Author: Webdesk

ബിഗ് ബോസ് ഹൗസിൽ വീണ്ടും എത്തിയ റോബിൻ രാധാകൃഷ്ണൻ വീണ്ടും പുറത്താക്കപ്പെട്ടു. സംയമനം വിട്ട് പെരുമാറിയതിനെ തുടർന്നാണ് റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയത്. ഏതായാലും രണ്ടാം തവണയും റോബിൻ ബിഗ് ബോസിൽ നിന്ന് പുറത്തായത് ആഘോഷമാക്കിയിരിക്കുകയാണ് സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട്. ബിഗ്ബോസ് ഷോയില്‍ നിന്നും റോബിനെ പുറത്താക്കിയെന്ന് പ്രഖ്യാപിക്കുന്ന വീഡിയോയാണ് ശാലു ആദ്യം പോസ്റ്റ് ചെയ്തത് പിന്നാലെ സെല്‍ഫി വീഡിയോ പോസ്റ്റ് ചെയ്തു. നല്ല ജോലിത്തിരക്കാണെന്ന് ആദ്യം തന്നെ വ്യക്തമാക്കുന്ന ശാലു ഇന്നത്തെ ദിവസം സ്റ്റോറി ഇടാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഇതുപോലൊന്ന് ഇടാന്‍ പറ്റിയെന്ന് വരില്ലെന്ന് പറഞ്ഞാണ് തുടങ്ങുന്നത്. ദൈവമായിട്ട് കൊണ്ട് തന്നതാണ് ഇതെന്നും ഇതാണ് പറയുന്നത് അവനവന്‍ ചെയ്യുന്ന ഉഡായിപ്പുകളൊക്കെ അവനവന് തന്നെ വന്നു ചേരുമെന്നും ശാലു പറയുന്നു. സത്യമായിട്ടും ഞാന്‍ മനസാവാചാ അറിയാത്തൊരു കാര്യത്തിനാണ് എന്നെക്കൊണ്ട് മാപ്പ് പറയിപ്പിച്ചത്. എല്ലാം കള്ളത്തരങ്ങളായിരുന്നു. രണ്ടു പേരും കൂടെ നാടകം കളിക്കുകയായിരുന്നു അതിന്റെ സത്യാവസ്ഥ എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇപ്പോഴും…

Read More

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് സീസൺ 5 പരിപാടിയിൽ നിന്നും റോബിൻ രാധാകൃഷ്ണനെ പുറത്താക്കി. ഇത് രണ്ടാം തവണയാണ് ഒരേ പരിപാടിയിൽ നിന്ന് റോബിൻ രാധാകൃഷ്ണൻ പുറത്താകുന്നത്. ബിഗ് ബോസ് പരിപാടി നടത്താൻ കഴിയില്ലെന്ന് ഹൗസിനുള്ളിൽ വെല്ലുവിളിച്ച റോബിൻ ഹൗസിലെ സാധനങ്ങൾ നശിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടെയാണ് കൺഫഷൻ റൂമിലേക്ക് റോബിനെ വിളിച്ചു വരുത്തിയ ബിഗ് ബോസ് ഇപ്പോൾ തന്നെ റോബിനെ ഷോയിൽ നിന്ന് പുറത്താക്കുകയാണെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥി ആയിരുന്ന റോബിൻ അതിഥിയായാണ് ഇത്തവണ എത്തിയത്. വീക്കിലി ടാസ്ക് ആയ ബിബി ഹോട്ടൽ ടാസ്കിലെ പോയിന്റുകൾ സംബന്ധിച്ച് അഖിൽ മാരാർക്കും ജുനൈസിനും ഇടയിൽ തർക്കം നടന്നിരുന്നു. അഖിൽ തോൾ ഉപയോഗിച്ച് ജുനൈസിനെ തള്ളി. ഇതിനിടെ ഹൗസിൽ നടന്നത് കായികമായ ആക്രമമാണെന്നും അതിനാൽ അഖിലിനെ പുറത്താക്കണമെന്നും റോബിൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തട്ടിക്കയറിയ റോബിൻ തീരുമാനം ഉണ്ടായില്ലെങ്കിൽ ഹൗസിനുള്ളിലെ സാധനങ്ങൾ നശിപ്പിക്കുമെന്ന് വെല്ലുവിളിച്ചു. ഇതിനിടയിൽ…

Read More

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് മോഹൻലാൽ. എന്നാൽ, സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തിൽ പലപ്പോഴും ലളിതമായ നിലപാടുകൾ കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട് താരം. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് നടൻ മനോജ് കെ ജയൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലിയിരിക്കുന്നത്. തന്റെ അച്ഛന്റെ സപ്തതി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ മോഹൻലാൽ തന്നെ അതിശയിപ്പിച്ച് കള‍ഞ്ഞ ഒരു കാര്യമാണ് മനോജ് കെ ജയൻ പങ്കുവെയ്ക്കുന്നത്. സപ്തതി ആഘോഷത്തിന്റെ ഭാഗമായി അച്ഛനെ 70 പേർ പൊന്നാട അണിയിക്കുന്നുണ്ടായിരുന്നു. ഇതിൽ അച്ഛനെ പൊന്നാട അണിയിക്കാനായി ഒരുക്കിയ 70 പേരുടെ ക്യൂവിൽ മോഹൻലാൽ നിന്നു. സാധാരണ മമ്മൂക്കയെയും ലാലേട്ടനെയും പോലുള്ളവർ വരുമ്പോൾ അവർക്ക് സ്പെഷ്യൽ എൻട്രി കൊടുക്കും. അവർ പെട്ടെന്ന് വന്ന് കാര്യം തീർത്ത് പോകാറാണ് പതിവ്. എന്നാൽ താൻ നോക്കുമ്പോൾ ക്യുവിൽ ലാലേട്ടൻ നിൽക്കുന്നു. അദ്ദേഹത്തെ ക്യൂവിൽ നിന്ന് മാറ്റി മുന്നിലേക്ക് കൊണ്ടുവരാനായി ഓടിച്ചെന്നു. ആ…

Read More

അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ മലയാളിയുവത്വത്തിന്റെ മനസിലേക്ക് കുടിയേറിയ പ്രണയനായകൻ ആയിരുന്നു കുഞ്ചാക്കോ ബോബൻ. ചിത്രത്തിൽ ശാലിനി ആയിരുന്നു കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയത്. ചാക്കോച്ചന്റെ ആദ്യചിത്രം തന്നെ ഇൻഡസ്ട്രിയൽ ഹിറ്റ് ആയിരുന്നു. ഇപ്പോൾ നൂറാം ചിത്രം നൂറുകോടി ക്ലബിൽ എത്തിയതിന്റെ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബന്റെ നൂറാം ചിത്രമായ 2018 നൂറു കോടി ക്ലബിൽ എത്തിയപ്പോൾ അജു വർഗീസ് ആണ് ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കമന്റ് ബോക്സിൽ കുഞ്ചാക്കോ ബോബന് നിറയെ ആരാധകരുടെ ആശംസകളാണ്. ആദ്യചിത്രമായ അനിയത്തിപ്രാവിൽ നായികയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും 2018ലെ ചിത്രവും പങ്കുവെച്ച് ആയിരുന്നു കുഞ്ചാക്കോ ബോബന് അഭിനന്ദനം അറിയിച്ചുള്ള അജു വർഗീസിന്റെ പോസ്റ്റ്. ആദ്യകാലങ്ങളിൽ മലയാളസിനിമയിലെ പ്രണയനായകൻ ആയിരുന്നു കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിന് ശേഷം നക്ഷത്രത്താരാട്ട്, നിറം, പ്രേം പൂജാരി, കസ്തൂരിമാൻ, നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ ചോക്ലേറ്റ് ഹിറോ ആയി മാറി ചാക്കോച്ചൻ.…

Read More

വിവാഹമാണ് ജീവിതത്തിലെ വിജയം എന്നാണ് താൻ കരുതിയിരുന്നതെന്ന് തുറന്നു പറയുകയാണ് നടി നവ്യ നായർ. ഒരിക്കലും സിനിമയിലേക്ക് തിരിച്ചു വരുമെന്ന് താൻ കരുതിയിരുന്നില്ലെന്നും സിനിമയിലേക്ക് തിരിച്ചുവരണം എന്നാഗ്രഹിച്ച ആളല്ലെന്നും നവ്യ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നവ്യ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഒരുപാട് സിനിമകൾ ചെയ്ത്, ഇനി മതി എന്ന് തോന്നിയ സമയത്താണ് വിവാഹം ചെയ്യാൻ തീരുമാനിച്ചത്. എല്ലാ ദിവസവും ഇത് തന്നെ ആയിരുന്നല്ലോ ചെയ്തിരുന്നത് ? സിനിമ മതി എന്ന് ഞാനായിട്ട് എടുത്ത തീരുമാനമാണ്, അതുകൊണ്ട് തന്നെ ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല. ഞാൻ വളരെ ഹാപ്പി ആയിട്ടെടുത്ത തീരുമാനം ആയിരുന്നു അഭിനയം നിർത്തുക എന്നത്. അന്നത്തെ സമൂഹവും അത്തരത്തിൽ കണ്ടീഷൻ ചെയ്യപ്പെട്ട ഒന്നായിരുന്നെന്നും നവ്യ പറഞ്ഞു. വിവാഹം കഴിഞ്ഞാൽ സ്ത്രീ കുടുംബജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു നാട്ടുനടപ്പ്. ഒരുപാട് വർഷങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന ചിന്തകളാണ് നാട്ടുനടപ്പ് എന്ന് പറയുന്നത്, കറുപ്പ്, വെളുപ്പ് സ്ത്രീ പുരുഷൻ, സ്ത്രീകളാണ് കുട്ടികളെ നോക്കേണ്ടത്…

Read More

റിലീസിന് മുമ്പേ റെക്കോർഡ് തുകയ്ക്ക് ഒടി ടി അവകാശം വിറ്റ് ചാൾസ് എന്റർപ്രൈസസ് സിനിമ. ചിത്രം ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ആമസോൺ പ്രൈം ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. റിലീസിന് മുമ്പേ സാധാരണയായി സാറ്റലൈറ്റ്, ഒടിടി അവകാശം വിറ്റു പോകാറുള്ളത് വലിയ ചിത്രങ്ങളുടേത് ആണ്. എന്നാൽ അതിനെയെല്ലാം മാറ്റിമറിച്ച് ചാൾസ് എന്റർപ്രൈസസിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ ചിത്രത്തിന്റെ വിതരണാവകാശം റിലയൻസ് എന്റര്‍ടെയിന്റ്‌മെന്റും എപി ഇന്റര്‍നാഷണലും ചേര്‍ന്ന് സ്വന്തമാക്കിയിരുന്നു. ഇത് വലിയ വാർത്തയായിരുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവവഹിച്ചിരിക്കുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. ഉര്‍വ്വശി, ബാലുവര്‍ഗ്ഗീസ്,കലൈയരസന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ഉര്‍വ്വശിക്കു പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി,…

Read More

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനാകുന്ന ചിത്രം അജയന്റെ രണ്ടാംമോഷണം സിനിമയുടെ ടീസർ റിലീസിന് ഒരുങ്ങുന്നു. ബോളിവു‍ഡ് താരം ഹൃതിക് റോഷൻ ആണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുന്നത്. ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം ‘. കരിയറിൽ ആദ്യമായി ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. പൂർണമായും 3 ഡി യിൽ ചിത്രീകരിച്ച സിനിമ 5 ഭാഷകളിലായി പുറത്ത് വരും. ചിത്രത്തിന്റെ ടീസർ നാളെ പുറത്ത് വരും. ബോളിവുഡ് സൂപ്പർ സ്റ്റാർ ഹൃതിക്ക് റോഷനാണ് സോഷ്യൽ മീഡിയയിലൂടെ ടീസർ പുറത്ത് വിടുന്നത്. ഹിന്ദി വേർഷൻ ട്രൈലെർ ആണ് ഹൃതിക് പുറത്ത് വിടുക. അജയന്റെ രണ്ടാം മോഷണം യുജിഎം പ്രൊഡക്‌ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ…

Read More

സിനിമ പരാജയപ്പെട്ടതിനെ തുടർന്ന് വാങ്ങിയ പ്രതിഫലത്തിൽ നിന്ന് കൃത്യം പകുതി നൽകി നടൻ പ്രഭാസ്. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ഇതിനെ തുടർന്നാണ് പ്രഭാസിന്റെ നടപടി. ബാഹുബലി എന്ന സിനിമയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. എന്നാൽ, അതിനു ശേഷം പുറത്തിറങ്ങിയ പ്രഭാസിന്റെ സഹോ എന്ന ചിത്രത്തിനും വിചാരിച്ച വിജയം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാൻ രാധേ ശ്യാം എന്ന പ്രഭാസ് ചിത്രത്തിനും കഴിഞ്ഞില്ല. രാധേ ശ്യാമിന്റെ നഷ്ടം തീർക്കാനാണ് പ്രതിഫലമായി ലഭിച്ച 100 കോടിയിൽ നിന്ന് 50 കോടി പ്രഭാസ് തിരികെ നൽകിയത്. ചിത്രത്തിൽ വിക്രം ആദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തിയത്. 100 കോടി രൂപയായിരുന്നു ഇതിനു പ്രതിഫലമായി പ്രഭാസിന് ലഭിച്ചത്. ഇതിൽ നിന്നാണ് 50 കോടി രൂപ തിരികെ നൽകിയത്. ബോക്സ് ഓഫീസിൽ വലിയ ഹിറ്റ് പ്രതീക്ഷിച്ച് എത്തിയ ചിത്രം പരാജയപ്പെടുകയായിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് രാധേ ശ്യാം സിനിമയുടെ നിർമാതാക്കൾക്ക് 100…

Read More

പ്രേക്ഷകപ്രീതി സ്വന്തമാക്കിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസിന്റെ ഓഫീസിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. ചെന്നൈ, അഡയാർ, ടി നഗർ, കാരപാക്കം എന്നിവിടങ്ങളിലെ കമ്പനിയുടെ ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. പണമിടപാടുമായി ബന്ധപ്പെട്ട പരിശോധനയാണ് നടക്കുന്നത്. പൊന്നിയിൻ സെൽവൻ 1, പൊന്നിയിൻ സെൽവൻ 2 എന്നീ സിനിമകളുടെ നിർമാതാക്കളാണ് ലൈക്ക പ്രൊഡക്ഷൻസ്.

Read More

യുവതാരം നിഖിൽ സിദ്ധാർത്ഥിന്റെ വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന ചിത്രമാണ് സ്പൈ. വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന നാഷണൽ ത്രില്ലർ ചിത്രമാണ് ‘സ്പൈ’. സുഭാഷ്‌ ചന്ദ്ര ബോസിന്റെ ജീവിതത്തിലെ രഹസ്യങ്ങളും മറഞ്ഞിരിക്കുന്ന കഥയും സംസാരിക്കുന്ന ചിത്രമാണ് സ്പൈ. ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സ്പൈയുടെ ടീസർ ലോഞ്ച് ന്യു ഡൽഹി സുഭാഷ് ചന്ദ്ര ബോസ് സ്റ്റാച്യുവിന് സമീപം നടന്നു. പ്രശസ്ത എഡിറ്റർ ഗാരി ബി എച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചരൻതേജ് ഉപ്പലാപ്തി സി ഇ ഒ ആയ ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ കെ രാജശേഖർ റെഡ്ഢിയാണ് നിർമിക്കുന്നത്. ചരിത്ര പ്രധാനമായ ഒരു സംഭവത്തിനാണ് ഡൽഹി കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്. രാജ് പതിൽ മെയ് 15ന് ടീസർ ലോഞ്ച് നടന്നു. ചരിത്രത്തിൽ ആദ്യമായി ഈ വേദിയിൽ വെച്ച് നടക്കുന്ന ആദ്യ ടീസർ ലോഞ്ച് ചടങ്ങ് കൂടിയാണ് ഇത്. ആമസോണും സ്റ്റാർ നെറ്റ് വർക്കും…

Read More