സന്തോഷ് പണ്ഡിറ്റ് കാരണമാണ് തനിക്ക് സിനിമയിൽ ഒരു അഡ്രസ്സ് ഉണ്ടായതെന്ന് തുറന്ന് പറയുകയാണ് നടി ഗ്രേസ് ആന്റണി ഇപ്പോൾ.കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ ഫഹദിന്റെ നായികയായി അഭിനയിച്ച നടിയാണ് ഗ്രേസ് ആന്റണി.ഒരു അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് നോട് കടപ്പാടുള്ള കാര്യം ഗ്രേസ് പറയുന്നത്. സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കില്‍ എനിക്ക് ഒരു അഡ്രെസ്സ് പോലും ഉണ്ടാകുമായിരുന്നില്ല എന്നാണ് നടി പറഞ്ഞത്. ഇത് പറയാനും കാരണമുണ്ട് ഗ്രേസ് എന്ന കലാകാരിയെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ്സിലൂടെയായിരുന്നു.ചിത്രത്തിൽ ഗ്രേസിന്റെ കഥാപാത്രം സന്തോഷ് പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രി എന്ന ഗാനം ആലപിക്കുന്നുണ്ട്.ചിത്രത്തിലെ ഏറ്റവും നല്ല കോമഡി രംഗങ്ങളിൽ ഒന്നും ഇതായിരുന്നു.ഗ്രേസിനെ പ്രേക്ഷകർക്കിടയിൽ പരിചിതമാക്കിയ ചിത്രമായിരുന്നു ഇത്.
Author: Webdesk
മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു. മോഹൻലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം എങ്കിലും ആരാധകർ വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുകയാണ്. മോഹൻലാൽ എന്ന നടന് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുവാൻ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിക്കുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് ഏവരും മനസ്സിലാക്കിയതാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം നവംബറിൽ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുവാൻ കഴിയുന്നത്. ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ അണിയിച്ചൊരുക്കുന്ന ജിത്തുജോസഫ് ചിത്രമാണിതെന്നും ചിത്രത്തിൽ നായികയായി എത്തുന്നത് തമിഴിലെ ഒരു പ്രമുഖ താരം ആയിരിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു. ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് ഫിലിംസ് തന്നെയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിന്റെ ആദ്യചിത്രമായ ആദി സംവിധാനംചെയ്തതും ജിത്തു ജോസഫ് തന്നെയായിരുന്നു. മോഹൻലാൽ ചിത്രത്തിനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.
നിവിൻ പോളി,നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ ഇന്ന് തിയറ്ററുകളിൽ എത്തുകയുണ്ടായി.ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ ഒരുക്കിയിട്ടുണ്ട്. നാളുകൾക്ക് ശേഷമുള്ള നയൻസിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ചിത്രം.2016ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പുതിയ നിയമത്തിലാണ് അവസാനമായി നയൻതാര മലയാളത്തിൽ അഭിനയിച്ചത്.മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ നയൻസ് വീണ്ടും മലയാളത്തിൽ തിരിച്ചെത്തിയപ്പോൾ ആരാധകർക്ക് ലഭിച്ചത് ഒരു മികച്ച ചിത്രവും.ശോഭ എന്ന ചെന്നൈക്കാരി സുന്ദരിയായി നയൻസ് ആദ്യവസാനം നിറഞ്ഞാടി.കുറച്ച് കാലത്തിന് ശേഷം നയൻസിന് ലഭിക്കുന്ന മികച്ച കഥാപാത്രങ്ങളിൽ ഒന്നുമാണ് ചിത്രത്തിലെ ശോഭ. നിവിൻ,നയൻതാര, അജു എന്നിവരെ കൂടാതെ ശ്രീനിവാസൻ,വിനീത് ശ്രീനിവാസൻ, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി,രഞ്ജി പണിക്കർ, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ,ബേസിൽ ജോസഫ്, ഗായത്രി ഷാൻ,വിസ്‌മയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. അജു വർഗീസ്,വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് ഫൺറ്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
നിരവധി കാരണങ്ങളാണ് ലൗ ആക്ഷൻ ഡ്രാമ കാണുവാൻ പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. പ്രേക്ഷകർ കാണാൻ കൊതിച്ച ഒരു റോളിലേക്കുള്ള നിവിൻ പോളിയുടെ തിരിച്ചുവരവ്, അച്ഛനും ഏട്ടനും പിന്നാലെ സംവിധാന രംഗത്തേക്കുള്ള ധ്യാൻ ശ്രീനിവാസന്റെ അരങ്ങേറ്റം, ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ്, അജു വർഗീസിന്റെ പ്രഥമ സംവിധാന സംരംഭം എന്നിങ്ങനെ നിരവധി കാര്യങ്ങൾ പ്രേഷകനെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചിട്ടുണ്ട്. ഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച മെറിലാൻഡിന്റെ ‘ഫന്റാസ്റ്റിക്’ ആയിട്ടുള്ള തിരിച്ചു വരവ് കൂടിയാണ് ചിത്രം. മെറിലാൻഡിന്റെ പുതിയ തലമുറയിലെ വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രേക്ഷകർ വെച്ചു പുലർത്തിയ പ്രതീക്ഷകളെ പൂർത്തീകരിച്ച് ചിരിയും പ്രണയവും ആക്ഷനുമെല്ലാമായി രുചികരമായ ഒരു ഓണസദ്യ തന്നെയാണ് ചിത്രം പ്രേക്ഷകന് സമ്മാനിച്ചിരിക്കുന്നത്. ഈ ഓണക്കാലത്ത് പ്രേക്ഷകർക്ക് കുടുംബസമേതം പോയി ആസ്വദിക്കാവുന്ന ഒരു വിരുന്ന് തന്നെയാണ് തന്റെ പ്രഥമ സംവിധാന സംരംഭത്തിലൂടെ ധ്യാൻ ശ്രീനിവാസൻ ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുതിയൊരു സംവിധായകനെ കൂടി കിട്ടിയ…
ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അതിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന താരമാണ് മീര നന്ദൻ. ഇപ്പോൾ വിമർശകർക്ക് അതേനാണയത്തിൽ മറുപടി കൊടുത്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. വീണ്ടും ഗ്ലാമർ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്താണ് താരം മറുപടി നൽകിയത്. നിങ്ങളുടെ മുൻവിധികൾ ഒരിക്കലും എന്നെ ബാധിക്കില്ല എന്ന് താരം ചിത്രത്തിനൊപ്പം കുറിച്ചു. രജിഷ വിജയൻ, ആര്യ, പ്രയാഗ മാർട്ടിൻ, സ്രിന്ത, അനുമോൾ തുടങ്ങിയവർ നടിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. മുല്ല എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് മീരാ നന്ദൻ അഭിനയത്തിലേക്ക് എത്തിയത്. പുതിയ മുഖം, കേരള കഫേ, സീനിയേഴ്‌സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ഏറെ ശ്രദ്ധ നേടി. ഇപ്പോൾ അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുന്ന താരം ഇപ്പോൾ ദുബായിൽ റേഡിയോ ജോക്കിയായി വർക്ക് ചെയ്യുകയാണ്.
സംവിധായകനും നടൻ ലാലിന്റെ മകനുമായ ജീൻ പോൾ ലാലിന്റെ പുതിയ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.സിക്സ് പാക്ക് ലുക്കിലാണ് ജീൻ പോൾ ലാൽ ഇപ്പോൾ ഉള്ളത്.പതിനെട്ട് മാസത്തെ പ്രയത്നത്തിനൊടുവിലാണ് ജീൻ സിക്സ് പാക്ക് സ്വന്തമാക്കിയത്.ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടിയാണ് ജീൻ ഈ മേക്ക് ഓവർ നടത്തിയത്. ജീൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകൻ.പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഡ്രൈവിംഗ് ലൈസൻസ്.സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
മലയാള സിനിമ പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ലൗ ആക്ഷൻ ഡ്രാമ ഇന്ന് തിയറ്ററുകളിലെത്തി. എല്ലാ കേന്ദ്രങ്ങളിലും ആദ്യ ഷോ ഇതിനോടകം പൂർത്തിയായിരിക്കുകയാണ്.ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആദ്യവസാനം പ്രേക്ഷകർക്ക് ആഘോഷമാക്കാനുള്ള വിഭവങ്ങൾ എല്ലാം ഒരുക്കിയ ഒരു ക്ലീൻ എന്റർടൈനർ ആയി തന്നെയാണ് ലൗ ആക്ഷൻ ഡ്രാമ മാറിയിരിക്കുന്നത്.നിവിൻ പോളി യേയും അജു വർഗീസിനേയും പ്രേക്ഷകർ കാണുവാൻ ആഗ്രഹിക്കുന്ന രീതിയിൽ തന്നെയാണ് സംവിധായകൻ ധ്യാൻ ശ്രീനിവാസൻ ഒരുക്കിയിരിക്കുന്നത്. ഓണം റിലീസുകൾക്ക് തുടക്കം കുറിക്കുന്ന ഈ ചിത്രം ഒരു വലിയ വിജയത്തിലേക്ക് തന്നെ നീങ്ങുമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു. ചിത്രത്തിൽ നിവിൻ പോളിയും തെന്നിന്ത്യൻ സുന്ദരി നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇത് ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നത്.ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.നിവിൻ,നയൻതാര, അജു എന്നിവരെ കൂടാതെ ശ്രീനിവാസൻ,വിനീത് ശ്രീനിവാസൻ, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി,രഞ്ജി പണിക്കർ, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ,ബേസിൽ…
മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു. ചിത്രത്തിലെ മോഹൻലാൽ ആലപിച്ച കണ്ടോ കണ്ടോ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.വൈക്കം വിജയലക്ഷ്മി ആണ് മോഹൻലാലിനൊപ്പം ഗാനം ആലപിച്ചിരിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ഹ്യുമർ പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ പ്രേക്ഷകരെ ആദ്യവസാനം രസിപ്പിക്കാനുള്ള വകകൾ ചിത്രത്തിൽ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
നാദിർഷയുടെ സംവിധാനത്തിലുള്ള ഒരു ദിലീപ് ചിത്രത്തിനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. വളരെയധികം ജനപ്രീതി നേടിയ ഒരു സംവിധായകനാണ് നാദിർഷ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ചെയ്ത മേരാ നാം ഷാജി എന്ന ചിത്രത്തോടെ സംവിധാനത്തിൽ അല്പം പാളിച്ചകൾ വന്നെങ്കിലും ആരാധകർക്ക് നാദിർഷയെ ഏറെ ഇഷ്ടമാണ്. നാദിർഷയും ദിലീപും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി ഉള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടാണ് നടൻ ദിലീപ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്. കട്ടപ്പനയിലെ ഋതിക് റോഷൻ പോലെയോ അമർ അക്ബർ അന്തോണി പോലെയോ ഒരു ബഹള പടമായിരിക്കില്ല ഇതെന്നും തികച്ചും ഒരു റിയലിസ്റ്റിക് മൂവി ആയിരിക്കുമെന്നും താരം വെളിപ്പെടുത്തി. നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രം ആയതുകൊണ്ട് ചിത്രത്തിലെ കാസ്റ്റിംഗ് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് എന്നും കുറച്ചു കാലതാമസം ഉണ്ടാകും എന്നും ദിലീപ് പറഞ്ഞു. ചിത്രത്തിന് വേണ്ടി രചന നിർവഹിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാടൂർ…
മലയാള സിനിമയുടെ പ്രിയപ്പെട്ട യുവ സൂപ്പർ സ്റ്റാർ പൃഥ്വിരാജിന്റെ അടുത്ത ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. റയിൽവേ ഗാർഡ് എന്നാണ് ചിത്രത്തിന്റെ പേര്.ഉത്തരേന്ത്യ പശ്ചാത്തലമായി വരുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് ഒരു റയിൽവേ ഗാർഡിന്റെ വേഷത്തിലാണ് എത്തുക.ദീപു കരുണാകരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ തേജാഭായ് ആൻഡ് ഫാമിലി എന്ന ചിത്രവും ഈ കൂട്ടുകെട്ടിൽ പുറത്ത് വന്നിരുന്നു.ഉണ്ണി ആർ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രം ഒരുക്കുന്നത് കെ ജി എഫ് പോലെ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് എന്ന് തുറന്ന് പറയുകയാണ് സംവിധായകൻ ദീപു കരുണാകരൻ ഇപ്പോൾ.ചിത്രത്തിന് ആവശ്യമായ റിസേർച്ച് വർക്കുകളുമായി തിരക്കിലാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. ബ്രദേഴ്‌സ് ഡേ ആണ് പൃഥ്വിരാജിന്റെ അടുത്ത റിലീസ് ചിത്രം. ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററിൽ എത്തും.കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും…