Author: Webdesk

2019ൽ കൈ നിറയെ ചിത്രങ്ങളുമായിട്ടാണ് മമ്മൂട്ടി മലയാളക്കര കീഴടക്കാൻ ഒരുങ്ങുന്നത്. അന്യഭാഷാ ചിത്രങ്ങൾ അടക്കം 2019 വിജയവർഷമാക്കാൻ ഉള്ള വകയെല്ലാം അണിയറയിൽ ഒരുങ്ങുന്നുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ തമിഴ് ചിത്രം പേരൻപാണ് പ്രദർശനത്തിനൊരുങ്ങുന്ന ഒരു ചിത്രം. ഫെബ്രുവരി മാസം തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ സംവിധാനം ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ തങ്ക മീങ്കൽ ഒരുക്കിയ റാമാണ്. അച്ഛൻ – മകൾ ബന്ധത്തിന്റെ തീവ്രത വെളിവാക്കുന്ന ചിത്രത്തിൽ അഞ്ജലി, സാധന, അഞ്ജലി അമീർ, സമുതിരക്കനി എന്നിവരും വേഷമിടുന്നു. പേരൻപ് ട്രെയ്‌ലറിന് വമ്പൻ സ്വീകാര്യതയാണ് കൈവരിക്കാനായത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന YSRന്റെ ജീവിതം തിരശീലയിലെത്തുന്ന യാത്രയാണ് മമ്മൂട്ടിയുടേതായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന മറ്റൊരു വമ്പൻ ചിത്രം. ചിത്രത്തിന്റെ സംവിധാനം മഹി വി രാഘവാണ്. കൃഷ്ണകുമാർ എന്ന Kയാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 70mm എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിജയ് ചില്ലയും സാഷി ദേവിറെഡ്ഢിയും ചേർന്ന് നിർമിക്കുന്ന ചിത്രം ഫെബ്രുവരി 8ന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ…

Read More

ഗ്ലാമറസാകുന്നതിൽ ഒട്ടും മടി കാണിക്കാത്ത നടിമാരിൽ ഒരാളാണ് ലക്ഷ്‌മി റായ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ലക്ഷ്‌മി റായിയുടെ ബിക്കിനി ചിത്രങ്ങളാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ചിത്രങ്ങൾ ആരാധകർക്കായി പങ്ക് വെച്ചിരിക്കുന്നത്. റോക്ക് N റോളിൽ ലാലേട്ടന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ലക്ഷ്‌മി അണ്ണൻ തമ്പി, 2 ഹരിഹർ നഗർ, ക്രിസ്ത്യൻ ബ്രദേഴ്‌സ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടേയും പ്രിയങ്കരിയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗാണ് ലക്ഷ്‌മി റായ് അവസാനമായി അഭിനയിച്ച ചിത്രം. ഹൊറർ തമിഴ് ചിത്രം നീയാ 2 അണിയറയിൽ ഒരുങ്ങുന്നു.

Read More

ദിലീപിനെയും സിദ്ധിഖിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വ്യാസൻ കെ പി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാർച്ചിൽ ആരംഭിക്കും. നിരൂപകപ്രശംസ പിടിച്ചുപറ്റിയ അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ മറ്റു താരനിർണ്ണയം നടന്നു വരികയാണ്. ഒരു സംഭവകഥയെ ആധാരമാക്കിയാണു ഈ ചിത്രം ഒരുങ്ങുന്നത്‌. ഇതു വരെ സിനിമകളിൽ പറയാത്ത പ്രമേയമാണിതെന്നാണ് അണിയറക്കാർ തരുന്ന സൂചന. ദിലീപിന്റെയും,സിദ്ദിഖിന്റെയും അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും ഈ കഥാപാത്രങ്ങളെന്നും അണിയറക്കാർ പറയുന്നു.

Read More

പ്രളയം കൊടുമ്പിരി കൊണ്ട നാളിൽ മാലാഖമാരെ പോലെ വന്ന് രക്ഷാപ്രവർത്തനം നടത്തിയ ഒരു കൂട്ടരുണ്ട്. ചവിട്ടിക്കേറാൻ സ്വന്തം തോൾ കാണിച്ചുകൊടുത്ത ആ മത്സ്യത്തൊഴിലാളികൾ ഇന്ന് ചവിട്ടി നിൽക്കുന്ന മണ്ണ് അടർന്ന് പോകുന്ന വേദനയിലാണ്. സുനാമി ഏറ്റവുമധികം ദുരിതം വിതച്ച കൊല്ലത്തെ ആലപ്പാട് എന്ന തീരദേശ ഗ്രാമം ഇന്നത്തെ ഈ പോക്ക് പോയാൽ കേരളത്തിലെ ഭൂപടത്തിൽ നിന്നും തുടച്ചുമാറ്റപ്പെടും. മുഖ്യധാരാ മാധ്യമങ്ങൾ തിരിഞ്ഞു നോക്കാത്ത ആലപ്പാടിന്റെ പ്രശ്‌നങ്ങളെ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്തിരിക്കുകയാണ് യുവജനങ്ങൾ. സിനിമ രംഗത്ത് നിന്ന് ടോവിനോ അടക്കമുള്ളവർ അവർക്ക് പിന്തുണയുമായി എത്തിക്കഴിഞ്ഞു. കാണേണ്ടവർ കണ്ണടച്ച് ഇരിക്കരുതെന്ന് എന്നാണ് അപേക്ഷ. കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്ത് എന്ന പ്രദേശം 1955 ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ. ആയിരുന്നു. പൊതുമേഖലാ സ്ഥാപനമായ I.R.E.Ltd. Chavara നടത്തുന്ന കരിമണൽ ഖനനം മൂലം ഇപ്പോൾ 7. 6 ചതുരശ്ര കി.മീ. ആയി ചുരുങ്ങി.ഏകദേശം ഇരുപതിനായിരം ഏക്കർ ഭൂമി…

Read More

സ്വാഭാവിക അഭിനയം കൊണ്ടും നർമം കൊണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായ ഉർവശി പുതിയ ചിത്രം ‘എന്റെ ഉമ്മാന്റെ പേരി’ലും ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. തനിക്ക് അഭിനയിക്കുവാൻ ഏറെ പ്രയാസമുള്ളത് പ്രണയരംഗങ്ങൾ ആണെന്ന് നടി തുറന്നു പറയുന്നു. ഒരു ഇന്റർവ്യൂവിലാണ് ഉർവശി ഇക്കാര്യം വ്യക്തമാക്കിയത്. “ഭരതന്റെ പടങ്ങളിൽ എനിക്ക് ആകെയൊരു പേടിയുണ്ടായിരുന്നത് അതാണ്. എവിടെയാണ് ലവ് സീൻ വരുന്നതെന്ന് പറയാനാകില്ല. എന്നെ വിരട്ടാൻ അദ്ദേഹം പറയും, നാളെ ഒരു കുളിസീൻ ഉണ്ട്. അത് മതി എന്റെ കാറ്റ് പോകാൻ. ഞാൻ പതുകെ സഹസംവിധായകരെ ആരെയെങ്കിലും വിളിച്ചു ചോദിക്കും. അങ്ങനെ വല്ലതും ഉണ്ടോ? അവർ പറയും സാരമില്ല, ഡ്യൂപ്പിനെ വെച്ചു എടുക്കാം. എന്റെ ടെൻഷൻ കൂടി, ദൈവമേ ഡ്യൂപ്പിനെ വച്ചെടുക്കുമ്പോ ഞാൻ ആണെന്ന് വിചാരിക്കില്ലേ? മാളൂട്ടി എന്ന സിനിമയിൽ കുറേകാലം കാത്തിരുന്ന് വിദേശത്ത് നിന്ന് വരുന്ന ഭർത്താവായാണ് നടൻ ജയറാം അഭിനയിക്കുന്നത്. ആ സ്‌നേഹം മുഴുവൻ പ്രകടിപ്പിക്കണം. അതിന് എവിടെ സ്നേഹം? കെട്ടിപ്പിടിക്കുന്ന സീനിലൊക്കെ…

Read More

മലയാള സിനിമയിൽ പുതു ചരിത്രം കുറിക്കാൻ ഒരുങ്ങി പൃഥ്വിരാജ് നായകനും നിർമാതാവുമായ നയൻ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ട്രെയ്‌ലറും സോങ്ങുമെല്ലാം റിലീസ് ചെയ്യപ്പെടുന്ന ഇക്കാലത്ത് 15 ടെലിവിഷൻ ചാനലുകളിലൂടെ ഒരേ സമയം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കുകയാണ് നയൻ. മലയാളസിനിമയിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു മുന്നേറ്റമാണിത്. നാളെ വൈകിട്ട് ഒൻപത് മണിക്കാണ് ട്രെയ്‌ലർ എത്തുന്നത്. ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ഹൊറർ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം പുറത്തിറങ്ങുന്നത് ഫെബ്രുവരി ഏഴിനാണ്. പൃഥ്വിരാജ് ആൽബർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. ഗോദ ഫെയിം വാമിഖ ഗാബി, മംമ്ത മോഹൻദാസ് എന്നിവർ നായികാ കഥാപാത്രങ്ങളായി എത്തുന്നു. സോണി പിക്ചേഴ്സ് ആദ്യമായി മലയാള ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് കടന്നു വരുന്ന ചിത്രമാണ് നയൻ. നായകൻ സഹ-നിർമ്മാതാവ് കൂടിയാണ് എന്നതാണ് മറ്റൊരു സവിശേഷത.

Read More

തല അജിത് നായകനായെത്തിയ പുതിയ ചിത്രമാണ് വിശ്വാസം.അജിത്തിന്റെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ഇവരെ കൂടാതെ ജഗപതി ബാബു,യോഗി ബാബു,വിവേക് തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഡി. ഇമൻ ആണ് സംഗീതം.ചിത്രം ജനുവരി പത്തിന് തിയറ്ററുകളിൽ എത്തും.കേരളത്തിൽ മുളകുപ്പാടം ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിനത്തിലെ ടിക്കറ്റിന് വേണ്ടി ആരാധകർ നെട്ടോട്ടമൊടുകയാണ്.അംബട്ടൂര്‍ റക്കി മള്‍ട്ടിപ്ലക്സ് തീയേറ്ററില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.തിയറ്ററിന്റെ ഗേറ്റ് തകർത്തുകൊണ്ടാണ് ആരാധകർ ടിക്കറ്റ് കൗണ്ടറിലേക്ക് ഓടുന്നത് . അത്രമേൽ ആവേശത്തോടെയാണ് ചിത്രത്തെ വരവേൽക്കാൻ തല ആരാധകർ ഒരുങ്ങുന്നത്.കേരളത്തിൽ റെക്കോർഡ് സ്ക്രീനുകളിൽ ആണ് ചിത്രം എത്തുന്നത്. Heavy rush for #Viswasam bookings all over the state.. @SathyaJyothi_ @kjr_studios pic.twitter.com/UJ0R0EJ0D1— Ramesh Bala (@rameshlaus) January 6, 2019

Read More

സ്റ്റേഷനില്‍ നടന്നത്, സലിമിന്റെ വാക്കുകളില്‍ സ്റ്റേഷനിലെത്തിയതോടെ ക്രിമിലനിനോടു പെരുമാറുന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണം. പൊലീസുകാര്‍ പറയുന്ന പരാതിയുടെ കാര്യം ഓര്‍മയിലൂടെ പോയില്ലെങ്കിലും ദോഹയിലേക്ക് വിളിച്ച് സഹപ്രവര്‍ത്തകരോട് വൈകിട്ട് തന്നെ അവരെ കയറ്റിവിടാന്‍ വേണ്ടത് ചെയ്യണമെന്ന് പറഞ്ഞു. അപ്പോഴേയ്ക്കും അവിടെയുള്ള പൊലീസുകാര്‍ എന്റെ ഫോണൊക്കെ വാങ്ങിവെച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിളിച്ചതനുസരിച്ച് വക്കീല്‍ വന്നു. ആ സ്ത്രീയ്ക്ക് ബോര്‍ഡിങ് പാസ് കിട്ടിയാല്‍ പിന്നെ പ്രശ്‌നമൊന്നുമില്ലെന്നാണ് വക്കീലിനോട് സിഐ പറഞ്ഞത്. പിന്നീട് ഒരു മധ്യസ്ഥന്‍ വഴി പണം തട്ടാനുള്ള ശ്രമമുണ്ടായി. രാത്രി 9ന് ആലുവയിലെ ശരത് എന്നയാള്‍ ഇന്‍സ്‌പെക്ടര്‍ വിശാല്‍ ജോണ്‍സന്റെ നിര്‍ദേശപ്രകാരമാണെന്നു പറഞ്ഞു സ്റ്റേഷനിലെത്തി. കേസില്‍ കുടുക്കിയതാണെന്നും 50 രൂപ തന്നാല്‍ ഊരിത്തരാമെന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു സ്റ്റേഷനിലേക്കു വിളിക്കുമെന്നും ഇയാള്‍ പറഞ്ഞു. സിനിമയുടെ പൂജ ഉള്ളതിനാല്‍ പെട്ടെന്നു സ്റ്റേഷനില്‍ നിന്നു പുറത്തിറങ്ങണമായിരുന്നു. ’50 രൂപ’ എന്നതു കൊണ്ട് 50,000 രൂപയാണ് ഉദ്ദേശിച്ചതെന്നു കരുതി, ഒരുലക്ഷം രൂപ സുഹൃത്തു വഴി ശരത്തിനു കൈമാറിയപ്പോഴാണ് 50…

Read More