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകമെമ്പാടുമായി 10000ത്തിലധികം തീയറ്ററുകളിലാണ് കെജിഎഫ് 2 റിലീസ് ചെയ്തത്. ഇന്ത്യയില്‍ 6500 തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്…

Read More

യാഷ് നായകനായി എത്തിയ കെജിഎഫ് ചാപ്റ്റര്‍ 2 നെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ആദ്യ ഭാഗത്തെ അപേക്ഷിച്ച് തീയറ്ററില്‍ രണ്ടാം ഭാഗം സൃഷ്ടിച്ച തരംഗത്തെക്കുറിച്ച് പറയുന്നതാണ് പോസ്റ്റ്. ‘2018ല്‍ അന്‍പത് പേര്‍ തികച്ചില്ലാതെ കണ്ട സിനിമയുടെ രണ്ടാം ഭാഗം ഇപ്പോള്‍ അഞ്ഞൂറ് പേരോടൊപ്പമിരുന്ന് കണ്ടപ്പോള്‍ കിട്ടിയ സന്തോഷം അതൊരു വല്ലാത്ത സുഖമാണെന്ന് ക്യാപ്റ്റന്‍ ഹോള്‍ട്ട് എന്ന പ്രൊഫൈലില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. പ്രതീക്ഷകള്‍ തകര്‍ത്ത് കളഞ്ഞ കെജിഎഫ് 2 ബാഹുബലി പോലൊരു ഫിലിം ഫ്രാഞ്ചൈസ് ഇന്ത്യന്‍ സിനിമയില്‍ സൃഷ്ടിച്ച ബെഞ്ച്മാര്‍ക്ക് ഒരുപാട് ഉയരത്തിലാണ്. ഒരു ഫിലിം ഫ്രാഞ്ചൈസ് ഡിസൈന്‍ ചെയ്യപ്പെടുമ്പോള്‍ ഒന്നാം ഭാഗത്തിനൊപ്പമോ/മേലെയോ നില്ക്കുന്ന അതിഗംഭീര അനുഭവമാണം രണ്ടാംഭാഗം എന്നതാണ് അത് നേരിടുന്ന ഏറ്റവും വലിയ ചലഞ്ച്. സിനിമ എന്ന മാധ്യമത്തിലെ തന്നെ ഏറ്റവും വലിയ റിസ്‌കി ഗാംബിള്‍രാജമൗലി ഏറ്റെടുത്ത് വിജയിപ്പിക്കുകയും,ഇനിയൊരിക്കലും സംഭവിക്കാന്‍ സാധ്യത ഇല്ലയെന്ന് കരുതിയ അപൂര്‍വ്വമായ ഒരു നേട്ടം. എത്ര ഹൈപ്പും, പൊസിറ്റീവ് റിപ്പോര്‍ട്‌സ് വന്നാലും ബാഹുബലി…

Read More

സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന പത്താം വളവിലെ ഗാനം പുറത്തിറങ്ങി. ‘ആരാധന ജീവനാഥാ’ എന്ന ഗാനമാണ് ഈസ്റ്ററിന് തലേദിവസം റിലീസ് ചെയ്തത്. വിജയ് യേശുദാസും മെറിനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണൻ രചിച്ച വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. എം പദ്മകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം. ഫാമിലി ഇമോഷണൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം മെയ് പതിമൂന്നിന് തിയറ്ററുകളിൽ എത്തും. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന്റെ ട്രയിലറിന് ലഭിച്ചിരിക്കുന്നത്. ട്രയിലറിൽ പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുന്ന നിരവധി മൂഹൂർത്തങ്ങളാണ് ഉള്ളത്. ട്രയിലറിൽ ഇന്ദ്രജിത്തും സുരാജും നടത്തിയ പ്രകടനം സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് സിനിമാപ്രേമികൾക്ക് നൽകുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം അജ്മൽ അമീർ ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം. വർഷങ്ങൾക്ക് മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമാണ് സിനിമയിൽ പറയുന്നത്. നൈറ്റ് ഡ്രൈവ് തിരക്കഥകൃത്ത് അഭിലാഷ് പിള്ളയാണ് പത്താം വളവിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.…

Read More

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് നടൻ യാഷ് നായകനായി എത്തിയ കെ ജി എഫ് ചാപ്റ്റർ ടു. ഏപ്രിൽ 14ന് തിയറ്ററുകളിൽ എത്തിയ സിനിമയ്ക്ക് വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ആഗോളതലത്തിൽ തന്നെ വൻ വിജയത്തിലേക്ക് കുതിക്കുകയാണ് കെജിഎഫ് ചാപ്റ്റർ ടു. ഇതിനിടയിലാണ് യാഷിന്റെ ഒരു പഴയ വീഡിയോ ഇപ്പോൾ വൈറലായിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് സിനിമയുടെ പ്രമോഷന് വേണ്ടി യാഷ് ഓട്ടോ ഓടിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 2009ൽ യാഷും ഹരിപ്രിയയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് കല്ലറ സന്തേ. ചിത്രത്തിൽ സോമു എന്ന കഥാപാത്രമായാണ് യാഷ് എത്തിയത്. സോമു എന്ന കഥാപാത്രം സിനിമയിൽ ഓട്ടോറിക്ഷ ഡ്രൈവറായാണ് അഭിനയിച്ചത്. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ട് ആയിരുന്നു യാഷ് ഓട്ടോ ഓടിച്ചത്. ജനപ്രിയ റേഡിയോ സ്റ്റേഷനിലെ മത്സരത്തിന്റെ ഭാഗമായിട്ട് ആയിരുന്നു ഇത്. മത്സരത്തിൽ വിജയിച്ച പെൺകുട്ടിയെ യാഷ് ബംഗളൂരു നഗരത്തിലെ റൈഡിനായി തെരഞ്ഞെടുക്കണമായിരുന്നു. എന്നാൽ, മറ്റ് രണ്ടു പേരെ നിരാശരാക്കേണ്ട എന്ന് കരുതി…

Read More

ഒരു ഇടവേളയ്ക്ക് ശേഷമാണ് നടൻ സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒരുമിക്കുന്നത്. അതുകൊണ്ടു തന്നെ സിനിമാപ്രേമികൾ ഈ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വിശേഷങ്ങളും ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. സലാം കശ്മീരിനു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തിൽ എബ്രഹാം മാത്യൂസ് മാത്തൻ എന്ന ഐ പി എസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി എത്തുന്നത്. ക്രൈം ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണിത്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ട്രയിലർ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രം ഉടൻ തന്നെ തിയറ്ററിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. മാസ് ഡയലോഗുകൾ കൊണ്ടും രംഗങ്ങൾ കൊണ്ടും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് ട്രയിലർ. ‘പോലീസ് വേഷം ഇട്ടു സുരേഷ്‌ ചേട്ടനെ കാണാൻ തന്നെ ഒരു അഴകാണ്. കൊമ്പന് നെറ്റിപ്പട്ടം കിട്ടിയപോലെ ഉള്ള തലയിടിപ്പ്. അടുത്ത് വരാൻ ഇരിക്കുന്ന ഒറ്റക്കൊമ്പൻ പത്രം 2 എല്ലാം കട്ട വെയിറ്റിംഗ് ആണ്‌’, ‘ ഈ സുരേഷേട്ടനെയാണ് നമ്മുക്ക് വേണ്ടത്, വലിയൊരു വിജയമായി മാറട്ടെ നമ്മുടെ പാപ്പൻ’,…

Read More

ലിയോ തദേവൂസ് ചിത്രം പന്ത്രണ്ടിലെ ലിറിക്കല്‍ വിഡിയോ പുറത്ത്. ‘പടകളുണരെ, കുരുതി വഴിയേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തുവന്നത്. ഷൈന്‍ ടോം ചാക്കോയും വിനായകനുമാണ് ഗാനരംഗത്തുള്ളത്. ജോ പോളിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അല്‍ഫോണ്‍സ് ജോസഫാണ്. ഹെക്റ്റര്‍ ലൂയിസാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായകനും ഷൈന്‍ ടോം ചാക്കോയ്ക്കും പുറമേ ദേവ് മോഹന്‍, ലാല്‍, വിജയകുമാര്‍, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്‌കൈ പാസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നബു ഉസ്മാനാണ്. ജൂണ്‍ പത്തിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

Read More