ഒരു അടാറ് ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരങ്ങളാണ് പ്രിയ വാര്യരും റോഷന്‍ അബ്ദുള്‍ റഹൂഫും. റോഷന്റെ പിറന്നാൾ ദിവസത്തിൽ പ്രിയ വാര്യർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വൈറലായിരുന്നു.റോഷൻ പ്രിയക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണ് എന്നറിയിച്ചു കൊണ്ട് റോഷന് ജന്മദിനാശംസകൾ നേരുന്ന ഒരു കുറിപ്പ് ആയിരുന്നു അത്. പ്രതിസന്ധിഘട്ടങ്ങളിൽ പ്രിയയോടൊപ്പം ഉണ്ടായിരുന്നത് റോഷൻ മാത്രമാണെന്ന് ഈ കുറിപ്പിലൂടെ പ്രിയ വ്യക്തമാക്കി. ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് പുറത്തുവരുന്ന വാർത്തകൾ നിരസിക്കുകയാണ് പ്രിയ വാര്യർ. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് പ്രിയ വാര്യർ ഇത് പങ്കുവെച്ചത്. ആദ്യസിനിമയിൽ ഒപ്പം അഭിനയിച്ച അതും ഒരേ പ്രായത്തിലുള്ള വ്യക്തിയെന്ന നിലയിൽ താനും റോഷനും തമ്മിൽ മാനസിക ഐക്യം നിലനിന്നിരുന്നുവെന്നും അതൊരിക്കലും ഒരു പ്രണയം ആയിരുന്നില്ലെന്നും വ്യക്തമാക്കി. ഒരു അഭിമുഖത്തിൽ റോഷനും ഇതേ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു. അപ്പോൾ താനും പ്രിയയും സുഹൃത്തുക്കളാണെന്നും അതൊരു പ്രണയമല്ലെന്നും ആയിരുന്നു റോഷന്റെ മറുപടി. ഇത്തരം ഗോസിപ്പ്…
Author: Webdesk
ആരാധകർ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ ഒന്നാണ് പേളി-ശ്രീനിഷ് വിവാഹം. ക്രിസ്ത്യൻ-ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ പുതു പെണ്ണിന്റെ വീഡിയോ പങ്കുവയ്ക്കുകയാണ് ശ്രീനിഷ്. ശ്രീനിഷിന്റെ നാടായ പാലക്കാട് ശ്രീകൃഷ്ണപുരത്ത് പുതുപെണ്ണായി രസിച്ചു നടക്കുന്ന പേളിയുടെ വീഡിയോ ആണ് ശ്രീനിഷ് പങ്കുവെച്ചിരിക്കുന്നത്. നാട്ടിലെ പറമ്പിൽ പുല്ല് ചെത്തിയും വീട്ടിലെ കുട്ടികളുടെ കൂടെ ക്യാരംസ് കളിച്ചും അമ്പലത്തിൽ കുഞ്ഞിന്റെ ചോറൂണിനു പങ്കെടുത്തും ചെണ്ട കൊട്ടാൻ പഠിച്ചും പേളി നാട്ടിൻപുറത്തെ നന്മകൾ ആസ്വദിക്കുന്നു. മെയ് അഞ്ചിന് ചൊവ്വര പള്ളിയിൽ വച്ച് ഇരുവരും ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹിതരായി. പിന്നീട് മെയ് 8-ന് പാലക്കാട് ശ്രീനിഷിന്റെ നാട്ടിലെ ഓഡിറ്റോറിയത്തില്‍ വച്ച് ഹിന്ദു ആചാരപ്രകാരവും വിവാഹച്ചടങ്ങുകള്‍ നടന്നു. മലയാളം റിയാലിറ്റി ഷോയായ ബിഗ് ബോസ് സെറ്റിൽ വച്ചായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലായത്. നൂറു ദിവസം നീണ്ടുനിന്ന ഷോയുടെ ഫൈനൽ റൗണ്ടിൽ എത്തിയ ആ വേളയിലെങ്കിലും വിവാഹമോ വിവാഹനിശ്ചയമോ പ്രഖ്യാപിക്കുമെന്ന ആരാധകരുടെ കാത്തിരിപ്പാണ് വിവാഹത്തോടെ…
ബോളിവുഡിന്റെ സൂപ്പർ താരം ഷാരൂഖ് ഖാൻ തന്റെ ജീവിതത്തിലെ ചില പ്രതിസന്ധിഘട്ടങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്. ഷാരൂഖ് ഒരു സൂപ്പർതാരം ആകുന്നതിനു മുൻപ് ആയിരുന്നു ഗൗരിഖാനുമായുള്ള വിവാഹം. തന്റെ പ്രിയ പത്നിയെ ഷാരൂഖ് ആദ്യമായി കാണുമ്പോൾ താരത്തിന് പ്രായം പതിനെട്ടും ഗൗരിക്ക് പതിനാലും ആയിരുന്നു. വിവാഹത്തിനുശേഷം ഇപ്പോൾ 28 വർഷങ്ങൾ പിന്നിട്ടു. ഇരുവരും വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവർ ആയിരുന്നതിനാൽ നിരവധി പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്താണ് ഗൗരിയെ വിവാഹം ചെയ്തത്.വിവാഹത്തിന് മുന്‍പ് മധുവിധു ആഘോഷിക്കാന്‍ പാരീസില്‍ പോകാമെന്നും ഈഫല്‍ ടവ്വര്‍ കാണാമെന്നെല്ലാം ഗൗരിയ്ക്ക് വാക്ക് നല്‍കിയിരുന്നു. എന്നാൽ അതൊന്നും പാലിക്കാൻ സാധിച്ചില്ലെന്ന് ഇപ്പോൾ തുറന്നു പറയുകയാണ് ഷാരൂഖ്. വിവാഹസമയത്ത് ഷാരൂഖ് ദരിദ്രനും ഗൗരി താരതമ്യേന മികച്ച സാമ്പത്തിക സ്ഥിതിയുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്നു.വിവാഹത്തിനു മുൻപ് മധുവിധു പാരീസിൽ ആഘോഷിക്കാം എന്ന വാക്ക് നൽകിയിരുന്നെങ്കിലും അത് പച്ചക്കള്ളം ആയിരുന്നുവെന്ന് ഷാരൂഖ് പങ്കുവെക്കുന്നു.” എന്റെ കയ്യില്‍ പണമില്ലായിരുന്നു. അതുകൊണ്ട് ഡാര്‍ജിലിങ്ങിലേക്ക് തിരിച്ചു. വിവാഹം കഴിഞ്ഞ് 20 ദിവസങ്ങള്‍ക്ക്…
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ശ്രീനിവാസൻ. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് ഒന്നര കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷൻ നൽകി എന്ന വാർത്ത അവിശ്വസനീയമാണെന്ന് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.താൻ അറിയുന്ന ദിലീപ് ഇത്തരം കാര്യങ്ങൾക്ക് ഒന്നര പൈസപോലും ചിലവാക്കില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവിനെതിരെയും ശ്രീനിവാസന്‍ വിമര്‍ശനം ഉന്നയിച്ചു. തുല്യവേതനം എന്ന ആവശ്യം നടപ്പാക്കണമെന്നും സിനിമാരംഗത്ത് സ്ത്രീകൾക്കെതിരായ ചൂഷണം അവസാനിപ്പിക്കണം എന്നുമുള്ള ഡബ്യുസിസിയുടെ ആവശ്യത്തെ ശ്രീനിവാസന്‍ വിമര്‍ശിച്ചു. ഡബ്ല്യു സി സി യുടെ ആവശ്യം എന്തിനാണ് എന്നിതുവരെ മനസ്സിലായിട്ടില്ല എന്ന് പറഞ്ഞ ശ്രീനിവാസൻ സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല എന്നും അഭിപ്രായപ്പെട്ടു.ശ്രീനിവാസന്റെ അഭിപ്രായത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കയാണ് ഡബ്ല്യുസിസി അംഗമായ രേവതി.തങ്ങള്‍ ആദരിക്കുന്ന താരങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ഏറെ ഖേദകരമാണെന്ന് രേവതി ട്വിറ്റില്‍ കുറിച്ചു.ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുമ്പോൾ അത് അടുത്ത തലമുറയിൽ എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും രേവതി ട്വിറ്ററിൽ കുറിച്ചു.
മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡ്സിൽ യേശുദാസിന് പുരസ്കാരം സമ്മാനിക്കാൻഭാഗ്യം ലഭിച്ച് മമ്മൂട്ടിയും മോഹൻലാലും. എക്കാലവും മലയാളി നെഞ്ചിലേറ്റിയ സ്വരത്തിന്റെ ഉടമയ്ക്ക് ഓൾ ടൈം എന്റർടൈനർ പുരസ്കാരമാണ് ലഭിച്ചത്. പുരസ്കാരം സമ്മാനിച്ചു കൊണ്ട് മോഹൻലാലും മമ്മൂട്ടിയും ഇതാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമെന്ന് പറഞ്ഞു. ദാസേട്ടന് അടുത്ത വർഷം 80 വയസ്സ് പൂർത്തിയാകും. ഇത്രയും നാൾ നില നിന്നു പോയത് ദൈവത്തിന്റെയും മാതാപിതാക്കന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹം കൊണ്ടാണെന്ന് ദാസേട്ടൻ വ്യക്തമാക്കി. തനിക്ക് പുരസ്കാരം നൽകിയ രണ്ടു മഹാനടൻമാർക്കുള്ള സമർപ്പണം എന്ന നിലയിൽ ‘പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ’ എന്ന ഗാനത്തിന്റെ പല്ലവി ദാസേട്ടൻ ആലപിച്ചു. “സാധാരണ ദാസേട്ടനിൽ നിന്ന് അവാർഡ് സ്വീകരിക്കുകയാണ് പതിവ്. അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കാനുള്ള ഈ അവസരം വലിയ ആദരമാണ്. ഒരിക്കലും അദ്ദേഹത്തിനു പകരംവയ്ക്കാൻ മറ്റൊരാളുണ്ടാവില്ല. അദ്ദേഹത്തിന്റെ അനേകം പാട്ടുകൾ പാടി അഭിനയിക്കാനായതാണ് എനിക്കു കിട്ടിയ ഭാഗ്യം’- മോഹൻലാൽ പറഞ്ഞു. ‘ദാസേട്ടന്റെ വലിയ ആരാധകനാണ് ഞാൻ.അദ്ദേഹത്തിന്റെ പാട്ടുപാടി അഭിനയിക്കുക എന്നതൊക്കെ സ്വപ്നത്തിനും…
തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു കഥാപാത്രമായി പ്രത്യക്ഷപെടുന്നുണ്ട്.ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിൽ വരുന്നത്. മമ്മൂക്കയോടൊപ്പം പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ ,ആര്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് . ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിലെ ബീമാപള്ളി എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. എ കെ കാഷിഫ് ആണ് സംഗീത സംവിധായകൻ. ഷഹബാസ് അമൻ,നകുൽ അഭ്യൻകർ, ഹരിചരൻ ശേഷദ്രി എന്നിവരാണ് ഗാനം ആലപിച്ചത്
ദുൽഖർ സൽമാൻ നായകനായി എത്തിയ ഒരു യമണ്ടൻ പ്രേമകഥ ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. കുടുംബ പ്രേക്ഷകരും കുട്ടികളും ഒരേപോലെ ഏറ്റെടുത്ത ചിത്രം ആദ്യാവസാനം പൊട്ടിച്ചിരികൾ ആണ് തിയേറ്ററിൽ നിറയ്ക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ തിരിച്ചെത്തിയ ചിത്രം കൂടിയാണ് ഒരു യമണ്ടൻ പ്രേമകഥ . നീണ്ട കാലത്തിന് ശേഷം ലഭിക്കുന്ന ഒരു മുഴുനീള കോമഡി കേന്ദ്രമെന്ന നിലയിൽ പ്രേക്ഷകർ മികച്ച പിന്തുണയാണ് ചിത്രത്തിന് നൽകിയത്.സലിംകുമാർ ധർമ്മജൻ ബോൾഗാട്ടി ഹരീഷ് കണാരൻ വിഷ്ണു ഉണ്ണികൃഷ്ണൻ സൗബിൻ ഷാഹിർ തുടങ്ങി ഒട്ടനവധി കോമഡി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു .ചിത്രത്തിന്റെ പുതിയ ടീസർ കാണാം
തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. പൃഥ്വിരാജ് സുകുമാരൻ തന്റെ കന്നി സംവിധാനസംരംഭം ഗംഭീരം ആക്കിയപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് അത് മികച്ച ഒരു മാസ് ചിത്രം. മുരളി ഗോപിയുടെ തിരക്കഥയ്ക്ക് പൃഥ്വിരാജ് ചലച്ചിത്രഭാഷ നൽകിയപ്പോൾ ബോക്സ് ഓഫീസ് റെക്കോർഡുകൾ പലതും കടപുഴകി വീണു .ദീപക് ദേവ് ആണ് ചിത്രത്തിന് സംഗീതം നിർവ്വഹിച്ചിരിക്കുന്നത് .ചിത്രം 150 കോടി കളക്ഷൻ പിന്നീട്ട് ജൈത്രയാത്ര തുടരുകയാണ് . ഇതിനിടെ ചിത്രത്തിനെ തേടി അവാർഡുകൾ എത്തി തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. മഴവിൽ മനോരമ എന്റർടൈന്മെന്റ്‌സ് അവാർഡിലെ ഈ വർഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള ഉള്ള അവാർഡ് ലൂസിഫറിന്റെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ സ്വന്തമാക്കി. നടനായും നിർമ്മാതാവായും പുരസ്കാരങ്ങൾ മേടിച്ചിട്ടുള്ള പൃഥ്വിരാജ് തൻറെ ഷെൽഫിലേക്ക് ആദ്യമായി മികച്ച സംവിധായകനുള്ള അവാർഡും കൊണ്ടുപോകുന്ന അസുലഭ കാഴ്ചയാണ് ഇത്. ചിത്രത്തിലെ തന്നെ ആക്ഷൻ സിനിമകൾക്ക് മികച്ച സ്റ്റൻഡ് ഡയറക്ടറായി സ്റ്റൻഡ് സിൽവയും തിരഞ്ഞെടുക്കുകയുണ്ടായി .ലൂസിഫർ…
കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ് ബോസ് മത്സരാർത്ഥികളായ പേർളിയും ശ്രീനിഷ് അരവിനന്ദും വിവാഹിതരായി. എറണാകുളം സിയാൽ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ക്രിസ്ത്യൻ ആചാരപ്രകാരം ആണ് വിവാഹച്ചടങ്ങുകൾ നടന്നത്. .ഇതിനുശേഷം മെയ് എട്ടിന് പാലക്കാട് ഹിന്ദു ആചാരപ്രകാരവും വിവാഹം നടക്കും. മലയാളത്തിലെ ബിഗ് ബോസിൻറെ ആദ്യ പതിപ്പിലെ മത്സരാർത്ഥികളാണ് ശ്രീനിഷും പേർളിയും .ഇരുവരും തമ്മിൽ മത്സരത്തിനിടയിൽ പ്രണയം സംഭവിക്കുകയായിരുന്നു .എന്നാൽ ഇത് മത്സരത്തിന്റെ ഭാഗമായുള്ള തന്ത്രമാണോ എന്നുപോലും ചിലർ അന്ന് സംശയിച്ചിരുന്നു.ഇവർക്കുള്ള മറുപടി ആണ് നാളെയുള്ള ഇവരുടെ വിവാഹം. വിവാഹചിത്രങ്ങൾ കാണാം
കോളേജ് പ്രണയം പശ്ചാത്തലമായി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രമാണ് ഡിഗ്രി കോളേജ്. വരുൺ, ശ്രീദിവ്യ, ദുവ്വശി മോഹൻ, ജയ വാണി ,ശ്രീനിവാസ് മദൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുനിൽ ആണ് ചിത്രത്തിലെ സംഗീത സംവിധായകൻ .നരംസിംഹ നന്ദി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തിന്റെ ട്രയ്ലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചൂടൻ രംഗങ്ങളാണ് ട്രയ്ലറിന്റെ ഹൈലൈറ്റ്. ട്രയ്ലർ കാണാം.