Author: Webdesk

ഏറ്റവും വേഗതയിൽ 100 കോടി ക്ലബിൽ എത്തിയതിന്റെ ക്രെഡിറ്റ് ഇനി 2018 സിനിമയ്ക്ക് സ്വന്തം. സിനിമ റിലീസ് ആയതിന്റെ പതിനൊന്നാം ദിവസമാണ് 2018 നൂറു കോടി ക്ലബിൽ എത്തിയത്. 12 ദിവസം കൊണ്ട് 100 കോടി ക്ലബിൽ എത്തിയ ലൂസിഫറിന്റെ റെക്കോർഡ് ആണ് 2018 തകർത്തത്. 100 കോടി ക്ലബിൽ എത്തുന്ന മോഹൻലാൽ നായകനാകാത്ത ചിത്രമെന്ന പ്രത്യേകതയും 2018 സിനിമയ്ക്കുണ്ട്. 100 കോടി ക്ലബിൽ എത്തിയതിന്റെ സന്തോഷം അണിയറപ്രവർത്തകർ പങ്കുവെച്ചത് പത്രത്തിന്റെ ഒന്നാംപേജിൽ പരസ്യം നൽകിക്കൊണ്ടാണ്. മലയാളിയുടെ ചങ്കൂറ്റത്തിന് 100 കോടി നന്ദി എന്നാണ് അണിയറപ്രവർത്തകർ കുറിച്ചത്. മലയാളസിനിമയിൽ ഏറ്റവും വേഗതയിൽ 100 കോടി ക്ലബിൽ എത്തിയതിന്റെ സന്തോഷം ഇനി 2018 സിനിമയ്ക്ക് സ്വന്തമാണ്. ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, നരേയ്ൻ, ലാൽ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന 2018 സിനിമ ജൂഡ് ആന്റണി ജോസഫ് ആണ് സംവിധാനം ചെയ്തത്. വേണു കുന്നപ്പള്ളി,…

Read More

സോഷ്യൽ മീ‍ഡിയയിൽ മോശം കമന്റിടുന്നവർ ഒരു ജോലിയുമില്ലാത്തവരാണെന്ന് നടി മംമ്ത മോഹൻദാസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മംമ്ത മോഹൻദാസ് ഇങ്ങനെ പറഞ്ഞത്. മോശം കമന്റിടുന്നവർ എന്തിനാണ് തന്നെ ഫോളോ ചെയ്യുന്നതെന്നും മംമ്ത ചോദിക്കുന്നു.നല്ല കമന്റിടുന്നവർ നല്ല ജോലി ചെയ്യുന്നവരാണ്. എന്നാൽ ഇങ്ങനെയുള്ളവർ തന്നെ ഫോളോ ചെയ്യാറില്ലെന്നും മംമ്ത പറയുന്നു. രാവിലെ എഴുന്നേറ്റ് റീൽ ഇടുന്നതു പോലെയല്ല തന്റെ ജീവിതം. ക്യാമറയുടെ മുമ്പില്‍ ചെന്ന് നില്‍ക്കുന്നതിന് മുമ്പ് ചെയ്ത് തീര്‍ക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഒരാള്‍ പുറത്ത് കാണിക്കുന്ന ജീവിതവും അവരുടെ വ്യക്തിപരമായ ജിവിതവും തമ്മില്‍ നല്ല വ്യത്യാസമുണ്ടാകുമെന്നും ഇതൊന്നും മനസിലാക്കാതെ പ്രതികരിക്കുന്ന ഒരു സമൂഹമാണ് ഇവിടെ ഉള്ളതെന്നും മമ്ത മോഹന്‍ദാസ് പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ പവര്‍ കാരണം എല്ലാവരും വിചാരിക്കുന്നത് അവര്‍ രാജാവാണെന്നാണ്. ഇവര്‍ക്ക് വേറെ ജോലിയൊന്നും കാണില്ല. സോഷ്യല്‍ മീഡിയയിലെ പകുതിയലധികം പേരും ഹേറ്റേഴ്സാണ്. ഹേറ്റ് കമന്റ് ഇടുന്ന കുറേ ആളുകള്‍ തന്നെ ഫോളോ ചെയ്യുന്നുണ്ട്. എന്തിനാണ് ഇവര്‍…

Read More

മലയാളത്തിന്റെ പ്രിയനടൻ ദുൽഖർ സൽമാൻ വീണ്ടും തെലുങ്കിലേക്ക്. സൂപ്പർ ഹിറ്റ് ആയി മാറിയ സിതാരാമം സിനിമയ്ക്കു ശേഷം ദുൽഖർ നായകനായി എത്തുന്ന അടുത്ത തെലുങ്ക് സിനിമ ഒരുങ്ങുകയാണ്. സിത്താര എന്റർടൈൻമെൻറ്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന തെലുങ്ക് ചിത്രത്തിലാണ് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായെത്തുന്നത്. തെലുങ്കിൽ ദുൽഖർ അവസാനമായി അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം സീതാരാമത്തിന്റെ വിജയത്തിന് ശേഷം അഭിനയിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. ഹിറ്റ് ചിത്രം വാത്തിയുടെ വിജയത്തിനു ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. നാഗ വംശി,സായി സൗജന്യാ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കേരളത്തിൽ ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസ് ആണ് ചിത്രം വിതരണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ റിലീസ് അടുത്ത വർഷം സമ്മർ സീസണിൽ തിയേറ്ററുകളിലേക്കെത്തും. സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത ഈ ഓണത്തിന് റിലീസ് ചെയ്യും. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ…

Read More

തിയറ്ററുകളിൽ ആളുകളെ നിറച്ച ബ്ലോക്ക് ബസ്റ്റർ ചിത്രം 2018ന് ശേഷം ജൂ‍ഡ് ആന്റണി ജോസഫിന്റെ അടുത്ത ചിത്രത്തിൽ നായകനാകുന്നത് നിവിൻ പോളി. ഓം ശാന്തി ഓശാനയ്ക്ക് ശേഷം നിവിൻ പോളി – ജൂഡ് ആന്റണി ജോസഫ് കോംബോയിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. നിവിൻ പോളി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ‘വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി’ എന്നാണ് ജൂഡിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് നിവിൻ കുറിച്ചത്. ജൂഡിന്റെ ആദ്യ ചിത്രത്തിന് ശേഷം വീണ്ടും നിവിനുമായി ഒന്നിക്കുന്നു എന്നത് പ്രതീക്ഷകൾക്ക് മാറ്റ് കൂട്ടുന്നു. ഓം ശാന്തി ഓശാനയുടെ ഗംഭീര വിജയം ആവർത്തിക്കാൻ തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ തീരുമാനം. ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. 2018 ൽ നിവിൻ പോളിയുടെ ഒരു മാസ് രംഗം ആദ്യം പ്ലാൻ ചെയ്തിരുന്നെന്നും പിന്നീട് അത് എടുത്ത് മാറ്റിയെന്നും ജൂഡ് ആന്റണി റിലീസിന് ശേഷമുള്ള അഭിമുഖങ്ങളിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.…

Read More

സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് കഴിഞ്ഞയിടെ നടൻ ടിനി ടോം നടത്തിയ വെളിപ്പെടുത്തൽ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ലഹരി ഉപയോഗത്തെ തുടർന്ന് പല്ലു പൊടിഞ്ഞു പോയ ഒരു നടനെ തനിക്ക് അറിയാമെന്ന് ടിനി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പല്ലു പൊടിഞ്ഞ നടൻ ആരാണെന്ന് തുറന്നു പറയണമെന്ന് ടിനി ടോമിനോട് നിരവധി പേരാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം യുവഡോക്ടറായ വന്ദന ദാസ് ലഹരിക്കടിയമായ ആളുടെ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ടിനി തുറന്നു പറഞ്ഞ കാര്യങ്ങളെ പ്രശംസിച്ച് കൊണ്ട് ഉമ തോമസ് എംഎൽഎയും എഎം ആരിഫ് എംപിയും സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇവരുടെ കുറിപ്പുകൾ ടിനി ടോം തന്റെ അക്കൗണ്ടിൽ പങ്കുവെയ്ക്കുകയും ചെയ്തു. തുടർന്നാണ് കമന്റ് ബോക്സിൽ പല്ലുപോയ നടനെക്കുറിച്ചുള്ള ചോദ്യവുമായി ചിലർ എത്തിയത്. ‘നിങ്ങളുടെ നമ്പർ എനിക്ക് ഇൻബോക്സിൽ അയക്കൂ അത് ഞാൻ എക്‌സൈസിന് നൽകാം അവർ നടന്റെ പേര് നിങ്ങൾക്ക് പറഞ്ഞുതരും’- എന്നായിരുന്നു ഇതിന് മറുപടിയായി ടിനി…

Read More

മലയാളത്തിന്റെ പ്രിയനടൻ ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രം കിംഗ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി മ്യൂസിക്. റെക്കോർഡ് തുകക്കാണ് റൈറ്റ്സ് വിറ്റുപോയത്. ജേക്സ് ബിജോയും ഷാൻ റഹ്മാനുമാണ് ഈ മാസ്സ് ആക്ഷൻ ചിത്രത്തിൻ്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ബിഗ് ബജറ്റിലാണ് കിംഗ് ഓഫ് കൊത്ത ഒരുങ്ങിയിരിക്കുന്നത്. ദുൽഖറിന്റെ ഇതുവരെ കാണാത്ത തീപ്പൊരി സ്റ്റൈലിഷ് ലുക്കിലാണ് കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിലേക്ക് എത്തുന്നത്. കരൈക്കുടിയിൽ അവസാനിച്ച ഷൂട്ടിംഗ് 95 ദിവസങ്ങൾ എടുത്താണ് പൂർത്തിയാക്കിയത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്ത. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം…

Read More

നടൻ ആന്റണി വർഗീസിന് എതിരെ തെറ്റായ ആരോപണങ്ങൾ ഉയർത്തിയതിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂ‍ഡ് ആന്റണി ജോസഫ്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ആൻ്റണി വ‍‍ർഗീസ് എന്ന പെപ്പെയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ജൂ‍‍ഡ് രംഗത്തെത്തിയത്. സിനിമയിൽ അഭിനയിക്കാനായി 10 ലക്ഷം രൂപ പെപ്പെ നിർമാതാവിന്റെ പക്കൽ നിന്ന് വാങ്ങിയെന്നും ആ പണം കൊണ്ട് പെങ്ങളുടെ കല്യാണം നടത്തിയെന്നും ആയിരുന്നു ആരോപണം. ഇതു കൂടാതെ പെപ്പെയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലും ജൂഡ് ആരോപണങ്ങൾ ഉന്നിയിച്ചിരുന്നു. എന്നാൽ, ജൂ‍‍ഡിന്റെ ആരോപണം തള്ളിക്കളഞ്ഞ് തെളിവു നിരത്തി കഴിഞ്ഞദിവസം പെപ്പെ വാർത്താസമ്മേളനം നടത്തിയിരുന്നു. നിർമാതാക്കളുടെ പക്കൽ നിന്ന് വാങ്ങിയ പണം താൻ തിരികെ നൽകിയെന്നും സഹോദരിയുടെ വിവാഹം നടത്തിയത് ആ പണം കൊണ്ടല്ലെന്നും ആയിരുന്നു പെപ്പെ തെളിവു നിരത്തി വ്യക്തമാക്കിയത്. പെപ്പെയുടെ വിശദീകരണത്തിന് പിന്നാലെ പെപ്പെയോട് മാപ്പു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജൂഡ്. പറഞ്ഞതിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞ ടോൺ മാറിപ്പോയി എന്നുമായിരുന്നു…

Read More

തിയറ്റിൽ റിലീസ് ചെയ്ത് ഏഴാം ദിവസം 50 കോടി ക്ലബിൽ ഇടം പിടിച്ച് 2018. സംവിധായകൻ ജൂ‍ഡ് ആന്റണി ജോസഫ് ഒരുക്കിയ ചിത്രം മലയാള സിനിമയുടെ തലവര തന്നെ മാറ്റിയെഴുതി. തിയറ്ററുകളിലേക്ക് ആള് എത്തുന്നില്ലെന്ന പരാതി മാറി. 2018 സിനിമ കാണാൻ തിയറ്ററിലേക്ക് ജനം ഒഴുകിയെത്തി. ബോക്സ് ഓഫീസ് 2018 അടക്കിവാണു. റിലീസ് ചെയ്ത ഏഴാം ദിവസമായ വ്യാഴാഴ്ചയിലെ ആദ്യ കണക്കുകൾ പ്രകാരം കളക്ഷൻ 3.85 കോടി രൂപയാണ്. വ്യാഴാഴ്ചയിലെ മുഴുവൻ കണക്കും ഇതുവരെ പുറത്തു വന്നിട്ടില്ല. ഇതോടെ ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രം 50 കോടി ക്ലബിൽ കടന്നിരിക്കുകയാണ്. ആദ്യവാരം അവസാനിക്കുമ്പോൾ തന്നെ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം. രണ്ടാം വാരം തുടങ്ങുമ്പോൾ തിയറ്റർ അടക്കിവാഴാൻ തയ്യാറെടുക്കുകയാണ് 2018. 2018 സിനിമ കാണാൻ അടുത്ത കാലത്തെങ്ങും കാണാത്ത തിരക്കാണ് തിയറ്ററുകളിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. വാരാന്ത്യത്തിലേതു പോലെ പ്രവർത്തി ദിവസങ്ങളിലും ജനം തിയറ്ററുകളിലേക്ക് ഒഴുകിയെത്തുന്നത് അപൂർവമായ കാഴ്ചയാണ്. ഇതിനു മുമ്പ്…

Read More

ലഹരി പേടിച്ച് മകനെ സിനിമയിലേക്ക് വിടാൻ തനിക്ക് ഭയമാണെന്ന് പറഞ്ഞ നടൻ ടിനി ടോമിന് എതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ രഞ്ജൻ പ്രമോദ്. ഡ്രഗ് യൂസ് അല്ല ഡ്രഗ് അബ്യൂസ് ആണ് ഇവിടുത്തെ പ്രശ്നമെന്ന് ര‍ഞ്ജൻ പ്രമോദ് ആരോപിച്ചു. കൂടാതെ ലഹരി നിയമവിധേയമാക്കണമെന്ന് രഞ്ജൻ പ്രമോദ് പറഞ്ഞത് ഇതിനകം വിവാദമായിരിക്കുകയാണ്. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജൻ പ്രമോദ് വിവാദമായ പ്രസ്താവനകൾ നടത്തിയത്. സിനിമയിലെ ലഹരി ഉപയോഗത്തിന് എതിരെ ചർച്ചകൾ സജീവമാകുന്നതിന് ഇടയിലാണ് രഞ്ജൻ പ്രമോദിന്റെ വിവാദ പരാമർശം. ലഹരി ഉപയോഗിച്ച് പല്ലു പൊടിഞ്ഞു പോയ നടനെക്കുറിച്ച് അറിയാമെന്നും മകനെ അഭിനയിക്കാന്‍ വിടാത്തത് മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ പേടിച്ചാണെന്നും ടിനി ടോം പറഞ്ഞിരുന്നു. എന്നാൽ എല്ലായിടത്തും ഉള്ളതുപോലെയാണ് ലഹരി സിനിമയിലുള്ളതെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു. ടിനി ടോമിന് ലഹരി പേടിച്ച് മകനെ സിനിമയിലേക്ക് വിടാൻ പേടിയാണെങ്കിൽ സ്കൂളിലും വിടാൻ സാധിക്കില്ലെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു. ലഹരിയെ തടയാന്‍ നമ്മള്‍ക്ക് സാധിക്കുന്നില്ല.…

Read More

കേരള ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 2018 എവരിവൺ ഈസ് എ ഹിറോ സിനിമ. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ഉറങ്ങിക്കിടന്ന തിയറ്ററുകളെ ഉണർത്തിയിരിക്കുകയാണ്. ആറര വർഷത്തിന് ശേഷം പുലിമുരുകൻ സിനിമയ്ക്ക് ഒരു എതിരാളി ആയി മാറിയിരിക്കുകയാണ് 2018 എന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച തിയറ്ററുകളിൽ നിന്ന് നാല് കോടിയാണ് ചിത്രം കളക്റ്റ് ചെയ്തത്. ബുധനാഴ്ച 3.98 കോടി രൂപയാണ് കേരളത്തിൽ നിന്ന് കളക്റ്റ് ചെയ്തത്. ഇതോടെ കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് 21.14 കോടി രൂപയാണ്. അതേസമയം, കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന് വമ്പൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. വേൾഡ് വൈഡ് ആയി ചിത്രം ഇതുവരെ 45 കോടി കളക്റ്റ് ചെയ്തു കഴിഞ്ഞു. ഏഴാം ദിവസം ചിത്രം 50 കോടി ക്ലബിൽ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രം ഇങ്ങനെ പ്രദർശനം തുടരുകയാണെങ്കിൽ താമസിയാതെ തന്നെ 100 കോടി ക്ലബിലും എത്തിയേക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. 2018 സിനിമ കാണാൻ…

Read More