മലയാള ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും വലിയ ഹിറ്റ് പ്രോഗ്രാമുകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായ് ബംഗ്ലാവ്.നടന് മുകേഷും മിമിക്രി താരം രമേഷ് പിഷാരടിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഷോ കോമഡി കലര്‍ന്നൊരു ചാറ്റ് ഷോ ആണ്. കഴിഞ്ഞ വര്‍ഷം ആരാധകരെ നിരാശപ്പെടുത്തി കൊണ്ടായിരുന്നു ബഡായി ബംഗ്ലാവ് അവസാനിക്കുന്നു എന്ന വാര്‍ത്ത വന്നത്.
എന്നാൽ ബഡായ് ബംഗ്ലാവ് ഇപ്പോൾ വീണ്ടും എത്തുകയാണ്.എന്നാൽ ഇത്തവണ പിഷാരടിയും ആര്യയുമല്ല ബംഗ്ലാവിലെ താമസക്കാർ, മറിച്ച് മലയാളികളുടെ പ്രിയപ്പെട്ട താരം മിഥുൻ രമേശും ഭാര്യ ലക്ഷമിയുമാണ്.വിവാഹിതയായി ഗംഭീര മേക്ക് ഓവറിൽ അമ്മായിയും എത്തുന്നുണ്ട് പുതിയ ബഡായ് ബംഗ്ലാവിൽ.അതേസമയം പഴയ താരങ്ങളായ പിഷാരടിയും ആര്യയും ധർമജനും പുതിയ ബഡായ് ബംഗ്ലാവിൽ ഉണ്ടോയെന്ന് ഇപ്പോളും സസ്പെൻസ് ആയി നിൽക്കുകയാണ്.