Author: Webdesk

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ശ്രീനിവാസൻ. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് ഒന്നര കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷൻ നൽകി എന്ന വാർത്ത അവിശ്വസനീയമാണെന്ന് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.താൻ അറിയുന്ന ദിലീപ് ഇത്തരം കാര്യങ്ങൾക്ക് ഒന്നര പൈസപോലും ചിലവാക്കില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവിനെതിരെയും ശ്രീനിവാസന്‍ വിമര്‍ശനം ഉന്നയിച്ചു. തുല്യവേതനം എന്ന ആവശ്യം നടപ്പാക്കണമെന്നും സിനിമാരംഗത്ത് സ്ത്രീകൾക്കെതിരായ ചൂഷണം അവസാനിപ്പിക്കണം എന്നുമുള്ള ഡബ്യുസിസിയുടെ ആവശ്യത്തെ ശ്രീനിവാസന്‍ വിമര്‍ശിച്ചു. ഡബ്ല്യു സി സി യുടെ ആവശ്യം എന്തിനാണ് എന്നിതുവരെ മനസ്സിലായിട്ടില്ല എന്ന് പറഞ്ഞ ശ്രീനിവാസൻ സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല എന്നും അഭിപ്രായപ്പെട്ടു.ശ്രീനിവാസന്റെ അഭിപ്രായത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കയാണ് ഡബ്ല്യുസിസി അംഗമായ രേവതി.തങ്ങള്‍ ആദരിക്കുന്ന താരങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ഏറെ ഖേദകരമാണെന്ന് രേവതി ട്വിറ്റില്‍ കുറിച്ചു.ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുമ്പോൾ അത് അടുത്ത തലമുറയിൽ എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും രേവതി ട്വിറ്ററിൽ കുറിച്ചു.

Read More

മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡ്സിൽ യേശുദാസിന് പുരസ്കാരം സമ്മാനിക്കാൻഭാഗ്യം ലഭിച്ച് മമ്മൂട്ടിയും മോഹൻലാലും. എക്കാലവും മലയാളി നെഞ്ചിലേറ്റിയ സ്വരത്തിന്റെ ഉടമയ്ക്ക് ഓൾ ടൈം എന്റർടൈനർ പുരസ്കാരമാണ് ലഭിച്ചത്. പുരസ്കാരം സമ്മാനിച്ചു കൊണ്ട് മോഹൻലാലും മമ്മൂട്ടിയും ഇതാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമെന്ന് പറഞ്ഞു. ദാസേട്ടന് അടുത്ത വർഷം 80 വയസ്സ് പൂർത്തിയാകും. ഇത്രയും നാൾ നില നിന്നു പോയത് ദൈവത്തിന്റെയും മാതാപിതാക്കന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹം കൊണ്ടാണെന്ന് ദാസേട്ടൻ വ്യക്തമാക്കി. തനിക്ക് പുരസ്കാരം നൽകിയ രണ്ടു മഹാനടൻമാർക്കുള്ള സമർപ്പണം എന്ന നിലയിൽ ‘പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ’ എന്ന ഗാനത്തിന്റെ പല്ലവി ദാസേട്ടൻ ആലപിച്ചു. “സാധാരണ ദാസേട്ടനിൽ നിന്ന് അവാർഡ് സ്വീകരിക്കുകയാണ് പതിവ്. അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കാനുള്ള ഈ അവസരം വലിയ ആദരമാണ്. ഒരിക്കലും അദ്ദേഹത്തിനു പകരംവയ്ക്കാൻ മറ്റൊരാളുണ്ടാവില്ല. അദ്ദേഹത്തിന്റെ അനേകം പാട്ടുകൾ പാടി അഭിനയിക്കാനായതാണ് എനിക്കു കിട്ടിയ ഭാഗ്യം’- മോഹൻലാൽ പറഞ്ഞു. ‘ദാസേട്ടന്റെ വലിയ ആരാധകനാണ് ഞാൻ.അദ്ദേഹത്തിന്റെ പാട്ടുപാടി അഭിനയിക്കുക എന്നതൊക്കെ സ്വപ്നത്തിനും…

Read More

തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു കഥാപാത്രമായി പ്രത്യക്ഷപെടുന്നുണ്ട്.ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിൽ വരുന്നത്. മമ്മൂക്കയോടൊപ്പം പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ ,ആര്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് . ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിലെ ബീമാപള്ളി എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. എ കെ കാഷിഫ് ആണ് സംഗീത സംവിധായകൻ. ഷഹബാസ് അമൻ,നകുൽ അഭ്യൻകർ, ഹരിചരൻ ശേഷദ്രി എന്നിവരാണ് ഗാനം ആലപിച്ചത്

Read More

ദുൽഖർ സൽമാൻ നായകനായി എത്തിയ ഒരു യമണ്ടൻ പ്രേമകഥ ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. കുടുംബ പ്രേക്ഷകരും കുട്ടികളും ഒരേപോലെ ഏറ്റെടുത്ത ചിത്രം ആദ്യാവസാനം പൊട്ടിച്ചിരികൾ ആണ് തിയേറ്ററിൽ നിറയ്ക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ തിരിച്ചെത്തിയ ചിത്രം കൂടിയാണ് ഒരു യമണ്ടൻ പ്രേമകഥ . നീണ്ട കാലത്തിന് ശേഷം ലഭിക്കുന്ന ഒരു മുഴുനീള കോമഡി കേന്ദ്രമെന്ന നിലയിൽ പ്രേക്ഷകർ മികച്ച പിന്തുണയാണ് ചിത്രത്തിന് നൽകിയത്.സലിംകുമാർ ധർമ്മജൻ ബോൾഗാട്ടി ഹരീഷ് കണാരൻ വിഷ്ണു ഉണ്ണികൃഷ്ണൻ സൗബിൻ ഷാഹിർ തുടങ്ങി ഒട്ടനവധി കോമഡി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു .ചിത്രത്തിന്റെ പുതിയ ടീസർ കാണാം

Read More

തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. പൃഥ്വിരാജ് സുകുമാരൻ തന്റെ കന്നി സംവിധാനസംരംഭം ഗംഭീരം ആക്കിയപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് അത് മികച്ച ഒരു മാസ് ചിത്രം. മുരളി ഗോപിയുടെ തിരക്കഥയ്ക്ക് പൃഥ്വിരാജ് ചലച്ചിത്രഭാഷ നൽകിയപ്പോൾ ബോക്സ് ഓഫീസ് റെക്കോർഡുകൾ പലതും കടപുഴകി വീണു .ദീപക് ദേവ് ആണ് ചിത്രത്തിന് സംഗീതം നിർവ്വഹിച്ചിരിക്കുന്നത് .ചിത്രം 150 കോടി കളക്ഷൻ പിന്നീട്ട് ജൈത്രയാത്ര തുടരുകയാണ് . ഇതിനിടെ ചിത്രത്തിനെ തേടി അവാർഡുകൾ എത്തി തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. മഴവിൽ മനോരമ എന്റർടൈന്മെന്റ്‌സ് അവാർഡിലെ ഈ വർഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള ഉള്ള അവാർഡ് ലൂസിഫറിന്റെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ സ്വന്തമാക്കി. നടനായും നിർമ്മാതാവായും പുരസ്കാരങ്ങൾ മേടിച്ചിട്ടുള്ള പൃഥ്വിരാജ് തൻറെ ഷെൽഫിലേക്ക് ആദ്യമായി മികച്ച സംവിധായകനുള്ള അവാർഡും കൊണ്ടുപോകുന്ന അസുലഭ കാഴ്ചയാണ് ഇത്. ചിത്രത്തിലെ തന്നെ ആക്ഷൻ സിനിമകൾക്ക് മികച്ച സ്റ്റൻഡ് ഡയറക്ടറായി സ്റ്റൻഡ് സിൽവയും തിരഞ്ഞെടുക്കുകയുണ്ടായി .ലൂസിഫർ…

Read More

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ് ബോസ് മത്സരാർത്ഥികളായ പേർളിയും ശ്രീനിഷ് അരവിനന്ദും വിവാഹിതരായി. എറണാകുളം സിയാൽ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ക്രിസ്ത്യൻ ആചാരപ്രകാരം ആണ് വിവാഹച്ചടങ്ങുകൾ നടന്നത്. .ഇതിനുശേഷം മെയ് എട്ടിന് പാലക്കാട് ഹിന്ദു ആചാരപ്രകാരവും വിവാഹം നടക്കും. മലയാളത്തിലെ ബിഗ് ബോസിൻറെ ആദ്യ പതിപ്പിലെ മത്സരാർത്ഥികളാണ് ശ്രീനിഷും പേർളിയും .ഇരുവരും തമ്മിൽ മത്സരത്തിനിടയിൽ പ്രണയം സംഭവിക്കുകയായിരുന്നു .എന്നാൽ ഇത് മത്സരത്തിന്റെ ഭാഗമായുള്ള തന്ത്രമാണോ എന്നുപോലും ചിലർ അന്ന് സംശയിച്ചിരുന്നു.ഇവർക്കുള്ള മറുപടി ആണ് നാളെയുള്ള ഇവരുടെ വിവാഹം. വിവാഹചിത്രങ്ങൾ കാണാം

Read More

കോളേജ് പ്രണയം പശ്ചാത്തലമായി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രമാണ് ഡിഗ്രി കോളേജ്. വരുൺ, ശ്രീദിവ്യ, ദുവ്വശി മോഹൻ, ജയ വാണി ,ശ്രീനിവാസ് മദൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുനിൽ ആണ് ചിത്രത്തിലെ സംഗീത സംവിധായകൻ .നരംസിംഹ നന്ദി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തിന്റെ ട്രയ്ലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചൂടൻ രംഗങ്ങളാണ് ട്രയ്ലറിന്റെ ഹൈലൈറ്റ്. ട്രയ്ലർ കാണാം.

Read More

യുവതാരം ഷൈൻ നിഗം നായകനായെത്തുന്ന ചിത്രമാണ് ഇഷ്ക്. നവാഗതനായ അനുരാഗ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഷൈനിനെ കൂടാതെ ആൻ ശീതൽ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഈ 4 എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എ. വി അനൂപ്,സി വി സാരഥി,മുകേഷ് മെഹ്ത എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.ജേകസ് ബിജോയ് ആണ് സംഗീതം. ചിത്രത്തിനുവേണ്ടി ഷെയ്ൻ നടത്തിയ ട്രാൻസ്ഫോർമേഷൻ വീഡിയോ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.ഷെയ്ൻ അവസാനമായി അഭിനയിച്ച സിനിമ മധു നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് ആയിരുന്നു.കുമ്പളങ്ങിയിലെ ബോബിയിൽ നിന്നും ഇഷ്‌കിലെ സച്ചിയിലേക്ക് ഉള്ള രൂപമാറ്റം എങ്ങനെ നടത്തി എന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. വീഡിയോ കാണാം

Read More

ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കുട്ടിമാമ. ചിത്രം സംവിധാനം ചെയ്യുന്നത് വി എം  വിനുവാണ്.ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങൾ പങ്കിട്ട മകന്റെ അച്ഛൻ എന്ന ചിത്രത്തിന്റെ സംവിധായകനും വി എം വിനുതന്നെയാണ്.ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമ്മാതാവ്. മീരാ വാസുദേവും , ദുർഗ്ഗാ കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാർ. തന്മാത്ര എന്ന ബ്ലസി ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മീരവാസുദേവിന്റെ ഒരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.ചിത്രത്തിലെ തോരാതെ എന്ന ഗാനം ഇപ്പോൾ പുറത്ത് ഇറങ്ങിയിരിക്കുകയാണ്. ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, പ്രേംകുമാർ,മഞ്ജു പത്രോസ്, , കലിംഗ ശശി, വിനോദ്, കലാഭവന്‍ റഹ്മാന്‍, കക്ക രവി, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്. മനാഫ് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് വി എം വിനുവിന്റെ മകൻ വരുൺ ആണ്. ചിത്രത്തിന്റെ സംഗീതവും…

Read More

അഞ്ഞൂറിലധികം ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തിലെ പുതിയ ടീസര്‍ ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്. ബി സി നൗഫല്‍ ആണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോനും നിഖില വിമലും ചിത്രത്തില്‍ നായികമാരായി എത്തുന്നു. നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. സലീം കുമാര്‍, സൗബിന്‍ സാഹിര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.ചിത്രത്തിന്റെ പുതിയ ടീസർ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ടീസർ കാണാം

Read More