Author: Webdesk

വിഷു റിലീസ് ആയി തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമായ അടി ഗംഭീര റിപ്പോർട്ടുകൾ സ്വന്തമാക്കി പ്രദർശനം തുടരുന്നു. ഒരു സിനിമ എന്നതിന് അപ്പുറത്തേക്ക് സാമൂഹ്യപ്രസക്തമായ പല വിഷയങ്ങളും ചിത്രം കൈകാര്യം ചെയ്യുന്നു എന്നത് തന്നെയാണ് അടിയുടെ പ്രത്യേകത. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഹാന കൃഷ്ണ നായികയായി എത്തിയ ചിത്രം കൂടിയാണ് അടി. നായികയായി എത്തിയ അഹാന തന്റെ വേഷം ഗംഭീരമാക്കി. സിനിമയുടെ ത്രെഡ് പ്രധാനമായും പ്രായത്തിന്റെ അപക്വത മൂലമുണ്ടാകുന്ന ചില ഈഗോ പ്രശ്നങ്ങളും അതിനെ തുടർന്ന് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ്. നൂറിലധികം യഥാർത്ഥ സംഭവങ്ങളിൽ നിന്നാണ് ചിത്രത്തിന്റെ കഥാതന്തു രൂപപ്പെട്ടതെന്ന് ചിത്രത്തിന്റെ തുടക്കത്തിൽ എഴുതി കാണിക്കുന്നുണ്ട്. പ്രവാസിയായ സജീവ്, ഗീതികയ്ക്കൊപ്പം വിവാഹജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. വിവാഹദിനത്തിൽ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഇരുവർക്കും മോശം അനുഭവമുണ്ടാകുന്നു. അതാണ് കഥാതന്തു. അന്നുണ്ടായ സംഭവത്തെ സജീവിനൊപ്പം ഗീതിക കൂടി ചേർന്ന് പരിഹരിക്കാൻ ശ്രമിക്കുന്നതാണ് സിനിമ പറയുന്നത്. ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം…

Read More

സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, ലിജോ മോള്‍, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന’അയല്‍വാശി’എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ഇദ് റിലീസായി എത്തുന്ന ചിത്രം തമാശയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമയാണ്. നവാഗതനായ ഇര്‍ഷാദ് പരാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. https://www.youtube.com/watch?v=KcKt1T3WaKg നസ്ലീന്‍, വിജയരാഘവന്‍, ഗോകുലന്‍, ജഗദീഷ്, സ്വാതി ദാസ് പ്രഭു, കോട്ടയം നസീര്‍, അഖില ഭാര്‍ഗവന്‍, പാര്‍വ്വതി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും ലോക്കല്‍ അജണ്ടയുടെയും ബാനറില്‍ ആഷിഖ് ഉസ്മാനും തല്ലുമാലയുടെ രചയിതാവുമായ മുഹ്‌സിന്‍ പെരാരിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സജിത്ത് പുരുഷന്‍, സിദ്ദിഖ് ഹൈദര്‍, ആഷിഖ് എസ്, സുധര്‍മന്‍ വള്ളികുന്ന്, എന്‍.എം ബാദുഷ, വിക്കി, കിഷന്‍, എം.ആര്‍ രാജാകൃഷ്ണന്‍, റോണെക്‌സ് സേവ്യര്‍, മഷര്‍ ഹംസ, നഹാസ് നാസര്‍, ഓസ്റ്റിന്‍ ഡാന്‍, രോഹിത് കെ സുരേഷ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Read More

ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം ജോജു നിരസിച്ചതിനെ തുടര്‍ന്നാണ് തനിക്ക് ലഭിച്ചതെന്ന് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. ജോജു അവതരിപ്പിച്ച മിനി എന്ന കഥാപാത്രം ചെയ്യേണ്ടിയിരുന്നത് താനായിരുന്നു. ഇത് പിന്നീട് മാറ്റിയെടുക്കുകയായിരുന്നുവെന്നും സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു. ആക്ഷന്‍ ഹീറോ ബിജു ചെയ്യുന്നതിന് മുന്‍പേ കോമഡി വിട്ട് ക്യാരക്ടര്‍ റോള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു. എന്നാല്‍ ആ സമയത്ത് അതിന് സാധിച്ചില്ല. തേടി വന്നതെല്ലാം കോമഡി റോളുകളായിരുന്നു. തന്റെ ആഗ്രഹത്തെക്കുറിച്ച് പലരോടും സംസാരിച്ചിരുന്നുവെന്നും സുരാജ് പറഞ്ഞു. എബ്രിഡ് ഷൈന്റെ 1983 താന്‍ കണ്ടിരുന്നു. അത് തനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അടുത്ത പടത്തില്‍ അവസരം നല്‍കണമെന്ന് എബ്രിഡിനോട് അങ്ങോട്ട് ആവശ്യപ്പെടുകയാണ് ചെയ്തത്. പുതിയ ചിത്രം ചെയ്യുമ്പോള്‍ അവസരം നല്‍കാമെന്നും പറഞ്ഞു. അങ്ങനെ ആക്ഷന്‍ ഹിറോ ബിജുവിലേക്ക് എത്തി. ജോജു അവതരിപ്പിച്ച മിനി എന്ന കഥാപാത്രമായിരുന്നു തനിക്കായി നിശ്ചയിച്ചിരുന്നത്. ജോജുവിന് താന്‍ അവതരിപ്പിച്ച പവിത്രന്‍ എന്ന കഥാപാത്രവും പറഞ്ഞുവച്ചിരുന്നു. എന്നാല്‍ പവിത്രനെ അവതരിപ്പിക്കാന്‍ ജോജു തയ്യാറായില്ല.…

Read More

അപകടത്തില്‍ സംസാരശേഷി നഷ്ടപ്പെട്ട തനിക്ക് സഹായകമായത് നാഗചൈതന്യയുടെ ചിത്രമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍. നാഗചൈതന്യയുടെ തഡാഖ എന്ന സിനിമ തന്നെ മസ്തിഷ്‌കാഘാതത്തില്‍ നിന്ന് കരകയറാന്‍ സഹായിച്ചു എന്നാണ് പൊലീസ് പറയുന്നത്. തനിക്ക് തഡാഖ എന്ന സിനിമ ഒരുപാടിഷ്ടമാണെന്നും അത് തനിക്ക് ഏറെ പ്രചോദനമുണ്ടാക്കിയെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. തഡാഖയില്‍ സുനില്‍ എന്ന കഥാപാത്രം പൊലീസ് ഓഫീസറാണ്. ചിത്രത്തിലെ വില്ലന്മാര്‍ അയാളെ മര്‍ദിക്കുന്നു. അതിനുശേഷം അയാള്‍ ഭയരഹിതനാകുന്നു. സിനിമയിലെ ആ ഭാഗം തനിക്ക് വളരെ ഇഷ്ടമാണ്. ഒരു വര്‍ഷം മുമ്പ് ബൈക്ക് അപകടത്തില്‍ പെട്ട് തലച്ചോറില്‍ രക്തം കട്ടപിടിച്ച് തനിക്ക് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. ആ സിനിമ തനിക്ക് പ്രചോദനമായി. തനിക്ക് ഇപ്പോള്‍ കുറച്ച് സംസാരിക്കാന്‍ കഴിയും. നിങ്ങള്‍ കാരണം മാത്രമാണ് ഇന്ന് തന്റെ ആരോഗ്യം മെച്ചപ്പെട്ടതാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, നാഗചൈതന്യ നായകനാകുന്ന കസ്റ്റഡി മെയ് 12ന് തീയറ്ററുകളിലെത്തും. വെങ്കട് പ്രഭുവാണ് സംവിധാനം. കീര്‍ത്തി ഷെട്ടി, അരവിന്ദ് സ്വാമി, പ്രിയാമണി, ശരത് കുമാര്‍,…

Read More

ആരാധകർക്ക് വിഷു കൈനീട്ടവുമായി മോഹൻലാൽ. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മോഹൻലാലിന്റെ തന്നെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ പോസ്റ്റർ ആരാധകർ ഏറ്റെടുത്തു. ഇത് കലക്കുമെന്നാണ് ആരാധ‍കർ ഒറ്റ സ്വരത്തിൽ പറയുന്നത്. ഒരു യോദ്ധാവിന്‍റെ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാൽ. കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ ഉള്ളത്. ഇപ്പോൾ കാത്തിരിപ്പിന് ഒരു മുഖമുണ്ട് എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. ഈ സിനിമയ്ക്കു വേണ്ടിയുള്ള യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന് കൂടി കുറിച്ചാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. രാജസ്ഥാനിലെ ജയ് സാൽമീറിൽ ആയിരുന്നു മലൈക്കോട്ടെ വാലിബന്റെ ഷൂട്ടിംഗ്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം…

Read More

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ തന്റെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച താരമാണ് മഞ്ജു. സിനിമക്ക് പുറത്തും മഞ്ജു വാര്യർ ശ്രദ്ധേയയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് മഞ്ജു വാര്യരുടെ ഒരു വീ‍ഡിയോയാണ്. മഞ്ജു സഞ്ചരിക്കുന്ന കാറിന് പിന്നാലെ ഒരു പെൺകുട്ടി ഓടുന്നതാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഒരു കട ഉദ്ഘാടനത്തിന് മഞ്ജു വാര്യർ ഏരൂർ എത്തിയപ്പോൾ ആയിരുന്നു സംഭവം ഉണ്ടായത്. തിരക്കേറിയ ഒരു റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മഞ്ജുവിന്റെ കാറിന് പിന്നാലെ ഒരു പെൺകുട്ടി ഓടുകയായിരുന്നു. പരിപാടിക്ക് എത്തിയ മഞ്ജു വാര്യർ ആരാധകർക്ക് ഒപ്പം സെൽഫി എടുക്കുകയും അവരോട് വിശേഷം ആരായുകയും ചെയ്തിരുന്നു. അതിനു ശേഷം വണ്ടിയിൽ കയറി മഞ്ജു വാര്യർ യാത്ര തുടങ്ങിയപ്പോൾ ഒരു പെൺകുട്ടി ഓടിയെത്തുകയായിരുന്നു. പെൺകുട്ടി ഓടി വരുന്നതു കണ്ട് മഞ്ജു വാര്യർ വണ്ടി നിർത്തി. എന്നാൽ, റോഡ് ബ്ലോക്ക് ആകുന്നതിനാൽ പെട്ടെന്ന് വണ്ടി എടുത്തു. പക്ഷേ പെൺകുട്ടി വീണ്ടും പുറകെ…

Read More

സിനിമാപ്രേമികൾ വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലസി ആണ്. ഒന്നും രണ്ടും വർഷങ്ങളല്ല, കഴിഞ്ഞ നീണ്ട 14 വർഷങ്ങളാണ് ബ്ലസി ആടുജീവിതത്തിനു വേണ്ടി മാറ്റിവെച്ചത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഒരു ട്രയിലർ പുറത്തിറങ്ങിയിരുന്നു. ഫെസ്റ്റിവലുകൾക്കായി ഒരുക്കിയ ട്രയിലർ ആയിരുന്നു പുറത്തിറക്കിയത്. വലിയ സ്വീകരണമായിരുന്നു ആ ട്രയിലറിന് ലഭിച്ചത്. ആടുജീവിതം സിനിമയ്ക്കു വേണ്ടി നടൻ പൃഥ്വിരാജ് നടത്തിയ ശ്രമങ്ങളും മാറ്റങ്ങളും വലിയ ചർച്ച ആയിരുന്നു. എന്നാൽ, സംവിധായകൻ ബ്ലസി ഈ സിനിമയ്ക്കു വേണ്ടി നടത്തിയ ത്യാഗങ്ങൾ വെച്ച് നോക്കുകയാണെങ്കിൽ അത്രയൊന്നും താൻ ചെയ്തിട്ടില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഇതിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാകുകയാണ്. ആടുജീവിതം കാരണമാണ് തന്റെ കഴിഞ്ഞ കുറച്ച് വർഷത്തെ ജീവതം ഡിസൈൻ ചെയ്യപ്പെട്ടിരുന്നതെന്ന് പറയുകയാണ് പൃഥ്വിരാജ്. ‘ആടുജീവിതം വർഷത്തിന്റെ ഒരു സമയം മാത്രമേ ചിത്രീകരിക്കാൻ പറ്റുകയുള്ളു. കാരണം, മരുഭൂമിയിലെ കാലാവസ്ഥ അനുസരിച്ചാണത്. എല്ലാ വർഷവും ആ സമയമാകുന്നതിന് കുറച്ച്…

Read More

സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരുള്ള വ്യക്തിയാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ലുക്കും ശബ്ദവും കൊണ്ട് ശ്രദ്ധ നേടുകയാണ് മമ്മൂട്ടിയുടെ സഹോദരീപുത്രന്‍ അഷ്‌കര്‍ സൗദാന്‍. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎന്‍എ’എന്ന ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഷ്‌കര്‍ സൗദാനാണ്. ചിത്രത്തിന്റെ പൂജാവേളയില്‍ അഷ്‌കന്റെ ഒരു വിഡിയോ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇത് വൈറലായതോടെ അഷ്‌കറിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മമ്മൂട്ടിയുടെ അതേ ലുക്കും ശബ്ദവുമാണ് അഷ്‌കറിനെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. മമ്മൂട്ടിയോട് സാദൃശ്യപ്പെടുത്തുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്ന് അഷ്‌കര്‍ പറയുന്നു. ഡിഎന്‍എയില്‍ അഭിനയിക്കുന്നതിന് മുന്‍പ് അമ്മാവനെ പോയി കണ്ടിരുന്നു. അനുഗ്രഹം ചോദിച്ചു. അപ്പോള്‍ ഡിഎന്‍എയുടെ അര്‍ത്ഥമെന്താണെന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. ഒരു നിമിഷം താന്‍ പകച്ചുപോയി. എന്ത് പറയണമെന്ന് തനിക്ക് അറിയില്ലായിരുന്നു. ഡിഒാക്‌സിറൈബോന്യൂക്ലിക് ആസിഡ് എന്ന് അദ്ദേഹം പറഞ്ഞുതന്നു. അത് താന്‍ മരണം വരെയും മറക്കില്ലെന്നും അഷ്‌കര്‍ പറയുന്നു. അമ്മാവന്‍ അഭിനയിച്ച കോട്ടയം കുഞ്ഞച്ചന്‍ വീട്ടില്‍ നിന്ന് ഒളിച്ചുപോയി…

Read More

ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും ഒന്നിച്ചെത്തുന്ന അടി നാളെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അടി’. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ നിര്‍മാണം. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. View this post on Instagram A post shared by Dulquer Salmaan (@dqsalmaan) ‘ഏറെ സ്‌നേഹം നിറച്ച് ഞങ്ങള്‍ ഒരുക്കിയ അടി നാളെ തീയറ്ററുകളില്‍ എത്തുകയാണ്. എനിക്ക് ഒത്തിരി പ്രിയപ്പെട്ടവരായ നടീനടന്മാരും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഒരുക്കിയ ഒരു മനോഹര ചിത്രമാണിത്. കോവിഡ് മൂലം നിരവധി പ്രതിസന്ധികള്‍ നേരിട്ടെങ്കിലും തീയറ്ററുകളില്‍ തന്നെ ഈ ചിത്രം എത്തിക്കുവാന്‍ ഞങ്ങള്‍ അഹോരാത്രം അധ്വാനിച്ചിട്ടുണ്ട്. ഞങ്ങള്‍ അപ്പോള്‍ നാളെ എത്തുകയാണ്. സുഹൃത്തുക്കള്‍ക്കും കുടുംബത്തോടും ഒപ്പം ചിത്രം കണ്ട് അഭിപ്രായം ഞങ്ങളെ അറിയിക്കുക. എന്റെ സിനിമകള്‍ നിര്‍മ്മിക്കുക എന്നത് പോലെ…

Read More

ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും ഒന്നിച്ചെത്തുന്ന ചിത്രമാണ് അടി. റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രത്തില്‍ അഹാനയുടെ പ്രകടനത്തെക്കുറിച്ച് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ അഹാനയുടെ പ്രകടനം ഞെട്ടിച്ചുവെന്ന് ഗോവിന്ദ് വസന്ത പറഞ്ഞു. താന്‍ മുന്‍പ് അഹാനയുടെ ഫാന്‍ ആയിരുന്നില്ല. എന്നാല്‍ ഈ സിനിമയിലെ പ്രകടനം അഹാനയുടെ കരിയര്‍ ബെസ്റ്റ് ആണെന്നും ഗോവിന്ദ് വസന്ത പറഞ്ഞു. ‘അടി’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗോവിന്ദ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് അടി നിര്‍മിക്കുന്നത്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകന്‍’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ നിര്‍മിച്ച ചിത്രം കൂടിയാണ് ‘അടി’. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അടി’. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. . അടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്, നിര്‍മ്മാണം : ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, സംഗീത…

Read More