*#ShankerRamakrishnan abt #Ayyappan film*
പൃഥ്വിരാജിനെ നായകനാക്കി താങ്കൾ എഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പൻ എന്ന പ്രോജക്ട് എന്നു തുടങ്ങും..?
തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ,ഉണ്ണി മുകുന്ദൻ ഉൾപ്പെടെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ആദ്യ ഷോ മുതൽ തന്നെ ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത് .ഇതിനിടെ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ അയ്യപ്പനെ കുറിച്ച് മനസ്സ് തുറക്കുകയാണ് അദ്ദേഹം.
കഴിഞ്ഞ മൂന്നു വർഷമായി ആ പ്രോജക്ടിന്റെ എഴുത്തുജോലികളിലും മറ്റുമായിരുന്നു. അതു വലിയ കാൻവാസിലുള്ള സിനിമയാണ്. വലിയ കാലഘട്ടത്തിനു മുന്പുള്ള കഥയാണത്. എപിക് സിനിമയാണത്. അതിന്റെ പണികൾ നടക്കുന്നു. അടുത്തവർഷം മധ്യത്തോടെയാവും അതു തുടങ്ങുക. ഐതീഹ്യങ്ങൾക്കും കെട്ടുകഥകൾക്കുമപ്പുറത്ത് ദൈവങ്ങളിലും മനുഷ്യരുണ്ട്. നമ്മളെ ഇൻസ്പയർ ചെയ്യുന്നത് അതാണല്ലോ. ജീസസ് ക്രൈസ്റ്റിനെ നമ്മൾ ദൈവമെന്നു വിളിക്കുന്പോഴും അല്ലെങ്കിൽ കൃഷ്ണനെ നമ്മൾ ദൈവമെന്നു വിളിക്കുന്പോഴും അവരിൽ ഒരു ഹ്യൂമനിസമുണ്ട്. എന്നുപറഞ്ഞതുപോലെ നമ്മൾ ഇപ്പോൾ ആരാധിക്കുന്ന അയ്യപ്പൻ എന്ന ആരാധനാമൂർത്തിയിലും ഒരു ഹ്യൂമനുണ്ട്. അത് എന്താണെന്നുള്ളതാണു സിനിമ. പൂർണമായും വ്യത്യസ്തമായ ഒരു വ്യാഖ്യാനമായിരിക്കും അത്,ശങ്കർ രാമകൃഷ്ണൻ പറയുന്നു.