Author: Webdesk

മലയാളികൾ നെഞ്ചോട് ചേർത്തു നിർത്തിയ നടനായിരുന്നു കുതിരവട്ടം പപ്പു. എത്രയെത്ര സിനിമകളിൽ അദ്ദേഹം പ്രേക്ഷകരെ രസിപ്പിച്ചിരിക്കുന്നു. അഭിനയത്തോട് അടങ്ങാത്ത ആവേശം ഉണ്ടായിരുന്ന അച്ഛനെക്കുറിച്ച് ഓർത്തെടുക്കുകയാണ് മകൻ ബിനു പപ്പു. അവസാന നാളുകളിൽ അത്രമേൽ സുഖമില്ലാതായിട്ടും അഭിനയിക്കാൻ ആഗ്രഹിച്ച അച്ഛനെക്കുറിച്ചും സുഖമില്ലാത്ത അച്ഛനെ സ്വന്തം കാറിൽ കൊണ്ടു പോകുമായിരുന്ന മമ്മൂട്ടിയെക്കുറിച്ചും ഓർത്തെടുക്കുകയാണ് ബിനു പപ്പു. പോപ്പർസ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യം ബിനു പപ്പു പറഞ്ഞത്. കുതിരവട്ടം പപ്പു അവസാന നാളുകളിൽ അഭിനയിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു പല്ലാവൂർ ദേവനാരായണൻ. നടക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്ന സമയത്താണ് പല്ലാവൂർ ദേവനാരായണൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്നീ സിനിമകളിൽ അഭിനയിച്ചത്. പല്ലാവൂർ ദേവനാരായണനിൽ അഭിനയിക്കുമ്പോൾ മമ്മൂക്ക സ്വന്തം വണ്ടിയിലെത്തി ആയിരുന്നു അച്ഛനെ സെറ്റിലേക്ക് കൂട്ടിക്കൊണ്ട് പോകുക. ഷൂട്ടിംഗ് കഴിയുമ്പോൾ അച്ഛനെ തിരികെ എത്തിച്ചിരുന്നതും മമ്മൂക്ക ആയിരുന്നെന്നും ബിനു പപ്പു പറഞ്ഞു. ഒരാൾ എങ്ങനെയാണ് നൂറു ശതമാനം ഡെഡിക്കേറ്റഡ് ആകുക എന്നതിന് ഉദാഹരണമായിരുന്നു…

Read More

യുവതാരങ്ങളെ അണിനിരത്തി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്‌സിന്റെ വിജയാഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍. പ്രിയദര്‍ശന്റെ അസാന്നിധ്യത്തില്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പം കേക്ക് മുറി്ച്ചാണ് മോഹന്‍ലാല്‍ വിജയാഘോഷത്തില്‍ പങ്കെടുത്തത്. ചിത്രം നന്നായിട്ടുണ്ടെന്ന് അറിഞ്ഞെന്നും അതില്‍ വലിയ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ‘ആ സിനിമയെപ്പറ്റി കേട്ടു. വളരെ നന്നായിട്ടുണ്ടെന്ന് അറിഞ്ഞു. വലിയ സന്തോഷം. അതിലുള്ള എല്ലാവര്‍ക്കും, അഭിനയിച്ച എല്ലാവര്‍ക്കും ആശംസകള്‍ പറയുന്നു. പ്രിയന്റെ അഭാവത്തില്‍ ചിത്രത്തിന്റെ വിജയം ഞാന്‍ ആഘോഷിക്കുകയാണ്’, മോഹന്‍ലാല്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ ആറിനാണ് കൊറോണ പേപ്പേഴ്‌സ് തീയറ്ററുകളില്‍ എത്തിയത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ശ്രീഗണേഷിന്റേതാണ് ചിത്രത്തിന്റെ കഥ. തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി…

Read More

നടിയും നർത്തകിയുമായ രചന നാരായണൻകുട്ടിയുടെ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ ഉൾപ്പെടെയുള്ള അമ്മ പ്രതിനിധികൾ. മോഹൻലാലിനെ കൂടാതെ ഇടവേള ബാബു, സിദ്ദിഖ്, ശ്വേതാ മേനോൻ, ബാബുരാജ്, സുധീർ കരമന തുടങ്ങിയവർക്കൊപ്പം ചേർന്നാണ് രചന പിറന്നാൾ കേക്ക് മുറിച്ചത്. അടുത്ത കാലത്തെങ്ങും ഇത്രയേറെ താരങ്ങൾ പങ്കെടുത്ത ഒരു സിമ്പിൾ പിറന്നാൾ ആഘോഷം ഉണ്ടായിട്ടില്ല. കഴിഞ്ഞയിടെ ഇനി യുവതി എന്ന് ഔദ്യോഗികമായി വിളിക്കപ്പെടാൻ തനിക്ക് അധികം നാളുകളില്ലെന്ന് രചന ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാലും പിറന്നാൾ ആഘോഷത്തിന് അതൊന്നും ഒരു തടസമായില്ല. എല്ലാവരും കൂടി പിറന്നാൾ ലളിതവും അതേസമയം സുന്ദരവുമാക്കി. മോഹൻലാലിന് ഒപ്പം ആറാട്ട് സിനിമയിൽ രചന നാരായണൻകുട്ടി അഭിനയിച്ചിരുന്നു. സീരിയൽ രംഗത്തു നിന്ന് സിനിമയിലേക്ക് എത്തിയ രചന നൃത്തമേഖലയിലും സജീവമാണ്. നൃത്താധ്യാപിക എന്ന നിലയിലും രചന തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സ്കൂളിൽ ഇംഗ്ലീഷ് അധ്യാപിക ആയിരുന്നു രചന. സന്തോഷം നിറഞ്ഞ നാൽപതുകളിലേക്ക് എന്ന് കുറിച്ചാണ് രചന പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചത്.

Read More

ഹാസ്യത്തിലൂടെയും സ്വാഭാവിക അഭിനയത്തിലൂടെയും മലയാളികളെ ഏറെ രസിപ്പിച്ച നടനാണ് ഇന്നസെന്റ്. കഴിഞ്ഞയിടെയാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ട പ്രേക്ഷകരോട് വിട പറഞ്ഞ് നിത്യതയിലേക്ക് മടങ്ങിയത്. അന്തരിച്ച തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കാണാൻ നിരവധി പേരായിരുന്നു പൊതുദർശനത്തിന് വെച്ച സ്ഥലത്തേക്കും വീട്ടിലേക്കുമായി എത്തിയത്. ചലച്ചിത്ര മേഖലയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നിരവധി താരങ്ങളും ഇന്നസെന്റിന് അന്ത്യയാത്ര നൽകുവാൻ എത്തിയിരുന്നു. ഇന്നസെന്റിന്റെ അന്ത്യയാത്രയിൽ എല്ലാവരുടെയും കണ്ണിലുടക്കിയത് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി എത്തിയ ദിലീപും കാവ്യ മാധവനും ആയിരുന്നു. ദിലീപും കാവ്യയും ഇന്നസെന്റിന്റെ അന്ത്യയാത്രയിൽ സെമിത്തേരി വരെ ഒപ്പമുണ്ടായിരുന്നു. ഇപ്പോൾ ദിലീപും ഇന്നസെന്റും തമ്മിലുള്ള വലിയ ആത്മബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടൻ സിദ്ദിഖ്. ഇന്നസെന്റിന്റെ മരണം ഏറെ തളർത്തിയത് ദിലീപിനെ ആയിരുന്നെന്ന് സിദ്ദിഖ് തുറന്നുപറഞ്ഞു. ഇന്നസെന്റിന്റെ മൃതദേഹത്തിന് അരികെ ദിലീപും കാവ്യയും പൊട്ടിക്കരഞ്ഞു പോയതിന്റെ കാരണം വ്യക്തമാക്കുകയാണ് സിദ്ദിഖ്. ദിലീപും ഇന്നസെന്റും തമ്മിൽ ആഴത്തിലുള്ള ബന്ധം ഉണ്ടായിരുന്നു. സുഖത്തിലും ദുഃഖത്തിലും അവർ രണ്ട് പേരുമുണ്ടായിരുന്നു. ആ അടുപ്പം തനിക്കും വ്യക്തമായി…

Read More

വെള്ളിത്തിരയിൽ കാണുന്ന നടീ – നടൻമാരെ പോലെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാണ് താരങ്ങളുടെ മക്കളും. അഭിനേതാക്കളുടെ വ്യക്തിപരമായ വിശേഷങ്ങളേക്കാൾ ഉപരി അവരുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ വളരെ താൽപര്യമുള്ളവരാണ് പ്രേക്ഷകർ. ഒരു സിനിമയിൽ പോലും അഭിനയിക്കാതെ സെലിബ്രിറ്റികളായ താര പുത്രൻമാരും താര പുത്രികളും ഒക്കെ മലയാളത്തിലുമുണ്ട്. നടി മഞ്ജു പിള്ളയുടെയും സംവിധായകൻ സുജിത്ത് വാസുദേവിന്റെയും മകൾ ദയയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ദയ സുജിത്ത്. നിലവിൽ ഇറ്റലിയിൽ പഠിക്കുന്ന ദയ കഴിഞ്ഞയിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് വൈറലായത്. കടൽത്തീരത്ത് നിൽക്കുന്ന ചില ബിക്കിനി ചിത്രങ്ങളാണ് ദയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഉപരിപഠനത്തിന് വേണ്ടി ഇറ്റലിയില്‍ പോയ താരപുത്രി അവിടെ വിയര്‍ഗിയോ ബീച്ചില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് പങ്കു വെച്ചരിക്കുന്നത്. ‘ഇവിടെ ആയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്ന കുറിപ്പോടെയാണ് ദയ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുന്നത്. വിയര്‍ഗിയോ, ഇറ്റലി, ബീച്ച്, ലവ് എന്നിങ്ങനെയാണ് ഹാഷ് ടാഗുകള്‍ കൊടുത്തിരിയ്ക്കുന്നത്. നിരവധി പേർ…

Read More

റോഡ് മൂവി ആയി ഒരുങ്ങുന്ന ഖജുരാഹോ ഡ്രീംസിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുൽഖർ സൽമാൻ നായകനായ ചാർളിയുടെ റഫറൻസ് ചിത്രത്തിൽ ഉണ്ടായത് ആരാധകർ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ടീസർ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സെക്കൻഡ് ലുക്ക് പോസ്റ്ററിൽ റൈഡറായി അതിഥി രവിയെയും കാണാം. യാത്രക്കാരൊങ്ങി നിൽക്കുന്ന കൂട്ടുകാരുടെ സംഘമാണ് സെക്കൻഡ് ലുക്ക് പോസ്റ്ററിന്റെ ഹൈലൈറ്റ്. അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ മനോജ് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്രുവന്‍, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ലൊക്കേഷനുകളിലാണ് ഖജുരാഹോ ഡ്രീംസിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. സൗഹൃദത്തിന്റെ കൂടി കഥയാണ്…

Read More

പ്രേക്ഷകഹൃദയം കീഴടക്കാൻ വീണ്ടും ഒരു കിടിലൻ കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നു. വിനീത് ശ്രീനിവാസന്റെ അടുത്ത സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ നായകനായി എത്തുന്നത് പ്രണവ് മോഹൻലാൽ ആണ്. ഈ വർഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയിൽ പ്രണവ് ആയിരുന്നു നായകൻ. ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഇരുവരും ഒരുമിച്ചുള്ള അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകർ. ഏതായാലും ആരാധകരുടെ ആ കാത്തിരിപ്പ് സഫലമായിരിക്കുകയാണ്. അതേസമയം, സിനിമ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തു വന്നിട്ടില്ല. നേരത്തെ, അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാമും പ്രണവും നസ്രിയ നസീം ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നീട് ഹൃദയത്തിന്റെ കലാ സംവിധായകന്‍ പ്രശാന്ത് അമരവിള പങ്കുവെച്ച ഒരു ചിത്രത്തില്‍ പ്രണവും കല്യാണിയും ഹൃദയത്തിന് ശേഷം ഒന്നിക്കുന്നു എന്ന് പറഞ്ഞിരുന്നു. ഇതിനിടെ പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഈ…

Read More

വ്യത്യസ്തമായ വേഷങ്ങൾ മനോഹരമാക്കി സിനിമകളിൽ തിളങ്ങി നിൽക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. അടിയാണ് താരത്തിന്റേതായി പുതുതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. അഹാന കൃഷ്ണയാണ് അടി സിനിമയിൽ ഷൈൻ ടോം ചാക്കോയുടെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളും മറ്റും ഓൺലൈനിൽ സജീവമായിക്കഴിഞ്ഞു. ഇത്തരത്തിൽ ഒരു അഭിമുഖത്തിൽ സ്വന്തം കുഞ്ഞിനെക്കുറിച്ച് ഷൈൻ ടോം ചാക്കോ വെളിപ്പെടുത്തിയ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. തന്റെ കുഞ്ഞിന്റെ പേര് സിയൽ എന്നാണെന്നും അവർ ഈ ഭൂഖണ്ഡത്തിലേ ഇല്ലെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. മാതാപിതാക്കൾ വേർപിരിഞ്ഞു കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്ന് വളരുന്നതാണ് നല്ലതെന്നും ഷൈൻ പറഞ്ഞു. അവർ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും അവരെ ഓർത്ത് വിഷമം ഒന്നുമില്ലെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ഷൈൻ പറഞ്ഞു. ‘കുഞ്ഞ് സന്തോഷത്തോടെ ഇരിക്കുന്നു. സിയൽ എന്നാണ് പേര്. ഇപ്പോൾ എട്ടു വയസ് ആയി. അവർ ഈ ഭൂഖണ്ഡത്തിലേ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാൽ…

Read More

കരൾസംബന്ധമായ അസുഖം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു കാലമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നടൻ ബാല. കഴിഞ്ഞദിവസം ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രം വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. ഭാര്യ എലിസബത്തിനെ ചേർത്തു പിടിച്ചു കൊണ്ടുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ബാല എല്ലാവർത്തും ഈസ്റ്റർ ആശംസകൾ നേരുകയും ചെയ്തു. എലിസബത്തിന് ഒപ്പം വളരെ സന്തോഷവാനായാണ് ബാലയെ കാണാൻ കഴിയുന്നത്. എലിസബത്തിന് ഒപ്പമുള്ള ഈ ചിത്രം ബാല തന്റെ ഫേസ്ബുക്കിന്റെ കവർ പിക് ആക്കി മാറ്റുകയും ചെയ്തു. നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ ഇരുവർക്കും ആശംസകൾ നേർന്നിരിക്കുന്നത്. ആശംസകൾ നേർന്ന ആരാധകർ ബാല എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും നേർന്നു. അതേസമയം, കഴിഞ്ഞദിവസം ബാല സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. കുറച്ചു കുഞ്ഞുങ്ങൾ ഒരുമിച്ചിരുന്ന ബാലയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിന്റെ വീഡിയോ ആയിരുന്നു അത്. തനിക്കു വേണ്ടി പ്രാർത്ഥന നടത്തുന്ന കുഞ്ഞുങ്ങളുടെ വീഡിയോ സ്നേഹം മഹത്തരമാണ് എന്ന…

Read More

തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമിക്കുന്ന ടൊവിനോ ത്രില്ലർ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും ആദ്യ ഷെഡ്യൂൾ പൂർത്തിയായി. 35 ദിവസം നീണ്ടുനിന്ന ഷെഡ്യൂളിൽ കോട്ടയം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയായത്. ടോവിനോയോടൊപ്പം പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡാർവിൻ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ 50 ദിവസം നീണ്ടുനിൽക്കുന്ന രണ്ടാമത്തെ ഷെഡ്യൂൾ കോട്ടയത്ത് മെയ് മാസം ആരംഭിക്കും. കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ് ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ…

Read More