പ്രമാണിക്ക് ശേഷം ബി ഉണ്ണികൃഷ്ണന് വീണ്ടും മമ്മൂട്ടിയുമായി ഒന്നിക്കുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഹിറ്റ് മേക്കര്‍ ഉദയകൃഷ്ണയാണ്. ക്ലബ് ഹൗസിലെ ഒരു ചര്‍ച്ചക്കിടയില്‍ ഉണ്ണികൃഷ്ണന് തന്നെയാണ് ഈ വിവരം അറിയിച്ചത്.
മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട’ാണ് ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്നത്. ‘വില്ലനു’ ശേഷം ബി ഉണ്ണികൃഷ്ണനുമായി ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രമാണിത്. നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യന്‍ സംഗീത വിസ്മയം എ ആര് റഹ്മാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.