മലയാള സിനിമ ലോകത്ത് ഒരു കാലത്ത് പ്രേക്ഷകരുടെ ആവേശമായിരുന്നു നടി വാണി വിശ്വനാഥ്. ബോള്‍ഡ് കഥാപാത്രങ്ങൾ കൊണ്ടും ആക്ഷനും കൊണ്ടുമെല്ലാം വാണി പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. വിവാഹ ശേഷം സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും താരം വലിയ സജീവമല്ല. മക്കളായ ആര്‍ദ്രയുടെയും ആര്‍ച്ചയുടെയും പഠനാര്‍ത്ഥം ചെന്നൈയിലെ വീട്ടിലായിരിക്കും കൂടുതല്‍ സമയവും. 1998 ലാണ് വാണിയും ബാബുരാജും പരിചയപ്പെടുന്നത്. നാലു വര്‍ഷത്തിനുശേഷം ഇവര്‍ വിവാഹിതരായി. നാലു മക്കളാണ് ദമ്പതികൾക്ക്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി എന്നീ സിനിമകളിലും വാണി അഭിനയപാടവം തെളിയിച്ചിട്ടുണ്ട്. മാന്നാര്‍ മത്തായി സ്പീക്കിംഗ്, ദ കിംഗ്, നഗരവധു, ചിന്താമണി കൊലക്കേസ് എന്നിവ മലയാളത്തില്‍ അഭിനയിച്ച ചില ചിത്രങ്ങളാണ്. വാണിയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്ക് വെക്കുകയാണ് ഭർത്താവ് ബാബുരാജ്.
ഞാന്‍ ഇടയ്ക്ക് ചോദിക്കാറുണ്ട് വാണി നമുക്ക് ഒരു സിനിമ ചെയ്യണ്ടേയെന്ന്. സമയമാവട്ടെ എന്നാണ് വാണി മറുപടി നല്‍കാറ്. വാണിക്ക് സമയമായി എന്ന് തോന്നുമ്പോള്‍ വരട്ടെ. ഞാനും അതിന് കാത്തിരിപ്പാണ്. ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോലും വാണിയ്ക്ക് മടിയാണ്. കഴിഞ്ഞ മാസം ഫേസ്ബുക്കില്‍ വാണിയ്ക്കൊപ്പം ഞാനൊരു ചിത്രം പങ്കുവെച്ചിരുന്നു. നിറഞ്ഞ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. അന്ന് മക്കളും ഞാനും നിര്‍ബന്ധിച്ചപ്പോള്‍ പോസ് ചെയ്ത ഫോട്ടോയാണത്. എന്നിട്ടത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കരുതെന്ന് പറഞ്ഞിരുന്നു,
ഗ്യാംഗ് എന്ന സിനിമ വാണിയെ വെച്ച് ഞാന്‍ ചെയ്യുമ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ നടന്മാര്ക്കൊപ്പം ഡിസ്ട്രിബ്യൂഷന്‍ വാല്യു ഉണ്ടായിരുന്ന നടിയായിരുന്നു വാണി. അന്ന് 35 ലക്ഷം രൂപയാണ് മലയാളത്തില്‍ വാണിയുടെ ഡിസ്ട്രിബ്യൂഷന്‍ റേറ്റ്. അത് കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഭാഷകള്‍ വേറെയും. ഇന്നും ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കുന്ന ഒരാളാണ് വാണി. എന്നും വാണിയാണ് എന്റെ സൂപ്പര്‍സ്റ്റാര്‍.