കാലമെത്ര കഴിഞ്ഞാലും മലയാളത്തിലെ ക്ലാസിക് പട്ടികയില്‍ എന്നും മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളിലൊന്നാണ് കാലാപാനി.സ്വാതന്ത്ര്യ സമരകാലവുമായി ബന്ധപ്പെട്ട കഥപറഞ്ഞ മോഹൻലാൽ ചിത്രം അംരീഷ് പുരി വരെയുള്ള ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളാല്‍ സമ്ബുഷ്ടമായ ചിത്രമായിരുന്നു. ബ്രിട്ടീഷ് ഭരണകാലഘട്ടത്തില്‍ ഇന്ത്യന്‍ ജനത അനുഭവിച്ചിരുന്ന മാനസികവും ശാരീരികവുമായ പീഡനത്തിന്റെ കാഠിന്യം മനസ്സിലാക്കാൻ സാധിക്കുന്ന ഒരു സീൻ ആയിരുന്നു തടവുകാരനായ മോഹന്‍ലാലിന്റെ ഗോവര്‍ദ്ധനന്‍ എന്ന കഥാപത്രത്തെ കൊണ്ട് അംരീഷ് പുരിയുടെ കഥാപാത്രം നാവു കൊണ്ട് ഷൂസ് വൃത്തിയാക്കിപ്പിക്കുന്ന രംഗം. ചിത്രത്തിൽ ക്രൂരനായ ബ്രിട്ടീഷ് പട്ടളക്കാരന്റെ വേഷമാണ് ബോളിവുഡ് താരം അംരീഷ് പുരി അവതരിപ്പിച്ചത്. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ ആ രംഗത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. ആ സീൻ ഷൂട്ട് ചെയ്തതിന് തൊട്ടുപിന്നാലെ അംരീഷ് പുരി മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് കരയുകയും മറ്റൊരു നടനും ഇങ്ങനെ ചെയ്യില്ല എന്ന് പറയുകയും ചെയ്തു. ഒരു അഡ്ജസ്റ്റ്മെന്റും ഇല്ലാതെ താൻ ഈ സീൻ ചെയ്തുകൊള്ളാമെന്ന് മോഹൻലാൽ പറഞ്ഞതായി പ്രിയദർശൻ…
Author: Webdesk
മലയാള സിനിമയിൽ സൂപ്പർഹിറ്റുകൾ സമ്മാനിക്കുന്ന ഒരു എവർഗ്രീൻ കൂട്ടുകെട്ടാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട്. താളവട്ടം, ചിത്രം,ബോയിങ് ബോയിങ്, വെള്ളാനകളുടെ നാട്, തേൻമാവിൻ കൊമ്പത്ത്, കിലുക്കം ,ചന്ദ്രലേഖ, ഒപ്പം തുടങ്ങി ഒരുപിടി മനോഹരചിത്രങ്ങൾ ഇവർ ഒന്നിച്ച് സൃഷ്ടിച്ചു.ഇനി വരാൻ പോകുന്ന ബ്രഹ്മാണ്ഡചിത്രം കുഞ്ഞാലിമരയ്ക്കാർ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 45-ആമത്തെ ചിത്രമാണ്. ദ ക്യു എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ പ്രിയദർശൻ, മോഹൻലാൽ എന്തുകൊണ്ട് മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തനാകുന്നു എന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ്. കൂടെയുള്ള നടന്മാർ തന്നെക്കാൾ സ്കോർ ചെയ്യുമോ എന്ന ഭയം പല നടന്മാർക്കുണ്ടെങ്കിലും മോഹൻലാലിന് അത്തരമൊരു ഭയമില്ലെന്നും കാരണം കൂടെ അഭിനയിക്കുന്നവർ നന്നായാൽ മാത്രമേ തനിക്കും നന്നായി അഭിനയിക്കാൻ സാധിക്കു എന്ന ബോധ്യം അദ്ദേഹത്തിനുണ്ടെന്നും പ്രിയദർശൻ പറയുന്നു. ബോയിങ് ബോയിങ് എന്ന ചിത്രത്തിനുശേഷം മുകേഷ് പറഞ്ഞ ഒരു കാര്യവും പ്രിയദർശൻ എടുത്തുപറയുന്നു.താൻ ഈ സിനിമയിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന്റെ ഫുൾ ക്രെഡിറ്റ് മോഹൻലാലിന് ആണെന്നും അത്രയധികം അദ്ദേഹം എന്നെ സഹായിച്ചു…
സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ ചിത്രീകരിച്ച ഐറ്റംഡാൻസിനെ ചൊല്ലി തർക്കങ്ങൾ നടക്കുകയാണ്. ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് മറുപടി ആയി ഡാൻസ് ബാറിൽ ഐറ്റംഡാൻസ് അല്ലാതെ ഓട്ടൻതുള്ളൽ നടത്താൻ പറ്റുമോ എന്നാണ് പൃഥ്വി ചോദിച്ചത്.ഇപ്പോൾ അഡാർ ലവ് എന്ന ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു പൃഥ്വിരാജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ : ഒരുപാട് ചർച്ചയ്‌ക്കും വിലയിരുത്തലുകൾക്കുമൊടുവിൽ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധമല്ല എന്ന് തെളീയിക്കപ്പെട്ടതിനാൽ എന്റെ അടുത്ത പടത്തിൽ ഒരു കിടിലം ഐറ്റം ഡാൻസ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാല്മാറരുത് 😋😉
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ 200 കോടി പിന്നിട്ട് റെക്കോർഡ് വിജയം കൈവരിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകരും പ്രേക്ഷകരും.രണ്ടാംഭാഗത്തിനുള്ള സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും പൃഥ്വിരാജ് ഇതിനകം തുറന്ന് പറഞ്ഞുകഴിഞ്ഞു. ഒരു സീക്വലിനുള്ള സാധ്യതകള്‍ പാടെ തള്ളിക്കളയാതെ അത്തരത്തില്‍ ഒരു ചിത്രം ഒരുക്കണമെങ്കില്‍ അതിന് നിരവധി വെല്ലുവിളികൾ ഉണ്ട്. ലൂസിഫറിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ഒരു സിനിമയ്ക്ക് വേണ്ടിയുള്ള കഥ ആയിട്ടല്ല ലൂസിഫർ എഴുതപ്പെട്ടിരുന്നത് എന്ന മറുപടിയാണ് പൃഥ്വിരാജ് നൽകുന്നത്.സിനിമയുടെ കഥ ചര്‍ച്ച ചെയ്ത സമയത്ത് ഇതൊരു വെബ് സിരീസ് ആക്കിയാലോ എന്ന ചിന്തയും അവരിൽ ഉണ്ടായി എന്നും പൃഥ്വിരാജ് പങ്കുവെക്കുന്നു. 11 എപ്പിസോഡുള്ള ഒരു സിരീസ് ആയി ഏതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോം വഴി ഈ കഥ അവതരിപ്പിക്കാനായിരുന്നു അവരുടെ ആലോചന. ചിത്രം മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും എത്തി. 50 ദിവസം കൊണ്ട് 200…
താരങ്ങൾ സംവിധായകരായി വേഷമിടുന്ന കാഴ്ച ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതമാണ്.പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ സൂപ്പർ ഹിറ്റായി മാറിക്കഴിഞ്ഞു. ചിത്രം 200 കോടി പിന്നിട്ട് വീണ്ടും കുതിക്കുകയാണ്. പൃഥ്വിയുടെ അരങ്ങേറ്റവും വിജയവും മറ്റു താരങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയും അങ്ങനെ കൂടുതൽ ആളുകൾ സംവിധാന രംഗത്തേക്ക് കടന്നു വരികയും ചെയ്യുന്നു.പൃഥ്വിക്കു പിന്നാലെ കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങി പലരും ക്യാമറയുടെ പിന്നാമ്പുറത്തേക്കുള്ള യാത്രയിലാണിപ്പോൾ. അതിനിടയിലാണ് ടൊവിനോ സംവിധാനരംഗത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണോ എന്ന ചോദ്യം ഉന്നയിക്കാൻ പാകത്തിന് ഒരു ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തത്.കൽക്കി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ക്യാമറക്കണ്ണുകളിലൂടെ നോക്കുന്ന ചിത്രമാണ് ടോവിനോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് .’പറഞ്ഞ് എടുപ്പിച്ച ഫോട്ടോ !! കൊറേക്കാലമായുള്ള ആഗ്രഹം ആയിരുന്നു ഇങ്ങനൊരു ഫോട്ടോ’ എന്നതായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. സംവിധായകൻ ആവാനുള്ള ശ്രമമാണോ എന്ന ചോദ്യവുമായി ആരാധകർ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
മലയാളികൾക്ക് ഇന്നും ഓർത്തിരിക്കാൻ ആവുന്ന യോദ്ധ, നിർണ്ണയം, ഗാന്ധർവ്വം എന്നീ ചിത്രങ്ങൾ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സംവിധായകൻ ആണ് സംഗീത് ശിവൻ.അദ്ദേഹത്തിന്റെ ഒട്ടുമിക്ക സൂപ്പർഹിറ്റ് ചിത്രങ്ങളിലും നായകൻ മലയാളികളുടെ പ്രിയങ്കരനായ മോഹൻലാൽ തന്നെയാണ് എന്നതാണ് ഏറ്റവും പ്രത്യേകതയുള്ള കാര്യം. യോദ്ധ മലയാളത്തിലെ ക്ലാസിക് കോമഡി- ആക്ഷൻ ചിത്രമായി മാറിയപ്പോൾ ഒരു മെഡിക്കൽ ത്രില്ലറായിരുന്നു നിർണയം. നിർണയം എന്ന ചിത്രത്തിൽ ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു എന്നും പിന്നീട് അത് മോഹൻലാലിലേക്ക് എത്തിച്ചേരുകയായിരുന്നു എന്നും സംഗീത് ശിവൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.ചിത്രത്തിലെ ഡോക്ടർ റോയ് എന്ന മോഹൻലാൽ കഥാപാത്രം നൽകിയ മുറിവ് ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്നു. അഭിനയമാണോ ജീവിതമാണോ എന്ന് വേർതിരിക്കാനാവാത്ത തരത്തിലുള്ള പ്രകടനമാണ് ലാലേട്ടൻ കാഴ്ചവയ്ക്കുന്നത് എന്നും ഒരിക്കലും ഒരു സംവിധായകനെ സമ്മർദ്ദത്തിലാക്കാത്ത നടനാണ് ലാലേട്ടൻ എന്നും സംഗീത് ശിവൻ പറഞ്ഞിരുന്നു.മോഹൻലാലിനൊപ്പം ഇനിയൊരു ചിത്രം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ മനസ്സ് തുറക്കുകയാണ് അദ്ദേഹം. ലാലേട്ടൻ ഇപ്പോൾ എത്തി…
മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടൻ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുമായി ചിരിയുടെ വെടിക്കെട്ട് തീർക്കാൻ എത്തുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ലാലേട്ടൻ മെഗാ മാർഗംകളിയിൽ പങ്കെടുക്കുന്ന ചിത്രം വരെ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ചട്ടയും മുണ്ടും ഉടുത്ത് ലിപ്സ്റ്റിക്കിട്ട് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ 520 വനിതകൾകൊപ്പം ലാലേട്ടൻ മെഗാ മാർഗംകളിയിൽ ചുവടുവെച്ചത് ഡാൻസ് മാസ്റ്റർ പ്രസന്നയുടെ നേതൃത്വത്തിലുള്ള ഒരാഴ്ചത്തെ പരിശീലനത്തിനു ശേഷം ആയിരുന്നു. സലിംകുമാറും, ഹരീഷ് കണാരനും, ബിഗ് ബോസ് സുരേഷും ഒപ്പം ചുവട് വയ്ക്കുന്നുണ്ട്. ഇതിൽനിന്നെല്ലാം വ്യക്തമാകുന്ന ഒരു കാര്യം ഇട്ടിമാണി ഒരു പക്കാ എന്റർടെയ്‌നർ ചിത്രമായിരിക്കും എന്നാണ്. ലാലേട്ടന്റെ മാസ് കഥാപാത്രങ്ങളിൽ നിന്നും കോമഡിയിലേക്കുള്ള ഒരു ട്രാൻസ്ഫോർമേഷൻ ആണ് ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാളയിൽ ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും. നവാഗതരായ ജിബിയും ജോജുവും ചേർന്നാണ്…
നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ സംവിധായകനാണ് ഷാഫി. വൺമാൻ ഷോ യിലൂടെ സംവിധാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ഷാഫി ഏറ്റവും ഒടുവിൽ സംവിധാനം ചെയ്തത് ബിബിൻ ജോർജ് നായകനായെത്തിയ ഒരു പഴയ ബോംബ് കഥയാണ്. ഷാഫി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചിൽഡ്രൻസ് പാർക്ക്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍, ഷറഫുദീന്‍ എന്നീ മൂന്ന് നായകന്മാരുള്ള ചിത്രത്തില്‍ ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ എന്നിവര്‍ നായികമാരായി എത്തുന്നു. മധു, റാഫി, ധര്‍മജന്‍, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് നിര്‍മ്മാണം.ചിത്രത്തിലെ ഓമനത്തിങ്കൽ എന്ന ഗാനം റിലീസായിരിക്കുകയാണ്.അരുൺ രാജാണ് സംഗീതം.കാർത്തിക്കും മൃദുല വാര്യരും ചേർന്ന് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.ഗാനം കാണാം.
ആല്‍ബത്തിലൂടെ വെള്ളിത്തിരയിലെത്തി അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തു എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മീനാക്ഷി. അമർ അക്ബർ അന്തോണിയുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തുകയാണ് മീനാക്ഷി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഈ വെളിപ്പെടുത്തൽ. നാലിലോ അഞ്ചിലോ പഠിക്കുമ്പോഴായിരുന്നു മീനാക്ഷി അമർ അക്ബർ അന്തോണിയിൽ അഭിനയിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണവ്സമയത്ത് യഥാർത്ഥത്തിലുള്ള ഓട ആണെന്നും അതിലേക്ക് മീനാക്ഷിയെ ഇടുമെന്നും സെറ്റിലെ ചേട്ടൻമാർ പറഞ്ഞു പറ്റിച്ചു.മീനാക്ഷി അത് കേട്ട് പേടിക്കുകയും ഓടയിലേക്ക് ഇടാൻ എടുത്തപ്പോൾ പൃഥ്വിരാജിനോട് ഇക്കാര്യം പറയുകയും ചെയ്തു. പൃഥ്വിരാജ് അങ്ങനെയൊന്നുമില്ല എന്ന് പറഞ്ഞ് മീനാക്ഷിയെ ആശ്വസിപ്പിച്ചെങ്കിലും പിന്നീട് പൊക്കിയെടുത്തപ്പോൾ മീനാക്ഷി കരഞ്ഞു. കരച്ചിൽ മാറ്റാനായി പൃഥ്വിരാജ് ഉൾപ്പെടെ എല്ലാവരും ഓടയിൽ ഇറങ്ങി കാണിച്ചുകൊടുത്തു.ഓടയിൽ ഇറങ്ങിയത് കൊണ്ട് ഡ്രസ്സ് ഇല്ലാതായതിനെ തുടർന്ന് ഷൂട്ടിംഗ് പിറ്റേ ദിവസത്തേക്ക് മാറ്റി വയ്ക്കുകയും ചെയ്തു. ആ സംഭവം ഓർക്കുമ്പോൾ ഇപ്പോൾ മീനാക്ഷിക്ക് ചിരിയാണ് വരുന്നത്. ഇപ്പോൾ കിടങ്ങൂര്‍…
റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 100 കോടി ക്ലബ്ബിൽ കയറിയ വൈശാഖ് ചിത്രമാണ് മധുരാജ. മധുരരാജ എന്ന വലിയ വിജയത്തിൽ ഏറെ സന്തുഷ്ടനാണ് സംവിധായകൻ. നൂറുകോടി ക്ലബ്ബിൽ കയറിയെങ്കിലും ഇതിനിടയിൽ ഏറെ വിമർശനങ്ങൾ ഈ ചിത്രത്തിന്റെ പേരിൽ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഈ വിമർശനങ്ങൾക്ക് മറുപടിയായി വൈശാഖ് പറയുന്നത് ഇങ്ങനെയാണ്.” മധുരരാജ തിയേറ്ററുകളിലെത്തി വിജയിച്ചത് ഭൂരിഭാഗം ആളുകളും അത് ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. കുറച്ച് ആളുകളുടെ വിമർശനങ്ങൾക്ക് അല്ല കൂടുതൽ ആളുകളുടെ കയ്യടിക്കാണ് ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നത് “. തങ്ങൾ ചെയ്യുന്നത് അക്കാദമിക് സിനിമകൾ അല്ല എന്ന ബോധ്യമുള്ളതുകൊണ്ട് അതിനൊന്നും കൂടുതൽ പ്രാധാന്യം കൊടുക്കാറില്ല എന്നും ജനക്കൂട്ടത്തിന് വേണ്ടിയാണ് തങ്ങൾ പടം ഇറക്കുന്നതെന്നും വൈശാഖ് പറഞ്ഞു. ആസ്വാദന നിലവാരം പലതട്ടിലുള്ള ആളുകളാണ് ജനക്കൂട്ടത്തിൽ ഉണ്ടാവുക. അവരെയെല്ലാം ഒരു പരിധിവരെ തൃപ്തിപ്പെടുത്താൻ ആവുന്ന സിനിമകൾ ഇറക്കുവാൻ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.