പ്രേക്ഷകരുടെ പ്രിയ താരം ബാലു വര്‍ഗീസും എലീനയും വിവാഹിതയായി. സുഹൃത്തുക്കളും അടുത്ത കുടുംബാംഗങ്ങളുടെയും നിറ സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങ് ഗംഭീരമായി ആഘോഷിച്ചത്. മലയാള സിനിമയിലെ നിരവധി താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആസിഫ് അലിയുടെ കുടുംബമായിരുന്നു ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത്.. നടന് അര്ജുന് അശോകന്റെ കുടുംബവും ചടങ്ങില്‍ നിറസാന്നിധ്യമായിരുന്നു.
പള്ളിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങ് അതിഗംഭീരമായി ആഘോഷിച്ചതിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിലെത്തിയത്. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസമായിരുന്നു ഇരുവരും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ശേഷം വിവാഹനിശ്ചയവും ഗംഭീരമായി നടന്നു. ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെയാണ് ബാലു അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം മലയാളത്തില്‍ നാല്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് , ഹണീ ബീ, കവി ഉദ്ദേശിച്ചത്, ഇതിഹാസ, വിജയ് സൂപ്പറും പൗര്‍ണമി തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഡലും നടിയുമായ എലീന റിയാലിറ്റി ഷോയിലൂടെയാണ് സജീവമാകുന്നത്. തുടര്‍ന്ന് ചില ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.