ഒരു കാലഘട്ടത്തിൽ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വമ്പൻ ഓളം സൃഷ്ടിച്ച തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ യുവാക്കളുടെ ഇടയിൽ സൂപ്പർ താരമായി മാറിയ വ്യക്തിയായിരുന്നു ബാബു ആന്റണി. പിന്നീട് വില്ലൻ വേഷത്തിലും തിളങ്ങിയ ബാബു ആന്റണി ഒരിടവേളക്ക് ശേഷം പ്രശസ്ത സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായ പവർ സ്റ്റാറിലൂടെ നായകനായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സമൂഹമാധ്യമങ്ങളിൽ ബാബു ആന്റണി പങ്കുവച്ച ഒരു കുടുംബചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
ഭാര്യ എവ്ജനിയ ആന്റണിയുടെയും രണ്ട് മക്കളോടൊപ്പവും കടൽ തീരത്ത് ഒരിമിച്ചു ഇരിക്കുന്ന ഒരു കുടുംബ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തോടൊപ്പം വളരെ രസകരമായ ഒരു കമന്റും അദ്ദേഹം കുറിച്ചിട്ടുണ്ട്. ലോക്കൽ അതോറിറ്റിസ് നൽകുന്ന സുരക്ഷാ നടപടികൾ എപ്പോഴും പാലിക്കുക എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള ഈ ചിത്രം ഫേസ്ബുക്കിൽ അദ്ദേഹം കവർ പിക്ചർ ആക്കിയിരിക്കുകയാണ്. ആരാധകർ ഇതിനോടകം ഈ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.