ചെറിയ വിജയത്തിൽ നിന്നും വലിയ വിജയത്തിന്റെ മായജലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് തണ്ണീർ മത്തൻ ദിനങ്ങൾ. നവാഗതനായ ഗിരീഷ് എ. ഡി സംവിധാനം ചെയ്‌ത ചിത്രം മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നിലേക്കാണ് ഇപ്പോൾ സഞ്ചിരിക്കുന്നത്.50 കോടി ക്ലബിലും ഒഫീഷ്യൽ ആയി ചിത്രം പ്രവേശിച്ചു കഴിഞ്ഞു.താരത്തിളക്കത്തിന്റെ ബാഹുല്യം ഒന്നുമില്ലാതെ സ്വന്തമാക്കിയ ഈ നേട്ടത്തിന് മാറ്റേറെ. വെറും രണ്ട് കോടി രൂപയുടെ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങിയത് എന്ന് ആലോചിക്കുമ്പോൾ തന്നെ മനസിലാക്കാൻ സാധിക്കും ചിത്രത്തിന്റെ മഹിമ.അതിഗംഭീര തിരക്കഥയും അതിനെ വെല്ലുന്ന രീതിയിൽ അഭിനേതാക്കൾ കാഴ്ച്ച വെച്ച പ്രകടനവുമാണ് തണ്ണീർ മത്തൻ ദിനങ്ങളെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാക്കി മാറ്റിയത്.ദിനങ്ങൾ.കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു തോമസ്,ഉദാഹരണം സുജാത ഫെയിം അനശ്വര രാജൻ,വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുഴുനീള കോമഡി ചിത്രമായിട്ടാണ് തണ്ണീർ മത്തൻ ദിനങ്ങൾ ഒരുക്കിയിരിക്കുന്നത്.
Author: Webdesk
നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ.കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു തോമസ്,ഉദാഹരണം സുജാത ഫെയിം അനശ്വര രാജൻ,വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുഴുനീള കോമഡി ചിത്രമായി ഒരുക്കിയ തണ്ണീർ മത്തൻ ദിനങ്ങൾ ബ്രഹ്മാണ്ഡ ഹിറ്റിലേക്ക് ആണ് നീങ്ങുന്നത്. ഇതിനിടെ ചിത്രത്തിലെ നായിക അനശ്വര രാജൻ തന്റെ പ്രിയതാരം ദുൽഖർ സൽമാനെ നേരിട്ട് കാണാൻ സാധിച്ചതിന്റെ സന്തോഷം ഇപ്പോൾ പങ്ക് വെച്ചിരിക്കുകയാണ്.റെഡ് എഫ് എം മ്യൂസിക് അവാർഡ് വേദിയിൽ വെച്ചാണ് കുഞ്ഞിക്കയെ അനശ്വര കണ്ടുമുട്ടിയത്. ”എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഈ മനുഷ്യനെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു! കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊണ്ടുനടന്നിരുന്ന സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നു!”, അനശ്വര ഫെയ്സ്ബുക്കില്‍ കുറിച്ചു.
മലയാളത്തിന്റെ പ്രിയ സംവിധായകൻ ജോഷി സംവിധാനം ചെയ്ത ഏറ്റവും ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.ചിത്രത്തിൽ ചെമ്പൻ വിനോദ്,ജോജു ജോർജ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് നവാഗതനായ അഭിലാഷ് എൻ ചന്ദ്രൻ ആണ്.ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ഷോ മുതൽ തന്നെ ഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ചിത്രത്തിലെ പൊറിഞ്ചു എന്ന കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ജോജു ഇപ്പോൾ.കുറെ നാളുകളായി ഈ പ്രൊജക്ട് ഓൺ ആണ്. ജോസ് ആദ്യം തൊട്ടേ ചെമ്പൻ തന്നെയായിരുന്നു. പക്ഷേ, മറിയവും പൊറിഞ്ചുവും പലരും വരികയും ഇട്ടിട്ടുപോവുകയുമൊക്കെയുണ്ടായി.പൊറിഞ്ചുവിന്റെ കഥാപാത്രം ഞാൻ ആണ് ചെയ്യുന്നത് എന്നതിന്റെ പേരിൽ അഭിനയിക്കാതിരുന്നവരുമുണ്ട്.എന്നാൽ, ഇവനെക്കൊണ്ട് ചെയ്യിക്കാമെന്ന് ജോഷി സാറിന് തോന്നിയ ഒരു കോൺഫിഡൻസിലാണ് കഥ മാറുന്നത്,ജോജു പറയുന്നു.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ തങ്കലിപികളിൽ എഴുതി ചേർക്കപ്പെട്ട ചിത്രമാണ് പുലിമുരുകൻ. ഒരുകാലത്തും മലയാള സിനിമയ്ക്ക് സ്വന്തമാക്കാൻ സാധിക്കില്ല എന്ന് കരുതിയിരുന്ന 100 കോടി ക്ലബ്ബിലേക്ക് ആദ്യമായി മലയാള സിനിമയെ കൈപിടിച്ചു കയറ്റിയത് പുലിമുരുകൻ ആയിരുന്നു.മോഹൻലാൽ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹിറ്റ് മേക്കർ വൈശാഖ് ആയിരുന്നു.ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടായേക്കാം എന്ന് മനസ്സ് തുറക്കുകയാണ് ചിത്രത്തിന്റെ തിരകഥാകൃത്ത് ഉദയകൃഷ്ണ.ഒരു ചാനൽ അഭിമുഖത്തിലാണ് ഉദയകൃഷ്ണ ഇത് വ്യക്തമാക്കിയത്.നേരത്തെ നിർമാതാവ് ടോമിച്ചൻ മുളകുപ്പാടവും ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചനകൾ ഉണ്ടെന്ന് മനസ്സ് തുറന്നിരുന്നു.
മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു. നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.ചിത്രത്തിലെ ‘ബൊമ്മ ബൊമ്മ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.4 മ്യൂസിക്‌സ് ആണ് ഗാനം ഒരുക്കിയത്.എം ജി ശ്രീകുമാർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.സന്തോഷ് വർമ്മയാണ് ഗാനം എഴുതിയിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ഹ്യുമർ പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ പ്രേക്ഷകരെ ആദ്യവസാനം രസിപ്പിക്കാനുള്ള വകകൾ ചിത്രത്തിൽ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ നല്ല വിശേഷങ്ങൾ പങ്കുവെക്കുകയും ആരാധകരുടെ സംശയങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകുകയും ചെയ്ത് സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ഒരു താരമാണ് ഉണ്ണി മുകുന്ദൻ. കഴിഞ്ഞ ദിവസം തന്റെ കൂളിംഗ് ഗ്ലാസ് ചോദിച്ച ആരാധകന് അത് അയച്ചു കൊടുത്തുകൊണ്ട് ഉണ്ണിമുകുന്ദൻ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ രസകരമായ മറ്റൊരു പോസ്റ്റ് കൊണ്ട് എത്തിയിരിക്കുകയാണ് താരം. ‘മാധവൻ കുട്ടിയും നാരായണൻ കുട്ടിയും’ എന്ന് പേരുള്ള തന്റെ വീട്ടിലെ രണ്ട് കോഴികളെ എടുത്തു പിടിച്ചു കൊണ്ട് ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് താരം. പോസ്റ്റിനോടൊപ്പം നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യൂ എന്നുകൂടി പറഞ്ഞിരിക്കുകയാണ് താരം. താരത്തിന്റെ പോസ്റ്റിന് രസകരമായ മറുപടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ടോവിനോ നായകനായി എത്തി കഴിഞ്ഞ വർഷം റിലീസായ ചിത്രമായിരുന്നു തീവണ്ടി.കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നും തീവണ്ടിയായിരുന്നു.ചിത്രം ഹിറ്റ് ആകുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് ജീവാംശമായി എന്ന ഗാനമായിരുന്നു.റിലീസിന് വളരെ മുമ്പേ തന്നെ ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ യൂട്യൂബിൽ 5 കാഴ്ചക്കാർ പിന്നിട്ടിരിക്കുകയാണ് ഗാനം.കൈലാസ് മേനോൻ ആണ് ഗാനം ഒരുക്കിയത്.ഹരിശങ്കറും ശ്രേയ ഘോഷാലും ചേർന്നാണ് ഗാനം ആലപിച്ചത്.വിനി വിശ്വലാൽ തിരക്കഥ രചിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ഫെല്ലിനിയാണ്.നേരത്തെ സെക്കൻഡ് ഷോ ,കൂതറ തുടങ്ങിയ ചിത്രങ്ങൾക്ക് തിരകഥ രചിച്ച വ്യക്തിയാണ് വിനി വിശ്വലാൽ.സംയുക്ത മേനോൻ ആയിരുന്നു ചിത്രത്തിലെ നായിക.സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്,സുരഭി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിചിരുന്നു.
അഭിനയരംഗത്ത് താൻ നേരിട്ട ബുദ്ധിമുട്ടുകൾ ഇപ്പോൾ തുറന്നു പറയുകയാണ് നടി ഷീല. ഒരു ചാനൽ അഭിമുഖത്തിന്റെ ഇടയിലാണ് തന്നെ കെട്ടിപ്പിടിക്കാൻ വേണ്ടി മാത്രം സിനിമ എടുക്കുവാനായി എത്തിയ ഒരാളുടെ കഥ തുറന്നു പറയുന്നത്. ഒരിക്കൽ അമേരിക്കയിൽ നിന്നും ഒരാൾ എത്തി ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും നായകനും താൻ തന്നെയാണെന്ന് ഷീലയോട് പറഞ്ഞു. ആദ്യം എവിഎം സ്റ്റുഡിയോയില്‍ വച്ച് ഒരു പാട്ട് ഷൂട്ട് ചെയ്തു. അടുത്തദിവസം ആദ്യരാത്രിയാണ് ഷൂട്ട് ചെയ്യുന്നത് എന്ന് പറഞ്ഞെങ്കിലും അത് സിനിമയിൽ സർവ്വസാധാരണമായതുകൊണ്ട് ഷീല സമ്മതിച്ചു. സീനിന്റെ പൂർണ്ണതയ്ക്കായി പൂക്കൾ വിതറിയ കട്ടിലിൽ അയാൾ വന്ന് ഇരിക്കുകയും ഷീലയെ കെട്ടിപ്പിടിക്കുകയും മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതുതന്നെയായിരുന്നു പരിപാടി എന്നും ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല എന്നും ഷീല തുറന്നുപറയുന്നു. ഓരോ ടേക്ക് കഴിഞ്ഞും അയാൾ കട്ടിലിൽ വന്നിരുന്ന് ഷീലയെ അടുത്തിരുത്തി കെട്ടിപ്പിടിക്കും. എന്നാൽ ഇതിന് പിന്നിലെ ഗുട്ടൻസ് യൂണിറ്റിൽ…
റെഡ് എഫ് എം മ്യൂസിക് അവാർഡ് ഇന്നലെ നടന്നു.അങ്കമാലിയിലെ അഡ്‌ലക്‌സ് കണ്വെൻഷൻ സെന്ററിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.മലയാള സിനിമയിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും അവാർഡ് ചടങ്ങിൽ പങ്കെടുത്തു.മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ, ടോവിനോ, ആസിഫ് അലി,അസ്ഹർ അലി,ഐശ്വര്യ ലക്ഷ്മി,അനു സിത്താര,റീമ കല്ലിങ്കൽ, നിമിഷ സജയൻ,പ്രയാഗ മാർട്ടിൻ തുടങ്ങിയവർ പങ്കെടുത്തു. വീഡിയോ കാണാം
സൗബിൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് അമ്പിളി.ഗപ്പി എന്ന ആദ്യ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനായ ജോണ് പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്തത്.ഇത് രണ്ടാം ചിത്രമാണ് സൗബിൻ നായകനായി എത്തുന്നത്. നേരത്തെ സുഡാനി ഫ്രം നൈജീരിയയിലും സൗബിൻ ആയിരുന്നു നായകൻ.ഗപ്പി നിർമിച്ച ഈ4 എന്റർടൈന്മെന്റ്‌സ് തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.കഴിഞ്ഞ ആഴ്ച റിലീസിനെത്തിയ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ചിത്രത്തിലെ ആരാധികേ എന്ന ഗാനം റിലീസിന് മുൻപ് തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ഗാനമായിരുന്നു.ഇപ്പോൾ ഈ ഗാനത്തിന് ഒരു അമ്മ ഒരുക്കിയ കവർ വേർഷനും ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയാണ്.തന്റെ കുഞ്ഞിനെ ഉറക്കുവാൻ വേണ്ടിയാണ് ഈ അമ്മ ഗാനം ആലപിക്കുന്നത്.അമ്പിളിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇതിനിടെ ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.