ആസിഫ് അലി – ലാൽ ചിത്രം സാൾട്ട് ആൻഡ് പെപ്പർ മലയാളികൾ നെഞ്ചിലേറ്റിയ ഒരു ചിത്രം ആയിരുന്നു, ഏവരെയും ചിരിപ്പിക്കുകയൂം ചിന്തിപ്പിക്കുകയൂം ചെയ്ത മികച്ചൊരു ചിത്രമായ സാൾട്ട് ആൻഡ് പെപ്പർ മലയാള സിനിമ ലോകത്ത് തന്നെ ഒരു ട്രെൻഡ്സെറ്റർ ആയിത്തീരുന്ന കാഴ്ച്ചയാണ് പ്രേക്ഷകർ. ഇപ്പോൾ ചിത്രത്തിലെ താരങ്ങളെ എല്ലാം ഉൾക്കൊള്ളിച്ച് കൊണ്ട് ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ബ്ലാക്ക് കോഫി ഫെബ്രുവരി പത്തൊൻപതിന് തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കുക്ക് ബാബുവായി ബാബുരാജൂം, കാളിദാസായി ലാലും ഒപ്പം ശ്വേതാ മേനോനും ചിത്രത്തിൽ എത്തുന്നുണ്ട്. രചന നാരായണൻകുട്ടി, ഒലിവിയ, ലെന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നടൻ സണ്ണി വെയിനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷിയാസ് കരീം, സീനിൽ സൈനുദ്ധീൻ തുടങ്ങിയവരും താരനിരയിലുണ്ട്.