സച്ചി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജ് ബിജു മേനോൻ എന്നിവരാണ് പ്രധാന വേഷത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ അയ്യപ്പനായി എത്തിയത് ബിജുമേനോനും കോശിയായി എത്തിയത് പൃഥ്വി രാജുമായിരുന്നു. അയ്യപ്പന് കോശിയോടുള്ള ദേഷ്യം മൂത്ത് കുട്ട മണിയുടെ കട പൊള്ളിക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. കട പൊളിക്കുവാൻ ഉപയോഗിക്കുന്നത് ജെസിബി ആണ്. സമാനമായ ഒരു സംഭവം കണ്ണൂരിൽ ഇന്നലെ നടന്നിരിക്കുകയാണ്.
തന്റെ അഞ്ച് വിവാഹാലോചനകൾ മുടക്കി എന്ന് പറഞ്ഞുകൊണ്ടാണ് ഒരു യുവാവ് മറ്റൊരു കട ജെസിബി ഉപയോഗിച്ച് തല്ലി പൊളിക്കുന്നത്. കണ്ണൂരിലെ മലയോര മേഖലയായ ചെറുപുഴയിലാണ് സംഭവം. അഞ്ചു വിവാഹാലോചനകള്‍ മുടക്കിയെന്ന് ആരോപിച്ചാണ് യുവാവ് ജെസിബി ഉപയോഗിച്ച് പുളിയാറു മറ്റത്തില്‍ സോജിയുടെ കട തകര്‍ത്തത്. രാവിലെയാണ് സംഭവം. സമീപവാസിയായ പ്ലാക്കുഴിയില്‍ ആല്ബിന് ആണ് കട തകര്‍ത്തത്. ആല്‍ബിനെ ചെറുപുഴ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി പല ചരക്ക്, ഹോട്ടല്‍ എന്നിവ നടത്തിയാണ് സോജി ഉപജീവനം നടത്തിയിരുന്നത്.
തന്റെ അഞ്ച് വിവാഹാലോചനകള്‍ മുടക്കിയത് സോജിയാണ് എന്ന് ആല്ബിന് പൊലീസിനോട് പറഞ്ഞു. കട പൊളിച്ചതറിഞ്ഞ് നിരവധി പേര് സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ചിത്രത്തിൽ അയ്യപ്പൻ കുട്ട മണിയുടെ കട ജെസിബി ഉപയോഗിച്ച് നശിപ്പിച്ചപ്പോൾ ഇതിന് പ്രതികാരമായി കോശി അയ്യപ്പൻ നായരുടെ വീടാണ് ജെസിബി ഉപയോഗിച്ച് തല്ലി പൊളിച്ചത്.