മമ്മൂട്ടി നായകനായി എത്തുന്ന രമേശ് പിഷാരടി ചിത്രമാണ് ഗാനഗന്ധർവ്വൻ. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
Author: Webdesk
സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയിട്ടാണ് സൂര്യ എത്തുന്നത്.ചിത്രത്തിലെ ട്രയ്ലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു. ചിത്രം കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും ഉള്ള തിയറ്ററുകളിലും റിലീസ് ചെയ്യുന്നുണ്ട്.യൂറോപ്പിലും മിഡിൽ ഈസ്റ്റിലും ചിത്രത്തിന് വലിയ രീതിയിൽ ഉള്ള റിലീസ് തന്നെയാണ് ഉള്ളത്.ഇതിനിടെ പോർച്ചുഗലിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം എന്ന ബഹുമതി കൂടി ഇട്ടിമാണി സ്വന്തമാക്കുകയാണ്.സെപ്റ്റംബർ ആറിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ഹ്യുമർ പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ പ്രേക്ഷകരെ ആദ്യവസാനം രസിപ്പിക്കാനുള്ള വകകൾ ചിത്രത്തിൽ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണും ഒന്നിച്ച ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചലച്ചിത്രമാണ് ടേക്ക് ഓഫ്. ഇറാഖ് യുദ്ധകാലത്ത് ബന്ദികളായി അകപ്പെട്ട ഇന്ത്യൻ നേഴ്സുമാരെ രക്ഷപ്പെടുത്തിയ കഥ പറഞ്ഞ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. എഡിറ്ററായ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രവും ഇതു തന്നെ. ഫഹദ് ഫാസിലിനെയും നിമിഷ സജയനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് മാലിക്.ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. 25 കോടി ബഡ്ജറ്റ് കണക്കാക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ വലിയ താരനിര തന്നെയാണ് ഉള്ളത്.ബിജു മേനോൻ ,വിനയ് ഫോർട്ട് , ദിലീഷ് പോത്തൻ ,അപ്പനി ശരത്ത് , ഇന്ദ്രൻസ് , പഴയ സൂപ്പർ സ്റ്റാർ നായിക ജലജ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.ആന്റോ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്.ടേക്ക് ഓഫിന് തന്നെ ദേശീയ അവാർഡ് വാങ്ങിയ സന്തോഷ് രാമൻ കലാസംവിധാനവും,സാനു ജോൺ വർഗീസ് ക്യാമറയും സുഷിൻ ശ്യം…
മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു. ചിത്രത്തിലെ ചില രംഗങ്ങൾക്ക് തൂവാനത്തുമ്പികളുമായി ചില സാമ്യം ഉണ്ടെന്ന് പറയുകയാണ് മോഹൻലാൽ ഇപ്പോൾ.ജയകൃഷ്ണനും ഇട്ടിമാണിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്നാല്‍ തൂവാനത്തുമ്പികളില്‍ കണ്ട ചില രംഗങ്ങള്‍ നിങ്ങള്‍ക്ക് ഈ സിനിമയിലും കാണാന്‍ കഴിഞ്ഞേക്കാം. അതു ബോധപൂര്‍വം തന്നെ ചെയ്തതാണ്. ചില ഡയലോഗുകള്‍, രൂപസാദൃശ്യം സിനിമ കാണുമ്പോള്‍ അത് കൂടുതല്‍ മനസ്സിലാവും,മോഹൻലാൽ പറഞ്ഞു. നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ഹ്യുമർ പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ പ്രേക്ഷകരെ ആദ്യവസാനം രസിപ്പിക്കാനുള്ള വകകൾ…
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ചിത്രം റിലീസിന് മുൻപ് തന്നെ ആദ്യം പ്രദർശിപ്പിക്കുന്നത് ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ആണ്.സെപ്റ്റംബർ അഞ്ചിനാണ് ഫെസ്റ്റിവൽ ആരംഭിക്കുന്നത്. ഫെസ്റ്റിവലിൽ പങ്കെടുക്കാനായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതിനോടകം തന്നെ യാത്ര തിരിച്ചിട്ടുണ്ട്.ഇതിന്റെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കു ശേഷം വെനീസ് മേളയിലേക്ക് തിരഞ്ഞെടുത്ത മലയാള സിനിമയാണ് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല’. സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍ , അഖില്‍ വിശ്വനാഥ് എന്നിവര്‍ വെനീസ് ചലചിത്രോത്സവത്തില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയർ പ്രദർശനം കാണുവാൻ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രീമിയറില്‍ സന്നിഹിതരായിരുന്നു. മുണ്ടുടുത്ത് നാടൻ ശൈലിയിൽ എത്തിയ ജോജു ജോർജിനെ നിറഞ്ഞ കൈയടിയോട് കൂടിയാണ് സദസ് വരവേറ്റത്. ‘മുക്കിലെ മുറുക്കാന്‍ കടയില്‍ കപ്പലണ്ടി വാങ്ങാന്‍ പോണ ലാഘവത്തോടെ വെനീസ് മേളയുടെ റെഡ് കാര്‍പ്പറ്റില്‍ കയറിയ ആദ്യത്തെയാള്‍! ഇത് കലക്കി ബ്രോ…’ എന്നാണ് സംവിധായകന്‍ വി.സി അഭിലാഷ് ജോജുവിനും ചിത്രത്തിലെ ടീമിനും ആശംസകൾ നേർന്നുകൊണ്ട് കുറിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍ കൂത്ത് എന്നീ ചിത്രങ്ങൾക്കുശേഷം വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ചോല. ചിത്രം തിരഞ്ഞെടുക്കപ്പെട്ടത് ലോകസിനിമയിലെ പുതിയ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി മത്സര വിഭാഗത്തിലാണ്. ജോജു…
സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് അതേ സംവിധായകന്റെ ചിത്രത്തിലൂടെ തന്നെയാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. സെക്കൻഷോ, കൂതറ എന്നീ ചിത്രങ്ങളിലൂടെ വെളിവായ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാന മികവ് സുകുമാരക്കുറുപ്പിലും ഉണ്ടായാൽ ദുൽഖർ സൽമാന്റെ അതിഗംഭീര തിരിച്ചു വരവായിരിക്കും ഈ ചിത്രം.ചിത്രത്തിന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.ഇന്ദ്രജിത്ത്,ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ എന്നിവരാണ് മറ്റുതാരങ്ങള്‍. നടി മായ മേനോൻ ദുൽഖറിന്റെ അമ്മയായി വേഷമിടുന്നു.ചിത്രത്തിന് വേണ്ടിയുള്ള ദുൽഖറിന്റെ ലുക്ക് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ.യുവ സുപ്പർ താരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്‌സ് ഡേ അണിയിച്ചൊരുക്കുന്നത്.ചിത്രത്തിലെ താലോലം തുമ്പിപെണ്ണേ എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.4 മ്യൂസിക്ക് ആണ് സംഗീതം. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ,മിയ, പ്രയാഗ മാർട്ടിൻ ,മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിൽ കലാഭവൻ ഷാജോണും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ചിത്രത്തിൽ തമിഴ് നടൻ പ്രസന്നയും അഭിനയിക്കുന്നുണ്ട്.
ശ്യാം പുഷ്‌കരന്റെ രചനയിൽ മധു സി നാരായണൻ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്സ് ഈ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. സൗബിൻ, ഷൈൻ നിഗം, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി തുടങ്ങിയവർ വളരെ മികവുറ്റ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്. ചിത്രത്തിലെ പല ഡയലോഗുകളും സോഷ്യൽമീഡിയയും ആരാധകരും ഏറ്റെടുത്തിരുന്നു. അത്തരത്തിൽ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ഒരു ഡയലോഗ് ആയിരുന്നു പൊളി ശരത്തെ ട്രാക്ക് മാറ്റ് എന്നത്. ബോബിയുടെയും പ്രശാന്തിന്റെയും കഥാപാത്രങ്ങൾ ബാറിൽ ഇരിക്കുമ്പോൾ ആണ് പൊളി ശരത്തിന്റെ എൻട്രി എങ്കിലും പൊളി ശരത്തിനെ കാണിക്കുന്നില്ല. ഷൈൻ നിഗത്തിന്റെ കൈ കൊണ്ടുള്ള ഒരു പ്രത്യേക ആക്ഷനുമായി പൊളി ശരത്തിനോട് ട്രാക്ക് മാറ്റാൻ കാണിക്കുന്ന സീനാണ് സിനിമയിൽ ഉള്ളത്. പൊളി ശരത്തിനെ ആരും കണ്ടിട്ടില്ലെങ്കിലും ട്രോളന്മാർക്കും ആരാധകർക്കും ഏറെ ഇഷ്ടമാണ് പൊളി ശരത്തിനെ. ഇത് വരെ കണ്ടിട്ടില്ലാത്ത പൊളി ശരത് ആരാണ് എന്നുള്ളത് പറഞ്ഞു കൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ആക്ഷൻ…