Author: Webdesk

സിനിമയിലേക്കുള്ള രണ്ടാം വരവിൽ ജീവിതം കൂടുതൽ ആഘോഷമാക്കിയ നടിയാണ് മഞ്ജു വാര്യർ. സ്വപ്നങ്ങളെ എല്ലാം സഫലമാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്ന ഈ സൂപ്പർ സ്റ്റാർ സാഹസികതയ്ക്ക് മുതിരുന്നതിന് ഒരു മടിയുമില്ല. കഴിഞ്ഞദിവസം മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആവേശം പകരുന്നത് ആയിരുന്നു. ആഗ്രഹിച്ച് സ്വന്തമാക്കിയ തന്റെ ബൈക്കുമായി നൈറ്റ് റൈഡിന് ഇറങ്ങിയത് ആയിരുന്നു താരം. ഒപ്പം നടൻ സൗബിൻ ഷാഹിറും ഉണ്ടായിരുന്നു. സന്തോഷ് ശിവന്‍റെ ജാക്ക് ആന്‍ഡ് ജിൽ, മഹേഷ് വെട്ടിയാരുടെ വെള്ളരി പട്ടണം എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് എത്തിയിരുന്നു ഇരുവരും. ഓൺ സ്ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിലും തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നതിന് തെളിവാണ് ഈ നൈറ്റ് റൈഡ്. ‘മുഖാമുഖം നില്‍ക്കാത്ത ഭയം എനിക്ക് അതിര്‍ത്തികള്‍ തീര്‍ക്കും. സൗബിന്‍ ഷാഹിറിനും ബിനീഷ് ചന്ദ്രയ്ക്കും നന്ദി, നല്ല സുഹൃത്തുക്കളായും ക്ഷമയുള്ള വഴികാട്ടികളായും നില്‍ക്കുന്നതിന്. കൂള്‍ കക്ഷികളാണ് നിങ്ങള്‍’. ഇങ്ങനെ കുറിച്ചാണ് മഞ്ജു വാര്യർ ചിത്രങ്ങൾ പങ്കുവെച്ചത്. ബൈക്ക്…

Read More

ഷഹദ് നിലമ്പുറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘അനുരാഗം’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘അനുരാഗ സുന്ദരി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലനാണ്. നിരവധി ഹിറ്റ് ഷോട്ട് ഫിലിമുകള്‍ക്കും ആല്‍ബം സോങ്ങുകള്‍ക്കും സംഗീതമൊരുക്കി പ്രശ്‌സതനായ ജോയല്‍ ജോണ്‍സാണ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ടിറ്റോ പി തങ്കച്ചനാണ് ഗാനത്തിനായി വരികള്‍ ഒരുക്കിയത്. നേരത്തെ ചിത്രത്തിന്റെതായി പുറത്തുവന്ന തമിഴ് മെലഡി ഗാനം ‘യെഥുവോ ഒണ്‍ട്ര്’ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരുന്നു. https://www.youtube.com/watch?v=oMupLmuPuj8 അടുത്ത മാസം അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വ്യതസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ സഞ്ചാരം. അനുരാഗം സിനിമയുടെ രചന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിന്‍ ജോസിന്റേതാണ്. ഗൗതം വാസുദേവ മേനോന്‍, ജോണി ആന്റണി, ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെന, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലക്ഷ്മി നാഥ് ക്രിയേഷന്‍സ് സത്യം സിനിമാസ് എന്നി ബാനറുകളില്‍…

Read More

സിനിമ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ നിഖില വിമൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. അയൽ വാശി എന്ന സിനിമയാണ് നിഖിലയുടേതായി അവസാനമായി പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ. സിനിമയിൽ വിവാഹം ഒരു വിഷയമാണ്. അതുകൊണ്ട് തന്നെ സ്വന്തം നാട്ടിലെ വിവാഹത്തെക്കുറിച്ച് ഓർത്തെടുക്കാൻ അവതാരക ചോദിച്ചപ്പോഴാണ് നിഖില തന്റെ നാട്ടില മുസ്ലിം കല്യാണങ്ങളെക്കുറിച്ച് പറഞ്ഞത്. മുസ്ലിം വിവാഹങ്ങളിൽ സ്ത്രീകൾക്ക് അടുക്കളഭാഗത്ത് ഇരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഇപ്പോഴും ഉണ്ടെന്നായിരുന്നു നിഖില പറഞ്ഞത്. ‘നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയും ഒക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല’ – നിഖില പറഞ്ഞു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ പ്രതിഷേധങ്ങൾ ഉയരുമ്പോഴാണ് ഷുക്കൂർ വക്കീൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്…

Read More

ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും അച്ഛൻ അന്തരിച്ചു. ഓടക്കുഴൽ വാദകൻ കൂടിയായ അദ്ദേഹം ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 60 വയസ് ആയിരുന്നു. കഴിഞ്ഞദിവസം സ്ട്രോക്ക് വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അമൃത തന്നെയാണ് പിതാവിന്റെ മരണവിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ‘ഞങ്ങടെ പൊചന്നച്ഛൻ ഇനി ഭഗവാന്റെ കൂടെ’ എന്ന് കുറിച്ച് എല്ലാവരും ഒരുമിച്ചുള്ള ഒരു കുടുംബചിത്രം പങ്കുവെച്ചാണ് അച്ഛന്റെ മരണവിവരം അമൃത അറിയിച്ചത്. ലൈല സുരേഷ് ആണ് സുരേഷിന്റെ ഭാര്യ. അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവർ മക്കളാണ്. പിതാവിനെ നഷ്ടപ്പെട്ട അമൃതയ്ക്കും കുടുംബത്തിനും താങ്ങായി ഗോപി സുന്ദർ മുഴുവൻ സമയവും ചക്കരപ്പറമ്പിലുള്ള വീട്ടിൽ ഉണ്ടായിരുന്നു. രണ്ടു മതത്തിൽപ്പെട്ടവർ വിവാഹിതരായി ആ ദാമ്പത്യം സന്തോഷകരമായ 35 വർഷങ്ങൾ പൂർത്തിയാക്കുമ്പോഴാണ് ലൈലയോട് വിട പറഞ്ഞ് സുരേഷ് യാത്രയാകുന്നത്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ അമൃത എത്തിയപ്പോൾ മുതൽ കണ്ടു തുടങ്ങിയതാണ് അമൃതയുടെ മാതാപിതാക്കളെയും. ഓടക്കുഴൽ വിദ്വാനായ അദ്ദേഹം…

Read More

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ സഹോദരിപുത്രനും നടനുമായ അഷ്കർ സൗദാൻ. പുതിയ സിനിമയുടെ തിരക്കിലാണ് അഷ്കർ സൗദാൻ. കഴിഞ്ഞയിടെ അഷ്കർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മമ്മൂട്ടിയോട് സാമ്യമുള്ള രൂപവും ശബ്ദവുമാണ് അഷ്കറിനെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാക്കിയത്. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണത്തിന് വിധേയനായി കൊണ്ടിരിക്കുകയാണ് അഷ്കർ. നോമ്പുകാലത്ത് വിഷു സദ്യ കഴിച്ചതിനാണ് അഷ്കറിന് എതിരെ സൈബർ അറ്റാക്ക് നടക്കുന്നത്. വിഷുദിനത്തിൽ അഷ്കർ ഒരു മാധ്യമത്തിന് അഭിമുഖം നൽകിയിരുന്നു. വിഷു ദിനത്തിൽ ആയിരുന്നു ഈ അഭിമുഖം. ഈ അഭിമുഖത്തിൽ അഷ്കറും നടിയായ ഹന്നയും ഒരുമിച്ചിരുന്ന് സദ്യ കഴിച്ചിരുന്നു. ഇതാണ് വിവാദമായത്. ഇപ്പോൾ ഇതിന്റെ പേരിൽ വലിയ സൈബർ അറ്റാക്ക് നേരിടുകയാണ് അഷ്കർ സൗദാൻ. നോമ്പ് സമയത്ത് ഭക്ഷണം കഴിച്ചത് മോശമായി പോയെന്നാണ് വിമർശകരുടെ പക്ഷം. മോശം വാക്കുകൾ ചേർത്ത് അഷ്കറിനെ സോഷ്യൽ മീഡിയയിൽ അഭിസംബോധന ചെയ്ത ഇവർ അഷ്കറിന്റെ സിനിമ കാണില്ലെന്നും പറയുന്നു. അതേസമയം, മമ്മൂട്ടി നോമ്പ്…

Read More

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായ വ്യക്തിയാണ് അഷ്കർ സൗദാൻ. നടൻ മമ്മൂട്ടിയുടെ സഹോദരിയുടെ പുത്രനാണ് അഷ്കർ സൗദാൻ. മമ്മൂട്ടിയുടേതിന് സമാനമായ രൂപവും ശബ്ദവും ആണ് കുറഞ്ഞ സമയത്തിനുള്ളിൽ അഷ്കർ സൗദാൻ സോഷ്യൽമീഡിയയിൽ വൈറലാകാൻ കാരണമായത്. അതേസമയം, തന്റെ പ്രിയപ്പെട്ട അമ്മാവൻ മമ്മൂട്ടിയെക്കുറിച്ചും കസിൻ ദുൽഖർ സൽമാനെക്കുറിച്ചും അഷ്കർ പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. തന്റെ സഹോദരൻ ഇത്രയും വലിയ സ്റ്റാർ ആയി നിൽക്കുന്നത് തനിക്ക് അഭിമാനമാണെന്നും എന്നാൽ അമ്മാവനെ തന്നെയാണ് താൻ നോക്കു കാണുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണ് അഷ്കർ സൗദാൻ. കഴിഞ്ഞയിടെ മൂവിമാൻ ബ്രോഡ്കാസ്റ്റിനോട് സംസാരിക്കവെയാണ് അഷ്കർ ഇക്കാര്യങ്ങൾ പറഞ്ഞത്. ‘ദുൽഖർ പാൻ ഇന്ത്യൻ സ്റ്റാറായിരിക്കുന്നത് അഭിമാനകരമാണ്. അനിയൻ ഇത്ര വലിയ സ്റ്റാറായി നിൽക്കുന്നത് സന്തോഷകരമാണ്. എന്നാൽ നോക്കിക്കാണുന്നത് എപ്പോഴും അമ്മാവനെ ആയിരിക്കും.’ – അഷ്കർ സൗദാൻ പറഞ്ഞു. കുഞ്ഞുനാളിൽ അദ്ദേഹത്തെ കണ്ടാണ് വളർന്നതെന്നും അദ്ദേഹത്തെ കണ്ടാണ് ഓരോന്ന് പഠിക്കുന്നതെന്നും മമ്മൂട്ടിയെക്കുറിച്ച് അഷ്കർ പറഞ്ഞു. കുടുംബം കൊണ്ടുപോകുന്നത് എങ്ങനെയാണ്,…

Read More

ജീവിതത്തിൽ ആദ്യമായി ശബരിമലയിൽ ദർശനം നടത്തി നടി പാർവതി. ഭർത്താവ് ജയറാമിന് ഒപ്പമാണ് പാർവതി സന്നിധാനത്ത് എത്തി ദർശനം നടത്തിയത്. ജയറാം പതിവായി ശബരിമലയിൽ എത്തി ദർശനം നടത്താറുണ്ടെങ്കിലും ഇത് ആദ്യമായാണ് പാർവതി അയ്യപ്പ ദർശനത്തിന് എത്തുന്നത്. മണ്ഡല – മകരവിളക്ക് കാലം പോലെ വിഷു നാളുകളിലും ശബരിമല സന്നിധാനത്ത് നട തുറക്കാറുണ്ട്. ഇത്തവണയും നിരവധി ഭക്തരാണ് അയ്യപ്പദർശനം തേടി എത്തിയത്. വിഷു ഉത്സവം പൂർത്തിയാക്കി 19 ന് രാത്രി ഹരിവരാസനം പാടി നട അടക്കും. മാസപൂജകൾക്കും മണ്ഡല മകരവിളക്ക് കാലത്തും ജയറാം ശബരിമലയിൽ അയ്യപ്പദർശനം തേടി എത്താറുണ്ട്. എന്നാൽ ജീവിതത്തിൽ ആദ്യമായാണ് പാർവതി അയ്യപ്പദർശനം തേടി ശബരിമലയിൽ എത്തുന്നത്. തമിഴ് നടൻ യോഗി ബാബുവും നടിയും നിർമ്മാതാവുമായ മേനകയും സന്നിധാനത്ത് ഇത്തവണ വിഷുക്കണി ദർശനത്തിന് എത്തിയിരുന്നു. ജയറാം തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സ്വാമി ശരണം എന്ന അടിക്കുറിപ്പോടെയാണ് ജയറാം പാർവതിക്കൊപ്പം അയ്യപ്പസന്നിധിയിൽ നിൽക്കുന്നതിന്റെ ചിത്രം പങ്കുവെച്ചത്. കറുപ്പ്…

Read More

നമുക്ക് പ്രിയപ്പെട്ട യുവനായികമാരിൽ ഒരാളാണ് നിഖില വിമൽ. ചെറിയ കാലം കൊണ്ട് താൻ ചെയ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി സ്വന്തമാക്കിയ താരമാണ് നിഖില. ഒപ്പം ഓരോ വിഷയത്തിലും തന്റേതായ നിലപാടുകൾ തുറന്നു പറയാനുള്ള ധൈര്യവും ചങ്കൂറ്റവും നിഖില കാണിക്കാറുണ്ട്. അയൽവാശി ആണ് നിഖിലയുടേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ഈദ് ദിനത്തിൽ അയൽവാശി തിയറ്ററുകളിലേക്ക് എത്തും. സിനിമയുടെ റിലീസിന് മുമ്പായി പ്രമോഷൻ തിരക്കിലാണ് താരങ്ങൾ. അത്തരമൊരു പ്രമോഷനിൽ നിഖില പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളെക്കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുസ്ലിം വിവാഹങ്ങളിൽ സ്ത്രീകൾക്ക് അടുക്കളഭാഗത്ത് ഇരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഇപ്പോഴും ഉണ്ടെന്നാണ് നിഖില പറയുന്നത്. ‘നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയും ഒക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍…

Read More

പ്രിയപ്പെട്ട സഹോദരിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ സഹോദരിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച ദുൽഖർ അതിലളിതമായ ഒരു കുറിപ്പിലൂടെയാണ് പിറന്നാൾ ആശംസകൾ നേർന്നത്. സഹോദരി സുറുമിയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. സഹോദരിയുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ദുൽഖർ പങ്കുവെച്ചത്. ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ ഏറ്റവും ലളിതമാണെന്നും നാമെല്ലാവരും ഒരുമിച്ച് ചെലവഴിക്കുന്ന സമയത്തേക്കാൾ ലളിതമല്ല മറ്റൊന്നുമെന്നും കുറിക്കുകയാണ് ദുൽ‍ഖർ സൽമാൻ. ഈ വർഷമെങ്കിലും ഒരുമിച്ച് ഒരുപാട് യാത്രകൾ പോകാനും സമയം ചെലവിടാനും കഴിയട്ടെ എന്ന് കുറിക്കുന്നു ദുൽഖ‍ർ. ദുൽഖറിന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ‘എന്റെ പ്രിയപ്പെട്ട ഇത്തയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകൾ നേരുന്നു. ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ ഏറ്റവും ലളിതമാണ്. നമ്മളെല്ലാവരും ഒരുമിച്ച് ചെലവഴിക്കുന്ന സമയത്തേക്കാൾ ലളിതമായ മറ്റൊന്നില്ല. ജോലി കാരണവും വിവിധ നഗരങ്ങളിലായതും ഇത് കൂടുതൽ ബുദ്ധിമുട്ടാക്കുകയാണെന്ന് എനിക്കറിയാം. സഹോദരങ്ങളുടെ പഴങ്കഥ. ഈ വരുന്ന വർഷം നമുക്കെല്ലാവർക്കും ഒരുമിച്ച്…

Read More

വളരെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആനയെ കാണാൻ എത്തുന്ന നടി പേടിച്ച് പേടിച്ച് ആനക്കരികിലേക്ക് പോകുന്നതും പാപ്പാൻ ആനത്തോട്ടി കൊണ്ട് തോണ്ടുമ്പോൾ ഞെട്ടുന്നതുമാണ് വീഡിയോ. മറ്റാരുമല്ല, കളളനും ഭഗവതിയും എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ബംഗാളി നടി മോക്ഷയാണ് വീ‍ഡിയോയിൽ. ഭഗവതിക്ക് ആനയെ ഇത്ര പേടിയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയത് ആയിരുന്നു മോക്ഷ. ദർശനം കഴിഞ്ഞ് മടങ്ങുന്ന സമയത്താണ് മോക്ഷ ആനയെ കണ്ടത്. അപ്പോൾ ആനയ്ക്ക് അടുത്തു നിന്ന് ഫോട്ടോ എടുക്കണമെന്നുള്ള ആഗ്രഹം മോക്ഷ വെളിപ്പെടുത്തുകയായിരുന്നു. ആനയോടുള്ള പേടി കാരണം അൽപം മാറിനിന്ന് ആയിരുന്നു മോക്ഷ ഫോട്ടോ എടുക്കുന്നതിനായി പോസ് ചെയ്തത്. ഇതിനിടയിൽ തോട്ടി കൊണ്ട് ആന പാപ്പാൻ മോക്ഷയെ തോണ്ടി വിളിച്ചത് നടിയിൽ ഞെട്ടലും കണ്ടു നിന്നവരിൽ ചിരിയും പടർത്തി. ആനയുടെ അടുത്തു വന്നുനിന്ന് ഫോട്ടോ എടുത്തുകൊള്ളൂ എന്ന് പറയാനാണ് പാപ്പാൻ തട്ടി വിളിച്ചത്. ഏതായാലും…

Read More