Author: Webdesk

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്റെ തേനീച്ചകള്‍’ എന്ന ചിത്രത്തിലെ ലിറിക്കല്‍ വിഡിയോ പുറത്തുവന്നു. ‘ആനന്ദമോ അറിയും സ്വകാര്യമോ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിദ്യ സാഗര്‍ സംഗീതം പകര്‍ന്ന് അഭയ് ജോധ്പുര്‍ക്കര്‍, അന്‍വേഷാ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. https://www.youtube.com/watch?v=cl3TUFpAZjQ മഴവില്‍ മനോരമയിലെ ‘നായിക നായകന്‍’ ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സോളമന്റെ തേനീച്ചകള്‍’. എല്‍.ജെ. ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബുവാണ് നിര്‍വഹിച്ചിരിക്കുന്നത്. പി ജി പ്രഗീഷിന്റേതാണ് തിരക്കഥ. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിദ്യാസാഗര്‍. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്. രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും അജയ് മങ്ങാട് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

Read More

പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ജനഗണമന. ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘ആളും തീ’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഷർഫുവിന്റെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഏപ്രിൽ 28ന് ചിത്രം റിലീസ് ചെയ്യും. ‘പൃഥ്വി ചേട്ടന്റെയും സുരാജ് ചേട്ടന്റെയും ഒരു കിടിലൻ സിനിമ തന്നെ ആകട്ടെ ഇത് എന്ന് ആശംസിക്കുന്നു’, ‘പാട്ടിൽ രാജുവേട്ടൻ ഇല്ലെങ്കിലും പടം ഫുൾ രാജുവേട്ടൻ സ്കോർ ചെയ്യും’ എന്നിങ്ങനെ പോകുന്നു ഗാനത്തിന് ലഭിച്ചിരിക്കുന്ന കമന്റുകൾ. അതേസമയം, ഈ പാട്ട് സെക്കൻഡ് പാർട്ടിലെ ആണോ എന്ന് സംശയം ഉന്നയിക്കുന്നവരുമുണ്ട്. അഖിൽ ജെ ചന്ദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്വീൻ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അടുത്തിടെ നടന്ന ചിത്രത്തിന്റെ ഷെഡ്യൂളിൽ മംമ്ത മോഹൻദാസും ഉണ്ടായിരുന്നു. ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന ചിത്രം കൂടിയാണ്…

Read More

സിനിമാ നടന്‍ എന്നതിലുപരി രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ് സുരേഷ് ഗോപി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ചിത്രങ്ങളും പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച കുടുംബ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഭാര്യ രാധിക, മക്കളായ ഗോകുല്‍, മാധവ്, ഭാഗ്യ, ഭാവന എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം വളര്‍ത്തുനായ്ക്കളുമുണ്ട്. ‘ എന്നെന്നും എന്റേത്’ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് സുരേഷ് ഗോപി നല്‍കിയിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍, ജിബു ജേക്കബ് ഒരുക്കുന്ന ചിത്രം, മാത്യൂസ് തോമസിന്റെ ഒറ്റക്കൊമ്പന്‍ എന്നിവയാണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. പാപ്പന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പാപ്പനായിരിക്കും ആദ്യം തീയറ്ററുകളിലെത്തുക.

Read More

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർ നായികയായി എത്തുന്ന ‘ജാക്ക് ആൻഡ് ജിൽ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 19ന് എത്തും. മോഹൻലാൽ ആയിരിക്കും സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുക. ഏപ്രിൽ പത്തൊമ്പതാം തീയതി വൈകുന്നേരം അഞ്ചു മണിക്ക് ആയിരിക്കും പോസ്റ്റർ റിലീസ് ചെയ്യുക. മെയ് 20ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. നേരത്തെ ചിത്രത്തിലെ കിം കിം ഗാനം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സിനിമയിലെ ഗാനം റിലീസ് ചെയ്തതിനു പിന്നാലെ മഞ്ജു വാര്യരും ഈ ഗാനത്തിന് ചുവടു വെച്ച് രംഗത്തെത്തിയിരുന്നു. മഞ്ജു വാര്യർ തന്നെയാണ് കിം കിം ഗാനം ആലപിച്ചിരിക്കുന്നത് എന്നതാണ് അതിന്റെ പ്രത്യേകത. പാട്ട് റിലീസ് ചെയ്ത സമയത്ത് ആരാധകരോടും പാട്ടിന് അനുസരിച്ച്‌ ചുവടുവെച്ച്‌ വീഡിയോ ചെയ്യാനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാനും താരം ചലഞ്ച് ചെയ്തിരുന്നു. നിരവധിപേർ ഗാനത്തിന് അനുസരിച്ച്‌ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ബി കെ…

Read More

മമ്മൂട്ടി ചിത്രം സിബിഐ 5 ദി ബ്രയിന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് ഒന്നിന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. യു.എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സിബിഐ സീരിസിലെ നാലാം ഭാഗം ഇറങ്ങി പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ സേതുരാമയ്യരും സംഘവും എത്തുന്നത്. കെ. മധു തന്നെയാണ് അഞ്ചാം ഭാഗത്തിന്റേയും സംവിധായകന്‍. തിരക്കഥയൊരുക്കിയിരിക്കുന്നത് എസ്.എന്‍ സ്വാമി. ഏറെ പ്രതീക്ഷയോടെയാണ് സിബിഐ 5 ദി ബ്രെയിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 1988 ലാണ് സിബിഐ സീരിസിലെ ആദ്യ ഭാഗമായ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങിയത്. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ചിത്രങ്ങളുമെത്തി. അപകടത്തില്‍ പരുക്കേറ്റ് സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്ന നടന്‍ ജഗതി തിരിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ആശാ ശരത്താണ് ചിത്രത്തിലെ നായിക. മുകേഷ്, സായ്കുമാര്‍, ജഗതി, രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ്…

Read More

കെജിഎഫ് ചാപ്റ്റര്‍ 2 നെ വിമര്‍ശിച്ച് നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍. സിനിമയെന്ന പേരില്‍ പൈസ കളയാന്‍ എടുത്ത ചിത്രമാണ് കെജിഎഫ് എന്ന് കെആര്‍കെ ആരോപിച്ചു. കെജിഎഫ് 2 സിനിമ മൂന്ന് മണിക്കൂര്‍ പീഡനമാണ്. ചിത്രത്തില്‍ മുഴുവന്‍ തല പെരുക്കുന്ന സംഭാഷണങ്ങള്‍ മാത്രമാണെന്നും കമാല്‍ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ മിലിട്ടറിക്കോ എയര്‍ഫോഴ്‌സിനോ റോക്കിക്കെതിരെ ഒന്നും ചെയ്യാനാകുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫിസിലെത്തി വരെ വെല്ലുവിളിക്കുന്ന സാഹചര്യമാണുള്ളത്. ഇങ്ങനെയെങ്കില്‍ ഇന്ത്യ എങ്ങനെ പാകിസ്താനെയും ചൈനയേയും നേരിടുമെന്നും കെആര്‍കെ ചോദിക്കുന്നു. കെആര്‍കെയുടെ ട്വീറ്റുകള്‍ നിമിഷ നേരം കൊണ്ട് വൈറലായി. കെജിഎഫ് ആരാധകര്‍ കെആര്‍കെയെ വളഞ്ഞിട്ട് ആക്രമിച്ചു. ദേശദ്രോഹിയായ കെആര്‍കെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ആരാധകര്‍ എത്തി. മുംബൈ പൊലീസിനെ ട്വിറ്ററില്‍ ടാഗ് ചെയ്താണ് ആരാധകര്‍ അറസ്റ്റ് ആവശ്യം ഉന്നയിച്ചത്. നേരത്തേ രാജമൗലി ചിത്രം ആര്‍ആര്‍ആറിനേയും കമാല്‍ വിമര്‍ശിച്ചിരുന്നു. കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍പ്പോലെയാണ് രാജമൗലി ചിത്രങ്ങളെന്നായിരുന്നു കമാലിന്റെ വിമര്‍ശനം.

Read More

സൂത്രധാരൻ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തേക്ക് എത്തിയ താരമായിരുന്നു മീര ജാസ്മിൻ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് താരം. ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന സിനിമയിലെ അഭിനയത്തിന് മീര ജാസ്മിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീര ജാസ്മിൻ. ചിത്രത്തിൽ ജയറാമാണ് നായകനായി എത്തുന്നത്. ‘2020ൽ കോവിഡ് തുടങ്ങിയ സമയത്താണ് സത്യൻ അങ്കിൾ പ്രൊജക്ട് വിളിച്ചുപറഞ്ഞത്. അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ കുടുംബചിത്രങ്ങൾ എനിക്ക് തന്നയാളാണ്. ലൈഫിൽ പ്രധാനപ്പെട്ട സമയങ്ങളിലാണ് അദ്ദേഹത്തിന്റെ പടം ചെയ്തിട്ടുള്ളത്. കുടുംബത്തിലെ ഒരാളെ പോലെയാണ് അദ്ദേഹം എനിക്ക്. അതുകൊണ്ടു തന്നെ വളരെ സ്നേഹവും നന്ദിയും അദ്ദേഹത്തോട് ഉണ്ട്’ – മീര ജാസ്മിൻ പറഞ്ഞു. ചെറുപ്പത്തിലേ കരിയർ തുടങ്ങിയതിനാൽ കുറേ അനുഭവങ്ങളും തിരിച്ചറിവുകളുമുണ്ടായെന്നും മീര ജാസ്മിൻ പറഞ്ഞു.…

Read More

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായതാണ് ആര്യ. ഇതിന് പിന്നാലെ ചില സിനിമകളിലും ആര്യ വേഷമിട്ടു. സോഷ്യല്‍ മീഡിയയിലും സജീവമായ ആര്യ ഇടയ്ക്ക് വിശേഷങ്ങള്‍ പങ്കുവച്ചും രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ വിഷു സ്‌പെഷ്യലായി ആര്യ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദാവമിയില്‍ ഗ്ലാമര്‍ ലുക്കിലാണ് ആര്യ എത്തിയിരിക്കുന്നത്. View this post on Instagram A post shared by Arya Babu (@arya.badai) കസവു ദാവണിയും ബ്ലാക്ക് ബ്രൊക്കേഡ് ബ്ലൗസുമാണ് ആര്യ ധരിച്ചിരിക്കുന്നത്. ഇത് കൂടാതെ വസ്ത്രത്തിന് ഇണങ്ങുന്ന ആഭരണങ്ങളും ആര്യ ധരിച്ചിട്ടുണ്ട്. വിവേക് മേനോന്‍ ആണ് ആര്യയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന ചിത്രത്തിലാണ് ആര്യ അവസാനം പ്രത്യക്ഷപ്പെട്ടത്. സൈജു കുറുപ്പ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് ആര്യ എത്തിയത്.

Read More

സംവിധായകൻ ഷാഫി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കൊല്ലങ്കോട് ആനമുറി സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രം ആരംഭിച്ചത്. പഞ്ചവർണതത്ത, ആനക്കള്ളൻ എന്നിവയ്ക്ക് ശേഷം സപ്ത തരംഗ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ചിത്രമാണ് ഇത്. നെന്മാറ എം എൽ എ ആയ കെ ബാബു ആണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. എം സിന്ധുരാജ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മനോജ് പിള്ളയാണ് ക്യാമറ. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല. ഒരു ഫാമിലി കോമഡി എന്റെർടയിനർ ആയാണ് ചിത്രം ഷാഫി ഒരുക്കുന്നത്. ഇന്ദ്രൻസ്, ഷറഫുദീൻ, അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തു ശ്രദ്ധ നേടിയ അനഘ നാരായണൻ, വനിതാ കൃഷ്ണചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സിനിമയുടെ ചിത്രീകരണം കൊല്ലങ്കോട്, കൊടുവായൂർ പ്രദേശത്തു ആരംഭിച്ചു…

Read More

മമ്മൂട്ടി-ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ത്രില്ലര്‍ ഒരുങ്ങുന്നു. 2010 ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആയിരിക്കും നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക. ബിജു മേനോന്‍, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകും. മെയ് അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരുവിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള അന്വേഷണ കഥയായിരിക്കും ചിത്രം പറയുകയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മോഹന്‍ലാലിനെ നായകനാക്കി ആറാട്ടാണ് ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയ അവസാന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ഇതിനകം അഞ്ചോളം സിനിമകള്‍ ഉണ്ണികൃഷ്ണന്‍ ഒരുക്കിയിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണന്‍ ചിത്രങ്ങളില്‍ മമ്മൂട്ടി സാന്നിധ്യം കുറവാണ്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മമ്മൂട്ടിയും മഞ്ജുവാര്യയും വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രീസ്റ്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായും അവസാനമായും ഒന്നിച്ചഭിനയിച്ചത്.

Read More