Author: Webdesk

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. അദ്ദേഹം ചെയ്ത സിനിമകളിൽ സി ബി ഐ ചിത്രങ്ങൾക്ക് എന്നും ഒരു പ്രത്യേകതയുണ്ട്. സേതുരാമയ്യർ എന്ന സി ബി ഐ ഉദ്യോഗസ്ഥനായി അന്വേഷണങ്ങൾ നടത്തി മലയാളികളുടെ മനസിലേക്കാണ് മമ്മൂട്ടി നടന്നുകയറിയത്. ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച സീക്വൽ ചിത്രങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രം കൂടിയാണ് സിബിഐ സീരീസിൽ എത്തിയ ചിത്രങ്ങൾ. മമ്മൂട്ടി – കെ മധു – എസ് എൻ സ്വാമി കൂട്ടുകെട്ടിൽ ഇറങ്ങിയ സി ബി ഐ ചിത്രങ്ങൾ മലയാളസിനിമയ്ക്ക് പുതിയ ഒരു തലം സമ്മാനിച്ചു. സി ബി ഐ സീരീസിലെ ആദ്യചിത്രമായി എത്തിയത് 1988ൽ പുറത്തിറങ്ങിയ സി ബി ഐ ഡയറിക്കുറിപ്പ് ആയിരുന്നു. തൊട്ടടുത്ത വർഷം തന്നെ സി ബി ഐ സീരീസിലെ രണ്ടാമത്തെ ചിത്രമായ ജാഗ്രതയും പുറത്തിറങ്ങി. വൻ വിജയമായിരുന്നു ഈ രണ്ട് ചിത്രങ്ങൾക്കും ലഭിച്ചത്. തുടർന്ന് 2004ൽ സേതുരാമയ്യർ സി ബി ഐയും 2005ൽ നേരറിയാൻ സി ബി…

Read More

അടുത്ത പത്തുവർഷത്തേക്ക് എങ്കിലും സിനിമയിൽ നിലനിൽക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് നടൻ പ്രഭാസ്. അതിനുള്ളിൽ സിനിമയെക്കുറിച്ച് കൂടുതൽ അറിയാനും മനസിലാക്കാനും പറ്റുമെന്നും പ്രഭാസ് പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് സിനിമയെക്കുറിച്ചും ഭാവിയെക്കുറിച്ചും പ്രഭാസ് മനസു തുറന്നത്. വർഷങ്ങൾക്ക് ശേഷവും ആളുകൾ തന്റെ സിനിമ കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും പ്രഭാസ് പറഞ്ഞു. അത്രയും കാലം സിനിമയിൽ നിലനിൽക്കാൻ കഴിഞ്ഞാൽ അതുതന്നെ വലിയ ഭാഗ്യമാണെന്നും പ്രഭാസ് പറഞ്ഞു. മലയാളസിനിമയിൽ മമ്മൂട്ടി സാറും മോഹൻലാൽ സാറും മുപ്പതും നാൽപതും വർഷമായി ഇൻഡസ്ട്രിയിൽ തുടരുന്നവരാണെന്നും അങ്ങനെ നിലനിൽക്കാൻ ഒരുപാട് അദ്ധ്വാനം വേണമെന്നും പ്രഭാസ് തുറന്നു പറഞ്ഞു. മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ നിലനിൽക്കാൻ ഒരുപാട് അധ്വാനം വേണം. പലപ്പോഴും ഭയങ്കരമായി പൊരുതേണ്ടി വരും. ജയിക്കുക, തോൽക്കുക ഓരോ വീഴ്ചയിൽ നിന്നും എഴുന്നേറ്റ് പൊരുതുക. തങ്ങളുടെ തലമുറയ്ക്ക് അത്രയും സമയം കിട്ടുമോ എന്നറിയില്ലെന്നും അവരെപ്പോലെ പൊരുതാൻ കഴിവുള്ളവരാണോ തങ്ങൾ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും പ്രഭാസ് പറഞ്ഞു. ബാഹുബലി…

Read More

നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രമായി മലയാളി പ്രേക്ഷകരുടെ മനസിൽ ഇഷ്ടം നേടിയ നടിയാണ് നവ്യ നായർ. വിവാഹത്തിനു ശേഷം വന്നു ചേർന്ന ഇടവേളയ്ക്ക് ശേഷം ഒരുത്തീ സിനിമയിലൂടെ ശക്തമായ തിരിച്ചുവരവാണ് നവ്യ നടത്തിയത്. ‘ഒരുത്തീ’ സിനിമയിലെ രാധാമണി എന്ന കഥാപാത്രം നവ്യ നായരുടെ സിനിമാജീവിതത്തിലെ തന്നെ ശക്തമായ കഥാപാത്രമായി മാറി. സിനിമയിൽ നിന്ന് മാറി നിന്നപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു നവ്യ നായർ. തന്റെ വ്യക്തിപരമായ വിശേഷങ്ങളും കുടുംബവിശേഷങ്ങളും എല്ലാം നവ്യ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. പുതിയതായി സോഷ്യൽ മീഡിയയിൽ നവ്യ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മഞ്ഞസാരിയിൽ സുന്ദരിയായ ചിത്രങ്ങളാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. ‘നിങ്ങളുടെ ഒഴികഴിവുകളേക്കാൾ എന്തുകൊണ്ട് എന്നത് വലുതായി കാണുക. അഭിനിവേശം ഊർജ്ജമാണ്. നിങ്ങളെ ആവേശം കൊള്ളിക്കുന്നവയിൽ നിന്ന് നിങ്ങളുടെ ശക്തി തിരിച്ചറിയുക’ – എന്ന അടിക്കുറിപ്പോടു കൂടിയാണ് നവ്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തെയും ചിത്രത്തിന് നൽകിയ അടിക്കുറിപ്പിനെയും പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.…

Read More

പകരം വെക്കാനില്ലാത്ത ഫ്രെയിമുകളിലൂടെ പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുന്ന സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ജാക്ക് n ജില്ലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ലാലേട്ടനാണ് ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്. തന്റെ പ്രിയ സുഹൃത്തിന് എല്ലാ വിധ വിജയങ്ങൾ നേർന്നുകൊണ്ടാണ് ലാലേട്ടൻ പോസ്റ്റർ പങ്ക് വെച്ചിരിക്കുന്നത്. രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ജാക്ക് n ജില്ലെന്ന് ഉറപ്പ് നൽകിയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു ദേവിയുടെ ഗെറ്റപ്പിൽ സ്‌കൂട്ടർ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ കാണുവാൻ സാധിക്കുന്നത്. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമായ ജാക്ക് n ജിൽ നിർമ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ തുടങ്ങിയ മികച്ചൊരു…

Read More

നടി കാജര്‍ അഗര്‍വാളിനും ഗൗതം കിച്‌ലുവിനും ആണ്‍കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നകായി നടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 2020 ഒക്ടോബര്‍ 30 നായിരുന്നു കാജല്‍ അഗര്‍വാളും ഗൗതം കിച്‌ലുവും തമ്മിലുള്ള വിവാഹം. കുട്ടിക്കാലം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. വിവാഹ ശേഷവും കാജല്‍ അഗര്‍വാള്‍ അഭിനയം തുടര്‍ന്നിരുന്നു. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ആചാര്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ചിരഞ്ജീവിയാണ് ചിത്രത്തിലെ നായകന്‍. ദുല്‍ഖറിനൊപ്പമുള്ള ഹേയ് സിനാമികയാണ് കാജലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഗര്‍ഭിണിയായ ശേഷമുള്ള വിശേഷങ്ങളും ചിത്രങ്ങളും കാജല്‍ പങ്കുവച്ചിരുന്നു. ഇത് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബോഡി ഷെയ്മിംഗിനെക്കുറിച്ച് കാജല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു.

Read More

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീരാ ജാസ്മിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നത്. ജയറാമാണ് ചിത്രത്തില്‍ മീരയുടെ നായകന്‍. ഇപ്പോഴിതാ തിരിച്ചുവരവിനെകുറിച്ച് പറയുകയാണ് മീരാ ജാസ്മിന്‍. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് മീര മനസ് തുറന്നത്. നൂറ് ശതമാനം ചെയ്യണമെന്ന് തോന്നിയാല്‍ മാത്രമേ അടുത്ത സിനിമ ചെയ്യുകയുള്ളൂ എന്ന് മീര പറയുന്നു. പുതിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുണ്ട്. പുതുതലമുറയില്‍ ഫഹദിനൊപ്പം അഭിനയിക്കണമെന്നുണ്ടെന്നും മീര പറയുന്നു. ദൈവം തനിക്ക് നല്ല ആയുസ് നല്‍കിയാല്‍ 80-90 വയസുവരെ അഭിനയിക്കും. വേറെ എവിടെയും പോകണമെന്നില്ല. നിരവധി പേര്‍ കഥകളുമായി സമീപിക്കുന്നുണ്ട്. പറ്റുമെന്ന് തോന്നുകയാണെങ്കില്‍ മാത്രമേ ചെയ്യുകയുള്ളൂ എന്നും മീര പറഞ്ഞു. നവ്യ നായരുടെ തിരിച്ചുവരവ് തനിക്ക് വളരെയധികം സര്‍പ്രൈസായെന്നും മീര ജാസ്മിന്‍ പറഞ്ഞു. മഞ്ജു ചേച്ചി ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. ഭാവന തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇതൊക്കെ സന്തോഷം നല്‍കുന്നതാണെന്നും മീര ജാസ്മിന്‍…

Read More

പ്രശാന്ത് നീല്‍ ഒരുക്കിയ കെജിഎഫ് 2 രാജ്യത്താകെ വന്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ കെജിഎഫ് 2 ന് കേരളത്തിൽ നിന്നും ലഭിച്ചിരിക്കുന്ന കളക്ഷൻ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. നാല് ദിവസങ്ങൾ കൊണ്ട് 28 കോടിയാണ് ചിത്രം കേരളത്തിൽ നിന്നും മാത്രമായി നേടിയത്. 546 കോടിയാണ് വേൾഡ് വൈഡ് കളക്ഷൻ നേടിയിരിക്കുന്നത്. ആന്ധ്ര/ തെലുങ്കാന – 78 കോടി, ഹിന്ദി – 225 കോടി, തമിഴ്‌നാട് – 30 കോടി എന്നിങ്ങനെയാണ് മറ്റ് കളക്ഷനുകൾ. അതേ സമയം വിജയ് നായകനായ ബീസ്റ്റ് 9.80 കോടിയാണ് അഞ്ച് ദിനങ്ങൾ കൊണ്ട് കേരളത്തിൽ നിന്നും നേടിയിരിക്കുന്നത്. #Kerala BO – 1st Weekend : 1. #KGFChapter2 – ₹ 28 Crs (4 Days) 2. #Beast – ₹ 9.80 Crs (5 Days) A state where #KGF2 took everyone by surprise.. Pre-release, this was unimaginable.. —…

Read More

വിജയ് ചിത്രം ബീസ്റ്റിനെ വിമര്‍ശിച്ച് വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍. വിജയ് എന്ന സൂപ്പര്‍താരത്തെ മാത്രം ആശ്രയിച്ച് എടുത്ത സിനിമയാണ് ബീസ്റ്റെന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ തിരക്കഥയും അവതരണവും നിലവാരം പുലര്‍ത്തിയില്ല. ഒരു സൂപ്പര്‍താരത്തിനൊപ്പം സിനിമ ചെയ്യുമ്പോള്‍ അവരുടെ താരമൂല്യം സിനിമയെ വിജയിപ്പിക്കുമെന്ന തെറ്റിദ്ധാരണ പുതിയ തലമുറയിലെ സംവിധായകര്‍ക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ അറബികുത്ത് എന്ന ഗാനം ആസ്വദിച്ചു. എന്നാല്‍ സിനിമയിലേക്ക് വന്നാല്‍ വിജയ് എന്ന താരത്തെ മാത്രം ആശ്രയിച്ച് എടുത്ത ചിത്രം പോലെ തോന്നി. തിരക്കഥയിലും സംവിധാനത്തിലും മികവ് പുലര്‍ത്തിയില്ല. പുതിയ തലമുറയിലെ സംവിധായകരുടെ രണ്ട് സിനിമ ഹിറ്റാകുന്നതോടെ സൂപ്പര്‍താരങ്ങള്‍ അവര്‍ക്ക് അവസരം നല്‍കുന്നു. താരങ്ങളെ കിട്ടിയാല്‍ ഉടനെ നമുക്ക് എങ്ങനെ വേണമെങ്കിലും സിനിമ ചെയ്യാമെന്ന അവസ്ഥയാണുള്ളതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. ഏപ്രില്‍ 13നാണ് ബീസ്റ്റ് റിലീസ് ചെയ്തത്. ‘ഡോക്ടറി’ന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ സിനിമയ്ക്ക് മികച്ച ബോക്‌സോഫീസ് കളക്ഷന്‍…

Read More

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വലിയ ഒരു ആരാധക വൃന്ദത്തെ ഉണ്ടാക്കിയെടുത്ത താരമാണ് രേഷ്മ രാജൻ. രേഷ്മ രാജൻ അഭിനയത്തിന് എത്തുന്നതിനുമുൻപ് നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. എൺപതോളം പുതു മുഖങ്ങളെ അവതരിപ്പിച്ച് ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ഈ ചിത്രത്തിൽ അവിചാരിതമായി ആയിരുന്നു രേഷ്മ എത്തിപ്പെട്ടത്. അഭിനയ മേഖലയായിരുന്നു കൂടുതൽ താൽപര്യം എങ്കിലും രേഷ്മ ആദ്യമെത്തിയത് മോഡൽ രംഗത്തായിരുന്നു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച രേഷ്മയ്ക്ക് ആകെയുണ്ടായിരുന്ന വരുമാനം നഴ്സിങ് ജോലി മാത്രമായിരുന്നു. ആ ജോലി ഉപേക്ഷിച്ചുകൊണ്ട് അഭിനയത്തിലേക്ക് കടക്കുമ്പോൾ ആ തീരുമാനം ഒരു പരാജയമായി തീരുമോ എന്ന പേടി താരത്തിന് ഉണ്ടായിരുന്നു. രണ്ടാമത്തെ ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അന്ന അഭിനയിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് അന്ന രാജൻ മോഹൻലാലിന്റെ നായികയായത്. ഒരു അഭിമുഖത്തിൽ മമ്മൂട്ടിക്ക് ഒപ്പമാണോ ദുൽഖർ സൽമാന് ഒപ്പമാണോ അഭിനയിക്കാൻ താത്‌പര്യം എന്ന ചോദ്യത്തിന് ഉത്തരമായി, ദുൽഖറിന്റെ നായികയായി അഭിനയിക്കാനാണ്…

Read More

രമേഷ് പിഷാരടി കേന്ദ്രകഥാപാത്രമായി എത്തുന്ന ത്രില്ലര്‍ ചിത്രമാണ് നോ വേ ഔട്ട്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തെകുറിച്ചും അതിനെടുത്ത എഫേര്‍ട്ടിനെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് നടന്‍ രമേഷ് പിഷാരടി. https://www.youtube.com/watch?v=zl5dIMC5QbI ബിസിനസൊക്കെ ചെയ്യുന്ന സാധാരണക്കാരനായ ഒരാളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് രമേഷ് പിഷാരടി പറഞ്ഞു. മുന്‍പ് കണ്ട് പരിചയമില്ലാത്ത സര്‍വൈവര്‍ ജോര്‍ണലില്‍പ്പെടുന്നതാണ് ചിത്രം. ഒരു പ്രധാന കഥാപാത്രത്തെ തെരഞ്ഞെടുക്കുമ്പോള്‍ ഏറെ ആലോചിച്ചിട്ടാണ് ചെയ്യുന്നത്. കപ്പല്‍ മുതലാളി എന്ന ചിത്രത്തിന് ശേഷം ഒരുപാട് കഥകള്‍ കേട്ടിരുന്നു. താനത് ചെയ്താല്‍ അയാള്‍ കൂടി ബുദ്ധിമുട്ടിലാകുമെന്ന് കരുതി അതൊന്നും എടുത്തിട്ടില്ല. നോ വേ ഔട്ട് തനിക്ക് പറ്റുമെന്ന് തോന്നി. അതുകൊണ്ടാണ് ചിത്രം തെരഞ്ഞെടുത്തതെന്ന് രമേഷ് പിഷാരടി പറഞ്ഞു. അടുത്ത കാലത്ത് താന്‍ ചെയ്തതില്‍ ഏറ്റവും കൂടുതല്‍ ഫിസിക്കല്‍ പേയ്ന്‍ ഉണ്ടായ ചിത്രമാണ് നോ വേ ഔട്ടെന്ന് രമേഷ് പിഷാരടി പറയുന്നു. കുറേ ദിവസം വള്ളിയില്‍…

Read More