Author: Webdesk

സ്‌നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ബോൾഡ് നായികമാരിൽ ഒരാളാണ് ലെന. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നതിലുള്ള ലെനയുടെ കഴിവ് എടുത്തു പറയേണ്ട ഒന്നാണ്. ഇപ്പോഴും ചെറുപ്പം കൈവിടാത്തതുകൊണ്ടാണ് ലേഡി മമ്മൂട്ടി എന്നൊരു വിളിപ്പേര് ലെനയ്ക്ക് ഉള്ളത്. ആ വിളിപ്പേരിൽ എത്രമാത്രം സത്യമുണ്ട് എന്ന് ഇപ്പോൾ തുറന്നു പറയുകയാണ് താരം. അത് ഇന്റര്‍നെറ്റ് തെറ്റിദ്ധാരണ മൂലമാണെന്നാണ് താരം വിശ്വസിക്കുന്നത്. ഏതോ ഒരു സൈറ്റിൽ ലെനയ്ക്ക് 49 വയസ്സ് ആണ്. അത്രയും വയസ്സായിട്ടും ലെനയെ കണ്ടാൽ പ്രായം തോന്നില്ല എന്നും അത് മമ്മൂട്ടിയെ പോലെയാണ് എന്നും ആളുകൾ വിശ്വസിക്കുന്നു. എന്നാൽ സത്യത്തിൽ ലെനയ്ക്ക് 38 വയസ്സ് മാത്രമാണ് ഉള്ളത്. 1981-ലാണ് താരം ജനിച്ചത്. ആ നിലയ്ക്ക് നോക്കിയാല്‍ ലേഡി മമ്മൂട്ടി എന്നൊക്കെ തന്നെ വിളിക്കേണ്ടതില്ലെന്നാണ് ലെന വിശ്വസിക്കുന്നത്. താരം അഭിനയിച്ച് ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങൾ ‘അതിരനും’ ‘കടാരം കൊണ്ടാനും’ നുമാണ്.

Read More

ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത് കഴിഞ്ഞ ദിവസങ്ങളിൽ ഏറെ വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു. തുഷാറിനെ പുറത്തിറക്കാന്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടലിനെ വിമര്‍ശിച്ച്‌ നടന്‍ ജോയ് മാത്യു രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ജോയ് മാത്യുവിനെതിരേ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം വിമർശനവുമായി രംഗത്ത് എത്തിയത്. ജോയ് മാത്യു തിരക്കഥയെഴുതി സംവിധാനം ചെയ്ത അങ്കിള്‍ എന്ന സിനിമയ്ക്ക് മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് ചൂട്ടികാണിച്ചുകൊണ്ട് ഹരീഷ് പേരടിയുടെ വിമര്‍ശനം. നല്ല സിനിമകള്‍ ഉണ്ടായിട്ടും അങ്കിളിന് പുരസ്‌കാരം ലഭിച്ചത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലായെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഹരീഷ് പേരടിയുടെ പോസ്റ്റ്‌ കുറെ നല്ല സിനിമകള്‍ ഉണ്ടായിട്ടും കഴിഞ്ഞ വര്‍ഷത്തെ നല്ല കഥക്കുള്ള അവാര്‍ഡ് അങ്കിള്‍ എന്ന സിനിമക്ക് കൊടുത്തത് എന്തിനാണെന്ന് ഞാന്‍ കുറെ ആലോചിച്ചിരുന്നു….. ഇന്ന് തുഷാര്‍ വെള്ളാപ്പള്ളിയുടെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട അങ്കിളിന്റെ കഥാകൃത്തിന്റെ പോസ്റ്റ് കണ്ടപ്പോഴാണ് അതിന്റെ കാരണം മനസ്സിലായത്…

Read More

കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ.യുവ സുപ്പർ താരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്‌സ് ഡേ അണിയിച്ചൊരുക്കുന്നത്.ചിത്രത്തിന്റെ ട്രയ്ലർ ഇന്നലെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഇപ്പോൾ ചിത്രത്തെ സംബന്ധിച്ച് കൂടുതൽ രസകരമായ വാർത്തകളാണ് പുറത്ത് വരുന്നത്.തമിഴ് സൂപ്പർ താരം ധനുഷ് ചിത്രത്തിന് വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നു .ഗാനം രചിച്ചതും ധനുഷ് തന്നെയാണ് എന്ന പ്രത്യേകതയുമുണ്ട് .ഗാനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം ഒന്നാകെ.ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ,മിയ, പ്രയാഗ മാർട്ടിൻ ,മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിൽ കലാഭവൻ ഷാജോണും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ചിത്രത്തിൽ തമിഴ് നടൻ പ്രസന്നയും അഭിനയിക്കുന്നുണ്ട്.

Read More

ഒടുവിൽ കാത്തിരിപ്പിനൊടുവിൽ ലൗ ആക്ഷൻ ഡ്രാമയുടെ ടീസർ ഇന്ന് പുറത്തിറങ്ങുകയുണ്ടായി. ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമായതിനാൽ ടീസറിൽ വലിയ പ്രതീക്ഷകൾ ആരാധകർ വെച്ചു പുലർത്തിയിരുന്നു.ആ പ്രതീക്ഷകളോടെല്ലാം നീതി പുലർത്തുന്ന രീതിയിൽ തന്നെയാണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമാ ഒന്നാകെ ചിത്രത്തിന്റെ ടീസറിനെ നെഞ്ചിലേറ്റുന്ന കാഴ്ചയാണ് ഇപ്പോൾ.തമിഴകത്ത് നിന്നും ടീസറിന് ഗംഭീര റിപ്പോർട്ടുകൾ തന്നെയാണ് ലഭിക്കുന്നത്.തമിഴിയിലെ പ്രമുഖ സിനിമാ നിരൂപകരും ട്രേഡ് പണ്ഡിറ്റുമാരും ചിത്രത്തിന്റെ ടീസർ ഷെയർ ചെയ്യുകയുണ്ടായി.ചിത്രത്തിന്റെ തമിഴ് പശ്ചാത്തലവും നയൻസ് ആണ് നായിക എന്നുള്ളതും ടീസറിനെ തമിഴ് സിനിമാ പ്രേക്ഷകർക്കിടയിലും പ്രിയപെട്ടതാക്കുന്നു. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയും തെന്നിന്ത്യൻ സുന്ദരി നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇത് ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നത്.ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ലൗ ആക്ഷൻ ഡ്രാമ.നിവിൻ,നയൻതാര, അജു എന്നിവരെ…

Read More

പ്രേക്ഷകർ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി നായകൻ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോ ഓഗസ്റ്റ് 30 നാണ് ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്.ഇതിനിടെ ചിത്രത്തെ തേടി വലിയൊരു റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ്.ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‌സ് റെക്കോർഡ് തുകയ്ക്ക് ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.42 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം റൈറ്റ്‌സ് സ്വന്തമാക്കിയത്.ചിത്രത്തിന്റെ തെലുങ്ക്, മലയാളം,തമിഴ് പതിപ്പുകളുടെ റൈറ്റ്സും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങ് കൊച്ചിയിൽ നടന്നു. മോഹൻലാൽ മുഖ്യ അതിഥിയായി എത്തിയ ചടങ്ങിൽ സിദ്ധിഖ്, മംമ്ത മോഹൻദാസ് തുടങ്ങി സിനിമ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു.ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ബഡ്ജറ്റ് ഉള്ള ആക്ഷൻ ചിത്രമെന്ന സവിശേഷതയോടെയാണ് സഹോ എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ഡി ഇലുമിനേഷനാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജീത് റെഡ്ഡിയാണ്. ചിത്രം നിർമ്മിക്കുന്നത് യു.വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ്…

Read More

മലയാളികൾക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ സോഷ്യൽ മീഡിയ യൂട്യൂബ് ചാനലാണ് കരിക്ക്.കരിക്കിന്റെ പുതിയ വീഡിയോകൾ റിലീസ് ചെയ്യുവാനായി അക്ഷമയോടെ കാത്തിരിക്കുന്ന ഒരു കൂട്ടം ആരാധകർ നമ്മൾ മലയാളികൾക്കിടയിലുണ്ട്.മറ്റൊരു യൂട്യൂബ്‌ ചാനലിനും കിട്ടാത്ത വരവേൽപ്പാണ് കരിക്കിന് പ്രേക്ഷകർ നൽകുന്നത്. കരിക്കിന്റെ പുതിയ വീഡിയോ കഴിഞ്ഞ റിലീസായിരുന്നു.ജിമ്മിനെ കേന്ദ്രീകരിച്ചുള്ള ഈ വിഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.നിരവധി പ്രേക്ഷക പ്രശംസയും ഏറ്റുവാങ്ങുകയുണ്ടായി കരിക്കിന്റെ ഈ വീഡിയോ.രസകരമായ കാര്യം എന്തെന്നാൽ നടൻ ടോവിനോയും ഇതിൽ ഒരു ചെറിയ കഥാപാത്രമായി എത്തിയിരുന്നു.ഇപ്പോൾ കരിക്കിലെ പിള്ളേരും ടോവിനോയും ഒത്തുള്ള ഒരു സെൽഫി സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.മുൻപും ഇത്തരത്തിൽ സിനിമാ താരങ്ങൾ കരിക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.അജു വർഗീസ്, റെജിഷ വിജയൻ തുടങ്ങിയവർ ഉദാഹരണം.എന്തായാലും കരിക്കിന്റെ പുതിയ വീഡിയോയും ഏറ്റെടുത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ

Read More

ഏറെക്കാലമായി മലയാള സിനിമ കാത്തിരിക്കുന്ന ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ.ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയും തെന്നിന്ത്യൻ സുന്ദരി നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇത് ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നത്.ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ലൗ ആക്ഷൻ ഡ്രാമ. ചിത്രത്തിന്റെ ടീസറിന് വേണ്ടി ആരാധകർ കാത്തിരിക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും പ്രണവ് മോഹൻലാലും ചേർന്നാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടത്. നിവിൻ,നയൻതാര, അജു എന്നിവരെ കൂടാതെ ശ്രീനിവാസൻ,വിനീത് ശ്രീനിവാസൻ, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി,രഞ്ജി പണിക്കർ, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ,ബേസിൽ ജോസഫ്, ഗായത്രി ഷാൻ,വിസ്‌മയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. അജു വർഗീസ്,വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് ഫൺറ്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം…

Read More

കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ.യുവ സുപ്പർ താരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്‌സ് ഡേ അണിയിച്ചൊരുക്കുന്നത്.ചിത്രത്തിന്റെ ട്രയ്ലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ .മെഗാസ്റ്റാർ മമ്മൂട്ടിയാണ് ട്രയ്ലർ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ,മിയ, പ്രയാഗ മാർട്ടിൻ ,മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിൽ കലാഭവൻ ഷാജോണും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ചിത്രത്തിൽ തമിഴ് നടൻ പ്രസന്നയും അഭിനയിക്കുന്നുണ്ട്.

Read More

ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് യെന്നൈ നോക്കി പായും തോട്ട. ധനുഷിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ഏറെ നാളുകളായി പ്രതിസന്ധിയിലായിരുന്നു ചിത്രം.ചിത്രം സെപ്റ്റംബർ ആറിന് തിയറ്ററുകളിലെത്തും.തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലർ ഗൗതം മേനോൻ റിലീസ് ചെയ്തത്. 2016ലാണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നത്. നീണ്ട 2 വർഷമെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

Read More

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ വിവിധ വേഷങ്ങൾ ചെയ്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനുശ്രീ. ഇക്കുറിയും തന്റെ നാട്ടിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ സിനിമ താരം എന്ന യാതൊരു പരിവേശവും കൂടാതെ അനുശ്രീ പങ്കെടുത്തു. കൃഷ്ണൻമാർക്കും രാധമാർക്കുമൊപ്പം ചുവടുവയ്ക്കുന്ന അനുശ്രീയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഭാരതാംബയായി ആഘോഷങ്ങളിൽ വേഷമിട്ട അനുശ്രീ ഇതിനുപിന്നിൽ യാതൊരുവ്രാഷ്ട്രീയവും ഇല്ലെന്നും തന്നെ നാട്ടിലെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു എന്ന് മാത്രമേ ഉള്ളൂ എന്നും പറഞ്ഞു. ഒരു രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞ് ആരും കമന്റുകൾ ഒന്നും ഇടരുത് എന്ന് മുന്നറിയിപ്പു നൽകിയതിനു ശേഷമാണ് അനുശ്രീ വേഷമിട്ടത്.

Read More