Author: Webdesk

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം വേദി പങ്കിട്ടതിന്റെ സന്തോഷം പങ്കുവെച്ച് നടി നവ്യ നായർ. പ്രധാനമന്ത്രിക്ക് ഒപ്പം വേദി പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്ന് കുറിച്ചാണ് നവ്യ ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് കമന്റ് ബോക്സിൽ ആശംസകൾ നേർന്നത്. അതേസമയം, എതിർപ്പ് അറിയിച്ചെത്തുന്നവരുടെ കമന്റുകളുടെ കമന്റ് ബോക്സിൽ കാണാവുന്നതാണ്. യുവം പരിപാടിയിൽ പങ്കെടുത്ത നവ്യ നായർക്ക് എതിരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബ‍ർ ആക്രമണം ആയിരുന്നു. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്ക് പേജിലും നവ്യയുടെ പോസ്റ്റിന് താഴെ പരിഹാസങ്ങളും മോശപ്പെട്ട ഭാഷയിലുള്ള കമന്റുകളായിരുന്നു. എന്നാൽ, ഇത് കണ്ടൊന്നും മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കാൻ നവ്യ തയ്യാറായില്ല. കഴിഞ്ഞദിവസം പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വിധേയമാകുമ്പോൾ പരിപാടിയിൽ നിന്നുള്ള പുതിയ ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം. അതേസമയം, കഴിഞ്ഞദിവസം നവ്യ പങ്കുവെച്ച ചിത്രങ്ങളുടെ താഴെ ഗായിക റിമി ടോമിയും കമന്റ് ചെയ്തിരുന്നു. ലവ് ഇമോജി ആയിരുന്നു കമന്റ് ആയി റിമി കുറിച്ചത്. View…

Read More

വ്യത്യസ്തമായ പേരുമായി തുടക്കം മുതൽ തന്നെ ശ്രദ്ധ നേടിയ ‘കൊറോണ ജവാൻ’ എന്ന സിനിമയിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും നിര്‍മ്മിച്ച് നവാഗതനായ സി സി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊറോണ ജവാൻ. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ നടൻ ഉണ്ണി മുകുന്ദനും വിനയ് ഫോർട്ടും ചേർന്നാണ് ഗാനങ്ങൾ പുറത്തു വിട്ടത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം വിതരണം ചെയ്യുന്നത്. കൊറോണ ജവാൻ എന്ന പടം താൻ കണ്ടതാണെന്നും തമാശക്ക് ഏറെ പ്രാധാന്യമുള്ളതാണെന്നും ലിസ്റ്റിൻ പറഞ്ഞു. ചിത്രത്തിന്റെ പേരിലെ കൊറോണയും ജവാനും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ലിസ്റ്റിൻ ചടങ്ങിൽ സംസാരിക്കവേ പറഞ്ഞത് ചിരി പടർത്തി. ‘ഈ പടം സംവിധാനം ചെയ്യുന്നത് സിസി എന്നാണ് കണ്ടത്. ഈയടുത്ത് ഗവൺമെന്റ് കുറെ പടം നിർമ്മിക്കുകയും ചെയ്തതു കൊണ്ട് സെൻസർ ബോർഡ് നേരിട്ട് പടം സംവിധാനം ചെയ്തു എന്നാണ് ഞാൻ ആദ്യം കരുതിയത്.…

Read More

പള്ളിപ്പെരുന്നാളിലെ അടിപൊളി ബാൻഡ് മേളവുമായി ജാക്സൺ ബസാർ യൂത്തിലെ വീഡിയോ സോംഗ് എത്തി. നൂറുകണക്കിന് ആളുകളുടെ മധ്യത്തിൽ ട്രംപെറ്റ് വായിക്കുന്ന ജാഫർ ഇടുക്കി. കൂടെ ലുക്മാനും ചേർന്നുള്ള ജാക്സൺ ബസാർ യൂത്തിലെ പള്ളി പെരുന്നാൾ ഗാനമാണഅ പുറത്തിറങ്ങിയത്. കെട്ടിലും മട്ടിലും ഒരു കളർ ഫുൾ എന്റെർറ്റൈനെർ വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സുഹൈല്‍ കോയയുടെ വരികള്‍ മത്തായി സുനിലും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി എത്തുന്നു. ഉസ്മാന്‍ മാരാത്തിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരി നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് എന്നിവര്‍ ചേര്‍ന്നാണ് ജാക്‌സണ്‍ ബസാര്‍ യൂത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. സഹനിര്‍മാണം – ഷാഫി…

Read More

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ഹാസ്യനടൻ മാമുക്കോയ അന്തരിച്ചു. 76 വയസ് ആയിരുന്നു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിൽ ഉണ്ടായ രക്തസ്രാവമാണ് മരണകാരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം. തിങ്കളാഴ്ച മുതൽ ഇതേ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട്, അവിടുന്ന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946-ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനിക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട ഇദ്ദേഹം പിന്നീട് ജ്യേഷ്ഠന്റെ സംരക്ഷണയിൽ ആയിരുന്നു വള‍ർന്നത്. പഠനകാലത്ത് തന്നെ അഭിനയരംഗത്ത് സജീവമായിരുന്നു. മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളിൽ ഒരാൾ ആയിരുന്നു മാമുക്കോയ.

Read More

നായകനായും പിന്നീട് അഭിമുഖങ്ങളിലൂടെയും മലയാളികളുടെ മനസ് കീഴടക്കിയ ധ്യാൻ ശ്രീനിവാസൻ ഗായകനാകുന്നു. വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ എന്ന സിനിമയ്ക്കുവേണ്ടിയാണ് ധ്യാന്‍ ശ്രീനിവാസന്‍ ഗായകനാകുന്നത്. പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയ്ക്ക് കാരണമായത് വാട്ടർമാൻ മുരളിയുടെ യഥാർത്ഥ ജീവിതം ആയിരുന്നു. ധ്യാന്‍ ആദ്യമായി പിന്നണി ഗായകനാകുന്നെന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ഗാനം രചിച്ചത് മനു മഞ്ജിത്തും സംഗീതം നല്‍കിയത് അരുണ്‍ മുരളീധരനുമാണ്. സിനിമാറ്റിക്കയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍, എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. സിനിമാറ്റിക് ഫിലിംസ് എല്‍എല്‍.പി.യുടെ ബാനറില്‍ വിലാസ് കുമാര്‍,…

Read More

കഴിഞ്ഞദിവസമാണ് യുവനടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും മലയാളസിനിമയിൽ വിലക്ക് ഏർപ്പെടുത്തിയത്. എല്ലാ സംഘടനകളും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് നിർമാതാവ് രഞ്ജിത്ത് പറഞ്ഞിരുന്നു. മയക്കുമരുന്നിന് അടിമകളായ രണ്ടു നടൻമാരുമായി സഹകരിക്കില്ലെന്നും ബോധമില്ലാതെയാണ് ഈ രണ്ടു നടൻമാരും പലപ്പോഴും പെരുമാറുന്നതെന്നുമായിരുന്നു രഞ്ജിത്ത് ആരോപിച്ചത്. എന്നാൽ ഈ രണ്ടു യുവതാരങ്ങൾക്കും എതിരെയുള്ള പരാതികൾ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. പുതിയ സിനിമയുടെ ഷൂട്ടിംഗ് പകുതിയിൽ എത്തിയപ്പോൾ എഡിറ്റ് ചെയ്ത ഭാഗം കാണണമെന്ന് ആവശ്യപ്പെടുകയും തനിക്ക് കൂടുതൽ പ്രാധാന്യം വേണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തെന്നാണ് ഒരു പരാതി ശ്രീനാഥ് ഭാസി ആകട്ടെ ഒരേസമയം പലരുടെയും സിനിമയ്ക്ക് ഡേറ്റ് നൽകുകയാണ് ചെയ്യുന്നത്. മാത്രമല്ല സമയത്തിന് ഷൂട്ടിങ്ങ് സെറ്റിൽ എത്താത്ത ഈ താരം വിളിച്ചാൽ ഫോൺ എടുക്കുകയുമില്ല. ഏതൊക്കെ സിനിമകൾക്കാണ് ഡേറ്റുകൾ കൊടുത്തിരിക്കുന്നതെന്ന് ശ്രീനാഥ് ഭാസിക്ക് പോലും അറിയില്ലെന്നാണ് നിർമാതാക്കൾ ആരോപിക്കുന്നത്. അതേസമയം, സെറ്റിൽ അഭിനേതാക്കൾ വൈകി വരുന്നതു മൂലമുണ്ടാകുന്ന നഷ്ടം അഭിനേതാക്കളിൽ നിന്ന് ഈടാക്കാനുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ…

Read More

കഴിഞ്ഞദിവസം ആയിരുന്നു അന്യായമായി പ്രതിഫലം വാങ്ങുന്ന താരങ്ങൾക്കെതിരെ നിർമാതാവായ സുരേഷ് കുമാർ രംഗത്തെത്തിയത്. നാദിർഷയുടെ പുതിയ ചിത്രം സംഭവം നടന്ന രാത്രിയിൽ എന്ന സിനിമയുടെ പൂജാവേളയിൽ ആയിരുന്നു സുരേഷ് കുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്. വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ ഇനി വീട്ടിലിരിക്കുമെന്നും ഒരു നടനും ആവശ്യമുള്ള നടനല്ലെന്നും കണ്ടന്റ് ആണ് പ്രധാനമെന്നുമായിരുന്നു നിർമാതാവ് സുരേഷ് കുമാർ പറഞ്ഞത്. എന്നാൽ, ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്. ‘ഞാൻ ഇവിടെ പറയുന്നതെന്തെന്ന് വെച്ചാൽ എല്ലാവർക്കും ഒരു മുന്നറിയിപ്പായി പറയുകയാ. ചോദിക്കുന്നത് ഒരു ന്യായമായിട്ട് ചോദിക്കുക, അന്യായമായിട്ട് ചോദിക്കരുത്. അതൊരു വല്ലാത്ത പോക്കാണ്. എന്നു വെച്ചാൽ തിയറ്ററിലെ കളക്ഷൻ കൊടുക്കാൻ ഞങ്ങൾ റെഡിയാണ്. തിയറ്ററിൽ കളക്ഷനേ ഇല്ല. ആളില്ല സിനിമ കാണാൻ. 15 പേരുണ്ടെങ്കിലേ സിനിമ തുടങ്ങത്തുള്ളൂ. 15 പേർക്ക് വേണ്ടി ആളുകൾ വെയിറ്റ് ചെയ്യുകയാണ്. ഷോ തുടങ്ങാൻ. പല സ്ഥലത്തും ഷോ നടക്കുന്നില്ല. ഇത് എല്ലാവരും മനസിലാക്കണം. പ്രൊഡ്യൂസർ മാത്രം മനസിലാക്കിയാൽ പോരാ. മരം…

Read More

മലയാളി ടെലിവിഷൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് സീസൺ അഞ്ച് ആഴ്ചകൾ പിന്നിട്ട് മുന്നേറുകയാണ്. ഇത്തവണത്തെ ബിഗ് ബോസ് ഹൗസിലേക്ക് രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രി ആയാണ് സംവിധായകൻ ഒമർ ലുലു എത്തിയത്. മോഹൻലാൽ ആണ് ഒമർ ലുലുവിനെ ബിഗ് ബോസ് ഹൗസിലേക്ക് സ്വാഗതം ചെയ്തത്. ബിഗ് ബോസ് ഹൗസിൽ എത്തുന്ന മത്സരാർത്ഥികൾക്ക് മോഹൻലാലിനെ കാണുമ്പോൾ ഒരു എക്സൈറ്റ്മെന്റ് തോന്നാറുണ്ട്. എന്നാൽ തനിക്ക് അത്തരത്തിലുള്ള യാതൊരുവിധ എക്സൈറ്റ് മെന്റും തോന്നിയിട്ടില്ലെന്ന് തുറന്നു പറയുകയാണ് ഒമർ ലുലു. ബിഗ് ബോസ് കഴിഞ്ഞ സീസണിൽ മത്സരിക്കണമെന്ന് താൻ ഒരുപാട് ആഗ്രഹിച്ചിരുന്നെന്നും എന്നാൽ അതിനുള്ള ഭാഗ്യം ഇപ്രാവശ്യമാണ് ഉണ്ടായതെന്നും ഒമർ ലുലു പറഞ്ഞു. മോഹൻലാലിനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ ഒമർ അതിനപ്പുറം എക്സൈറ്റ് മെന്റോ കാര്യങ്ങളോ ഒന്നുമില്ലെന്നും പറഞ്ഞു. പണമോ അംഗീകാരമോ കിട്ടുമ്പോഴാണ് തനിക്ക് എക്സൈറ്റ് മെന്റ് ഉണ്ടാകുകയുള്ളൂവെന്നും മോഹൻലാൽ കുറച്ച് പൈസ ഒക്കെ തന്നിരുന്നെങ്കിൽ താൻ ഹാപ്പി ആയേനെയെന്നും ഒമർ ലുലു…

Read More

യുവനടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും വിലക്ക് ഏർപ്പെടുത്തി മലയാള സിനിമ. എല്ലാ സംഘടനകളും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് നിർമാതാവ് രഞ്ജിത്ത് പറഞ്ഞു. മയക്കുമരുന്നിന് അടിമകളായ രണ്ടു നടൻമാരുമായി സഹകരിക്കില്ലെന്നും ബോധമില്ലാതെയാണ് ഈ രണ്ടു നടൻമാരും പലപ്പോഴും പെരുമാറുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. താരസംഘടനയായ അമ്മ കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. എല്ലാ സംഘടനകളും ചേർന്ന് ചർച്ച നടത്തിയത് സിനിമയുടെ നന്മയ്ക്കാണെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. ഈ നടൻമാരുടെ കൂടെ ജോലി ചെയ്യുന്നവർക്ക് സഹിക്കാനാകാത്ത അവസ്ഥയാണ്. ലഹരി മരുന്ന് ഉപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും നിർമ്മാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു. ലഹരി ഉപയോഗത്തിന്റെ കാര്യത്തിൽ ആരോപണവിധേയനായ ശ്രീനാഥ് ഭാസി ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രമിക്കുന്നില്ല. ഷെയിൻ നിഗത്തെക്കുറിച്ചും ഇതേ പരാതി തന്നെയാണ്. നിർമാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ടാകുകയാണ്. ഈ സാഹചര്യത്തിലാണ്…

Read More

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ ഒരു ചെറുകഥയാണ് നീലവെളിച്ചം. ഇതിന് അദ്ദേഹം തന്നെ ഒരുക്കിയ തിരക്കഥയെ ആധാരമാക്കി സംവിധാനം ചെയ്യപ്പെട്ട സിനിമയാണ് ഭാർഗവിനിലയം. ഏകദേശം ഭാർഗവിനിലയം അതേപടി പിന്തുടർന്ന് ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് നീലവെളിച്ചം. ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ, റിമ കല്ലിങ്കൽ, റോഷൻ മാത്യു എന്നീ താരങ്ങൾ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായ നീലവെളിച്ചത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ബഷീറിന്റെ തന്നെ തിരക്കഥയെ ആസ്പദമാക്കിയാണ് ആഷിഖ് അബു നീലവെളിച്ചം ഒരുക്കിയത്. ഏപ്രിൽ 20ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ആഷിഖ് അബുവും സംഘവും കഴിഞ്ഞദിവസം ദുബായിൽ എത്തിയിരുന്നു. ദുബായിലെ പ്രസ് മീറ്റിനിടെ ആഷിഖ് അബുവിനോട് ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹവും പിന്നീട് ഷൈൻ ടോം ചാക്കോയും നൽകിയ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. സിനിമകൾ റിലീസ് ആകുമ്പോൾ എന്തെങ്കിലും ഭയമുണ്ടോ എന്നായിരുന്നു ആഷിഖിനോടുള്ള…

Read More