Author: Webdesk

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിൽ തന്നെ തിരക്കുള്ള നടിയാണ് സംയുക്ത മേനോൻ. സിനിമയുടെ പ്രമോഷനിൽ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞയിടെ സംയുക്തയുടെ പേര് ചില വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരുന്നു. എന്നാൽ, അന്ന് ഇക്കാര്യങ്ങളിൽ പ്രതികരിക്കാൻ സംയുക്ത തയ്യാറായിരുന്നില്ല. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് താരം. ധനുഷ് നായകനായി എത്തിയ വാത്തി സിനിമയിൽ സംയുക്ത ആയിരുന്നു നായിക. വാത്തിയുടെ പ്രമോഷൻ തിരക്കുകൾക്കിടയിൽ മലയാളത്തിൽ അഭിനയിച്ച ബൂമറാംഗ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടികളിൽ സംയുക്ത പങ്കെടുത്തിരുന്നില്ല. ഇത് വലിയ ആരോപണങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ മനു സുധാകരനും മറ്റ് അഭിനേതാക്കളും നടിക്കെതിരെ രംഗത്ത് എത്തിയിരുന്നു. ഷൂട്ടിംഗ് സമയത്ത് നന്നായി സഹകരിച്ച നടി തന്റെ കരിയറിന് ബൂമറാങ് സിനിമയുടെ പ്രൊമോഷൻ ആവശ്യമില്ലെന്ന നിലപാടിലായിരുന്നെന്നും, താരങ്ങളുടെ ഇത്തരത്തിലുള്ള നിലപാടാണ് പുതുതായി കടന്നുവരുന്ന നിർമാതാക്കളെ പിന്തിരിപ്പിക്കുന്നതെന്നും ആരോപിച്ചിരുന്നു. എന്നാൽ, അന്നൊന്നും ഇത്തരം ആരോപണങ്ങൾക്കു നേരെ പ്രതികരിക്കാൻ സംയുക്ത തയ്യാറായില്ല. പക്ഷേ, ഇപ്പോൾ ഈ ആരോപണത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഇപ്പോൾ…

Read More

ഇത്തവണ ഓണം തിയറ്ററുകളിൽ പൂരപ്പറമ്പാകും. ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം റാം, ദുൽഖർ സൽമാൻ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്ത എന്നീ ചിത്രങ്ങളാണ് ഇത്തവണത്തെ പ്രധാന ഓണം റിലീസുകൾ. ഓണം റിലീസ് ആയി എത്തുന്ന ഈ ചിത്രങ്ങൾ ഇരു താരങ്ങളുടെയും ആരാധകർക്കുള്ള ഓണം സമ്മാനം ആയിരിക്കും. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം സിനിമ രണ്ടു ഭാഗങ്ങളിയാലാണ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഒന്നാം ഭാഗം ഓണത്തിന് റിലീസ് ആകും. അതേസമയം, ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ ആമസോൺ പ്രൈം സ്വന്തമാക്കി. റെക്കോ‍ഡ് തുകയ്ക്കാണ് ചിത്രം ഒടിടി പ്ലാറ്റ് ഫോം ആയ ആമസോൺ പ്രൈം സ്വന്തമാക്കിയത്.തൃഷ നായികയായി എത്തുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ എറണാകുളം, ധനുഷ്കോടി, ഡല്‍ഹി, ഉസ്ബെക്കിസ്ഥാൻ, കെയ്റോ, ലണ്ടൻ എന്നിവിടങ്ങളാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുല്‍ഖറിനൊപ്പം വന്‍ താര നിരയാണ് അണിനിരക്കുന്നത്. സീ…

Read More

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം റാം റിലീസിന് ഒരുങ്ങുന്നു. ഇത്തവണ ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളിലേക്ക് എത്തും. തിയറ്റർ റിലീസിന് മുമ്പ് തന്നെ ഒ ടി ടി പ്ലാറ്റ് ഫോം ഡീലിങ്ങ് നടത്തിയിരിക്കുകയാണ് റാം. ആമസോൺ പ്രൈം ആണ് റെക്കോ‍‍ർ‍ഡ് തുകയ്ക്ക് റാം സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. റാം സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങളുടെ ഒടിടി റൈറ്റ്സ് ആമസോൺ പ്രൈം ആണ് സ്വന്തമാക്കിയിരിക്കുന്നത്. റാം ഒന്ന് ഓണത്തിന് തിയറ്ററുകളിലേക്ക് എത്തും. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് റാം. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ സിനിമകൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രം കൂടിയാണ് റാം. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. റാം സിനിമ നിർമിക്കുന്നത് അഭിഷേക് ഫിലിംസ് ആണ്. തൃഷ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിഷ്ണു ശ്യം ആണ് ചിത്രത്തിന് സംഗീതം…

Read More

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് നവ്യ. ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവും നവ്യ ഗംഭീരമാക്കി. ഇപ്പോൾ നവ്യ നായർ എന്ന പേരിലെ നായർ ആണ് വിവാദമായിരിക്കുന്നത്. സോഷ്യൽ മീഡിയയിലും മറ്റും നവ്യ ജാതിവാൽ മുറിക്കണമെന്ന ആവശ്യം ഉയരുകയാണ്. എന്നാൽ തനിക്ക് മുറിക്കാൻ ജാതിവാൽ ഇല്ലെന്നും തന്റെ പേര് ഇപ്പോഴും ധന്യ വീണ എന്നാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് നവ്യ. നവ്യ നായർ എന്ന പേര് താൻ തിരഞ്ഞെടുത്ത പേരല്ലെന്നും സിനിമയിൽ എത്തിയപ്പോൾ തനിക്ക് നൽകപ്പെട്ട പേരാണെന്നും താരം പറഞ്ഞു. ‘പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഞാൻ സിനിമയിലെത്തുന്നത്. അന്ന് സംവിധായകരും എഴുത്തുകാരും പ്രൊ‍ഡ്യൂസേഴ്സും എല്ലാം ഇട്ട പേരാണ് നവ്യ നായർ’ – ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു. സ്കൂൾ കലോത്സവവേദിയിൽ നിന്നാണ് നവ്യ സിനിമയിലേക്ക് എത്തിയത്. നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായ നവ്യ വിവാഹത്തോടെ…

Read More

യാത്രകളെ വളരെയേറെ ഇഷ്ടപ്പെടുന്ന നിരവധി താരങ്ങളുണ്ട്. കഴിഞ്ഞയിടെ പിറന്നാൾ ആഘോഷിക്കാൻ നടി സാനിയ ഇയ്യപ്പൻ സോളോ ട്രിപ്പ് അടിച്ചത് കെനിയയിലേക്ക് ആയിരുന്നു. ഇപ്പോൾ ഇതാ ഭൂമിയിലെ സ്വർഗത്തിൽ എത്തിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി പ്രിയ പ്രകാശ് വാര്യർ. മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. View this post on Instagram A post shared by Priya Prakash Varrier✨ (@priya.p.varrier) മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച താരത്തിന് വ്യത്യസ്ത തരത്തിലുള്ള കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. ബിക്കിനിയിലുള്ള ചിത്രങ്ങളാണ് തങ്ങൾ പ്രതീക്ഷിക്കുന്നത് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ കമന്റ്. അതേസമയം, ഫോട്ടോകൾ അടിപൊളി ആയിട്ടുണ്ടെന്നും താരം സുന്ദരിയായിട്ടുണ്ടെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ കമന്റുകൾ. View this post on Instagram A post shared by Priya Prakash Varrier✨ (@priya.p.varrier) ചിത്രങ്ങൾ പങ്കുവെച്ച് താരം കുറിച്ചത് ഇങ്ങനെ, ‘ഭൂമിയിലെ സ്വർഗം ഇവിടെയാണ്. മാലിദ്വീപിലെ മനോഹരമായ ഒരു…

Read More

 വിജയ് ആന്റണി നായകണയെത്തുന്ന ‘ഭിക്ഷക്കാരൻ 2’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. വിജയ് ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലോകമെമ്പാടും ഗംഭീരമായ വരവേൽപ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. പ്രൊമോഷൻ രീതികൾ കൊണ്ടും ഞെട്ടിക്കുകയാണ് സിനിമ. മെയ് 19നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. https://youtu.be/jhVFWyFuTq0 ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി ചിത്രത്തിന്റെ ടീസറും ട്രെയിലറും റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ 4 മിനുറ്റോളം നീണ്ടുനിൽക്കുന്ന സ്നീക്ക് പീക്ക് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. നായക കഥാപാത്രമില്ലാതെ ആദ്യത്തെ സ്നീക്ക് പീക്ക് വീഡിയോയും ഇത് തന്നെയാണ്. സ്റ്റാർ നെറ്റ് വർക്കാണ് ചിത്രത്തിന്റെ ഓൾ ഇന്ത്യ സാറ്റിലൈറ്റ് റൈറ്റ്‌സ് ആൻഡ് ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. കാവ്യ താപർ, ഡാറ്റോ രാധ രവി, വൈ ജി മഹേന്ദ്രൻ, മൻസൂർ അലി ഖാൻ, ഹരീഷ് പേരടി, ജോണ് വിജയ്, ദേവ് ഗിൽ, യോഗി ബാബു തുടങ്ങിയ വൻ തരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ലൈൻ പ്രൊഡ്യുസർ – സാന്ദ്ര…

Read More

തെന്നിന്ത്യൻ സിനിമയിലെ താരറാണി ആയിരുന്നു ഖുശ്ബു പ്രേക്ഷകർക്ക് എക്കാലത്തും പ്രിയപ്പെട്ട നടിയാണ്. നിരവധി സിനിമകളിൽ വ്യത്യസ്തമായ വേഷപ്പകർച്ചകളിലൂടെ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിയ താരത്തിന്റെ മകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഖുശ്ബുവിന്റെ മകൾ അവന്തികയുടെ ലണ്ടനിൽ നിന്നുള്ള ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. View this post on Instagram A post shared by avantika (@avantikasundar) സിനിമയിൽ എത്തിയില്ലെങ്കിലം സോഷ്യൽ മീഡിയയിൽ സജീവമാണ് ഖുശ്ബുവിന്റെയും സുന്ദറിന്റെയും മകളായ അവന്തിക. ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും വൈറലാകാറുണ്ട്. ഇപ്പോൾ ലണ്ടനിൽ ഉപരിപഠനം നടത്തി കൊണ്ടിരിക്കുകയാണ് അവന്തിക. ലണ്ടനിൽ നിന്നുള്ള ചിത്രങ്ങളാണ് അവന്തിക സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. View this post on Instagram A post shared by avantika (@avantikasundar) വസ്ത്രധാരണത്തിൽ വളരെ ഹോട്ട് ആണ് താരപുത്രി. നടിയായ ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദറിന്റെയും പ്രിയപുത്രിയാണ് അവന്തിക. അതേസമയം, പഠനം…

Read More

തന്റെ ആരോഗ്യത്തിനു വേണ്ടി പ്രാ‍ർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് നടൻ ബാല. ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയതിനു ശേഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ബാല ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. രണ്ടു മാസങ്ങൾക്ക് ശേഷമാണ് നിങ്ങൾക്ക് മുന്നിലേക്ക് വരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ബാല വീഡിയോ ആരംഭിക്കുന്നത്. നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകുമെന്നും ഇനിയും സിനിമകൾ വരുമെന്നും ബാല വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ പ്രസന്നതയോടെയും ഉന്മേഷത്തോടെയുമാണ് വീഡിയോയിൽ ബാല പ്രത്യക്ഷപ്പെടുന്നത്. ബാല വീഡിയോയിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ, ‘ഏകദേശം രണ്ട് മാസമായി നിങ്ങൾക്ക് മുന്നിൽ വന്നിട്ട്, സംസാരിച്ചിട്ട്. നേരിട്ട് വന്ന് സംസാരിക്കുമെന്ന് കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു. നിങ്ങളുടെ എല്ലാവരുടെയും സത്യസന്ധമായ പ്രാർത്ഥനയും ദൈവത്തിന്റെ അനു​ഗ്രഹവും കൊണ്ട് വീണ്ടും പുതിയൊരു ജീവിതം മുന്നോട്ട് പോകുന്നു. എല്ലാവരോടും നന്ദി പറയുന്നു. ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരു കാര്യമേ ഉള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം അത് സ്നേഹമാണ്. എന്നെ ഇത്രയും പേർ സ്നേഹിക്കുന്ന കാര്യം. ആ സ്നേഹത്തോടെ എല്ലാവരോടും ഞാൻ…

Read More

മമ്മൂട്ടി ചിത്രം പേരൻപിന് ശേഷം അടുത്ത റാം ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പുതിയ ചിത്രം ഏഴ് കടല്‍ ഏഴ് മലൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നതു മുതൽ പ്രതീക്ഷകൾ വാനോളമാണ്. ഇപ്പോഴിതാ 1 മിനുറ്റ് ദൈർഖ്യമുള്ള ഡബ്ബിങ്ങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അഞ്ജലി, സൂരി, നിവിൻ പോളി എന്നിവർ ഡബ്ബിങ്ങ് ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നിവിൻറെ ഫേസ്‌ബുക്ക് പേജിലൂടെ വീഡിയോ പുറത്തുവരുകയായിരുന്നു. സെന്തമിഴ് അനായാസമായി സംസാരിക്കുന്ന നിവിൻ പോളിയെ വീഡിയോയിൽ കാണാം. വീറും വാശിയുമൊടെ തന്റെ സംഭാഷണങ്ങൾ പറഞ്ഞ് അനായാസമായി നിവിൻ ഡബ്ബ് ചെയ്യുന്നത് കാണാം. അഞ്ജലിയുടെ ഡബ്ബിങ്ങിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് സൂരിയും ഡബ്ബ് ചെയ്യുന്നത് കാണാം. ചിത്രത്തിന്റെ ഡബ്ബിങ്ങ് പൂർണമായും അവസാനിച്ചിരിക്കുകയാണ്. വിടുതലൈ എന്ന ചിത്രത്തിന് ശേഷം സൂരിയുടെ അതിഗംഭീരമായ കഥാപാത്രമാവും ചിത്രത്തിലേതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഡബ്ബിങ്ങ് വീഡിയോ കാണുന്നതോടെ ചിത്രത്തിൻമേലുള്ള പ്രതീക്ഷകൾ വാനോളം ഉയരുകയാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്…

Read More

നടന്‍ കുഞ്ചാക്കോ ബോബന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. മകനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോക്ക് ലൈക്കും കമന്റുമായി എത്തിയത്. View this post on Instagram A post shared by Kunchacko Boban (@kunchacks) ലോക നൃത്ത ദിനത്തോടനുബന്ധിച്ചാണ് കുഞ്ചാക്കോ ബോബന്‍ വീഡിയോ പങ്കുവച്ചത്. ഇസഹാക്കിന്റെ പിറന്നാള്‍ ദിനത്തില്‍ പകര്‍ത്തിയ വീഡിയോ ഡാന്‍സ് ഡേയില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവയ്ക്കുകയായിരുന്നു. 2019 ഏപ്രില്‍ പതിനാറിനായിരുന്നു ഇസഹാക്കിന്റെ ജനനം. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കുഞ്ചാക്കോ ബോബന്‍-പ്രിയ ദമ്പതികള്‍ക്ക് ഇസഹാക്ക് ജനിക്കുന്നത്. ഇസഹാക്കിന്റെ ഓരോ നിമിഷങ്ങളും കുഞ്ചാക്കോ ബോബനും പ്രിയയും ആഘോഷമാക്കാറുണ്ട്.

Read More