Author: Webdesk

വിലക്ക് കൊണ്ടൊന്നും മലയാളസിനിമയിൽ നിന്ന് തന്നെ പാടേ തുടച്ചുനീക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുവതാരം ശ്രീനാഥ് ഭാസി. സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി എന്ന സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളിൽ ഒന്ന് ശ്രീനാഥ് ഭാസിയാണ് ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തിടെ കൊച്ചിയിൽ ആരംഭിച്ചിരുന്നു. മലയാള സിനിമയിലേക്ക് ഓൾഗ പ്രൊഡക്ഷൻസ് എന്ന പുതു പ്രൊഡക്ഷൻ ബാനറിന് ഡാൻസ് പാർട്ടിയിലൂടെ തുടക്കമിടുകയാണ്. റെജി പ്രോത്താസിസ്, നൈസി റെജി ദമ്പതിമാരാണ് ഓൾഗ പ്രൊഡക്ഷൻസിനെ നയിക്കുന്നത്. ശ്രീനാഥ് ഭാസിക്ക് ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മെയ് രണ്ട് ചൊവ്വാഴ്ച്ച കൊച്ചിയിലെ വടുതല സെൻ്റ് ആൻ്റണീസ്’ ചർച്ച് പാരിഷ് ഹാളിൽ വെച്ച് ആയിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽസ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. ശ്രീനാഥ് ഭാസി ഡാൻസ് പാർട്ടിയുടെ ലൊക്കേഷനിൽ ജോയിൻ ചെയ്ത ശേഷമുള്ള സ്റ്റില്ലുകൾ ആണ് ശ്രദ്ധേയമാകുന്നത്. പ്രൊഡ്യൂസർ അസോസിയേഷന്റെ നിസ്സഹകരണ…

Read More

വലിയ പ്രമോഷനുകളോ ഹൈപ്പോ ഇല്ലാതെ തിയറ്ററുകളിലേക്ക് എത്തിയ ചിത്രമായിരുന്നു 2018. എന്നാൽ ആദ്യദിവസം തന്നെ ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള തിയറ്ററുകളിൽ നിറഞ്ഞ സ്വീകരണമായിരുന്നു ചിത്രത്തിന് മലയാളികൾ നൽകിയത്. രാത്രി വൈകിയും പുലർച്ചെയും മിക്ക തിയറ്ററുകളിലും എക്സ്ട്രാ ഷോകൾ നടന്നു. സംവിധായകൻ ജൂ‍ഡ് ആന്റണി ജോസഫിന്റെ പ്രയത്നം ഫലം കണ്ടു. കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആസിഫ് അലി, നരേയ്ൻ, വിനീത് ശ്രീനിവാസൻ, ലാൽ, അജു വർഗീസ്, അപർണ ബാലമുരളി തുടങ്ങി നിരവധി യുവതാരങ്ങൾ അണിനിരന്ന ചിത്രം വലിയ പ്രമോഷനുകൾ ഒന്നുമില്ലാതെയാണ് റിലീസ് ആയത്. എന്നാൽ, ആദ്യ പ്രദർശനം കഴിഞ്ഞതിനു ശേഷം ലഭിച്ച മൗത്ത് പബ്ലിസിറ്റി ചിത്രത്തിന്റെ ഗതി തന്നെ മാറ്റി. വീക്കെൻഡുകളിൽ 2018 കാണാൻ ആളുകൾ തിയറ്ററിലേക്ക് ഇടിച്ചെത്തി. ആദ്യദിവസം തന്നെ 1.85 കോടി രൂപയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയത്. ശനിയാഴ്ച ചിത്രം 3.22 കോടി സ്വന്തമാക്കി. ഇതോടെ ആദ്യ രണ്ടു ദിവസത്തെ കളക്ഷൻ 5.07…

Read More

എല്ലാവരെയും ഒരുമിപ്പിച്ച് ചേർത്ത് നിർത്തിയ ആ പ്രളയകാലത്തിന്റെ ഓർമ പറയുന്ന ചിത്രമാണ് 2018. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, നരേൻ. ലാൽ തുടങ്ങി നിരവധി താരങ്ങളാണ് അണി നിരക്കുന്നത്. റിലീസ് ആയ ആദ്യദിവസം തന്നെ തിയറ്ററുകളിലേക്ക് ആളുകൾ ഒഴുകിയെത്തി. മിക്ക തിയറ്ററുകളിലും ഹൗസ് ഫുൾ ഷോകൾ ആയിരുന്നു. രാത്രി വൈകി എക്സ്ട്രാ ഷോകൾ നടത്തിയ തിയറ്ററുകളും ഉണ്ടായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായിണ് ടോവിനോ തോമസ് അവതരിപ്പിച്ച അനൂപ്. സിനിമ കണ്ടിറങ്ങിയവർ ടോവിനോയുടെ പ്രകടനത്തെ പുകഴ്ത്തുമ്പോൾ നാട്ടിൽ ഇല്ലാതെ പോയതിന്റെ വിഷമം പങ്കുവെയ്ക്കുകയാണ് താരം. ഫിൻലൻസിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് താരം. പക്ഷേ, എത്രയും പെട്ടെന്ന് തന്നെ താൻ നാട്ടിലെത്തുമെന്ന് ടോവിനോ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അതേസമയം, 2018ന് പ്രേക്ഷകർ നൽകിയ ഗംഭീരസ്വീകരണം ഫിൻലൻഡിൽ വെച്ച് ആഘോഷിക്കുകയും ചെയ്തു താരം. കുടുംബാംഗങ്ങൾക്ക് ഒപ്പമാണ് ചിത്രത്തിന്റെ വിജയം…

Read More

ചില യുവതാരങ്ങൾക്ക് എതിരെ സിനിമ സംഘടനകൾ നടപടിയുമായി എത്തിയത് വലിയ വിവാദമായിരുന്നു. ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ ആയിരുന്നു സിനിമ സംഘടനകൾ വിലക്കിയത്. സെറ്റിൽ സമയത്ത് എത്തുന്നില്ല, സംവിധായകരും നിർമാതാക്കളും പറയുന്നത് കേൾക്കുന്നില്ല, ലഹരി ഉപയോഗിക്കുന്നു, അനാവശ്യമായി സിനിമയിൽ ഇടപെടുന്നു എന്നിങ്ങനെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചാണ് വിലക്ക് ഏർപ്പെടുത്തിയത്. യുവതാരങ്ങളെ വിലക്കിയ വിഷയത്തിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് ആസിഫ് അലി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആസിഫ് അലി മനസ് തുറന്നത്. ശ്രീനാഥ് ഭാസിയുടെ അടുത്ത സുഹൃത്താണ് ആസിഫ് അലി. അതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ആസിഫ് അലി ഈ വിഷയത്തിൽ പ്രതികരിച്ചത്. എല്ലാവരും ഓരോ വ്യക്തികളാണെന്നും എല്ലാവർക്കും അവരുടേതായ മോശം സ്വഭാവങ്ങളുണ്ടെന്നും തുറന്നു പറയുകയാണ് ആസിഫ് അലി. അത് മോശമാണെന്ന് തോന്നുകയാണെങ്കിൽ നമുക്ക് തിരുത്താം. എന്നാൽ മോശമാണെന്ന് സ്വയം തോന്നുന്നില്ലെങ്കിൽ അത് തുടരാം. തനിക്കൊരു മോശം സ്വഭാവമുണ്ടെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്നെ വിളിക്കുമെന്നും അപ്പോൾ വിളിക്കുന്ന ആൾ ആ റിസ്ക് എടുക്കാൻ തയ്യാറാണോ…

Read More

മകൾ മറിയത്തിന് മധുരം നിറഞ്ഞ വാക്കുകളാൽ പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ. മകൾ ആറു വയസുകാരി ആയതിന്റെ സന്തോഷം ദുൽഖർ ആരാധകരുമായി പങ്കുവെച്ചു. മനോഹരമായ ചിത്രങ്ങൾക്കൊപ്പം അതിലും മനോഹരമായ ഒരു കുറിപ്പ് കൂടി പങ്കുവെച്ചാണ് തന്റെ രാജകുമാരിക്ക് ദുൽഖർ ആശംസകൾ നേർന്നത്. ‘എന്റെ രാജകുമാരിക്ക് ഏറ്റവും സന്തോഷകരമായ പിറന്നാൾ ആശംസിക്കുന്നു. സ്നേഹത്തിന്റെ നിർവചനവും ഒപ്പം അത്ഭുതവും ആനന്ദവും സന്തോഷവും ആണ് നീ. രണ്ട് കാലടിയിൽ ആണ് എന്റെ മുഴുവൻ ഹൃദയവും. നീ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാനും നിന്റെ സ്വപ്നങ്ങൾ സഫലമാകാനും വേണ്ടി ഞാൻ പ്രാർത്ഥിക്കും. നിനക്ക് നക്ഷത്രങ്ങളെ തൊടാൻ കഴിയുന്നത് വരെ ഞാൻ നിന്നെ താങ്ങി നിർത്തും. പക്ഷേ, എനിക്കറിയാം നിനക്ക് അതെല്ലാം സ്വന്തമായി തന്നെ ചെയ്യാനാണ് ഇഷ്ടം. പൂർണതയോടെ, നിന്റെ താളത്തിൽ അത് നിനക്ക് ചെയ്യാൻ കഴിയും. ഞങ്ങളുടെ കുഞ്ഞുവാവയ്ക്ക് പിറന്നാൾ ആശംസകൾ. ഞങ്ങൾ നിന്നെ അത്രയധികം സ്നേഹിക്കുന്നു.’ – ദുൽഖർ കുറിച്ചു. മകൾ മറിയത്തിന് കഴിഞ്ഞദിവസം ആറു വയസ്…

Read More

സിനിമയിൽ മാത്രമല്ല ജീവിതത്തിലും താൻ ഒരു സൂപ്പർ സ്റ്റാർ തന്നെയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് മഞ്ജു വാര്യർ. ഫൂട്ടേഡ് എന്ന സിനിമയുടെ ഫൈറ്റ് പരിശീലനത്തിനിടെ മഞ്ജു എടുത്ത വർക്കൗട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫുൾ സ്പ്ലിറ്റ് ചെയ്തിരിക്കുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘നിങ്ങളെ നിങ്ങൾ തന്നെ പ്രോത്സാഹിപ്പിക്കൂ, മറ്റാരും അത് നിങ്ങൾക്കു വേണ്ടി ചെയ്യില്ല’ എന്ന അടിക്കുറിപ്പോടു കൂടിയാണ് മഞ്ജു ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സഹപ്രവർത്തകരും ആരാധകരും നിറഞ്ഞ കൈയടിയോടെയാണ് ചിത്രം സ്വീകരിച്ചത്. സ്വന്തം കാലിൽ നിൽക്കാനും ഇരിക്കാനും പറ്റിയെന്ന് രമേഷ് പിഷാരടി കമന്റ് ബോക്സിൽ കുറിച്ചു. ന്യൂ ചലഞ്ച് എന്നാണ് നീരജ് മാധവ് കുറിച്ചത്. അടിപൊളി, ചേച്ചി എന്ന് ഹോക്കി താരം ശ്രീജേഷ് കുറിച്ചപ്പോൾ ഇത് എപ്പോൾ സംഭവിച്ചു എന്നായിരുന്നു ഗീതു മോഹൻദാസ് കുറിച്ചത്. ശരിക്കും ലേഡി സൂപ്പർ സ്റ്റാർ നിങ്ങളാണ് ചേച്ചിയെന്നാണ് നടി സാധിക വേണുഗോപാൽ കുറിച്ചത്. ഷൈജു ശ്രീധരൻ ആണ് ഫൂട്ടേജ് സിനിമ സംവിധാനം…

Read More

ബാൻഡ് മേളവും അതിന്റെ രസവും അടിപിടിയും ഒക്കെയായി ജാക്സൺ ബസാർ യൂത്ത് സിനിമയുടെ ട്രയിലർ പുറത്തിറങ്ങി. ഷമൽ സുലൈമാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ട്രയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിങ്ക് മ്യൂസിക്കിന്റെ യുട്യൂബ് ചാനലിലൂടെയാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്. ആക്ഷനും പശ്ചാത്തല സംഗീതത്തിനും പ്രാധാന്യം നൽകിയാണ് ട്രയിലർ. ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ഫാഹിം സഫർ, അഭിരാം രാധാകൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൻറെ രചന ഉസ്മാൻ മാരാത്ത് നിർവഹിക്കുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരി നിർവഹിക്കുന്നു. അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് കെഎം എന്നിവർ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിൻറെ സംഗീതവും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്തയാണ് ഒരുക്കിയിരിക്കുന്നത്. സഹനിർമാണം – ഷാഫി വലിയപറമ്പ, ഡോ. സൽമാൻ (ക്യാം എറ), ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്സ് – അമീൻ…

Read More

ശിവകാർത്തികേയനും സായ് പല്ലവിയും നായകരായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കശ്മീരിൽ. രാജ്കുമാർ പെരിയസാമി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം #SK21 ന്റെ ചിത്രീകരണമാണ് കശ്മീരിൽ ആരംഭിക്കുന്നത്. കമൽഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും (RKFI), സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും (SPIP), ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗോഡ് ബ്ലെസ് എന്റർടെയ്ൻമെന്റ്സ് സഹനിർമ്മാണം വഹിക്കുന്ന ചിത്രത്തിന് ജിവി പ്രകാശാണ് സംഗീതം പകരുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം പുറത്തു വന്നത് മുതൽ പ്രേക്ഷകർ ആവേശത്തിലാണ്. ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ നിർമ്മാതാക്കളായ കമൽഹാസൻ, ആർ മഹേന്ദ്രൻ, ശിവ കാർത്തികേയൻ, സായി പല്ലവി, രാജ്കുമാർ പെരിയസാമി, ജി വി പ്രകാശ്, സഹനിർമ്മാതാക്കളായ മിസ്റ്റർ വാക്കിൽ ഖാൻ, മിസ്റ്റർ ലഡ ഗുരുദൻ സിംഗ്, ജനറൽ മാനേജർ & ഹെഡ് ഓഫ് സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസ്, മിസ്റ്റർ നാരായണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. കശ്മീരിലെ ലൊക്കേഷനുകളിൽ രണ്ട് മാസത്തെ…

Read More

ചില നടൻമാരുടെ ഉത്തരവാദിത്തം ഇല്ലായ്മയും ലഹരിക്കേസുകളും സിനിമാമേഖലയിൽ ചർച്ചയാകുമ്പോൾ കൃത്യനിഷ്ഠ കൊണ്ടും ജോലിയോടുള്ള ആത്മാർത്ഥത കൊണ്ടും ശ്രദ്ദേയനാകുകയാണ് ഷൈൻ ടോം ചാക്കോ. സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ തന്നെയാണ് ഷൈനിന്റെ ജോലിയോടുള്ള ആത്മാർത്ഥതയെക്കുറിച്ച് തുറന്ന് പറഞ്ഞത്. സംവിധാനം ചെയ്യുന്ന അടുത്ത പടത്തിൽ നിവൃത്തിയുണ്ടെങ്കിൽ ഷൈനിനെ ആദ്യം പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു അഭിനേതാവെന്ന നിലയിൽ 100 ശതമാനം കൃത്യനിഷ്ഠയും ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈൻ ടോം ചാക്കോയെന്നും അദ്ദേഹം പറഞ്ഞു. വി കെ പ്രകാശ് ചിത്രം ‘ലൈവി’ന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതാരങ്ങളായ ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ബി ഉണ്ണികൃഷ്ണന്‍ ഈ പരാമർശം നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ‘ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ കാസ്റ്റിങ്ങിലെ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേതായിരിക്കും. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് ഞാൻ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങൾ ഇപ്പോൾ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ 100 ശതമാനം കൃത്യനിഷ്ഠയും,…

Read More

തനിക്ക് പ്രിയപ്പെട്ട ചില നായികമാരെക്കുറിച്ച് മനസു തുറന്ന് സംസാരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. മലയാളികൾ ഓർത്തിരിക്കുന്ന നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമാലോകത്തിന് സമ്മാനിച്ച നടൻ കൂടിയാണ് അദ്ദേഹം. ലാൽ ജോസ് സിനിമകളിലൂടെ എത്തിയ നിരവധി നടിമാരുണ്ട് മലയാളം സിനിമയിൽ. തന്റെ പ്രിയപ്പെട്ട നായികമാരെക്കുറിച്ച് മനസ് തുറക്കുകയാണ് ലാൽ ജോസ്. മനോരമയ്ക്ക് നൽകിയ അഭിമിഖത്തിലാണ് ലാൽ ജോസ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കാവ്യ മാധവൻ, റിമ കല്ലിങ്കൽ, അർച്ചന കവി എന്നിവരെക്കുറിച്ചാണ് ലാൽ ജോസ് മനസു തുറന്നത്. റിമ കല്ലങ്കൽ ശ്യാമപ്രസാദിന്റെ ഋതുവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് ലാൽ ജോസ് പറഞ്ഞു. ലാൽ ജോസ് ചെയ്യാനിരുന്ന തമിഴ് സിനിമയിലെ രണ്ട് നായികമാരില്‍ ഒരാളായിരുന്നു റിമ കല്ലിങ്കല്‍. പക്ഷേ ആ സിനിമ നിന്നു പോയി. എന്നാല്‍ ലാല്‍ ജോസിന്റെ തമിഴ് സിനിമയിലെ നായിക. എന്ന് പറഞ്ഞ് മനോരമയുടെ സപ്ലിമെന്റില്‍ റിമയുടെ ഫോട്ടോ വന്നു. ആ ഫോട്ടോയാണ് ശ്യാമപ്രസാദിന്റെ സിനിമയിലെ നായികയാകാൻ റിമയ്ക്ക് വഴി തെളിച്ചത്. നീലത്താമര സിനിമയെക്കുറിച്ചും…

Read More