ബാലയുടെയും ഒരു പ്രമുഖ നിർമാതാവിന്റെ ഭാര്യയുടെയും ഫോൺകോൾ ഇന്നലെ പുറത്തുവരികയും അതിനെ ചൊല്ലി നിരവധി വിവാദങ്ങൾ നടക്കുകയും ചെയ്തു. സംഭവത്തിൽ തന്റെ പ്രതികരണം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ബാല. ഒരു വർഷം മുൻപ് നടന്ന ഈ ഫോൺ കോൾ എങ്ങനെയാണ് ചോർന്നത് എന്ന് തനിക്ക് അറിയില്ല എന്നും തന്നെ തകർക്കുവാൻ ആയി ആരോ മനപൂർവം ചെയ്തുകൂട്ടുന്നത് ആണ് ഇതെന്നും അദ്ദേഹം പറയുന്നു. സിനിമയിൽ നല്ല രീതിയിൽ മുന്നോട്ടു പോവുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും ഇതൊന്നും തന്റെ രീതിയല്ലെന്നും ഇത് ചെയ്തവർ ആരാണെന്ന് തനിക്കറിയാമെന്നും ബാല പറയുന്നു.
രണ്ടായിരത്തി ഇരുപതിൽ നിരവധി നല്ല കാര്യങ്ങൾ നടക്കുന്നുണ്ടെന്നും വിവാദങ്ങളിൽ തനിക്ക് താൽപര്യമില്ലെന്നും ബാല പറയുന്നു. ബാലയുടെ സഹോദരൻ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മമ്മൂട്ടി നായകനായെത്തുന്ന ബിലാലിലും ബാല ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
രജനികാന്തിനെ നായകനാക്കി എന്റെ സഹോദരൻ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണ്ണാത്തൈയിൽ ഞാനും അഭിനയിക്കുന്നുണ്ട്. ഞാൻ ഒരുപാട് സ്നേഹിക്കുകയും ആരാധിക്കുകയും െചയ്യുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കൂടെ ബിഗ് ബി പാർട്ട് 2 ബിലാലിൽ ഞാനുമുണ്ട്. ഷൂട്ടിങ് തുടങ്ങാൻ പോകുന്നു. അതിന്റെ ഭാഗമായി ബോഡി ബിൽഡിങ് പരിശീലനം നടക്കുന്നു. ഇത് കൂടാതെ നല്ല കാര്യങ്ങളും 2020–ൽ നടന്നുകൊണ്ടിരിക്കുന്നു. വിവാദങ്ങൾക്ക് എനിക്ക് താൽപര്യമില്ല’.- ബാല പറഞ്ഞു.