ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അയ്യപ്പനും കോശിയും തിയേറ്ററുകളിലേക്ക് ഇന്ന്. അനാര്‍ക്കലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും ബിജു മേനോനും സച്ചിയും ഒരുമിച്ച സിനിമ കൂടിയാണ് അയ്യപ്പനും കോശിയും. ചിത്രത്തില്‍ രഞ്ജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നു. ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജു പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ ശത്രുവായി അയ്യപ്പന് നായരായി ബിജുമേനോനും ചിത്രത്തില്‍ എത്തും. പൃഥ്വിരാജിന്റെ കഥാപാത്രം കോശിയുടെ അപ്പന് കുര്യന് ജോണായി എത്തുന്നത് സംവിധായകന് രഞ്ജിത്താണ്. ചിത്രം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കും എന്നത് ഉറപ്പാണ്. ഇന്നലെ ചിത്രത്തിന്റെ സംവിധാനയകന് സച്ചി സോഷ്യല്‍മീഡിയില്‍ ഒരു കുറിപ്പും പങ്കുവച്ചിരുന്നു.
കുറിപ്പ് ഇങ്ങനെ :
അയ്യപ്പനും കോശിയും ഫൈനല്‍ മിക്സ് ഇന്ന് പുലര്‍ച്ചെ ട്രിവാന്ട്രം വിസ്മയ സ്റ്റുഡിയോയില്‍ വച്ച് പൂര്‍ത്തിയായി. അങ്ങനെ നീണ്ട മാസങ്ങളുടെ അദ്ധ്വാനത്തിന് വിരാമമിട്ട് നാളെ നമ്മുടെ ചിത്രം നിങ്ങള്‍ക്ക് എല്ലാവര്ക്കും മുന്നിലേക്ക് എത്തുകയാണ് നിങ്ങള്‍ ഓരോരുത്തരും കണ്ട് വിലയിരുത്തുക എല്ലാവരുടേയും പ്രാര്‍ത്ഥനയും സ്നേഹവും തുടര്‍ന്നും പ്രതീക്ഷിക്കുന്നു
സ്നേഹപൂര്‍വ്വം സച്ചി