Author: Webdesk

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ട്രാൻസ്.ചിത്രം ഈ വർഷം തിയറ്ററുകളിൽ എത്തും. ഫഹദ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ഔദ്യോഗികമായി പാക്കപ്പ് ആയിരിക്കുകയാണ്.ഡിസംബറിൽ ചിത്രം റിലീസ് ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. പ്രധാന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.അതിനാൽ രണ്ട് വർഷമെടുത്ത് വിവിധ ഷെഡ്യൂളുകളിൽ ചിത്രം പൂർത്തിയാക്കാൻ ആണ് തീരുമാനിച്ചത്,അങ്ങനെ തന്നെയാണ് ചെയ്തതും,അൻവർ റഷീദ് പറയുന്നു.ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ…

Read More

വിജയും അറ്റ്‌ലീയും വീണ്ടു ഒന്നിക്കുന്ന മെഗാമാസ്സ് സ്‌പോർട്സ് മൂവിയാണ് ‘ബിഗിൽ’. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വനിതാ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ആയി വരുന്ന കോച്ചായി വിജയ് വേഷമിടുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആർ റഹ്മാൻ ആണ്.ഇന്ത്യൻ ഫുട്ബോൾ ഇതിഹാസമായ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഐ എം വിജയൻ വിജയ്യോടൊപ്പം ചിത്രത്തിൽ വേഷമിടുന്നുണ്ട്.ചിത്രത്തിലെ വിജയ് ആലപിച്ച ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വെരിത്തനം എന്നാണ് ഗാനത്തിന്റെ പേര്.വിവേക് ആണ് വരികൾ രചിച്ചിരിക്കുന്നത്.

Read More

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒന്നായിരുന്നു ടോവിനോയുടെ ഫോട്ടോഷൂട്ട് ചിത്രം. വനിതാ മാഗസിനിൽ കുറച്ച് സുന്ദരികളോടൊപ്പം ടോവിനോ നിൽക്കുന്ന ചിത്രം പെട്ടെന്ന് തന്നെ ട്രോളന്മാർ ഏറ്റെടുക്കുകയുണ്ടായി.പിന്നീട് ഈ ചിത്രവുമായി ബന്ധപ്പെട്ട് പല ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഇപ്പോൾ ഈ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഓണം പതിപ്പായിട്ടാണ് ഈ വനിതാ മാഗസിൻ പുറത്ത് വരുന്നത്.

Read More

2019 ജൂൺ ആറിന് ലക്ഷ്മി രാജഗോപാലുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ മലയാളസിനിമ കോമഡി താരം അനൂപ് ചന്ദ്രൻ വിവാഹിതനായി. ഇന്ന് രാവിലെ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂർ നടയിൽ വച്ച് വിവാഹിതരായ ഇരുവരുടെയും ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കണിച്ചുകുളങ്ങരയിൽ സിനിമാ രാഷ്ട്രീയ സാമൂഹ്യരംഗത്തെ ആളുകൾക്ക് പ്രത്യേക വിവാഹ വിരുന്ന് ഉണ്ടായിരിക്കുന്നതാണ്. ക്ലാസ്മേറ്റ്സ്, രസതന്ത്രം, ഷേക്സ്പിയർ എം എ മലയാളം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് അനൂപ് ചന്ദ്രൻ. സിനിമയ്ക്കപ്പുറം കൃഷിയിലും സാമൂഹിക വിഷയങ്ങളിലും ഏറെ പങ്കാളിത്തമുള്ള ഒരു വ്യക്തി കൂടിയാണ് അനൂപ് ചന്ദ്രൻ.

Read More

നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ വിവാഹിതനായി.അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം വിവാഹം കഴിച്ചത്. നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്‌ത വ്യക്തിയാണ് സിദ്ധാർത്ഥ്. സംവിധായകൻ ഭരതന്റേയും നടി കെ പി എ സി ലളിതയുടെയും മകൻ കൂടിയാണ് സിദ്ധാർത്ഥ് ഭരതൻ. 2015ൽ നടന്ന കാർ അപകടത്തിൽ ഗുരുതരമായി സിദ്ധാർത്തിന് പരിക്കേറ്റിരുന്നു.പിന്നീട് തിരിച്ചുവന്ന അദ്ദേഹം സിനിമയിൽ അഭിനയിക്കുകയും സിനിമ സംവിധാനം ചെയ്യുകയും ചെയ്തു.കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ വർണ്യത്തിൽ ആശങ്കയാണ് സിദ്ധാർഥ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

Read More

മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു. ചിത്രത്തിന് ആദ്യ ഗാനം ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കുഞ്ഞാടെ നിന്റെ മനസ്സിൽ എന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.4 മ്യൂസിക്ക് ആണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ശങ്കർ മഹാദേവൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ഹ്യുമർ പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ പ്രേക്ഷകരെ ആദ്യവസാനം രസിപ്പിക്കാനുള്ള വകകൾ ചിത്രത്തിൽ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Read More

വർണ്ണനകൾക്ക് അതീതമായി സൃഷ്ട്ടിച്ചെടുത്ത എവർഗ്രീൻ ക്ലാസിക്ക് ആണ് പദ്മരാജന്റെ തൂവാനത്തുമ്പികൾ. മോഹൻലാൽ നായകനായി എത്തിയ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായി വിലയിരുത്തപ്പെടുന്നു.മണ്ണാർത്തൊടി ജയകൃഷ്ണനെ ഏത് മലയാളിയാണ് മറക്കുവാൻ പോകുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങൾക്കൊപ്പം തന്നെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയവയായിരുന്നു ചിത്രത്തിലെ ലൊക്കേഷനുകളും.ഇതിൽ തന്നെ ഏറ്റവും പ്രധാന ഒരു ലൊക്കേഷനായിരുന്നു ജയകൃഷ്ണന്റെ വീട്.ചിത്രത്തിലെ ജയകൃഷ്ണന്റെ വീടിന്റെ പുതിയ രൂപം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.32 വർഷത്തെ പഴക്കം സിനിമയ്ക്കുണ്ടെങ്കിലും വീട് ഇപ്പോളും പുതുപുത്തൻ പോലെ തന്നെ നിൽക്കുന്നു.അനുപമായ കാവ്യഭംഗി പോലെ തൂവാനത്തുമ്പികൾ നിലനിൽകുമ്പോളും ജയകൃഷ്ണന്റെ മണ്ണാർത്തൊടിയും അതേ പ്രസാദത്തോടെ നിലനിൽക്കുന്നു.

Read More

കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലെ ബാബേട്ടാ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ താരമാണ് നേഹ. ചില പരസ്യ ചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും ഒക്കെ നേഹയെ മലയാളികൾക്ക് പരിചയമുണ്ട്. ഭർത്താവിന്റെ വേർപാടിലും തളരാതെ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്ന നേഹക്ക് ഭർത്താവിന്റെ ജന്മദിനത്തിൽ ഒരു ആൺകുഞ്ഞ് പിറന്നു. തനിക്ക് കൂട്ടായി ഒരു കുഞ്ഞു വാവ എത്തിയതിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്. 15 വർഷം സന്തോഷത്തിലും സങ്കടത്തിലും ഒന്നിച്ചുണ്ടായിരുന്ന ഭർത്താവ് കഴിഞ്ഞ ജനുവരി 11ന് നേഹയെ വിട്ടുപോയി. ഭർത്താവിന്റെ വിയോഗത്തിന് ശേഷമാണ് തനിക്ക് ഉള്ളിലൊരു ജീവൻ തുടിക്കുന്നുണ്ട് എന്ന കാര്യം നേഹ അറിഞ്ഞത്. ഈസ്റ്റർ ദിനത്തിൽ താൻ ഗർഭിണിയാണെന്ന വാർത്ത താരം ചിത്രങ്ങളിലൂടെ പുറത്തുവിട്ടു. സെപ്റ്റംബറിൽ കുഞ്ഞു ജനിക്കും എന്നാണ് അന്ന് പറഞ്ഞിരുന്നതെങ്കിലും സെപ്റ്റംബർ ആവാൻ കാത്തിരിക്കാതെ രണ്ടുദിവസം മുന്നേ നേഹക്ക്‌ കൂട്ടായി ഒരു ആൺകുഞ്ഞ് പിറന്നു.

Read More

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രത്തിനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. ആമേന്‍, അങ്കമാലി ഡയറീസ് തുടങ്ങിയ സിനിമകളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ട സംവിധായകനായി മാറിയ ലിജോ ജോസ് പല്ലിശ്ശേരിയുടെ ഒടുവിലത്തെ ചിത്രം ഈമയൗ ആണ്. ജെല്ലിക്കെട്ടിന് പിന്നാലെ മറ്റൊരു ചിത്രം കൂടി ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ജോജു ജോര്‍ജ്ജ്, ചെമ്ബന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി തുടങ്ങി ഒരു വമ്പൻ താര നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇതുവരെയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ഷൂട്ടിംഗ് ഇടുക്കിയിലെ കുളമാവില്‍ പുരോഗമിക്കുകയാണ്. മധു നീലകണ്ഠൻ ഛായാഗ്രഹണവും, ഗോകുല്‍ദാസ് കലാസംവിധാനവും, റോണക്‌സ് സേവ്യര്‍ മേക്കപ്പും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർ ശ്യാംലാലാണ്.

Read More

മാമാങ്കം എന്ന ചിത്രത്തിന് വേണ്ടിയുള്ള ശാരീരിക തയ്യാറെടുപ്പുകൾക്ക് തന്നെ ഒരുക്കിയ ജിം ട്രയിനറായ ജോണ്‍സണ്‍ എപിക്ക് യമഹയുടെ ആര്‍ 15 ഉണ്ണിമുകുന്ദൻ സമ്മാനമായി നൽകി. താരം തന്നെയാണ് ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ബൈക്ക് നിങ്ങൾക്ക് ഇഷ്ടമായി എന്ന് മനസ്സിലായി എന്നും എന്നാൽ മാമാങ്കത്തിനായി തന്നെ ഒരുക്കി എടുക്കാൻ ട്രെയിനർ ചിലവഴിച്ച സമയവും ഊർജ്ജവും ഓർത്താൽ ഈ സമ്മാനം ഒന്നും അല്ല എന്നും ഉണ്ണി മുകുന്ദൻ പറയുന്നു. സ്വന്തം അനുജനെ പോലെയാണ് തന്നെ പരിശീലിപ്പിച്ചത് എന്ന് പറയുന്നതിനോടൊപ്പം ഓണാശംസകളും ഉണ്ണിമുകുന്ദൻ നേരുന്നു. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്റെ സന്തോഷം ജോൺസനും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ ഈ പ്രവർത്തിയെ പ്രശംസിച്ച് നിരവധി ആളുകൾ കമന്റുകൾ ഇട്ടിട്ടുണ്ട്. മാമാങ്കം എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഉണ്ണി മുകുന്ദന്റെ ശാരീരിക ഒരുക്കങ്ങൾ നേരത്തെ ശ്രദ്ധനേടിയിരുന്നു. മേപ്പടിയാന്‍, ചോക്ലേറ്റ് റീലോഡഡ് എന്നീ സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.

Read More