ബിജു മേനോൻ, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച അയ്യപ്പനും കോശിയും ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ പകുതി പിന്നിടുമ്പോൾ ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. കട്ടക്ക് കട്ടക്ക് നിൽക്കുന്ന അയ്യപ്പൻ നായർ എന്ന പോലീസ് ഓഫീസറും കോശി കുര്യൻ എന്ന പഴയ ഒരു ഹവിൽദാറും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
#AyyappanumKoshiyum Interval, Good first half with very good theatre response till now. @PrithviOfficial is good with his mannerisms & mass look. #BijuMenon is good. Dialogues are top notch & good making from #Sachy. 2nd half progressing.
— Snehasallapam (SS) (@SSTweeps) February 7, 2020
അനാര്‍ക്കലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും ബിജു മേനോനും സച്ചിയും ഒരുമിച്ച സിനിമ കൂടിയാണ് അയ്യപ്പനും കോശിയും. ചിത്രത്തില്‍ രഞ്ജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രം കോശിയുടെ അപ്പന് കുര്യന് ജോണായി എത്തുന്നത് സംവിധായകന് രഞ്ജിത്താണ്. അനാര്‍ക്കലി റിലീസ് ചെയ്ത് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തില്‍ നാലുനായികമാരാണ് ഉള്ളത്. മിയ, അന്ന രാജന്, സിദ്ദിഖ്, അനു മോഹന്‍,ജോണി ആന്റണി,ഗൗരി നന്ദ, അനില്‍ നെടുമങ്ങാട്,സാബുമോന്, ഷാജു ശ്രീധര്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്.
Superb first half 👍
Prithvi’s mass and Biju Menon’s class performance 👌
— Machans Media ™ (@TrollMachans) February 7, 2020
Good First Half ❤️#AyyappanumKoshiyum
— Movie Planet (@MoviePlanet8) February 7, 2020