ആസിഫ് അലി, അഹമ്മദ് സിദ്ദിഖി,വിജയരാഘവൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കക്ഷി :അമ്മിണിപിള്ള.നവാഗതനായ ഡിൻജിത് അയ്യതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സനിലേഷ് ശിവനാണ്.റിജു രാജൻ ആണ് നിർമ്മാണം.സാമുവൽ എബി ആണ് സംഗീത സംവിധായകൻ. ചിത്രത്തിലെ സ്നേഹചന്ദ്രൻ വരികൾ രചിച്ച് സുധീർ പറവൂർ ആലപിച്ച ചന്തം തികഞ്ഞൊരു എന്ന ഗാനം കാണാം.
Author: Webdesk
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന മഹാനടൻ. മോഹൻലാലിനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടൻ എന്ന് പ്രശംസിച്ചവർ നിരവധിയാണ്. സിനിമയ്ക്ക് അകത്തും പുറത്തും ഒരേപോലെ ആരാധകവൃത്തം ഉള്ള ഒരു താരമാണ് മോഹൻലാൽ. മോഹൻലാലിനോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കൊച്ചുപ്രേമൻ. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് നടൻ കൊച്ചുപ്രേമൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറ്റവും ഇഷ്ടപ്പെട്ട താരം ആരാണ് എന്ന ചോദ്യത്തിന് ആയിരുന്നു ഇത്തരമൊരു മറുപടി. മോഹൻലാലിനെ ആണ് ഏറ്റവും ഇഷ്ടം എന്നും അത് ചിലപ്പോൾ ചെറുപ്പംമുതൽ അറിയുന്നത് കൊണ്ടാവാം എന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയും ഒരു വലിയ നടനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാലിന് ഒരു നല്ല നടന് വേണ്ട ലക്ഷണങ്ങൾ ഇല്ല.നടന് വേണ്ട ശബ്ദമോ സൗന്ദര്യം ഒന്നുമില്ലാത്ത മോഹൻലാൽ ഇന്ത്യയിലെ ഏറ്റവും മികച്ച നടനായി മാറി എങ്കിൽ അതൊരു വലിയ കാര്യമല്ലേ എന്നാണ് കൊച്ചുപ്രേമന്റെ ചോദ്യം. പണ്ടത്തെ കാലത്ത് ആണെങ്കിൽ സിനിമാ നടൻ ആകണമെങ്കിൽ പ്രേംനസീറിനെ പോലെ…
ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിക്കുന്ന ട്രോൾ മീമുകൾ അന്ന് മലയാളികളെ കുടുകുടെ ചിരിപ്പിച്ച പുലിവാൽ കല്യാണം എന്ന ചിത്രത്തിന്റേതാണ്.മലയാളത്തിൽ നിരവധി ചിത്രങ്ങൾ രണ്ടാം ഭാഗം ഇറക്കി ഹിറ്റായിട്ടുണ്ട് എങ്കിലും സംവിധായകൻ ഷാഫി ഇതുവരെ അതിന് മുതിർന്നിട്ടില്ല.പുലിവാൽ കല്യാണത്തിനു രണ്ടാംഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് ഒരു രണ്ടാംഭാഗത്തിന് സ്കോപ്പുള്ള ഒരു ചിത്രമല്ല അത് എന്നായിരുന്നു. ആ ചിത്രത്തിന്റെ കഥ അതിൽ തന്നെ തീരുകയായിരുന്നു. ഇനി ഒരു രണ്ടാം ഭാഗം വേണമെന്നുണ്ടെങ്കിൽ പുതിയ ഒരു കല്യാണവും അതിന് തക്കതായ സംഭവങ്ങളും വികസിപ്പിച്ചെടുത്ത് പുലിവാൽകല്യാണം 2 എന്ന പേരിൽ ഇറക്കണം. എന്നാൽ അതിന് ഇതുവരെ തോന്നിയിട്ടില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ന്യൂസ് 18 ലെ ലല്ലു സ്പീക്ക് എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. മായാവി ചട്ടമ്പിനാട് എന്നീ ചിത്രങ്ങൾക്ക് രണ്ടാംഭാഗം ആലോചിച്ചെങ്കിലും അതൊക്കെ പാതിവഴിക്ക് നിന്നു പോയെന്നും ഈ ചിത്രങ്ങൾക്ക് സീക്വൽ ഒരുക്കുവാൻ പ്രേക്ഷകർക്കിടയിൽ നിന്നും ഒട്ടേറെ…
താരങ്ങൾ സംവിധായകരാകുന്ന വാർത്ത ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതമാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മോഹൻലാൽ നായകനായെത്തിയ ലൂസിഫർ. ഇത് മലയാളം ഇൻഡസ്ട്രിയിലെ ഒരു വൻ ഹിറ്റായി മാറി. ഇതിനു പിന്നാലെയാണ് മോഹൻലാലും താൻ ഒരു സംവിധായകൻ ആകാൻ പോകുന്നു എന്ന വാർത്ത പ്രേക്ഷകരെ അറിയിച്ചത്. ബറോസ് എന്ന ത്രീ ഡി ചിത്രമാണ് മോഹൻലാലിന്റെ പ്രോജക്ട്. പൃഥ്വിരാജിനെ നായകനാക്കി നടൻ കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ കൂട്ടത്തിലേക്ക് ഒരു പേരുകൂടി ചേർക്കപ്പെടുകയാണ്, ജയറാം. കേരളകൗമുദിയുമായുള്ള അഭിമുഖത്തിലാണ് ജയറാം തന്റെ തീവ്രമായ ആഗ്രഹം വെളിപ്പെടുത്തിയത്. സംവിധായകൻ ആവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നും ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു സ്വപ്നമാണെന്നും അദ്ദേഹം പറയുന്നു.താൻ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമ ഒരു പക്കാ കൊമേഴ്സ്യൽ ചിത്രം അല്ല മലയാളികളുടെ മനസ്സിൽ എന്നും ഒരു ഓർമയായി…
സോഷ്യൽ മീഡിയയിലൂടെ പലതരം തട്ടിപ്പുകൾക്കിരയാകേണ്ടി വരുന്നവരാണ് സിനിമാതാരങ്ങൾ. ഇപ്പോഴിതാ തന്റെ അസിസ്റ്റന്റ് എന്നപേരിൽ അപർണ ബാലമുരളിക്ക് ഇമെയിൽ അയച്ച ഒരു വ്യക്തിയെ കയ്യോടെ പിടികൂടിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. അയച്ച മെസ്സേജിന്റെ സ്ക്രീൻഷോട്ട് സഹിതം വ്യക്തിയുടെ പേരും ഉൾപ്പെടുത്തിക്കൊണ്ടാണ് സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു കൊണ്ട് ഈ വ്യാജ വാർത്ത വെളിപ്പെടുത്തിയത്. എന്റെ അസിസ്റ്റന്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു വ്യക്തി സിനിമാ മേഖലയിലെ പ്രമുഖർക്ക് മെസ്സേജ് അയക്കുന്നുണ്ട്. പക്ഷേ എനിക്ക് അങ്ങനെ ഒരു സംവിധാനസഹായി ഇല്ല എന്നും ഇത്തരത്തിലുള്ള മെസ്സേജുകൾ ലഭിച്ചാൽ ദയവുചെയ്ത് അറിയിക്കണമെന്നും കുറിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. അപർണ അയച്ചുകൊടുത്ത സ്ക്രീൻഷോട്ടുകളും ഒപ്പം ചേർത്തു വച്ചു കൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ബാബു ജോസഫ് എന്ന പേരിലാണ് സന്ദേശം അയച്ചിരിക്കുന്നത്. താൻ സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനസഹായി ആണെന്നും അദ്ദേഹം പുതിയ ഒരു സിനിമ പ്ലാൻ ചെയ്യുന്നു എന്നും അതിലെ ഒരു കഥാപാത്രത്തിന് അപർണ യോഗ്യയാണെന്നും…
മമ്മൂട്ടി നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് ഉദയകൃഷ്ണയാണ്. നെൽസൺ ഐപ്പ് നിർമ്മിച്ച ചിത്രം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇപ്പോൾ ചിത്രത്തെ തേടി വലിയ ഒരു നേട്ടം എത്തിയിരിക്കുകയാണ്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. നിർമ്മാതാവ് നെൽസൺ ഐപ്പ് തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ചിത്രം 45 ദിവസങ്ങളിലായി 104 കോടിയാണ് ഇതുവരെ സ്വന്തമാക്കിയത്. മലയാള സിനിമയ്ക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണിത്. കുടുംബ പ്രേക്ഷകരും കുട്ടികളും യുവാക്കളും ഒന്നടങ്കം സ്വീകരിച്ച് ഈ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടുന്നതിലൂടെ മലയാള സിനിമയുടെ മറ്റൊരു ലെവൽ വ്യക്തമാവുകയാണ്.
താൻ അമ്മയാകാൻ പോകുന്നു എന്ന് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയാണ് നടി അനു സിത്താര. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് താരം പറയുന്നു. വ്യാജവാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം ഫെയ്ക്ക് ന്യൂസ് എന്ന് കുറിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പ്രതികരിച്ചത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി അനുസിത്താര ഇത് ഷെയർ ചെയ്തിട്ടുണ്ട്.തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ അനുസിത്താര അപ്പോളപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഇത്തരത്തിൽ ഒരു വ്യാജ വാർത്ത പ്രചരിച്ചത്. വിവാഹത്തിന് ശേഷം സിനിമയിൽ എത്തി അവിടെ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ് അനുസിത്താര. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെയാണ് അനുസിത്താര വിവാഹം ചെയ്തിരിക്കുന്നത്.രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധേയയായത്.താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ടൊവീനോ തോമസ് നായകനാകുന്ന ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ വാണ്. മമ്മൂട്ടിയുടെ മാമാങ്കത്തിലും താരം അഭിനയിക്കുന്നുണ്ട്.
സംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറിൻ ലാൽ മെഷേരി വിവാഹിതയാവാൻ ഒരുങ്ങുന്നു. വൻ താരനിരയുടെ സാനിധ്യത്തിലായിരുന്നു വിവാഹനിശ്ചയത്തിന്റെ ചടങ്ങുകൾ നടന്നത്. തൃശൂരിൽ വെച്ചാണ് ചടങ്ങ് നടന്നത്. ചടങ്ങിൽ നടൻ മമ്മൂട്ടി , നവ്യാനായർ കുഞ്ചാക്കോ ബോബൻ , ആൻ അഗസ്റ്റിൽ, അന്നാ രേഷ്മ, അനുശ്രീ, നവ്യ നായര്‍, രമേശ് പിഷാരടി തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തു. സെപ്തംബർ 16 നാണ് വിവാഹം.
ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒന്നാണ് ദിനപത്രത്തിൽ വന്ന ഒരു പൂച്ചയുടെ ഒന്നാം ചരമവാർഷിക വാർത്ത. ചുഞ്ചു നായർ എന്നാണ് പൂച്ചയ്ക്ക് കുടുംബം പേരിട്ടിരിക്കുന്നത്. തമാശ ഉളവാക്കും എങ്കിലും ഇത് തികച്ചും സത്യസന്ധമായ ഒരു വാർത്തയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനിലെ ആറാമത്തെ പേജിലാണ് വാർത്ത ഉള്ളത്. വാർത്ത നൽകിയിരിക്കുന്നത് മുംബൈ മലയാളികളാണ്. മോളൂട്ടി നിന്നെ ഞങ്ങൾ വല്ലാണ്ട് മിസ്സ് ചെയ്യുന്നു എന്ന് പറയുന്ന വാർത്തയിൽ അച്ഛൻ, അമ്മ, ചേച്ചിമാർ, ചേട്ടന്മാർ ,സ്നേഹിക്കുന്ന എല്ലാവരും എന്നാണ് കൊടുത്തിരിക്കുന്നത്.
സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യങ്ങളും തിരോധാനവും പ്രമേയമാകുന്ന ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. 2017ൽ അനൗൺസ് ചെയ്ത ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ ആരംഭിച്ചു. അഞ്ച് വർഷത്തെ തയ്യാറെടുപ്പിനും ഗവേഷണത്തിനും ശേഷമാണ് സിനിമ ആരംഭിച്ചിരിക്കുന്നത്. കുറുപ്പ് എന്ന ചിത്രം നിർമ്മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ വിതരണ കമ്പനിയായിരിക്കും. ദുൽഖറിന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ദുൽഖർ ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഈ സിനിമയിലെ മറ്റ് താരങ്ങളെയും ടെക്നീഷ്യന്മാരെയും ഉടൻതന്നെ പ്രഖ്യാപിക്കുമെന്നും സംവിധായകൻ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്.പറഞ്ഞതും അല്ല അറിഞ്ഞതും അല്ല, പറയാന്‍ പോകുന്നതാണ് കഥ എന്ന ടാഗ് ലൈനിലാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.ശ്രീനാഥ് പുറത്തുവിട്ട പോസ്റ്റർ സാനി യാസ് ചെയ്ത ഫാന്‍ മേയ്ഡ് പോസ്റ്റര്‍ ആണ്.സെക്കന്‍ഡ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്…