കുഞ്ഞതഥിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് നടന് ബാലു വര്‍ഗീസും എലീനയും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് എലീന ഗര്‍ഭിണിയാണെന്ന വിവരം ബാലുവര്‍ഗീസ് പങ്കു വെച്ചിരിക്കുന്നത്. നിറവയറുമായി നില്ക്കുന്ന എലീനയുടെ ഒപ്പമുള്ള ബാലുവിന്റെ ഫോട്ടോയും കുറിപ്പും ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേര് പോസ്റ്റിന് താഴെ ആശംസകളുമായെത്തിട്ടുണ്ട്.
കുഞ്ഞതിഥി 2021ലായിരിക്കും എത്തുന്നതെന്നും ഇരുവരും കുറിച്ചിട്ടുണ്ട്. ഈ മെയ് മാസത്തിലെത്തുന്ന ആളെ ഇനിയും കാത്തിരിക്കാന്‍ ക്ഷമയില്ലെന്ന് എലീന കുറിച്ചു.
ബാലു വര്‍ഗീസും എലീനയും തമ്മിലുള്ള വിവാഹം നടന്നത് ഫെബ്രുവരിയിലാണ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
താരനിബിഡമായിരുന്നു ഇവരുടെ വിവാഹം. വിജയ് സൂപ്പറും പൗര്‍ണിമയും എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ലാലിന്റെ സഹോദരിയുടെ മകനാണ് ബാലു വര്‍ഗീസ്.
വിവാഹത്തിന്റെ ചത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. എലീനയുടെ പിറന്നാളാഘോഷത്തിനിടയിലായിരുന്നു ബാലുവിന്റെ പ്രൊപ്പോസല്‍.
റിയാലിറ്റി ഷോയിലൂടെയും മോഡലിങിലൂടെയുമാണ് എലീന ശ്രദ്ധിക്കപ്പെടുന്നത്. ചാന്തുപൊട്ടിലൂടെയായിരുന്നു ബാലു വര്‍ഗീസിന്റെ ആദ്യ ചിത്രം ചാന്തു പൊട്ടാണ്. പിന്നീട് ഹണീബീ, കവി ഉദ്ദേശിച്ചത്, ഇതിഹാസ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.