മലയാളത്തിന്റെ യുവനടന് ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായത് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കോഴിക്കോട് സ്വദേശിനി ഷെലിന് ചെറിയാന് ആണ് താരത്തിന്റെ ജീവിതസഖിയായി എത്തിയത്. ആദ്യ ഭാര്യയായ ഡാലിയയില്‍ നിന്ന് ഭഗത് വിവാഹമോചനം നേടിയത് അധികമാരും അറിഞ്ഞിരുന്നില്ല. ഷെലിന്റെയും രണ്ടാം വിവാഹമാണിത്. മക്കള്‍ക്കൊപ്പം നില്ക്കുന്ന ഇരുവരുടെയും ചിത്രം പങ്കുവച്ച് താരം തന്റെ ജീവിതത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരുന്നു.
വിവാഹശേഷം ഇരുവരും ആദ്യമായി ഇന്റര്‍വ്യൂ കൊടുത്തത് കൗമുദി ചാനലിന് ആയിരുന്നു. ചാനല്‍ ഇന്റര്‍വ്യൂവില്‍ ഇരുവരും നടത്തിയ രസകരമായ സംസാരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഭഗതിനെ കുറിച്ച് ഭാര്യ ഷെലിന് പറഞ്ഞ കാര്യങ്ങളും താരം നല്കിയ മറുപടിയുമാണ് രസകരം.എന്തിനാ പെണ്പിള്ളേരെ ചക്കരേന്ന് വിളിക്കുന്നതെന്ന് എന്നായിരുന്നു ഷെലിന്റെ ചോദ്യം. സ്നേഹത്തോടെയുള്ള വിളിയാണെന്നും കൂട്ടുകാരായാലും ബന്ധുക്കളായാലും എല്ലാവരെയും ചക്കരേയെന്നാണ് വിളിക്കുന്നതെന്നും ഭഗത് തുറന്നു പറയുന്നു. മാത്രമല്ല അതിപ്പോള്‍ ശീലമായി പ്പോയെന്നും ഉപേക്ഷിക്കാനാകുന്നില്ലെന്നും താരം പറയുന്നു.