ചാര്‍മിളയെ പ്രണയിച്ച് വഞ്ചിച്ചെന്ന വിമര്‍ശനത്തില്‍ പ്രതികരിച്ച് ബാബു ആന്റണി. സോഷ്യല്‍മീഡിയയില്‍ ബാബു ആന്റണി പങ്കുവച്ച കുറിപ്പിനു താഴെയാണ് ചാര്‍മിളയെ പരാമര്‍ശിച്ച് ഒരാള്‍ കമന്റിട്ടത്. ‘ചാര്‍മിളയെ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു’, എന്നായിരുന്നു സിദ്ദിഖ് മുഹമ്മദ് എന്ന ആള് കമന്റ് ചെയ്തത്.
എന്നാല്‍ ഇത്തരം കഥകള്‍ പറഞ്ഞയാളെ അറിയാമോ എന്ന് സിദ്ദിഖിനോട് തിരിച്ചു ചോദിച്ച ബാബു ആന്റണി തന്നോട് സദയം പൊറുക്കണമെന്നും പറയുന്നുണ്ട്.
സിദ്ദിഖിന്റെ ചോദ്യം: ‘നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാര്‍മിളയെ താങ്കള്‍ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി-ചാര്‍മിള കോംപിനേഷന്‍ കാണാന്‍ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയില്‍ കുറവ് തോന്നിക്കുന്ന ചാര്‍മിളയെ കാണാന്‍ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും.’
ബാബു ആന്റണിയുടെ മറുപടി: ‘താങ്കള്‍ക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്നേഹമുണ്ടെങ്കില്‍ അതില്‍ സന്തോഷിക്കുക. ജീവിച്ചിരുന്നാല്‍ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക.’