വിശാലിന്റെ പുതിയ ചിത്രമായ ‘വീരമേ വാഗൈ സൂടും’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ വിശാലിനൊപ്പം തന്നെ കൈയടി വാങ്ങിയിരിക്കുകയാണ് മലയാളി നടൻ ബാബുരാജും. ചിത്രത്തിൽ ശക്തമായ വില്ലൻ വേഷത്തിലൂടെയാണ് ബാബുരാജ് തിയറ്ററുകളിൽ കൈയടി വാങ്ങിയത്. തു പാ ശ്രാവണൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
‘വീരമേ വാഗൈ സൂടും’ ചിത്രത്തിൽ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിച്ചിരിക്കുന്നത്. വില്ലൻ വേഷമാണെങ്കിലും വിശാലിനൊപ്പം കട്ടക്ക് നിൽക്കുന്ന കഥാപാത്രമാണ് ബാബുരാജിന്റേത്. ബാബുരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വില്ലൻ വേഷം കൂടിയാണ് ഇത്.
ഫെബ്രുവരി നാലാം തിയതി ആയിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിൽ നായികയായി എത്തിയത് ഡിംപിള്‍ ഹയതി ആണ്. തമിഴിനൊപ്പം തെലുങ്ക് ഭാഷയിലും ‘വീരമേ വാഗൈ സൂടും’ റിലീസ് ചെയ്തിരുന്നു. ‘സാമന്യുഡു’ എന്നാണ് തെലുങ്ക് ടൈറ്റില്‍. യോഗി ബാബു, മാരിമുത്തു, തുളസി, കവിത ഭാരതി, ആര്‍എന്‍ആര്‍ മനോഹര്‍, മറിയം ജോര്‍ജ്, മഹാഗാന്ധി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംഗീതം – യുവാന്‍ ശങ്കര്‍ രാജ, ഛായാഗ്രഹണം – കവിന് രാജ്, കലാസംവിധാനം – എസ് എസ് മൂര്‍ത്തി, എഡിറ്റിംഗ് – എന്‍ ബി ശ്രീകാന്ത്, സംഘട്ടന സംവിധാനം – അനല്‍ അരസ്, രവി വര്‍മ്മ, ദിനേശ്.