ആറാട്ടിലെ മോഹന്‍ലാലിനെ കുറിച്ച് സംവിധായകന് ബി. ഉണ്ണികൃഷ്ണന്. ആറാട്ടില്‍ പ്രേക്ഷകര്‍ക്ക് കാണാനാകുക ഫണ്‍ മോഹന്ലാലിനെയായിരിക്കുമെന്ന് ഉണ്ണികൃഷ്ണന് പറഞ്ഞു. വന്ദനം പോലെയുള്ള ചിത്രത്തിലെ ഫ്ളെക്സിബിലിറ്റിയും മുണ്ട് മടക്കിയുള്ള അടിയും ഒന്നിച്ച് ആറാട്ടില്‍ കൊണ്ടുവരാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഛോട്ടാ മുംബൈ, ഹലോ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഫണ്‍ എലമെന്റ്സുള്ള ചിത്രങ്ങള്‍ ലാല്‍ സാര്‍ ചെയ്തത് കുറവാണ്. അത്തരത്തിലൊരു ചിത്രമാണ് ആറാട്ടിലൂടെ സാധ്യമാക്കാന്‍ ശ്രമിച്ചത്. ആറാട്ട് എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. തിരക്കഥയുമായി ലാല്‍ സാറിനൊപ്പം തങ്ങള്‍ മൂന്ന് ദിവസം ഇരുന്ന് ചര്‍ച്ച നടത്തി. പ്രേക്ഷകര്‍ ലാല്‍ സാറില്‍ നിന്ന് പ്രതീക്ഷിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ ചില കാര്യങ്ങളുണ്ട്. ഹ്യൂമറും ഫ്ളെക്സിബിലിറ്റിയുമാണ് അത്തരത്തില്‍ എടുത്തുപറയേണ്ടത്. ആ എലമെന്്സ് ആറാട്ടിലെ ഗോപനില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനുവേണ്ടി ലാല്‍ സാര്‍ മാനസികമായി തയ്യാറെടുത്തുവെന്നും ഉണ്ണികൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി പതിനെട്ടിനാണ് ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ
രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. ശ്രദ്ധ ശ്രീനാഥ് ആണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.