സച്ചി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജ് ബിജു മേനോൻ എന്നിവരാണ് പ്രധാന വേഷത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ അയ്യപ്പനായി എത്തിയത് ബിജുമേനോനും കോശിയായി എത്തിയത് പൃഥ്വി രാജുമായിരുന്നു. ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്ത ഇത് കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. അയ്യപ്പനും കോശിയും തെലുങ്ക് പതിപ്പിൽ സായി പല്ലവി നായികയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പവൻ കല്യാണ്‍ ആണ് ചിത്രത്തില്‍ ബിജു മേനോന്റെ കഥാപാത്രമായ അയ്യപ്പൻ നായരായി എത്തുക.
പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിതിനും അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ട്. സായ് പല്ലവി നായികയായി എത്തിയേക്കും എന്നാണ് പുതിയ വാര്‍ത്ത. ഏത് കഥാപാത്രമാണ് സായ് പല്ലവി ചെയ്യുകയെന്ന് വ്യക്തമല്ല. എന്തിരുന്നാലും ചിത്രം മറ്റു ഭാഷകളിലേക്ക് എത്തുന്നത് ഏറെ ആവേശത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്.